Wednesday, February 6, 2008

ആരാണ് കോവാലന്‍?

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

ഒന്നായ നിന്നെയിഹ എന്ന് പണ്ടാരാണ്ട് പറഞ്ഞോലെ സ്വമകന്മാര്‍ക്ക് ഒരു ഡബുട്ട്. യാരാണീ കോവാലന്‍?

വിശ്വമാണ് കോവാലനെന്ന് കൊറെയെണ്ണം. പാവം. അങ്ങോര് കുവൈറ്റിലെവിടെയോ രഹസ്യ സങ്കേതത്തിലല്ലേ? അല്ലെങ്കില് നാട്ടില്. നാട്ടില് വച്ച് അനിവറനിയനുമായി സംസാരിച്ചു പോലും. അണ്ണാ, കണ്ണിക്കണ്ടവന്മാരുമായി അധികം അടുപ്പം വേണ്ടെന്ന് ഞാന്‍ അണ്ണനോട് പറഞ്ഞിട്ടൊള്ളതാ. കേക്കൂല. വിശ്വനാഥാ, ഇവനൊക്കെ നാക്കിന്‍റെ ഒരു പാതി കൊണ്ട് ‘ഏട്ടാ’ന്ന് ഒലിപ്പിച്ചിട്ട് മറ്റേ പാതികൊണ്ട് തെറിവിളിക്കണോരാ. അടുക്കാന്‍ കൊള്ളൂല. കളയണ്ണാ. കഞ്ഞിക്ക് വകയില്ലാതാവുമ്പം മനസ്സിലാക്കിക്കോളും.

അടുത്ത ഡവുട്ട് കോവാലന്‍ ഉമേശണ്ണന്‍ ആണോന്നാ. കഷ്ടം. അങ്ങേര്‍ക്കിത് കേള്‍ക്കേണ്ടീം വന്നല്ലോ. അത്രേം വിവരം എനിക്കൊണ്ടാരുന്നേല്‍ ഞാന്‍ നിന്നേക്കെ നന്നാക്കാന്‍ നടക്കുവോടേ? നല്ല ഗസ്സുകളുമായി എറങ്ങടേ...

അപ്പം എവിടേങ്കിലും ബച്ച് ഇനീം കാണാം.

3 comments:

കോവാല കൃഷ്ണന്‍ said...

ആരടേ ഈ കോവാലന്‍?

Viswaprabha said...

കോവാലണ്ണന്‍ ആരായാലും ഞാനല്ല. ഞാന്‍ ഇപ്പോ ഈ മുറിയിലാണ് ഇരിക്കുന്നത്. മക്കള് വേണമെങ്കില്‍ മാമന്റെ ഐപ്പി ചെക്കു ചെയ്ത് സ്വാഹ പറഞ്ഞോട്ടെ.

കോവാലാ, വലിയ കഷ്ടം തോന്നുന്നുണ്ട് നമ്മുടെ നാട്ടിലെ പുത്തന്‍ബുദ്ധിജീവിപ്പിള്ളേരുടെ സാങ്കേതികവിവരവിശാലജാഢ കണ്ടിട്ട്!

കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക! കൊള്ളാം!

കോവാല കൃഷ്ണന്‍ said...

അണ്ണന്‍ പറഞ്ഞത് കറക്ടണ്ണാ...