(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)
ഇഞ്ചിപ്പെണ്ണ് സറ്ഗ്ഗാത്മക എയ്ത്ത് നിറുത്തണംന്ന് ഞമ്മള് പണ്ടേ പറഞ്ഞിട്ടൊണ്ട്. മൂപ്പത്ത്യാരുട പുതിയ ലേഹനങ്ങള് പലവട്ടം വായിച്ചിട്ട് പറയുവാണ്: എല്ലാ എയ്ത്തും നിറുത്തിയാല് വളര നല്ലത്. അഥവാ എയ്താതിരിക്കാന് തീര പറ്റണില്ലങ്കി ഒരു എഡിറ്ററ വയ്ക്കണം.
ഇതക്ക കേക്കുമ്പം നിങ്ങള് ചോയിക്കും ആറുവായനക്കാരുള്ള കോവാലനെവിട എമ്പത്തെട്ടു പേരു വായിക്കുന്ന ഇഞ്ചിയെവിടേന്ന്.
എന്നാലും പറയാനൊള്ളത് പറയണോല്ല്. ഹിലാരിയ ജയിപ്പിക്കാമ്മേണ്ടി ഇഞ്ചി തട്ടിക്കൂട്ടിയേക്കണ ലേറ്റസ്റ്റ് പോസ്റ്റ്കള് നെറയ ഗ്യാസ്കള് ആണ് (ലേഹനത്തില് വല്യ ഗുമ്മില്ലന്ന്). ആണായിപ്പെറന്ന കൊച്ചുതൊമ്മന്‍ വന്ന് അത് പറഞ്ഞ് നോക്കി. എബ്ട? ഞാമ്പിടിച്ച മൊയലിന് കൊമ്പ് ആറും എട്ടും എന്നല്ല്യോ മൂപ്പത്ത്യാരുട നെലപാട്. അതൊക്ക പോട്ട്. മൂപ്പത്ത്യാരുട ഫാഷാ പ്രയോഗങ്ങളപ്പറ്റിയാണല്ല് എന്‍റ കലുപ്പ്.
മൊത്തം 26 പാരഗ്രാഫുകളാണ് ഇഞ്ചീട പുതിയ ലേഹനം. ദാ കണ്ടോളീന്‍.
ഇങ്ങന കാണിക്കണത് എന്തിനന്ന് ചോയിച്ചാ, ബാക്കീങ്കുട വായിക്കുമ്പം പുടി കിട്ടും.
26 പാരഗ്രാഫുകളില് 50 സ്പെല്ലിംഗ് മിസ്റ്റേക്കുകള്. അതില് ഒരു പാര ഇങ്ക്ലീശ് ആരുന്നു. അതു വച്ചു നോക്കുമ്പം ഒരു പാരയില് ശരാശരി 2 മിസ്റ്റേക്കുകള്. കൊള്ളാം.
സ്പെല്ലിംഗ് മിസ്റ്റേക്കുകള് മാത്രമേ ഒള്ളങ്കി സഹിക്കാം. ആക മൊത്തം 28 വ്യാകരണപ്പെശകുകളുമൊണ്ട്.
ചെലര് എയ്തി എയ്തി തെളിയും. ഇഞ്ചീട കാര്യത്തിലാവുമ്പം ഒന്നും പറഞ്ഞൂട. ‘ലേഹനം‘ പുരോഗമിക്കുന്തോറും ഇഞ്ചീട സ്പെല്ലിംഗ് മിസ്റ്റേക്കുകള് കൂടിക്കൂടി വന്ന്. ദോഷം പറയല്ല്, വ്യാകരണപ്പെശകുകള് കൊറഞ്ഞതായും കണ്ട്.
ഇതോണ്ടൊക്കയാണ് പറയണത്, നിങ്ങള് ഒരു എഡിറ്ററ വയ്ക്കീന്ന്. ജീറ്റാക്കില് ഒരു മെസ്സേജിട്ടാപ്പോരേ, ഇങ്ങക്ക് എത്ര എഡിറ്ററമാര വേണോങ്കിലും കിട്ടൂല്ലീ?
Wednesday, May 7, 2008
Subscribe to:
Post Comments (Atom)
5 comments:
കോവാലനാണ് താരം
ഈ പറയുന്ന analysis ഞാന് ഇയാളുടെ ബ്ലോഗില് നടത്തിയാല് ?
അക്ഷരതെറ്റുകള് ഒരു കുറ്റമല്ല. പ്രത്യേകിച്ചും transliteration ഉപയോഗിക്കുമ്പോള്.
പക്ഷെ തെറ്റു ചൂണ്ടി കാണിക്കുമ്പോള് അക്ഷരത്തെറ്റ് വരുത്തി സ്വയം പരിഹസ്യരാവുന്നവരെ കാണുമ്പൊള് (ഇവിടെയും, ഇവിടെയും)പുച്ഛം ആണ് തോന്നുന്നത്.
താങ്കൾ ഈ കമന്റ് delete ചെയ്യുമായിരിക്കും. അല്ലെങ്കിൽ ഇങ്ങനെ എഴുതുന്നതിനു എന്തെങ്കിലും വിശദീകരണം തരും. എന്തായലും രണ്ടു കാലിൽ മന്തുള്ളവൻ ഒരു കാലിൽ മന്തുള്ളവനെ "മന്താ" എന്നു വിളിക്കുന്നതു പോലെയെ എനിക്കു തൊന്നുന്നുള്ളൂ.
ബാബൂ, പറഞ്ഞു നന്നാക്കാമ്പറ്റുന്ന, ഫാഷയെപ്പറ്റി എയ്തുന്നവരെപ്പറ്റിയേ ഞാന്‍ എയ്താറുള്ളൂ. എത്രയോ പേര് തെറ്റുകള് വരുത്തണ്. എല്ലാരപ്പറ്റീം എയ്താമ്പോയാ നമ്മട കട്ടേം പടോം മടങ്ങൂലീ?
തെറ്റില്ലാത്ത നാല് മലയാളം ഞമ്മക്കും എയ്താനറിയാന്ന് നിങ്ങള് കൂട്ടിക്കോളീ. എന്നാലും ന്‍റ ബോഹില തെറ്റുകളപ്പറ്റി ഇങ്ങള് അനാലിസിസ് ചെയ്താ ഞമ്മക്ക് ശന്തോശേ ഒള്ള്, യേത്?
മോനേ കോവാലാ, സംഗതി കൊള്ളാം. ഏത്? എഴുതിയ രീതിയേ. പക്ഷെ ഉള്ളടക്കം ചീപ് ആയിപ്പോയി. കൊതിക്കെറുവ് തീര്‍ക്കാന്‍ മാറി ഇരുന്നു കൊഞ്ഞനം കുത്തുന്ന പോലെ തോന്നി.
Post a Comment