Tuesday, February 5, 2008

കണക്കിലെ കളികളും അനിവറനിയനും

ഓ, തന്നെ, തന്നെ...

അനിവറു അനിയന്‍റെ കടല്‍ കൊള്ളക്കാര് എന്ന പോസ്റ്റില്‍ ഞാമ്പോയി ചെല കമന്‍റുകളടിച്ചു. അനോണിയായിട്ടാരുന്നു ആദ്യ രംഗപ്രവേശം. രണ്ടു കമന്‍റു കഴിഞ്ഞപ്പം അനിയന്‍ എന്നെ വെലക്കി. എന്നാപ്പിന്നെ ബാക്കി ഇവിടെ ആവാന്നു വച്ചു.

ആദ്യമിട്ട കമന്‍റ്:

അനിവറനിയാ,

സായിപ്പന്മാര്‍ക്ക് ബുദ്ധിയില്ല. അവര്‍ ലോകവിവരമില്ലാത്തവരായതിനാല്‍ പല കള്ളക്കണക്കുകളും പലേടത്തും എഴുതി വയ്ക്കും. അതുപോലെയുള്ള ഈ കണക്കൊക്കെ വെള്ളം തൊടാതെ മലയാളത്തിലേയ്ക്ക് പകര്‍ത്തുമ്പോള്‍ ലോജിക് ഉപയോഗിക്കേണ്ടത്
അനിയനുള്‍പ്പടെയുള്ള പുതിയ തലമുറയല്യോ?

ഒരു ഉദയനെ തരാം. അതാവത്, ഉദാഹരണം.

അനിയന്‍റെ സുഹൃത്ത് മറ്റൊരു ‘സ്വമക’ക്കാരന്‍ പ്രവീണിന്‍റെ കാര്യം തന്നെ നോക്കുക. ആ ചെക്കന് കഞ്ഞിക്ക് വക കൊടുക്കുന്നത് HP ആണെന്ന് കേട്ടു. തെറ്റാണെങ്കില്‍ ക്ഷമീര്. ശരിയാണെങ്കില്‍ അവനേം കൂട്ടി ബാക്കി വായീര്.

ആ അനിയന്‍റെ കമ്പനി ഒണ്ടാക്കി വിടണ dv9700 നോട്ട്ബുക്കിന്‍റെ ഇന്ത്യയിലെ വില: 63,000 രൂപ. ആ നോട്ബുക്കിനോട് സമാനമായ നോട്ട്ബുക്കിന്‍റെ US-ലെ വില: $800.

ഇനി അനിവര്‍ അനിയന്‍ പറഞ്ഞ കണക്ക് നമുക്ക് അപ്ലൈ ചെയ്യാം, വോക്കേ?

HP നോട്ട്ബുക്കിന്‍റെ വില ഉണ്ടാക്കാനായി ഇന്ത്യയിലും അമേരിക്കയിലും ഒരാള്‍ എത്ര മണിക്കൂര്‍ ജോലിചെയ്യേണ്ടി വരും? ഇന്ത്യയിലെ നിയമപ്രകാരമുള്ള മിനിമം ശമ്പളം 66 രൂപ ആണ്. US-ലേത് $5.15-ഉം. അങ്ങനെ നോക്കുമ്പോള്‍ ഒരു അമേരിക്കക്കാരന്‍ 155
(ഏകദേശം രണ്ടാഴ്ച) മണിക്കൂര്‍ ജോലി ചെയ്താലാണ് ഈ നോട്ട്ബുക്ക് വാങ്ങാന്‍ പറ്റുക. ഇതേ നോട്ട്ബുക്കുവാങ്ങുവാന്‍ ഇന്ത്യക്കാരന്‍ 955 മണിക്കൂര്‍ (ഏകദേശം മൂന്നു മാസം) ജോലി ചെയ്യണം. ഈ കണക്ക് എല്ലാത്തിനും ബാധകമാണ് ദാസാ. തേയില, റബര്‍, ഹോണ്ട സിവിക് തുടങ്ങി മൊട്ടുസൂചിയുടെ വിലയിലും ഈ അസന്തുലനം കാണാം. സായിപ്പ് പടച്ചുവിടുന്ന പേപ്പറുകളെ കണ്ണും പൂട്ടി തര്‍ജ്ജമപ്പെടുത്താതെ കുറെയൊക്കെ ആലോചി നോക്ക്.

ബൈ ദ ബൈ, അനിയന് കഞ്ഞികുടിക്കാനുള്ള കാശ് ഏത് കടല്‍കൊള്ളക്കാരനാണ് തരുന്നത്?

-കോവാലകൃഷ്ണന്
‍അംഗം, കേരള യുക്തിവാദി സംഘം


അപ്പം അനിയന് ഹാലിളകി. അനിയന്‍ ഇങ്ങനെ പറഞ്ഞു:

അനോണിപ്രഭേ, കോവാല കൃഷ്ണാ

കോവാലാ , ആദ്യം ഒരു കാര്യം പറയട്ടെ കേട്ടോ, ഈ ബ്ലോഗ്
എനിക്കുപരയാനുള്ളതെഴുതാനാന്. ഇതിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായോ, എന്റെ സുഹൃത്തുക്കളുമായോ യാതോരുബന്ധവുമില്ലെന്നു ആദ്യം മനസ്സിലാക്കി വരൂ കോവാലാ..

താങ്കളുടെ കണക്കു കൊള്ളാം പക്ഷേ അത് തെറ്റാന്‍ കാരണം എന്റെ കണക്കിന്റെ അടിസ്ഥാനം പ്രതിശീര്‍ഷവരുമാനവും താങ്കളുടെ കണക്കിന്റെ അടിസ്ഥാനം മിനിമം കൂലിയുമാനെന്ന വ്യത്യാസമാണ്. വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലുമില്ലാതെ ഇപ്പണിക്കെറങ്ങരുതു കോവാലാ താങ്കളുടെ മണ്ടന്‍ കണക്കു കണ്ട് തലതല്ലി ചിരിക്കണോ
അതോ കരയണോ എന്ന അവസ്ഥയിലായിപ്പോയീ ഞാന്‍." 955 മണിക്കൂര്‍ (ഏകദേശം മൂന്നു മാസം കൊണ്ട് ) 63000 രൂപ 66 രൂപ ദിവസക്കൂലിയുള്ളയാള്‍ സമ്പാദിക്കുമെന്ന" താങ്കളുടെ
കണക്കുകേട്ടതിന്റെ മന്ദിപ്പ് ഇപ്പോളും മാറിയിട്ടില്ല. ഒരു അമേരിക്കക്കാരന്‍ 155 (ഏകദേശം രണ്ടാഴ്ച) മണിക്കൂര്‍ കൊണ്ട് മിനിമം കൂലി $5.15 വച്ച് ഇത്രേം സമ്പാദിക്കുമെന്നതും പുതിയ വിവരം തന്നെ. സായിപ്പന്‍മാര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടും ഇത്തരം പുതിയ ലോകവിവരങ്ങളുമായി കോവാലന്മാരിറങ്ങുന്നതുമായിരിക്കാം ഡിജിറ്റല്‍ വിപ്ലവം എന്നു പറയുന്നത് അല്ലേ ഗെഡീ.

സായിപ്പ് പടച്ചുവിടുന്ന പേപ്പറുകളെ കണ്ണും പൂട്ടി തര്‍ജ്ജമപ്പെടുത്താതെ കുറെയൊക്കെ ആലോചിച്ചിറക്കിയ ഈ വിവരം അപാരം തന്നെ ദാസാ.

അനോണിയായിപ്പോയല്ലോ അല്ലേല്‍ "ഈ കണക്ക് എല്ലാത്തിനും ബാധകമാണ് ദാസാ." എന്നു പറയുന്ന അങ്ങ് നാട്ടില്‍ വരുമ്പോള്‍ ഒരു എഞ്ചുവടിപ്പുസ്തകം കാല്‍ക്കല്‍ വച്ച് തൊഴുതേനേ ഞാന്‍

എന്തായാലും വിലയിലെ അസന്തുലനം പലപ്പോഴും നിലനില്‍ക്കുന്നു എന്ന താങ്കളുടെ പോയന്റിനോട് ഞാന്‍ യോജിക്കുന്നു. അതുകൊണ്ടാണ് ബ്രാന്‍ഡുകള്‍ ഇവിടെ പൈറേറ്റ് ചെയ്യപ്പെടുന്നത്. കമ്പ്യൂട്ടറുകള്‍ അസംബിള്‍ ചെയ്യപ്പെടുന്നത്. ഫേക്ക്/വ്യാജന്‍ എന്നുപറയുന്ന ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡുകളെ മിമിക്ക് ചെയ്യുന്നത്. നൈക്കിയും റിബോക്കും റെയ്ബാന്‍ ഗ്ലാസും അതിന്റെ
ഡൂപ്ലിക്കേറ്റ് രൂപത്തില്‍ ഏത് പെട്ടിക്കടയിലും ലഭ്യമാകുന്നത്. ഞാനീ ലേഖനത്തില്‍ രവിവാസുദേവന്റെ (സായിപ്പല്ല)റീസൈക്കിള്‍ഡ് മോഡേണിറ്റിയെ ഉദ്ധരിച്ചു "മൂന്നാം
ലോകരാജ്യങ്ങള്‍ അവരുടെ ആധുനികതയെ എന്നും കണ്ടെത്തിയിരുന്നത് ഒന്നാം ലോകത്തിന്റെ ടെക്നോളജികളെ പകര്‍ത്തിക്കൊണ്ടും അവ പരിഷ്കരിച്ചും പുനര്‍നിര്‍വ്വചിച്ചുമാണെന്ന്" പറഞ്ഞതും ഇതിനേക്കുറിച്ചാണ്.

എന്തായായും അനോണിവിലാസം കോവാലകൃഷ്ണാ ഇനി വരുമ്പോ ഒരു ഓപ്പണ്‍ഐഡിയുമെങ്കിലുമെടുത്ത് വാ.

ഓഫ്: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉള്ളതിനാല്‍ എന്റെ കഞ്ഞിക്ക് ഏതായാലും ഒരു കൊള്ളക്കാരന്റേയും ഓശാരത്തിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ല. വരുമ്പോ അറിയിക്കാം. മാമന്‍ ചെല്ല്.

അനിയന്‍ കണക്കു തെറ്റി എന്നു പറഞ്ഞതില് കാര്യമുണ്ട്. ഞമ്മക്ക് ബയസ്സായി. തെറ്റു തിരുത്താന്ന് വച്ച്. വീണ്ടും കമന്‍റി:

പരിഹാസം കളഞ്ഞ് പിടി മരുമോനേ.

കണക്ക് ഏതു വിധത്തിലും വളച്ചൊടിക്കാമല്ലോ. അനിയന്‍ ചിരിച്ചും കരഞ്ഞും പ്രാന്തെടുക്കുമ്പോള്‍ അറിയിക്കണേ. എഞ്ഛുവടിയുമായി വരാനാ, തലയ്ക്കുഴിയാന്‍.

വിലയിലെ അസന്തുലനം പലപ്പോഴും നിലനില്‍ക്കുന്നു എന്ന താങ്കളുടെ പോയന്റിനോട് ഞാന്‍ യോജിക്കുന്നു. -ഭാഗ്യം. മൂള അല്പം ബാക്കിയുണ്ടല്ലോ.

ഓപ്പണ്‍ സോഫ്റ്റ്വെയര്‍ വിറ്റകാശില്‍ ജീവിക്കുന്നവന് അത് പരസ്യപ്പെടുത്തിയല്ലേ പറ്റൂ. നടക്കട്ടെ. (ഇനി ഇതു കാരണം കൂട്ടുക്കാരനെ തള്ളിപ്പറയണ്ട.)

ഈ നാട്ടില്‍ നിന്നും അസംബിള്‍ ചെയ്യാതെ ഒരിജിനലായി വാങ്ങി ഉപഭോഗിക്കുന്ന വസ്തുക്കളൊക്കെ നന്നായി വര്‍ക്കുചെയ്യുന്നുണ്ടല്ലോ, അല്ലേ ദാസാ, അനിയാ, മരുമോനേ....

മാമന്‍ പോട്ട്, വണ്ടി വിടാന്‍ പോണു.

ആ 66 ദിവസക്കൂലി ആയിരുന്നു എന്നത് ശ്രദ്ധിച്ചില്ല. $5.15 മണിക്കൂര്‍ കൂലി ആണ്. അത് ആദ്യം നോക്കിയതിലെ പിശകാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ കണക്ക് ഞാന്‍ വിചാരിച്ചതിലും കഷ്ടമാണല്ലോ ദാസാ.

പിന്നെ ടാക്സും കൂട്ടിയില്ല. ടാക്സ് താരതമ്യപ്പെടുത്താവുന്നതായതിനാല്‍ അത് വിസ്മരിക്കാം. ദിവസം 8 മണിക്കൂര്‍ ജോലീ എന്നതും തുടര്‍ച്ചയായി ജോലി ഉണ്ടാവും
എന്നതും സിക്ക് ലീവ് എടുക്കില്ല എന്നതും മറ്റും മറ്റും അസമ്പ്ഷന്‍സ്.

റിവൈസ്ഡ് കണക്ക്:അങ്ങനെ നോക്കുമ്പോള്‍ ഒരു അമേരിക്കക്കാരന്‍ 155 (ഏകദേശം രണ്ടാഴ്ച) ദിവസം ജോലി ചെയ്താലാണ് ഈ നോട്ട്ബുക്ക് വാങ്ങാന്‍ പറ്റുക. (അനിയനു
മനസ്സിലാക്കാന്‍: $5.15 x 155 = $798.25) ഇതേ നോട്ട്ബുക്കുവാങ്ങുവാന്‍
ഇന്ത്യക്കാരന്‍ 8000 ((Rs. 7.875 x 8000 = Rs. 63000) മണിക്കൂര്‍ (ഒരു കൊല്ലത്തില്‍ കൂടുതല്‍) ജോലി ചെയ്യണം.

(അതേ, കോവാലകൃഷ്ണന്‍ തന്നെ... ഓപ്പണ്‍ ഐഡി എടുക്കാന്‍ ഉദ്ദേശമില്ല.)

അപ്പോഴാണ് ഒരു ജയിംസ് ബോണ്ടന്‍ ആ വഴി വന്നത്. ഞാന്‍ പേടിച്ചു പോയി. ബോണ്ട് വന്ന് ഇങ്ങനെ പറഞ്ഞ് എന്നെ വെരട്ടി:
കോവാലന്‍ ചേട്ടാ, അനിവര്‍ മറുപടി തന്നോളും എന്നാലും എനിക്ക് ചിലത് ഓര്‍മ്മിപ്പിക്കണമെന്നൊരു തോന്നല്‍. ഇവിടെ പണം കൊടുത്തു വാങ്ങുന്ന സാധനം പ്രവര്‍ത്തനക്ഷമമാണോ എന്നുള്ളതല്ല പ്രശ്നം. ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും, അമിതവിലയും ചേര്‍ന്നാണ് പൈറേറ്റുകളെ സൃഷ്ടിക്കുന്നത് എന്നാണ് പറഞ്ഞത്.
അപ്പം എനിക്കും കലി വന്ന്. ഞാന്‍ വിട്ടില്ല:
വക്കാലത്തനിയാ, അധികം കടന്നു കയറി സ്വാതന്ത്ര്യം കാണിക്കാന്‍ പറ്റാത്ത സാധനമാ അനിവറനിയന്‍ വിദേശത്തൂന്ന് വാങ്ങിയത്...

അനിയന്‍ ഒരു റ്റിവി വാങ്ങി. അനിയന് അതില്‍ കേറി സ്വാതന്ത്ര്യം കാണിക്കാം. അത് തല്ലിപ്പൊളിക്കാം, പിക്ച്ചര്‍ ട്യൂബ് ഊരാം, ആരും ചോദിക്കൂല്ല. അതിലൂടെ വിടുന്ന പ്രോഗ്രാമിംഗില്‍ അനിയന്‍റെ സ്വാതന്ത്ര്യം നടക്കുമോ? ഇല്ല. പറഞ്ഞു വരുന്നത് മനസ്സിലായോ? ഏഷ്യാനറ്റിന്‍റെ ഫ്രീക്വന്‍സിയില്‍ അവരുടെ സിഗ്നല്‍ മാറ്റി അനിയന്‍റെ സിഗ്നല്‍ വിടാമോ?

അമിതവില എന്തിനാ പൈറേറ്റുകളെ സൃഷ്ടിക്കുന്നത്? ഇവിടെ ബെന്‍സിന്‍റെ രൂപത്തിലിരിക്കുന്ന കാറ് എന്താ 3 ലക്ഷത്തിന് ആരും ഒണ്ടാക്കാത്തത്?
അനിയന്‍ ഒടനേ അവതരിച്ച് ഇപ്രകാരം എന്നോട് കല്പിച്ച്:

അനോണി മാമാ,

കോവാലന്മാമന്‍ പുലി തന്നെ കേട്ടാ, സമ്മതിപ്പിച്ചേ അടങ്ങൂന്നു വെച്ചിട്ടാ.. സായിപ്പന്‍മാര്‍ക്ക് മാത്രമല്ല മാമനും മൂള കൂടിയാ പിന്നേ പിടിച്ചാല്‍ കിട്ടൂലാ അല്ലേ പിന്നേ ഇമ്മാതിരി കണ്ടുപിടുത്തങ്ങളൊക്കെ ഇങ്ങനെ മുന്നും പിന്നും നോക്കാതെ
വിളിച്ചു പറയുമോ

ദാ എന്താ മാമന്‍ പറഞ്ഞക്കണേന്ന് കണ്ടില്ലേ

155 ദിവസം എന്നാല്‍ ഏകദേശം രണ്ടാഴ്ച എന്നാണ് ഒന്നാമത്തെ കണ്ടുപിടുത്തം . മിനിമം ദിവസക്കൂലി 66 രൂപയെ മണിക്കൂറിലെത്ര കൂലിയെന്നു കണക്കാക്കിയാല്‍ (അതായത് 8 കൊണ്ട് ഹരിച്ചാല്‍ മാമന്റെ ഉത്തരം 7.875 രൂപ. എന്തൊരു കൃത്യം
.പ്രതിശീര്‍ഷവരുമാനക്കാര്യം പറഞ്ഞതൊന്നും പുള്ളി കേട്ടിട്ടേയില്ല.

ഇതിന് എഞ്ചുവടിമതിയാവില്ല. നെല്ലിക്കാത്തളം തന്നെ കോവാലമ്മാമന് വെക്കേണ്ടിവരും.

പൈറസിയുടെ രാഷ്ട്രീയവും സാമൂഹ്യമാനവും പരിശോധിക്കുന്ന ഈ ലേഖനത്തെ അതുയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കാനുള്ള കഴിവുകേടുകൊണ്ടാണ് ഈ ആനോണിക്കോവാലന്‍ ഈ രൂപത്തില്‍ വന്നതെന്നെനിക്കറിയാം. ഈ അനോണി ആരാന്നു നന്നായിഅറിയുന്നതുകൊണ്ടാണ് ഞാന്‍ ഇത്രയെങ്കിലും ബഹുമാനം കാണിച്ചതും പൊട്ടന്‍ കണക്കുകളിട്ട് വിഷയം നശിപ്പിക്കാനാണ് ശ്രമമെന്നും നന്നായറിയാം
കോവാലാ...

കോപ്പിറൈറ്റ് ഇന്റസ്ട്രിയും അസംഘടിത സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള വിടവിലെ പൈറസിയുടെ നിലനില്‍പ്പിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. പൈറസിയെകുറ്റകൃത്യമായിക്കാണുന്നതിന് മുമ്പ് കണക്കാക്കേണ്ട സാമൂഹ്യമാനത്തെക്കുറിച്ചും.

കോവാലമ്മാമാ.. വിട്ട വണ്ടീല് നേരെ പൊക്കോ.. ഇനി ഈ ഭാഗത്ത് ഒരു ഓഫടിക്കുന്ന അനോണിയേയും ഞാന്‍ വെച്ചുപൊറുപ്പിക്കില്ലs

അതിന് ഞമ്മള് നല്ലൊരു മറുപടി ഇട്ട്. അനിയന്‍ അതങ്ങ് ഡിലീറ്റി. എനിക്ക് കലി കേറി. ഞാന്‍ നോക്കിയപ്പം അണ്ണന്‍ അനോനിമസ് കമന്‍റും എടുത്ത് കളഞ്ഞ് കമന്‍റ് മോഡറേഷനും തൊടങ്ങി. ഞാന്‍ വിടോ? അങ്ങനെയാണ് കേരളമുണ്ടായത്. അല്ല, ഈ ബ്ലോഗ് ആരംഭിച്ചതേ.

ഈയൊരു കമന്‍റും അവിടെ ഇട്ടിട്ടൊണ്ട്. വരുന്നെങ്കി വരട്ടെ. അല്ലെങ്കി ഇവിടെ കെടക്കട്ടെ:

അനിയന്‍ എന്‍റെ കമന്‍റു ഡിലീറ്റിയതു മോശമായിപ്പോയി. വെബ് 2.0-യുടെ “രാഷ്ട്രീയവും സാമൂഹ്യമാനവും” പുറത്തു വരുന്നത് ഇഷ്ടമല്ലാത്ത കമന്‍റ് ഡിലീറ്റുമ്പോഴാണല്ലേ:) സ്വമകയുടെ മുദ്രാവാക്യമാണോ ഇത് അനിയാ?

നേരത്തേ പറഞ്ഞത് ഒന്നൂടെ പറയാം:

എനിക്ക് രണ്ടു തെറ്റുകള്‍ പറ്റി:

155 മണിക്കൂര്‍ എന്നത് നാല് ആഴ്ചയാണ്. (1 ദിവസം 8 മണിക്കൂര്‍, ഒരാഴ്ച 40 മണിക്കൂര്‍ എന്ന കണക്കു പ്രകാരം)

66/8 = 8.25.

ആദ്യകണക്കു തെറ്റിയത് വയസ്സായതിന്‍റെ ലക്ഷണം. രണ്ടാം കണക്ക് തെറ്റിയത് കാല്‍കുലേറ്റര്‍ ഉപയോഗിക്കാനറിയാഞ്ഞും. ക്ഷമി. വിട്ടേര്.

പിന്നെ, കോവാലകൃഷ്ണനെ മനസ്സിലായെന്ന വിടുവായത്തം വിട്. വെറും ഉമ്മാക്കിക്കളി. അനോണി ആരാന്നു നന്നായിഅറിയുന്നതുകൊണ്ടാണ് ബഹുമാനിച്ചെന്നൊക്കെ പറഞ്ഞ് എന്നെ സെന്‍റിയാക്കല്ലേ അനിയാ. അനോനിയായി വന്നവരെ ബഹുമാനിക്കാന്‍ ഞാന്‍ പറഞ്ഞോ അനിയാ ദാസാ?

അനിയാ, “കോപ്പിറൈറ്റ് ഇന്റസ്ട്രിയും അസംഘടിത സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള വിടവിലെ പൈറസിയുടെ നിലനില്‍പ്പിനെക്കുറിച്ചാണ്” അനിയന്‍ തൊള്ള തൊറന്നതെന്ന്
എഴുതിക്കണ്ടു. പറഞ്ഞത് നനായി. അനിയന് എക്കണോമിക്സും അറിയില്ല, കോപ്പിറൈറ്റ് ഇന്റസ്ട്രിയും അറിയില്ല, ഒരു കോപ്പും അറിയില്ല. അനിയന് ആകെ ഒള്ളത് ആരെയും തെറിവിളിക്കാന്‍ മടിയില്ലാത്ത ഒരു വലിയ വാ മാത്രം. തെറി വിളിച്ചിട്ട് മാപ്പു ചോദിക്കാനും ഈ അടുത്തിടെ പഠിച്ചു, നല്ല കാര്യം.

അനിയന്‍ എഴുതിയെന്ന് പറേണ വിഷയത്തില്‍ വല്ലോം അറിയാമെങ്കില്‍, അനിയന് ആമ്പിയറൊണ്ടെങ്കില്‍ നല്ല ഒരു ലേഖനം എഴുത്. അത് കണ്ടിട്ട് മരിച്ചാ മതി. ഒരു ജ്ഞാനി വന്നിരിക്കുന്നു. ഇരു വള്ളത്തിലും കാലുവച്ചു നീങ്ങുന്ന അനിയന്‍റെ സുഹൃത്ത്
പ്രവീണന്‍ പറമ്പോലത്തെ ഗ്യാനി അല്ല.

ഈ കണക്കൊക്കെ അനിയന്‍ പ്രതിശീര്‍ഷവരുമാനത്തിലേ മൂത്രിക്കൂ എന്നുണ്ടെങ്കില്‍ ഈ കണക്ക് അതിലേക്കാക്കാം. ഇത്തവണ തെറ്റു വരാതെ നോക്കാം. അല്ലെങ്കില്‍ അനിയന്‍ എന്നെ കളിയാക്കിയാലോ. എനിക്ക് ഫീലാവും.

പിന്നെ കണ്ണില്‍ കാണുന്നവരെയൊക്കെ കേറി മാമാന്ന് വിളിച്ചേക്കല്ലും. മാമന്‍ എന്നു പറയുമ്പോള്‍ കേള്‍ക്കാന്‍ സുഖമുണ്ട്, എന്നാലും അര്‍ത്ഥം പറഞ്ഞു വരുമ്പോള്‍ അനിയന്‍റെ മാതൃസഹോദരന്‍റെ ഭാര്യയ്ക്ക് ഫീലു ചെയ്താലോ? (ആ കണക്കും തെറ്റിയോ എന്‍റെകര്‍ത്താവേ!)

പിന്നെ നേരത്തേ എഴുതിയത് ഒന്നുകൂടെ എഴുതുന്നു: ആരെങ്കിലും വിശാലമായി തൂറുന്നതു കണ്ടിട്ട് കൂടെച്ചെന്നിരുന്ന് മുക്കണ്ട. ഇതിന്‍റെ കോപ്പി എടുത്തു വച്ചിട്ടുണ്ട്. ഇനിയും അനിയന്‍ ഡിലീറ്റിയാലേ വീണ്ടും ഇടാനൊള്ളതാ. ഓ, ഞാന്‍ ദേ പോണ്. എന്‍റെ വണ്ടി വന്ന്.

- കോവാലകൃഷ്ണന്‍

പണ്ടാരം. എന്തരോ ആവട്ട്. അനിയനെ പൊട്ടത്തരം പറയാന്‍ ഞാന്‍ സമ്മതിക്കൂല്ല. അച്ചട്ട്.

2 comments:

കോവാല കൃഷ്ണന്‍ said...

പണ്ടാരം. എന്തരോ ആവട്ട്. അനിയനെ പൊട്ടത്തരം പറയാന്‍ ഞാന്‍ സമ്മതിക്കൂല്ല. അച്ചട്ട്.

ഇസാദ്‌ said...

ഹ ഹ ഹ .. പുലീ .. കൊള്ളാം. ഇഷ്ട്ടപ്പെട്ടു.
പ്രതികരിക്കണമെങ്കില്‍ ഇങ്ങനെ പ്രതികരിക്കണം. ഉരുളക്കുപ്പേരി ..

നടക്കട്ടെ. :)