(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും പിന്നെ ഈ പോസ്റ്റും വായിച്ചേച്ചും വരണം)
എഴുത്തിന് വല്യ ശേലൊന്നൂല്ലങ്കിലും കുത്തകേട ആളായോണ്ട് മാത്രം രശ്ശപ്പെട്ട് പോണ വല്യ എയ്ത്ത്കാരണാണല്ല് നമ്മട തന്തോയം പുള്ള. തട്ടിമുട്ടി ഒപ്പിച്ച് പൊയ്ക്കോണ്ടിരുന്ന അയാക്ക് ഇപ്പം അച്ചടിക്കാര കണ്ടൂട. എഴുതി വിടണത് മഷികള്‍ പൊരളൂന്ന് പേടിക്കണ്ടാത്തോണ്ട് കൊഴപ്പമില്ല. അതോണ്ട് അയാള്‍ എയ്ത്ത് രീതികള്‍ അങ്ങ് മാറ്റി. ഇപ്പം പഴേ ലിഫീലാണ് പോലും സാധിക്കണത്. എന്തെങ്കിലുവൊക്കെ കാണിച്ച് കൂട്ടടേ... ആര് മൈന്റ് ചെയ്യണ്??? ചുണ്ടലിയപ്പേടിച്ചേച്ച് തറവാട്കള് ചാമ്പലാക്കണന്ന് കോവാലന് കേട്ടിട്ടൊണ്ട്. സംവൃതോകാരത്തിന് പകരം ഇപ്പം ഇയാള്‍ ബേറേ എന്തൊക്കേ സാധിക്കുംന്ന്. പോയി ഒണ്ടാക്ക്. സംവൃതനെ ഉപയോഹിക്കണത് തന്ന നിറുത്ത്. നമ്മക്കെന്ത്?
പുള്ള പറഞ്ഞ് നാക്കെടുത്തതും ദാണ്ട നമ്മട സ്വമകമ്മാര് ഓടി വന്നല്ല്. തോട്ടിങ്ക ചേട്ടന് വന്നേച്ച് പുള്ളക്ക് വിപ്ലവാഫിവാദ്യം കൊടുത്ത്. എന്തേരടേ തോട്ടിങ്ങേ നീ എസ്സഫൈയാ? അതേ മൂത്ത ഡിഫി സാദനോ? രാല്മിനോവന് ഓടിപ്പോയി സലാം പറഞ്ഞ്. അല്ലങ്കില്‍ തമ്മിത്തമ്മി കണ്ടൂടാത്ത വര്‍ഗ്ഗങ്ങളാണ്. അപ്പപ്പ കണ്ടോന അപ്പാന്ന് വിളിക്കണ ടീമുകള്‍ തന്ന.
അതും പോരാഞ്ഞ് ദാണ്ട ഫൂലോഗത്തില കുരുകാരണോന് നായര്‍ കാല് മാറിയേക്കണ്. നമ്മട ഉമേ......ഷണ്ണന്റ കാര്യങ്ങള്‍ തന്ന. ഷണ്ണന്‍ കോണ്ടസ്സയില് ഇങ്ങന പ്രസ്താവനകള്‍ എറക്കി-
എഴുത്തു തുടങ്ങിയപ്പോള്‍ മുതല്‍ ഉകാരത്തിന്റെ ചിഹ്നത്തോടു കൂടി മാത്രമേ ഞാന്‍ സംവൃതോകാരം എഴുതിയിട്ടുള്ളൂ. ഇപ്പോഴും അതു തുടരുന്നു. ഒരു കാലത്തു് അതു മാത്രമാണു ശരി എന്നു ഞാന്‍ ഘോരഘോരം വാദിച്ചിട്ടുണ്ടു്. (ഞാന്‍ രണ്ടു കൊല്ലത്തിനു മുമ്പെഴുതിയ സംവൃതോകാരം, സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും, സംവൃതോകാരത്തെപ്പറ്റി വീണ്ടും എന്നീ ലേഖനങ്ങള്‍ കാണുക.) സംവൃതോകാരത്തെ ഉകാരത്തിന്റെ ചിഹ്നത്തോടൊപ്പം ചന്ദ്രക്കലയിട്ടെഴുതുന്നതു തെറ്റല്ല എന്നാണു് ഇപ്പോഴും എന്റെ വിശ്വാസം. എങ്കിലും അതു മാത്രമാണു ശരി എന്ന കടുംപിടുത്തത്തില്‍ നിന്നു വളരെയധികം പിറകോട്ടു പോയിരിക്കുന്നു.
അണ്ണാ, കടുംപിടുത്തങ്ങളില് നിന്നു പൊറകോട്ടു പോവല്ലേ. അണ്ണനും കൂട പൊറകോട്ട് പോയാ മലയാള ഫാഷേട ഗതി എന്താവുമണ്ണാ? ആരക്കും വേണ്ടാത്ത വൃത്തോം ചതുരോം പാട്ട്കളില് വേണോന്ന് അണ്ണന് പറഞ്ഞപ്പഴാ എനക്ക് പുടി കിട്ടീത്. അണ്ണന് അറിഞ്ഞൂടാത്ത കാര്യമില്ലല്ല് അല്ലീ. ഗൂഗ്ള്കാര് എങ്ങന സഹിക്കണ് അണ്ണാ??? അണ്ണന് ഇനീം സംവൃതോകാരമിട്ടിട്ടേ സാദിക്കാവൂ കേട്ട.....
Subscribe to:
Post Comments (Atom)
2 comments:
ninte ammede koooo...ile tvm bhasha. enthonnadey nalla malayalathil blog cheythu koode?
thalle ningalu puliyanu ketta(Anonymous)...
nayinte monte mone... melalil nee thirondaram bhashayil blog ezhuthippokaruthum ketta.....
Post a Comment