(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും ഈ കമന്റും വായിച്ചേച്ചും വരണം)
കോവാലണ്ണാ, ആരണ്ണാ ഇപ്പം ഫൂലോക ഗ്ലബ്ബിന്റ നാഥന്?
എന്തരടേ പാച്ചൂ നീയി ച്വാദിക്കണത്...........?
അല്ലണ്ണാ ആ നാഥനില്ലാഗ്ഗ്ലെബ്ബ്കള് കണ്ടപ്പം സകിക്കണില്ലണ്ണാ. എങ്ങന കെടന്ന ഗ്ലെബ്ബുകളാരുന്ന്. എനിക്ക് കരച്ചിലുകള്‍ വരണണ്ണാ.
എടാ, പാച്ചൂ, നീ കരയാത.......
എടാന്നും ഏറനാടാന്നും വിളിക്കാത ഇത് ഞാന്‍ എങ്ങനെ സകിക്കും എന്നു പറയണ്ണാ.
എന്നാ കോട്ടോടാ. ഞാനാണ്ടേ ഇപ്പം അതിന്റ നാഥന്. നെനക്ക് സമാധാനമായാ??
പോ അണ്ണാ കളിയ്ക്കാത.
എടേ, കളിയല്ലടേ. ഞാമ്പറേണത് ഒള്ളതാണ്..
പറയുമ്പോല അണ്ണന് ഒള്ളതല്ലീ പറയുവൊള്ള്. ന്നാലും ഇദ് എങ്ങന വിശ്വസിക്ക്വണ്ണാ??
വന്ന് വന്ന് ഇപ്പം ഞാമ്പറേണതിനും നെനക്ക് തെളിവുകള്‍ വേണോടേ പാച്ചൂ???? എന്നാ നീ കാണ്......
അയ്യോ ഒള്ളത് തന്നേ?? അപ്പം അണ്ണനാണാണ്ണാ നാഥണ്ണന്? എന്നാപ്പിന്ന ആരേം അറീയ്ക്കാത വിശ്വണ്ണനേം ദേവണ്ണനേം വിളിച്ച് പറയണ്ണാ. അവര്‍ അത് ആരോടും പറയൂല്ല.
അയ്യട മനമേ തീപ്പട്ടി കോലേ...... ഞാമ്പോയി കഷ്ടപ്പട്ട് ഗ്ലെബ്ബ് എന്റ കയ്യിലാക്കിയപ്പം അത് വേണമല്ലീ. അത് പള്ളീപ്പറഞ്ഞാ മതി. അനോണിമാഷാ മരമാക്രിയാ ചോയിച്ചിരുന്നെങ്കിലും വേണ്ടൂല്ല. വിശ്വണ്ണാ, നടക്കൂലണ്ണാ. ഇങ്ങള് വിട്ട്പിടിയ്ക്കീനെന്ന്......
Monday, May 12, 2008
Subscribe to:
Post Comments (Atom)
6 comments:
കോവാലാ ,
ജ്ജ് അഡ്മിനാണെങ്കി ന്നേം കൂടെ ക്ഷണിക്ക് അഡ്മിനാകാന്‍ അപ്പോ ഞാന്‍ ഒറപ്പിക്കാം ജ്ജ് ഡ്മിനാണെന്ന് ;)
ശ്ശടാ അത് ശെരിയാണല്ല്. വെറ്തേ പടമെടുക്കാമ്പോയി. പാച്ചൂന അഡ്മിനാക്കിയാ മതിയാര്ന്ന് അല്ലീ.
പോയ പുത്തി പുടിച്ചാ കിട്ട്വോ. അടുത്തോണ ആവട്ട് തറവാടീ.
എന്നാലും കോവാലാ.
ഇപ്പഴത്തെ അഡുമിനി കോവാലനാണെന്ന് ഇത്രേം കാലം പറഞ്ഞില്ലല്ലോ. അങ്ങനെ ഒരു പ്രശ്നത്തിനു പരിഹാരമായി.
ദേവ ദേവോ.. അയ്ന് ഇത്രേം കാലം പാച്ചു ചോയിച്ചില്ലല്ല്.
ആഹാ കൊള്ളാലോ!..
കൊണ്ടുപോയ് കൊന്നതും നീയേ ചാപ്പാ!...
ബൂലോക വിളയാട്ടങ്ങള്‍ അനിര്‍വ്വചനീയം തന്നെ!!!
ആഹാ, ഫാഷ അറിയാത്ത സ്വമകനും വന്നാ???
അനിര്‍വചനീയം ന്ന് ബച്ചാ നിര്‍വചിക്കാന്‍ വയ്യാത്തത്. ഇതില്‍ ഏത് വെളയാട്ടമാണടേ നിര്‍വചിക്കാന്‍ വയ്യാതിരിക്കണത്??
കൊണ്ടു പ്വായി തിന്നന്ന് പറേണത് എന്തടേ? ഗ്ലെബ്ബില് ആര്‍ക്കും പോസ്റ്റാം എപ്പഴും പോസ്റ്റാം. ഒന്നും ഡിലീറ്റൂല്ല. മതിയാ??
Post a Comment