Monday, June 30, 2008

ഷിപ്രണ്ണന്‍റ ബ്ലോഹുകളും മോഷണ്ണന്‍റ കമന്‍റുകളും

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റ് വായിച്ചേച്ചും വരണം)

ഞാന്‍ മൊടങ്ങാത വായിക്കണ ബ്ലോഹ്കളില് ഒരണ്ണം ഷിപ്രേണ്ണന്‍റെ ബ്ലോഹ്കള് ആണ്. അണ്ണന്‍റ വിപ്ലവവീര്യം കാണുമ്പം ഞാനും പഴേ എസ്സഫൈ ആവും.. ഏഴാങ്ക്ലാസില പുള്ളകള പഠിക്കാനക്കൊണ്ട് സമ്മതിക്കാത നടത്തണ സമരത്തില് ഞാനും പ്രതിഷേധിക്കണ്. ചെറ്റകള അടിച്ച് പണ്ടാരമടക്കണോണ്ണാ....... എന്തര് പറയാന്?? ഈ സമരങ്ങളി പങ്കടുക്കാത്തോര് ഷണ്ണമ്മാരാണണ്ണാ. എനിക്കും പാച്ചൂനും നേരമില്ലാതായിപ്പോയി. അണ്ണനാണങ്കി ഇങ്ങ് ബങ്കളൂരുകളിലും ആയിപ്പോയല്ലീ??. ഇനി എന്തരാ വരട്ട്..

പക്ഷേങ്കി അണ്ണന്‍റെ ബ്ലോഹില് സോഫ്റ്റ് വയറന്മാരപ്പറ്റി ലൂസ് മോഷന്‍ എന്ന കമ്പ്യൂട്ടറ് വിരോധീട കമന്‍റുകള് കണ്ടപ്പം ഞമ്മക്ക് ചൊറിഞ്ഞ് വന്ന്. ഞമ്മളും അങ്ങന ഒരു വയറനല്ലീണ്ണാ??

എടേ മോഷണ്ണാ, അച്ചരമറിയാമങ്കി നീ ഇതങ്ങാട്ട് വായിച്ച് നോക്ക്.

Thursday, June 12, 2008

സൂമാരണ്ണന്‍റ അരക്കിണ്ടികള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റും ഈ പോസ്റ്റും ഈ കമന്‍റും വായിച്ചേച്ചും വരണം)

അണ്ണാ, സൂമാരണ്ണന് ഓടിനടന്ന് തമ്ശയങ്ങള് ച്വാദിക്കണ കേട്ടില്ലീ??
എന്തരടേ പാച്ചൂ അയാക്ക് വേണ്ടീ? അയാളട അരക്കിണ്ടി ആരങ്കിലും കട്ടോണ്ട് പോയാ?? ഇപ്പം അഞ്ച് കിണ്ട്യേ ഒള്ളാ????

സൂമാരണ്ണന് ബ്ലോഹു ചെയ്യണ ചെല്ലക്കിളികളട എല്ലാം പേരുകളും നാളുകളും അറിയണോന്ന്. എന്നാലേ ഒറക്കം വരുവോളന്ന്......
അതിന്തിനെടേ അയാള് എല്ലാരേം വെവരങ്ങള് വാങ്ങിച്ച് വയ്ക്കണത്? വല്ല ചുറ്റിക്കളികളും ഒണ്ടാടേ പാച്ചൂ??

എനിക്കതല്ലണ്ണാ തമ്ശയങ്ങള്..... ഇനി ഇയ്യാള് വല്ല പോലീസുമാണാണ്ണാ......??
മനസ്സിലായില്ലെടേ... ഇങ്ക്ലീശിപ്പറ....

അല്ല കേപ്പീന്ന് കണ്ടോണ്ട് പറഞ്ഞതാണണ്ണാ... എണ്ണേം സോപ്പും പതപ്പിച്ച് വീടും കുടീം അറിഞ്ഞു വച്ചാ പിന്ന മൊടകാണിക്കുമ്പം പിടിച്ച് അകത്തിടാമല്ല്...
എടേ നെനക്ക് പുത്തി വച്ച് പോയല്ല്..
അണ്ണന്‍റൂടല്ലീ സകവാസം....

എങ്കിലേ പാച്ചൂ. ഇയ്യാള് പോലീസും കോപ്പുമൊന്ന്വല്ല. അയാള പോലീസെന്ന് വിളിച്ചാ പോലീസുകാരക്ക് കലിപ്പാവും. അവരക്ക് അല്പോങ്കിലും നാണോം മാനോമില്ലീ??
ശരിയാണല്ലണ്ണാ.......
പ്രശനം ഞാമ്പറയാമെടേ പാച്ചൂ....
എന്നാ പറയണ്ണാ.......

അയാക്ക് വയസ്സും പ്രായോക്കെ ആയില്ലീ? ഇന്‍റര്‍നറ്റ്, ബ്ലോഹുകള് എന്നക്ക കേക്കണല്ലീ ഉള്ള്. അപ്പം നിക്ക് നെയിം, സ്യൂഡോ നെയിം, ചെല്ലപ്പേര്, വളിപ്പേര് അല്ല വിളിപ്പേര് എന്നക്ക പറയുന്നത് അയ്യാക്ക് ദഹിക്കണില്ല. മാത്രോമല്ല അയാള് ബ്ലോഹൊണ്ടാക്കിയപ്പം കാള മൂത്രോഴിക്കണപോല പേരും നാളും അപ്പന്‍റ പേരും എല്ലാങ്കൂട ഒള്ള പ്രൊഫൈല് പേരല്ലീ എടുത്തത്. ബാക്കിയൊള്ള പയ്യമ്മാര് കെടന്ന് വലസണത് സകിക്കണില്ല.

എന്തരോ എന്തൊ അണ്ണാ...... അപ്പം ബിനാമി ഐഡികള് വച്ച് കേസുകൊടുക്കണ കാര്യം പറേണതാ അണ്ണാ.......

എടാ പാച്ചൂ, നെന്‍റ വീട്ടിന്‍റ മതിലില് നിന്‍റ പേര് എഴ്തി വച്ചിറ്റൊണ്ടാ?
അണ്ണാ, വീടില്ലാത്തോനായ എന്ന കളിയാക്കല്ലണ്ണാ.....

അത് ശരിയാണല്ല്. ഈ ഞാന്‍ എന്‍റ വീട്ടിന്‍റെ മതിലില് അതില് താമസിക്കണ എല്ലാരേം പേര് എഴ്തി വച്ചിറ്റൊണ്ടാ?
രാധേക്കന്‍റേം പുള്ളങ്ങളുടേം പേര്കളൊന്നും ഞാങ്കണ്ടിട്ടില്ലേ..... അണ്ണന്‍റ പേര്കളും കണ്ടിട്ടില്ലല്ല്.

പിന്ന നീ എന്തര് കണ്ട്?
അണ്ണന്‍റ വീട്ടിന്‍റ മതിലിമ്മേ അയോദ്യ എന്നെയ്തി വച്ചേക്കണ കണ്ടിറ്റൊണ്ട്.

എടാ, പാച്ചൂ, അതാണ് വീട്ട് പേര്. കോവാലകൃഷ്ണന്‍ താമസിക്കണത് അയോദ്യയിലെന്ന്.... മനസ്സിലായാ?
ഇല്ലണ്ണാ.....

എടേ... നമ്മട കൃഷ്ണനില്ലീ?
യേത് ഉണ്ണിക്കൃഷ്ണനാ??

അവളല്ലടേ.... നമ്മട പുരാണത്തില കൃഷ്ണന്‍. അയാള് താമസിച്ചത് അയോദ്യയിലല്ലീ. അത് കൊണ്ടല്ലീ ഞാനും വീട്ടിന് അയോദ്യേന്ന് പേരിട്ടത്..
ഹൊ, അണ്ണന്‍റ പുത്തി...... അണ്ണന്‍ പറഞ്ഞ് വരണത് എന്തരണ്ണാ????

എടേയ്.... എന്‍റ വീടാണ് ഇതെന്നൊള്ളതിന് താക്കോലും പ്രമാണവുമാണെടേ തെളിവ്. അല്ലാത എന്‍റ പേര് മതിലില് എഴ്തി വയ്ക്കണതല്ല.
ഒന്നും പുടി കിട്ടണില്ലണ്ണാ.......

വഴിയേ പോണ വായിനോക്കി മിറ്റത്തുവന്ന് നിന്നിട്ട്, എടാ കോവാലാ, എറങ്ങിവാടാ ചെറ്റേ, നിന്‍റ പെണ്ണുമ്പുള്ളേം കൊച്ചുങ്ങളേം കൊല്ലുമെടാ എന്നു പറഞ്ഞാ നീ എന്തര് ചെയ്യുമെടേ പാച്ചൂ???
അണ്ണാ, വേറൊന്നും തോന്നല്ല്. അവന് നല്ല മസിലൊള്ളോനാണെങ്കി ഞാന്‍ സ്ഥലങ്ങള് വിട്ടേക്കും കേട്ട...... ഈ ശരീരോം വച്ചോണ്ട് അവനോട് അടിക്കാന്‍ നിയ്ക്കാത്തതാണണ്ണാ അണ്ണനും പറ്റീത്....

അത് തന്നടേ ഞാനും പറേണത്..... ഞാന്‍ അവന തല്ലാത പോയി കേസ്കള് കൊടുക്കുമെടേ..... ഇന്ന സ്ഥലത്ത് ഇന്ന വീട്ടില് താമസിക്കണ കോവാലകൃഷ്ണന യേതോ ചെറ്റ തല്ലാന് വന്നെന്നും പറഞ്ഞ്..
വീണ്ടും ഒന്നും പുടി കിട്ടണില്ലല്ലണ്ണാ.....

എടേ അപ്പം പോലീസുകാര് എന്തര് ചെയ്യും?
അറിഞ്ഞൂടണ്ണാ. ഞാന്‍ പോലീസ്കാരുകളുമായിട്ട് എടപെട്ടിട്ടില്ല. എന്തരുചെയ്യുമണ്ണാ.. അവര് അണ്ണന പിടിച്ച് ബേഷാ പൂശുമായിരുമണ്ണാ..... ശരിയാണാണ്ണാ???

ഒന്ന് പോടേ..... അവര് എന്‍റ പേരുകളും താമസിക്കണ സ്ഥലങ്ങളും പരിശോധിക്കുമെടേ...... ഞാന്‍ കോവാലകൃഷ്ണന്‍ തന്ന ആണാ.... ആ പറഞ്ഞ സ്ഥലത്ത് താമസിക്കണത് ഈ കോവാലകൃഷ്ണന്‍ തന്ന ആണാ.. ആ വീട് കോവാലകൃഷ്ണന്‍റ തന്ന ആണാ എന്നക്ക അവര് നോക്കും.

അതെങ്ങനെ അണ്ണാ? അണ്ണന്‍റ നെറ്റീല് അണ്ണന്‍റ പേരില്ലല്ല്. അണ്ണന്‍റ വീട്ടിന്‍റ മതിലില് അണ്ണന്‍റ പേരില്ലല്ല്....
ഹെടാ മിട്ക്കാ..... നീ പടിച്ച് പോയല്ല്. അത് തന്നെയാണ് ഞാന്‍ പറഞ്ഞ് വരണതെടേ. പരാതി കൊടുത്തു കഴിയുമ്പം ഞാന്‍ കോവാലകൃഷ്ണനാണന്നും ആ വീട് എന്‍റ ആണന്നും ഒക്ക ഒള്ള തെളിവുകള് ഞാന്‍ കൊടുത്താപ്പോരേ. അല്ലാത എന്നങ്കിലും എന്‍റ മിറ്റത്ത് വന്ന് ഒരുത്തന്‍ പോക്കൃത്തരം കാണിക്കുംന്ന് പറഞ്ഞ് ഞാന്‍ നെറ്റീലും വീട്ടിന്‍റ മതിലിമ്മേലും പേരെഴ്തി വയ്ക്കൂല്ലല്ല്......

അപ്പം അങ്ങന എയ്തി വയ്ക്കാതേം തെളിയിക്കാം അല്ലീ അണ്ണാ?
എടേ..... ഞാന്‍ പ്രമാണോം താക്കോലുംന്നൊക്കെ പറഞ്ഞത് മറന്നാ???

എന്നാപ്പിന്ന അണ്ണനെന്തിനണ്ണാ അണ്ണന്‍റ പേര്കള് തന്ന ഈ ബ്ലോഹിനിട്ടത്???
എടാ പാച്ചൂ..... നിന്‍റ ഓരോ പുത്തികള്.. അടുത്ത തവണേങ്കിലും ഇതുപോല എന്തെങ്കിലും തൊടങ്ങുമ്പം എന്‍റ യദാര്‍ത്ത പേര് പറയാത വല്ല ഗോപകുമാറെന്നാ, ഗൌതമബുദ്ധനെന്നാ വല്ലോം ചെല്ലപ്പേരിട്ടിട്ടേ ഞാന്‍ എയ്തൂ കേട്ട.

പുടി കിട്ടിയണ്ണാ.. ഒരു തമ്ശയങ്ങള് കൂടി ഒണ്ട് കേട്ടാ....
ചോദീരടേ....

അപ്പം ഈ ബ്ലോഹിന്‍റേം ഈമെയിലിന്‍റേം പാസ് വേഡ് കളഞ്ഞുപോയി വേറൊരു ചെറ്റ അടിച്ചെടുത്താ കേസുകള് എങ്ങന തെളിയിക്കുമണ്ണാ?
നിന്‍റ പാസ് വേഡ് മറ്റൊരുത്തന്‍ അടിച്ചു മാറ്റിയാ???

മാറ്റീല്ലണ്ണാ.... അതവാ മാറ്റിയാ പിന്ന തെളിയിപ്പൊന്നും നടക്കൂല്ലല്ല്.
നിന്‍റ പാസ് വേഡ് മറ്റൊരുത്തന്‍ അടിച്ചു മാറ്റിയാ.... മൂഞ്ചീന്ന് കൂട്ട്യേച്ചാ മതി കേട്ട.....

Tuesday, June 10, 2008

കേരള്‍സിന് കരിയഭിഷേകം

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും ഈ പോസ്റ്റും വായിച്ചേച്ചും വരണം)

താതരാഹിത്യം കാണിച്ച......

എന്തരണ്ണാ അത്??? കടുപ്പം ഒന്നു കൊറച്ചൂടേ???

വോക്കേ.......

തന്തൈല്ലായ്മ്മ കാണിച്ച കേരള്‍സ് ഡാട്ട് കാമിനെ കരിവാരിത്തേയ്ക്കാന്‍ ഞാനും പാച്ചൂങ്കൂട രാവിലേ എറങ്ങിത്തിരിച്ചതാണ്. ബ്രില്ലിന്‍റ മഷി ഇപ്പഴാണ് കിട്ടിയത്. ന്നാ പിടിച്ചോ പൂ.....

അണ്ണാ നീട്ടണ്ട..

വോക്കേ.......

ന്നാ പിടിച്ചോ പുല്ലമ്മാരേ.

Monday, May 12, 2008

ഫൂലോക ഗ്ലെബ്ബിന്‍റ നാഥന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും ഈ കമന്‍റും വായിച്ചേച്ചും വരണം)

കോവാലണ്ണാ, ആരണ്ണാ ഇപ്പം ഫൂലോക ഗ്ലബ്ബിന്‍റ നാഥന്‍?
എന്തരടേ പാച്ചൂ നീയി ച്വാദിക്കണത്...........?

അല്ലണ്ണാ ആ നാഥനില്ലാഗ്ഗ്ലെബ്ബ്‌കള് കണ്ടപ്പം സകിക്കണില്ലണ്ണാ. എങ്ങന കെടന്ന ഗ്ലെബ്ബുകളാരുന്ന്. എനിക്ക് കരച്ചിലുകള് വരണണ്ണാ.
എടാ, പാച്ചൂ, നീ കരയാത.......

എടാന്നും ഏറനാടാന്നും വിളിക്കാത ഇത് ഞാന് എങ്ങനെ സകിക്കും എന്നു പറയണ്ണാ.
എന്നാ കോട്ടോടാ. ഞാനാണ്ടേ ഇപ്പം അതിന്‍റ നാഥന്‍. നെനക്ക് സമാധാനമായാ??

പോ അണ്ണാ കളിയ്ക്കാത.
എടേ, കളിയല്ലടേ. ഞാമ്പറേണത് ഒള്ളതാണ്..

പറയുമ്പോല അണ്ണന് ഒള്ളതല്ലീ പറയുവൊള്ള്. ന്നാലും ഇദ് എങ്ങന വിശ്വസിക്ക്വണ്ണാ??
വന്ന് വന്ന് ഇപ്പം ഞാമ്പറേണതിനും നെനക്ക് തെളിവുകള് വേണോടേ പാച്ചൂ???? എന്നാ നീ കാണ്......



അയ്യോ ഒള്ളത് തന്നേ?? അപ്പം അണ്ണനാണാണ്ണാ നാഥണ്ണന്? എന്നാപ്പിന്ന ആരേം അറീയ്ക്കാത വിശ്വണ്ണനേം ദേവണ്ണനേം വിളിച്ച് പറയണ്ണാ. അവര് അത് ആരോടും പറയൂല്ല.
അയ്യട മനമേ തീപ്പട്ടി കോലേ...... ഞാമ്പോയി കഷ്ടപ്പട്ട് ഗ്ലെബ്ബ് എന്‍റ കയ്യിലാക്കിയപ്പം അത് വേണമല്ലീ. അത് പള്ളീപ്പറഞ്ഞാ മതി. അനോണിമാഷാ മരമാക്രിയാ ചോയിച്ചിരുന്നെങ്കിലും വേണ്ടൂല്ല. വിശ്വണ്ണാ, നടക്കൂലണ്ണാ. ഇങ്ങള് വിട്ട്പിടിയ്ക്കീനെന്ന്......

Wednesday, May 7, 2008

എയ്ത്തു നിറുത്തണം, അല്ലങ്കി എഡിറ്ററെ വയ്ക്കണം

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

ഇഞ്ചിപ്പെണ്ണ് സറ്ഗ്ഗാത്മക എയ്ത്ത് നിറുത്തണംന്ന് ഞമ്മള് പണ്ടേ പറഞ്ഞിട്ടൊണ്ട്. മൂപ്പത്ത്യാരുട പുതിയ ലേഹനങ്ങള് പലവട്ടം വായിച്ചിട്ട് പറയുവാണ്: എല്ലാ എയ്ത്തും നിറുത്തിയാല് വളര നല്ലത്. അഥവാ എയ്താതിരിക്കാന് തീര പറ്റണില്ലങ്കി ഒരു എഡിറ്ററ വയ്ക്കണം.

ഇതക്ക കേക്കുമ്പം നിങ്ങള് ചോയിക്കും ആറുവായനക്കാരുള്ള കോവാലനെവിട എമ്പത്തെട്ടു പേരു വായിക്കുന്ന ഇഞ്ചിയെവിടേന്ന്.

എന്നാലും പറയാനൊള്ളത് പറയണോല്ല്. ഹിലാരിയ ജയിപ്പിക്കാമ്മേണ്ടി ഇഞ്ചി തട്ടിക്കൂട്ടിയേക്കണ ലേറ്റസ്റ്റ് പോസ്റ്റ്കള് നെറയ ഗ്യാസ്കള് ആണ് (ലേഹനത്തില് വല്യ ഗുമ്മില്ലന്ന്). ആണായിപ്പെറന്ന കൊച്ചുതൊമ്മന്‍ വന്ന് അത് പറഞ്ഞ് നോക്കി. എബ്ട? ഞാമ്പിടിച്ച മൊയലിന് കൊമ്പ് ആറും എട്ടും എന്നല്ല്യോ മൂപ്പത്ത്യാരുട നെലപാട്. അതൊക്ക പോട്ട്. മൂപ്പത്ത്യാരുട ഫാഷാ പ്രയോഗങ്ങളപ്പറ്റിയാണല്ല് എന്‍റ കലുപ്പ്.

മൊത്തം 26 പാരഗ്രാഫുകളാണ് ഇഞ്ചീട പുതിയ ലേഹനം. ദാ കണ്ടോളീന്‍.



ഇങ്ങന കാണിക്കണത് എന്തിനന്ന് ചോയിച്ചാ, ബാക്കീങ്കുട വായിക്കുമ്പം പുടി കിട്ടും.

26 പാരഗ്രാഫുകളില് 50 സ്പെല്ലിംഗ് മിസ്റ്റേക്കുകള്. അതില് ഒരു പാര ഇങ്ക്ലീശ് ആരുന്നു. അതു വച്ചു നോക്കുമ്പം ഒരു പാരയില് ശരാശരി 2 മിസ്റ്റേക്കുകള്. കൊള്ളാം.



സ്പെല്ലിംഗ് മിസ്റ്റേക്കുകള് മാത്രമേ ഒള്ളങ്കി സഹിക്കാം. ആക മൊത്തം 28 വ്യാകരണപ്പെശകുകളുമൊണ്ട്.



ചെലര് എയ്തി എയ്തി തെളിയും. ഇഞ്ചീട കാര്യത്തിലാവുമ്പം ഒന്നും പറഞ്ഞൂട. ‘ലേഹനം‘ പുരോഗമിക്കുന്തോറും ഇഞ്ചീട സ്പെല്ലിംഗ് മിസ്റ്റേക്കുകള് കൂടിക്കൂടി വന്ന്. ദോഷം പറയല്ല്, വ്യാകരണപ്പെശകുകള് കൊറഞ്ഞതായും കണ്ട്.



ഇതോണ്ടൊക്കയാണ് പറയണത്, നിങ്ങള് ഒരു എഡിറ്ററ വയ്ക്കീന്ന്. ജീറ്റാക്കില് ഒരു മെസ്സേജിട്ടാപ്പോരേ, ഇങ്ങക്ക് എത്ര എഡിറ്ററമാര വേണോങ്കിലും കിട്ടൂല്ലീ?

Tuesday, April 22, 2008

ഞമ്മക്കെടയില പൊയിത്തുങ്കടവന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും സമയോണ്ടങ്കി ഈ ബ്ലോഹും വായിച്ചേച്ചും വരണം)

എടാ പാച്ചൂ, ഇന്നെന്തരടേ നമക്ക് ആഹോഷിക്കാനൊള്ളത്.......?

അണ്ണാ, നമക്കെടയില പൊയിത്തുങ്കടവുകള്ക്ക് എന്തരാ അവാറ്ഡ്കള് കിട്ടിയല്ല്. അതങ്ങ് ആഹോഷിക്കാമണ്ണാ.
അയ്യാള് നമ്മക്കെടേലൊള്ള ആളല്ലല്ല്. കവയ്ക്കെടയില് സ്വാറി നമക്കെടയില് എന്ന് പറേണത് ബ്ലോഹിന്‍റ പേരല്ലീ?

അത് എന്തേര് പറച്ചിലണ്ണാ. ഒരു സഹ ബ്ലോഹറ് നന്നാവണത് അണ്ണന് കണ്ടൂട അല്ലീ? ഫാഷയ്ക്ക് ഇത്രയീം സംഫാവനകള് ചെയ്ത പൊയിത്തുങ്കടവുകളോട് അണ്ണന് കലുപ്പുകള് എന്തിനണ്ണാ?
കലുപ്പുകള് ഒന്നൂല്ലടേ. അയ്യാള് ആവറേജ് കദകള് എഴുതണ ഒരാള്. എന്നാ അതില് ഒരു കദയും ബ്ലോഹില് ഇടൂല്ല. അത് വയറ്റ്പ്പെഴപ്പ്കള്. കവിദ ആവുമ്പം സൈഡ് ബിസിനസ്സുകള്. അച്ചടിക്കാര് പൈസ കൊടുക്കൂല്ല. എന്നാപ്പിന്ന എല്ലാങ്കുട എവിടേങ്കിലും കെടക്കെട്ടന്ന് വച്ച് ബ്ലോഹുകളില് കൊണ്ടിടണ്. അല്ലാത അയ്യാക്ക് ബ്ലോഹുമായിട്ടാ മറ്റ് ബ്ലോഹേഴ്സുമായിട്ടാ ഒരു ബന്ധോല്ല. പിന്ന ഫാഷയ്ക്ക് പിച്ച കൊടുക്കാന്‍ നമ്മട ഫാഷയെന്തെടേ തെണ്ടിയാ?

അപ്പറഞ്ഞത് ഒള്ളതാണല്ലണ്ണാ......
ഒള്ളതല്ലേടേ നമ്മള് പറയുവൊള്ള്??

അത് ശരികള് തന്ന. അപ്പം പൊയിത്തുങ്കടവുകള് നമ്മട എടയിലല്ല അല്ലീ?
അല്ലടേ. മറ്റു ബ്ലോഹുകളിപ്പോയി അഫിപ്രായങ്ങള് പറേണില്ലന്നത് പോട്ട്. സ്വന്തം സാമാനത്തിപ്പോലും അയ്യാള് സം‌വദിക്കണില്ല. സം‌വദിക്കണില്ലങ്കി പിന്ന എന്തരടേ ബ്ലോഹു കൊണ്ട് ഉപയോഹം?

അണ്ണന്‍ പറേണത്.......
ഞാമ്പറേണത് ഒള്ള കാര്യങ്ങളടേ പാച്ചൂ. ആകക്കൂട പൊയിത്തുങ്കടവുകള് മൊരട് അനക്കിയത് ദാ ഇബ്ടേം ഇബ്ടേം വന്ന് നന്ദികള് പറയാമ്മാത്രം. പിന്ന ഇബ്ടേം ഇബ്ടേം വന്നിട്ട് അയ്യാള് ഒറിജിനല് പൊയിത്തുങ്കടവന്‍ ആണന്നും പറേണൊണ്ട്. മുപ്പത്തിമൂന്ന് പോസ്റ്റുകള് ഇട്ട ആളിന്‍റ ഇന്‍ററാക്ഷനുകള് കണ്ടാ?

അണ്ണാ സംസ്കൃതങ്ങള് പറയല്ലേ. സീനിയറ് ബ്ലോഹറ്മാര് പറേണ പോല ബ്ലോഹുകളട സാദ്യത പൊയിത്തുങ്കടവുകള്ക്ക് അറിയാത്തോണ്ടാരിക്കുമണ്ണാ. നമ്മക്ക് ശമിച്ചൂടേ?
‘മലബാര്‍ എക്സ്പ്രെസ്സ്’ പോലുള്ള കഥകള്‍ ഇവിടെയും പ്രസിദ്ധീകരിക്കുമോ? ഇത് വേറൊരു വായനാലോകമാണ് എന്നക്ക കതിരോണണ്ണന്‍ പറഞ്ഞു നോക്കി. എബ്ട ആര് കേക്കാന്? ചെവികള് ഒണ്ടായാപ്പോര കേക്കണ്ടേ?? ഇങ്ങന നമ്മള കൂട്ടത്തില് ഇല്ലാത്ത ആളിന എന്തിനാണാ എന്തോ ഇങ്ങന ബുദ്ധിമുട്ടി നമ്മളത് ആക്കണത്. അയ്യാള വെറുതേ വിടീന്‍. അയ്യാള് വേറേ, നമ്മള് ബ്ലോഹറ്മാര് വേറേ.

അപ്പം ഇയ്യാള നമ്മക്ക് ആഹോഷിക്കണ്ട അല്ലീ?
അങ്ങന ഞാമ്പറഞ്ഞാ പാച്ചൂ? ആഹോഷിക്കാമെടേ. അയ്യാള് നമ്മക്കെടയി കെടക്കണില്ല എന്നല്ലീ ഞാമ്പറഞ്ഞോള്

ശരിയണ്ണാ. അപ്പം നമ്മക്കെടയിലില്ലാത്ത പൊയിത്തുങ്കടവുകള്ക്ക് അഫിനന്ദനങ്ങള് എന്ന് പറയട്ടാ?
നീ എന്തരെങ്കിലും പറേടേ.

Wednesday, April 9, 2008

സൂശികവീരന്‍റ ഫാഷാപാഷാണങ്ങള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും ഈ പോസ്റ്റും വായിച്ചേച്ചും വരണം)

കോവാലണ്ണാ കൊറേ നാളായല്ല് കണ്ടിട്ട്. എന്തര് പറ്റിയണ്ണാ?
എന്തര് പറയാനെടേ പാച്ചൂ. നാട്ടിപ്പോവാനും ങ്ങള് സമ്മതിക്കൂല്ലീ.

എല്ലാരിക്കും സുകങ്ങള് തന്നേ അണ്ണാ......?
പിന്നല്ലീ. ഇവുടെ എന്തരടേ വിശേഷങ്ങള്??

ഒര് അറിയിപ്പ്കള് ഒണ്ട് കേട്ട. വെള്ളാപ്പള്ളിസാറ് ഒര് സൂചിക്കൊഴ തൊടങ്ങീട്ടൊണ്ട്.
വെള്ളാപ്പള്ളികളാ. അതാരടേ. അയാളും തൊടങ്ങിയാ ബ്ലോഗ്കള്??

വെള്ളാപ്പള്ളികള് അല്ലണ്ണാ. നമ്മട അച്ചരം പടിക്കാത്ത കാല്-തല-ചെവി-കൈ......പ്പള്ളികള്.
അയ്യാളാ...... നമ്മട എംജിയണ്ണന ഇങ്ക്ലീശ് പടിപ്പിക്കാന്‍ നടക്കണ അണ്ണനാ???

അതന്നണ്ണാ. പെരുമഴയത്തും കളസങ്ങള് ഇട്ടോണ്ട് നടക്കണ അയ്യാള് തന്ന.
എടേ അയ്യാള ബെറുതേ ബിട് കേട്ട. ആള് തെറീട ആശാനാണ്. തെറി പറഞ്ഞ് പറഞ്ഞ് വാ പുഴുത്ത് ഇരിക്കുവാണ്. ഫയങ്കര വാനാറ്റം കാരണോല്ലീ ഞാനങ്ങാട്ട് അടുക്കാത്തത്.

ആണാ അണ്ണാ. ഞാന്‍ ഇന്നാള് അയ്യാള അഫിമുകം ചെയ്തണ്ണാ.
തള്ളേ ഒള്ളതാ? നീ എന്തരക്ക ചോയിച്ച്, അയാള് എന്തരക്ക പറഞ്ഞ്????? പാച്ചൂ നീ അഫിമുഖങ്ങള് നടത്തി എന്‍റ വെല കളയുവോടേ?

ഇല്ലണ്ണാ, അണ്ണന്‍ വായിച്ചിട്ട് പറേണ്ണാ........
എന്നാ കാണട്ട്.

-----

പാച്ചു: പള്ളിസാറേ, ഈ സൂശിക്കൊഴ എന്തരു കുന്തമാണ്??
കൈ......പ്പള്ളികള്: മലയളം ബ്ലോഘുകളുടെ പ്രചരം വെലയിറുത്താനും അതില്‍ ഉണ്ടാഹുന്ന പൊതുചന പങ്കളാളിത്തം അറിയാനും ഒരു സൂശിക ആണ് ഇത്. ഇതിന്റെ യദാര്‍ത്ത ഡെഫനിഷനുകള് പറയാന് മനസ്സില്ല. നീ എന്ന എന്തര് ചെയ്യുവെടേ?

പാച്ചു: കോവാലേണ്ണന്‍റ ബ്ലൊഹുകള് ഈ സൂശിക്കൊഴയില് കാണനില്ലല്ല്?
കൈ......പ്പള്ളികള്.: ഒന്ന് പോടേ. നിന്‍റ ബ്ലോഘ് ഇതില് കാണിയ്ക്കുവന്ന് ഞാമ്പറഞ്ഞാ. അണിയന് ചെല്ല്.

പാച്ചു: എന്‍റ ബ്ലോഹല്ല പള്ളിസാറേ. കോവാലേണ്ണന്‍റ ബ്ലൊഹ്.....
കൈ......പ്പള്ളികള്: എടേ നിന്‍റ അണ്ണന്‍ മുന്നിര ബ്ലോഘറ് ആയിരിക്കൂല്ലടേ.....

പാച്ചു: അപ്പം അണ്ണാ ഈ സൂശിക പൂര്‍...........ണ്ണമല്ലല്ല്
കൈ......പ്പള്ളികള്: എടേയ് ഇനി ഇത് പൂര്ണമാഖണമെങ്കില്‍ എനക്ക് വേണ്ടത് ഇത്രമാത്രം. 1) എനക്ക് തെറി വിളിക്കാന്‍ പറ്റിയ ഒരു വ്യക്ധി 2) എന്നെ അഫിനന്ദിക്കാന്‍ മറ്റു വ്യക്ധികളെല്ലാരും.

പാച്ചു: കോവാലണ്ണന്‍റ ആറസ്സസ്സ് ശെരിയാണാന്ന് ഒന്നു നോക്ക് പള്ളിസാറേ........
കൈ......പ്പള്ളികള്: കോവാലന്‍റ ലിങ്കം നിന്‍റ കയ്യി ഒണ്ടെങ്കി നീ തന്നിട്ട് പോടേ. ഞാനൊന്ന് നോക്കട്ട്. അതില് ആറെസ്സസ്സ് ഇല്ലങ്കി ഇവുട എടുക്കൂല്ല.

പാച്ചു: പള്ളിസാറ് പറഞ്ഞ പോലെ ഇതിന്‍റ യഥാര്‍ഥ ഡെഫനിഷനുകള് ഇപ്പോഴും അപൂര്ണമാണോ സാറേ???
കൈ......പ്പള്ളികള്: എടേ അദികം സ്മാര്‍ട്ട് ആവല്ല് കേട്ട. ഞാന് അത് വെറുതേ പറഞ്ഞത് അല്ലീ.

പാച്ചു: വീണ്ടും ഒരു അഗ്രികേറ്ററ് ഒണ്ടാക്കാന്‍ അണ്ണന് വട്ടാടെ?
കൈ......പ്പള്ളികള്: നെനക്ക് എന്തിന്‍റ കേടടേ. ഞാന് എന്‍റ ശിങ്കിടികള വിട്ട് നിന്ന നാറ്റും കേട്ട. വര്‍മ്മകള് ഇബ്ട റെഡി ആയി നിപ്പോണ്ട്. നിന്‍റ അണ്ടകഠാഹം അവമ്മാര് തെറിപ്പിക്കും. ഞാന്‍ ഒന്ന് മുണ്ടിയാ മതി.

പാച്ചു: തന്‍റ കോപ്പിലെ സൂചികയില്‍ വന്നില്ലെങ്കി എന്താ ആകാശം ഇടിഞ്ഞു വീഴോ?
കൈ......പ്പള്ളികള്: എടേ വെരട്ടല്ല് കേട്ട. ഫീഷണിയല്ല മുന്നറിയിപ്പാണങ്കി അത് പറ. അവസാനം ആകാശം ഇടിഞ്ഞു വീഴുമ്പം നീയക്ക എന്ന പറയല്ല്.

-----

കോവാലണ്ണാ, എങ്ങന ഒണ്ടണ്ണ എന്‍റ സാദനം?
ഇതാണാടേ പാച്ചൂ നിന്‍റ അഫിമുഖം? ഒന്ന് എടുത്തോണ്ട് പോടേ......

അണ്ണാ, പണ്ട് അണ്ണന് ദേഷ്യം വരുമ്പം അണ്ണന്‍ തമിഴില്‍ ഏതോ മുടികളുട കാര്യം പറയുമാരുന്നല്ല്. അത് നിറ്ത്ത്യാ?
ഇപ്പം ഡീസന്‍റായടേ. കമന്‍റിടൂല്ലങ്കിലും വായനക്കാര് കൊറേ ഒണ്ട്. അപ്പം ഉത്തരവാദിത്തങ്ങള് കൂടിയടേ.

എന്നാലും അണ്ണാ കൈ......പ്പള്ളികള് ചെയ്യണ പോല എന്തേരങ്കിലും സേവനങ്ങള് അണ്ണനും ചെയ്തൂടേണ്ണാ?
കൈ......പ്പള്ളികള് എന്തര് മുടി (തമിഴ്) ചെയ്യണന്നാണ് നീ പറേണത്????? ഒലക്കേട മൂടാണ്. രണ്ടു കാലുമ്മേലും മന്തൊള്ള ആ മന്തന്‍ ഒരു കാലിമ്മേ മൊടന്തോള്ളോര നോക്കി കൊഞ്ഞനം കാട്ടണതാണാ സേവനങ്ങള്? ഒന്ന് എഴുന്നേറ്റ് പോടേ.

അല്ലണ്ണാ... അയാള് ഒണ്ടാക്ക്യ ആദ്യത്ത ബൈബ്‍ള്...... യൂണിക്കോഡില്.......
നല്ല കാര്യങ്ങള് തന്ന. പല പൊസ്തഹങ്ങളും ടൈപ്പ് ചെയ്ത് കേറ്റിയ ദാത്തുക് അണ്ണനേം മറക്കല്ല്.

ബ്ലോഹ് മീറ്റ്കളില് സ്ഥിരം യൂണിക്കോഡ് ക്ലാസുകള് എടുക്കണതാ........?
പഷ്ട്......... എടേ അയാളെന്തിനാണടേ അച്ചമ്മാര കുറുബാന പടിപ്പിക്കണത്?????? യൂണിക്കോഡുകള് അറിഞ്ഞൂടാത്ത ആരക്കെങ്കിലും പോയി ക്ലാസെടുക്കാമ്പറയടേ അയാളോട്.... നമ്മള പുള്ളര് ബ്ലോഹ് അക്കാഡമികള് തൊടങ്ങിയ പോല വല്ലോം.

പിന്ന അങ്ങേര് ചെയ്ത ഭാഷാപോഷണങ്ങള്.......
നീ പറഞ്ഞു താടേ അയാളുട കാര്യങ്ങള്. ഒള്ള മലയാളികളെയെല്ലാം തെറി വിളിക്കണതാ? രണ്ടു വള്ളങ്ങളീ കാലുമ്മച്ചോണ്ട് കളിക്കണതാ?? വായിത്തോന്നുന്നോര പള്ളുപറേണതാ?? എല്ലാം അറിഞ്ഞോനന്ന് ഫാവിക്കണതാ???? കൂടക്കൂട അഫിപ്രായങ്ങള് മാറ്റിപ്പറേണതാ??? ഇതക്ക സുരേശ് കോവീര പടം കണ്ട് കയ്യടിക്കണ പുള്ളരടുത്ത് കൊള്ളാം. നമ്മട അടുത്ത് നടക്കൂല്ല പാച്ചൂ. ഇതിനക്ക ഭാഷാപോഷണോന്നല്ല, ഫാഷാപാഷാണം എന്നാണെടേ പറേണ്ടത്.

എന്നാലും അണ്ണാ........... നല്ലകാര്യങ്ങള് ചെയ്യണോര മലയാളികള്ക്ക് കണ്ടൂടന്ന് പറേണത് ശരിതന്നണ്ണാ...
എന്തരടേ നെനക്ക് സൂക്കേട്കള്?? ഞാമ്പറേണത് നീ ഒരു ചെവീക്കുട കേട്ട് മറ്റേച്ചെവീക്കുട കളയാതടേ........ എല്ലാങ്കുട നോക്കീട്ട് ആണ് കേട്ടാ ഞാമ്പറയണത്. അയാള് ചെയ്തതെല്ലാം കൂട നീ ഒരു പേപ്പറില് എയ്തി വച്ച് നോക്ക്.. അപ്പം പുടി കിട്ടും അയാള് ചെയ്യണത് ഫാഷാപാഷാണം ആണന്ന്. ഒരു വരി അച്ചരത്തെറ്റില്ലാത എയ്താത്ത അയ്യാള് എംജിയണ്ണന ഇങ്ക്ലീശ് പടിപ്പിക്കണത് നല്ല ചേലായിപ്പോയി. പറേണകാര്യം മനസ്സിലാക്കാനാണങ്കി എംജിയണ്ണന്‍റ ഓഡിയനും ക്രിട്ടിസൈസേഷനും എനിക്ക് മനസ്സിലായി കേട്ട. നെനക്കാ? മനസ്സിലായില്ലങ്കി നീ ചെന്ന് കൈ....പ്പള്ളികളുട വാലിത്തൂങ്ങ്. അയ്യാള് നിന്നേം തെറി വിളിക്കട്ട്.

അണ്ണാ അയാള് തെറിവിളിക്കാന്‍ ഞാന്‍ വാലിത്തൂങ്ങണ്ട. ദാണ്ട ഇപ്പം വരും ഓടിക്കൊണ്ട്. അണ്ണന് തന്ന കിട്ടട്ട്.
എടാ നീ അങ്ങന പോയാലാ... കൈ......പ്പള്ളികള് വരുമ്പം ഒരു കൈ സഹായത്തിന് നില്ലടേ........ എടേ പോവല്ലേടേ.....

നല്ല തെറികള് നാട്ടിക്കിട്ടുമണ്ണാ. ഞാമ്പോണേയ്......