ബ്ലോഗ് ലോകം (ചിലോന്മാര് ബൂലോഗംന്ന് പറയും) മുഴുവന്‍ പ്രൊപഗാന്‍ഡകളാണ് (ഈ പണ്ടാരത്തിന്‍റെ മലയാളം എന്തോന്നോ എന്തോ?). വെറുതേ വായിക്കാന്‍ പറ്റില്ല. ഏതെങ്കിലും ലോബി വേണം എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍.
ഇടയ്ക്കിടയ്ക്ക് ഒരു അഭിപ്രായം പറയണോന്ന് വച്ചാല്‍ ചില ബ്ലോഗുടമകള്‍ (ഉദാഹരണം: അനിവര്‍ എന്നൊരു സ്വമകന്‍*) പേരും നാളും ഒന്നുമില്ലാതെ കാര്യം പറയാന്‍ സമ്മതിക്കില്ല. എന്നാപ്പിന്നെ ഞാനും വിചാരിച്ചു ആയിക്കോട്ടെന്ന്.
ചിലതൊക്കെ കണ്ടാല്‍ വല്ലതും നാലു പറയാതെ പോകാന്‍ പറ്റൂല്ല. അനിവറനിയന്‍റെ ബ്ലോഗില്‍ ഞാമ്പോയി ഒന്നുരണ്ടു കമന്‍റിട്ടു. അനിയന് എന്നെ മനസ്സിലായി പോലും. അതുകൊണ്ട് അനിയന്‍ ഞാന്‍ എഴുതിയതങ്ങ് ഡിലീറ്റി. അതിനാല്‍ ഇനി അനിയന്‍റെ പോസ്റ്റില്‍ പോയി കമന്‍റുമ്പോള്‍ ഒരു ക്വാപ്പി ഇവിടേം ഇടും.
അപ്പ ശരി, പോയേച്ചും വരാം.
*സ്വമകന്‍ എന്ന് വച്ചാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന കൂട്ടം. കര്‍ഷകര്‍ക്കും സ്വാഗതം, കമ്പ്യൂട്ടിംഗ് ഓപ്ഷണല്‍)
Monday, February 4, 2008
Subscribe to:
Post Comments (Atom)
1 comment:
അങ്ങനെ ചിലോരുടെ ശല്യം സഹിക്കാഞ്ഞ് ഞാനും തൊടങ്ങി ഒരെണ്ണം. ബ്ലോഗേ!
സ്വാടി,വ്യക്തിഹത്യയല്ല ലക്ഷ്യം, കാര്യം പറച്ചിലാണ്. ലിങ്കൊക്കെ കൊടുത്ത് കാര്യം വിശദീകരിക്കണമെന്നൊണ്ട്. ആള്‍ക്കാര് സ്വാഗതം പറഞ്ഞ് കഴിഞ്ഞിട്ട് ഇനി ബാക്കി. വോക്കേ?
Post a Comment