Tuesday, April 22, 2008

ഞമ്മക്കെടയില പൊയിത്തുങ്കടവന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും സമയോണ്ടങ്കി ഈ ബ്ലോഹും വായിച്ചേച്ചും വരണം)

എടാ പാച്ചൂ, ഇന്നെന്തരടേ നമക്ക് ആഹോഷിക്കാനൊള്ളത്.......?

അണ്ണാ, നമക്കെടയില പൊയിത്തുങ്കടവുകള്ക്ക് എന്തരാ അവാറ്ഡ്കള് കിട്ടിയല്ല്. അതങ്ങ് ആഹോഷിക്കാമണ്ണാ.
അയ്യാള് നമ്മക്കെടേലൊള്ള ആളല്ലല്ല്. കവയ്ക്കെടയില് സ്വാറി നമക്കെടയില് എന്ന് പറേണത് ബ്ലോഹിന്‍റ പേരല്ലീ?

അത് എന്തേര് പറച്ചിലണ്ണാ. ഒരു സഹ ബ്ലോഹറ് നന്നാവണത് അണ്ണന് കണ്ടൂട അല്ലീ? ഫാഷയ്ക്ക് ഇത്രയീം സംഫാവനകള് ചെയ്ത പൊയിത്തുങ്കടവുകളോട് അണ്ണന് കലുപ്പുകള് എന്തിനണ്ണാ?
കലുപ്പുകള് ഒന്നൂല്ലടേ. അയ്യാള് ആവറേജ് കദകള് എഴുതണ ഒരാള്. എന്നാ അതില് ഒരു കദയും ബ്ലോഹില് ഇടൂല്ല. അത് വയറ്റ്പ്പെഴപ്പ്കള്. കവിദ ആവുമ്പം സൈഡ് ബിസിനസ്സുകള്. അച്ചടിക്കാര് പൈസ കൊടുക്കൂല്ല. എന്നാപ്പിന്ന എല്ലാങ്കുട എവിടേങ്കിലും കെടക്കെട്ടന്ന് വച്ച് ബ്ലോഹുകളില് കൊണ്ടിടണ്. അല്ലാത അയ്യാക്ക് ബ്ലോഹുമായിട്ടാ മറ്റ് ബ്ലോഹേഴ്സുമായിട്ടാ ഒരു ബന്ധോല്ല. പിന്ന ഫാഷയ്ക്ക് പിച്ച കൊടുക്കാന്‍ നമ്മട ഫാഷയെന്തെടേ തെണ്ടിയാ?

അപ്പറഞ്ഞത് ഒള്ളതാണല്ലണ്ണാ......
ഒള്ളതല്ലേടേ നമ്മള് പറയുവൊള്ള്??

അത് ശരികള് തന്ന. അപ്പം പൊയിത്തുങ്കടവുകള് നമ്മട എടയിലല്ല അല്ലീ?
അല്ലടേ. മറ്റു ബ്ലോഹുകളിപ്പോയി അഫിപ്രായങ്ങള് പറേണില്ലന്നത് പോട്ട്. സ്വന്തം സാമാനത്തിപ്പോലും അയ്യാള് സം‌വദിക്കണില്ല. സം‌വദിക്കണില്ലങ്കി പിന്ന എന്തരടേ ബ്ലോഹു കൊണ്ട് ഉപയോഹം?

അണ്ണന്‍ പറേണത്.......
ഞാമ്പറേണത് ഒള്ള കാര്യങ്ങളടേ പാച്ചൂ. ആകക്കൂട പൊയിത്തുങ്കടവുകള് മൊരട് അനക്കിയത് ദാ ഇബ്ടേം ഇബ്ടേം വന്ന് നന്ദികള് പറയാമ്മാത്രം. പിന്ന ഇബ്ടേം ഇബ്ടേം വന്നിട്ട് അയ്യാള് ഒറിജിനല് പൊയിത്തുങ്കടവന്‍ ആണന്നും പറേണൊണ്ട്. മുപ്പത്തിമൂന്ന് പോസ്റ്റുകള് ഇട്ട ആളിന്‍റ ഇന്‍ററാക്ഷനുകള് കണ്ടാ?

അണ്ണാ സംസ്കൃതങ്ങള് പറയല്ലേ. സീനിയറ് ബ്ലോഹറ്മാര് പറേണ പോല ബ്ലോഹുകളട സാദ്യത പൊയിത്തുങ്കടവുകള്ക്ക് അറിയാത്തോണ്ടാരിക്കുമണ്ണാ. നമ്മക്ക് ശമിച്ചൂടേ?
‘മലബാര്‍ എക്സ്പ്രെസ്സ്’ പോലുള്ള കഥകള്‍ ഇവിടെയും പ്രസിദ്ധീകരിക്കുമോ? ഇത് വേറൊരു വായനാലോകമാണ് എന്നക്ക കതിരോണണ്ണന്‍ പറഞ്ഞു നോക്കി. എബ്ട ആര് കേക്കാന്? ചെവികള് ഒണ്ടായാപ്പോര കേക്കണ്ടേ?? ഇങ്ങന നമ്മള കൂട്ടത്തില് ഇല്ലാത്ത ആളിന എന്തിനാണാ എന്തോ ഇങ്ങന ബുദ്ധിമുട്ടി നമ്മളത് ആക്കണത്. അയ്യാള വെറുതേ വിടീന്‍. അയ്യാള് വേറേ, നമ്മള് ബ്ലോഹറ്മാര് വേറേ.

അപ്പം ഇയ്യാള നമ്മക്ക് ആഹോഷിക്കണ്ട അല്ലീ?
അങ്ങന ഞാമ്പറഞ്ഞാ പാച്ചൂ? ആഹോഷിക്കാമെടേ. അയ്യാള് നമ്മക്കെടയി കെടക്കണില്ല എന്നല്ലീ ഞാമ്പറഞ്ഞോള്

ശരിയണ്ണാ. അപ്പം നമ്മക്കെടയിലില്ലാത്ത പൊയിത്തുങ്കടവുകള്ക്ക് അഫിനന്ദനങ്ങള് എന്ന് പറയട്ടാ?
നീ എന്തരെങ്കിലും പറേടേ.

5 comments:

കുഞ്ഞന്‍ said...

ഈ വേദി എന്റെ അഭിനന്ദനങ്ങള്‍ ശ്രീ ശിഹാബുദ്ദീനെ അറിയിക്കുവാന്‍ ഉപയോഗിക്കുന്നു, നന്ദി

തറവാടി said...

കാവാലാ,

പരമ്പരാഗത എഴുത്തുകാരില്‍ ചിലര്‍ ഇവിടെ വന്ന് തിരിച്ചോടിയ സ്ഥലത്ത് പുല്ലുംകൂടി കാണില്ല. അതേ സമയം ഈ പറഞ്ഞ ആള്‍ ഓടാതെ പോസ്റ്റിടുന്നുണ്ടല്ലോ അതു പോരെ? പിന്നെ ഇന്‍‌റ്റര്‍ ആക്ഷനില്‍ അയാള്‍ക്ക് താത്പര്യം കാണില്ല , അയാള്‍ എഴുതുന്നത് നല്ലതാണെങ്കില്‍ വായിക്കുക മിണ്ടാതെ തിരിച്ച് പോരുക. എന്തായാലും കമന്‍‌റ്റ് ഓപ്ഷന്‍ പൂട്ടിയിട്ടില്ലല്ലഓ അതെന്നെ ഒരു നല്ല കാര്യമല്ലെ?

പിന്നെ അയാളെ ബഹുമാനിക്കണോ വേണ്ടയോ എന്നൊക്കെ ഓരോരുത്തരുടെ ഇഷ്ടം , അതിനൊരു പൊതു സ്വഭാവം കൊടുക്കേണ്ടതില്ല , അതായത് കൂട്ടത്തിലുള്ള ആളുകളെ മാത്രമേ അഒഗീകരിക്കേണ്ടതുള്ളു എന്നത് ഇടുങ്ങിയ ചിന്താകതിയല്ലെ?

ഇതൊക്കെയാണെങ്കിലും വികാരം മനസ്സിലാവുന്നു :)

തറവാടി said...

ക്ഷമിക്കണെ , കോവാലാ എന്നു വായിക്കുക

അനംഗാരി said...

പ്രിയ കോവാലന്‍,
വിവേകം വികാരത്തിന് വഴി മാറുന്നത് അത്ര ശരിയായ രീതിയല്ല.മുഴുവന്‍ സമയവൂം ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഒരാള്‍ എല്ലാ ബ്ലോഗുകളിലും പോയി കമന്റിടണമെന്നും,നാഴികക്ക് നാല്‍പ്പത് വട്ടം കഥയും കവിതയും എഴുതണമെന്നും വെറുതെ വിടുവായിത്തം വിളമ്പുന്നത് ആശാസ്യമല്ല.ഏതൊരാള്‍ക്കും പരിമിതികളുണ്ട്.തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നാലാവും വിധം ബ്ലോഗെഴുതുന്ന ഒരു നല്ല എഴുത്തുകാരനെ ഇപ്രകാരം തേജോവധം ചെയ്യുന്നത് ഒട്ടും ശരിയായ പ്രവണതയല്ല.

ഒരാളെ കുറിച്ച് എന്തെങ്കിലും എഴുതുന്നതിന് മുന്‍‌പ് ശരിയായി കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കണം.ഓര്‍മ്മയിരിക്കട്ടെ.

കോവാല കൃഷ്ണന്‍ said...

എന്തിനാ അനങ്കാരിയണ്ണാ നിങ്ങള് എന്‍റ വായില് വാക്കുകള് തിരുവി വയ്ക്കണത്?? നിങ്ങക്ക് ഞാന്‍ എയ്തിയത് മുയ്‍വന്‍ വായിക്കാന് സമയങ്കിട്ടീലങ്കി ഞാനങ്ങ് സഹിക്കും. പശ്ശേങ്കില് ഞാനെയ്താത്ത കാര്യങ്ങള് ആരോപിക്കല്ലേ. എന്‍റ മൃദുല ഹൃദയം വേദനിക്കും.