Sunday, February 24, 2008

പെരിങ്ങാടനെന്താ കൊമ്പൊണ്ടാ?

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

ഇദ് നല്ല കൂത്തടേ.. ദാണ്ട പെരിങ്ങാടന ഫാഷേട എഴുത്തച്ഛനാക്കിയേക്കണ്. കീമാപ്പ് എഴുതിയോന എഴുത്തച്ഛനാക്ക്വങ്കി വരമൊഴിക്കാരന്‍ ആരായിട്ടും ബരും?? അമ്പയിനായിരം ഡവുണ്‍ലോഡു പോലും. അയിന് നമ്മള് അമ്പയിനായിരം പേര് ഇവുട ബ്ലോഗുകള് എഴുതണൂല്ല. വായിക്കണൂല്ല. കീമാപ്പല്ലങ്കി കീകോപ്പ്. പെരിങ്ങാടനല്ലങ്കി പഴങ്ങാടന്‍. ഒന്ന് പോടേ...

പിന്ന ഇതക്കക്കേട്ടിട്ട് ഈ ‘തറ’വാടിക്ക് കടിക്കണതാണ് മനസ്സിലാവാത്തത്. നല്ല കടി ആണങ്കി മുരിക്കിന്‍റ തടീക്കൊണ്ടിട്ട് ഒരയ്ക്കടാ കൂവേ. നന്ദി പറയണോങ്കി തൊടക്കത്തി പറയണം പോലും. ഇയാള ഒണ്ടാക്കിയതിന് സ്വന്തം തന്തേയ്ക്കും തള്ളയ്ക്കും താങ്ക്യൂകള് പറയുവാ അതാ താന്‍ പ്വായി ആദിമമനുഷ്യന് താങ്ക്യൂകള് പറയ്വാ? അറു വഷളന്‍.

11 comments:

കോവാല കൃഷ്ണന്‍ said...

ഇദ് നല്ല കൂത്തടേ.. ദാണ്ട പെരിങ്ങാടന ഫാഷേട എഴുത്തച്ഛനാക്കിയേക്കണ്

Anonymous said...
This comment has been removed by a blog administrator.
Anonymous said...

About Me
ഗോപ കുമാര്‍
കലിപ്പുകള് തൊടങ്ങിയാ പിന്നെ കണ്ണ്കള് കണ്ടൂട.


സരിയാണ് ശാര്‍

ഇമ്മാതിരി കലിപ്പുകള് തൊടങ്ങിയാ പിന്നെ കണ്ണ്കള് കാണൂലാ. നാട്ടാരത് അടിച്ച് തെറിപ്പിച്ച് കളയും... യേത് ;)

ആ അഡ്രസ്സും കൂടെ ഒന്ന് തന്നാല്‍ സംഗതി അങ്ങട്ട് വരും, ഒരു യേതും കൂടെ ഇരിക്കട്ടെ... യേത് ;)

കോവാല കൃഷ്ണന്‍ said...

വെരട്ടാത സാറെ. പ്യാരുകളും നാളുകളും വച്ച് തന്ന ബ്ലോഗണത്. കണ്ണ്കള് പൊട്ടിക്കാന്‍ വരീം. അഡ്രസ്സ് തന്നാ പെങ്ങള കെട്ടിച്ച് തര്വാ..

വിന്‍സ് said...

അമ്പതിനായിരം പേരു അതു ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടാവും എന്നതിലെന്താ മച്ചാന്‍സ് അല്‍ഭുതം?? പക്ഷേ ഡൌണ്‍ ലോഡ് ചെയ്തിരിക്കുന്ന എല്ലാവരും ബ്ലോഗ് എഴുതുന്നുണ്ടാകില്ല. ഞാന്‍ കീമാന്‍ ഡൌണ്‍ ലോഡ് ചെയ്തു മാസങ്ങള്‍ കഴിഞ്ഞിട്ടാണു ബ്ലോഗ് എഴുതാന്‍ തുടങ്ങിയതു. വെറുതെ ഒരു മനുഷ്യനെ പുച്ഛിക്കേണ്ട കാര്യം ഉണ്ടോ???

|intimate|ചുണ്ടന്‍ said...

അനക്കെന്തിന്റെ കേടാ ചെങ്ങായ്‌

Anonymous said...
This comment has been removed by a blog administrator.
കോവാല കൃഷ്ണന്‍ said...
This comment has been removed by the author.
Unknown said...

മുകളിലെ കമന്റ് ഇട്ട അനോണി ഞാ‍ന്‍ അല്ല. അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കില്‍ അത് അനോണിയായി പറയേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല. സ്വന്തം പേരില്‍ പറഞ്ഞാല്‍ എന്താ എന്നെ ഞൊട്ടുമോ?

ഡേയ് കോവാല കൃഷ്ണാ പണ്ട് ഒരു കാരണവര്‍ പറഞ്ഞതേ എനിക്ക് താങ്കളോടും പറയാനുള്ളൂ. "ഐഡിയാ ഈസ് ഗുഡ് ബട്ട് ലെഗ് ഈസ് മൈന്‍". വിട്ട് പിടി മോനേ. :-)

Anonymous said...

ഹേ മലയാളം ബ്ലോഗിന്റെ കുലപതീ നിങ്ങള്‍ക്കിത് എന്തിന്റെ കേടാണ്. അനിവറിന്റെ ബ്ലോഗില്‍ നടത്തിയ മേളം ഞങ്ങളൊക്കെ വായിച്ചതാണ്. ഇനി എങ്കിലും ഒരു സൈഡില്‍ കൂടി ഒതുങ്ങി യാത്രചെയ്തൂടേ? വല്ലാത്ത കഷ്ടമാണിത്. നിങ്ങള്‍ വഴങ്ങാത്ത ഈ ഭാഷകൊണ്ടു തന്നെ നടത്തുന്ന കയ്യാങ്കളിയുടെ ഉദ്ദേശം അറിയാഞ്ഞിട്ടല്ല. പക്ഷെ ഞങ്ങള്‍ക്കൊക്കെ അല്പം റെസ്പക്ട് ബാക്കി കിടക്കുന്നു എന്നൊരു തോന്നല്‍. ഇപ്പോള്‍ അതും മാറി കിട്ടി.

കോവാല കൃഷ്ണന്‍ said...

ദില്‍ഫാ, നീ കെടന്ന് വെറളി പിടിക്കാതടേ.. നീ അനോണിയായിട്ട് വരൂല്ലന്ന് ഞമ്മക്കറിഞ്ഞൂടേ. പിന്ന നെനക്ക് അനോണിയല്ലാത ഇതൊന്നും പറയാമ്പറ്റൂല്ലന്നും അണ്ണനറിയാം കേട്ട.

അതിന്‍റ താഴ അഫിപ്രായം പറഞ്ഞ അഛാ...... എന്‍റ മേല് കേറാത താഴ എറങ്ങ്. നീ ആരടേ?? സകലവന്‍റേം ‘അഛനാ’. കോവലന്‍റ അഛനും നീ അനിവറനിയന്‍റ അഛനും നീയാ?

നിന്നാട് ഞാമ്പറഞ്ഞാ എന്ന ബകുമാനിക്കാന്. നീ വഴിയേ നടന്ന് ആളുകള ബകുമാനിക്കണതിന് ഞാനെന്തേര് ചെയ്യും. ആ ചീട്ട് ഇബട വേണ്ട കേട്ട മോനേ.