Thursday, January 1, 2009

യേമാന്‍റ മൊയലിന് ഒരുവാട് കൊമ്പ്കള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം.)

യേമാന് പിന്നേം ഞാമ്പിടിച്ച മൊയലിന് മൂന്ന് കൊമ്പന്നാണല്ല്.

ഇനിയും ഒരേ കാര്യം എത്ര തവണകൂടി പറയേണ്ടിവരും എന്നറിഞ്ഞുകൂടാ.

ആടിന പട്ടിയാക്കാനക്കൊണ്ട് എത്ര തവണകൂടി പറഞ്ഞാലും പറ്റൂല്ലല്ല്. അതോണ്ട് പറഞ്ഞോണ്ടിരി. പശ്ശേ നടക്കൂല.

1. ഹാര്‍ഡ്‌വേര്‍ ഉണ്ടാക്കുന്നവര്‍ക്ക്‌ അതില്‍ ഏത്‌ ഓപ്പറേയ്റ്റിംഗ്‌ സിസ്റ്റം അല്ലെങ്കില്‍ സോഫ്റ്റ്‌വേര്‍ ഓടിക്കണമെന്ന് അവരുടെ ടേംസ്‌ ഓഫ്‌ യൂസ്‌ വഴി ഇന്‍സിസ്റ്റ്‌ ചെയ്യാം

പറ്റില്ല. ഇനി അഥവാ ചെയ്താലും നിയമപരമായ സംരക്ഷണം അത്തരമൊരു വ്യവസ്ഥക്ക്‌ കിട്ടില്ല.


അങ്ങനേങ്ങ് ഒറപ്പിക്കാതിരി. അത് പറ്റൂല്ല എന്നൊള്ളത് പറയണ ലിങ്കം താ. യേമാന്‍ IT വക്കീലാണന്നതിന്‍റ തെളിവ്കള് താ. ഹാര്‍ഡ് വയറ് എന്താണ് സോഫ്റ്റ് വയറ് എന്താണ് എന്നും പറഞ്ഞ് അരപ്പേജുകളി കൊറയാത വിവരിക്കാന്‍ ഇദെന്താ ഓണപരീക്ഷകളാ??? അതോണ്ട് വിവരണം നിറ്ത്തീട്ട് പ്രൂഫുകള് പോരട്ട്. യേത്??? നെയമമില്ല എന്നൊള്ളതിന് തെളിവായിട്ട് ഇനി അഥവാ കഴിയുമെന്നാണെങ്കില്‍ പവര്‍ പിസി ആര്‍ക്കിടെക്ചറില്‍ വര്‍ഷങ്ങളായി ഓടുന്ന ലിനക്സ്‌ പോര്‍ട്ടിനെപ്പറ്റി ആപ്പിള്‍ ഇതുവരെ കേട്ടിട്ടില്ലെന്നോ, നിയമനടപടി സ്വീകരിക്കാന്‍? എന്ന് പറേണ ഫാഗം കല കലക്കി കേട്ട. കിണ്ണം കക്കണത് മോഷണോല്ല. അഥവാ ആണങ്കി വര്‍ഷങ്ങളായി കിണ്ണം കക്കണ കള്ളന്‍ കൊച്ചുണ്ണിയ പിടിക്കാത്തേന്ത്?? എന്ന് ചോയിക്കണേലും ബെസ്റ്റ്. ലാ പായിന്‍റ്കള് പറ യേമാനേ, ലാ പായിന്‍റ്കള്.

ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ്‌ ബാധകമാണെന്ന് ആപ്പിളിന്‌ പറയുന്നത്‌ സ്വാഭാവികമായും ഹാര്‍ഡ്‌വെയറില്‍ ഉപയോഗിച്ചിട്ടുള്ള സോഫ്റ്റ്‌വെയറിനെ(ഫേംവെയര്‍)പ്പറ്റിയാണ്‌, അല്ലാതെ കോപ്പിറൈറ്റഡ്‌ പ്രോപ്പര്‍ട്ടിയായ സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ്‌ ഫിസിക്കല്‍ കമ്മോഡിറ്റിയായ ഹാര്‍ഡ്‌വെയറിന്‌ ബാധകമാണെന്ന് പറയാനുള്ള നിയമനിരക്ഷരത ആപ്പിളിന്റെ ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റിനുണ്ടാകുമെന്ന് കരുതാന്‍ വയ്യ, അത്തരമൊരു കേയ്സും കൊണ്ടുചെന്നാല്‍ ഒരു കോടതിയും അത്‌ ഫയലില്‍പ്പോലും എടുക്കില്ല (സംശയമുണ്ടോ? ഒരു കേയ്സെങ്കിലും കാണിച്ചുതരൂ!)

അതാണപ്പീ പറഞ്ഞത് നിങ്ങള് ഹാര്‍ഡ് വയറ് തല്ലിപ്പൊട്ടിച്ചോ പച്ചേന്ങ്കില് അതിലൊള്ള ഫേം വയറില് തൊടരുതന്ന്. നിയമനിരക്ഷരത ആപ്പിളിന്റെ ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റിനുണ്ടാകുമെന്ന് കരുതാന്‍ വയ്യന്ന് പറേല്ല് യേമാനേ. അവിട ഒള്ളോര് യേമാന്‍റത്ര നേമകാര്യങ്ങളില് വെവരം ഒള്ളോരാരിക്കൂല്ലന്ന്. നേമവിരുദ്ധമായ കാര്യങ്ങ്ള്ക്ക് എല്ലാം കേസ് എടുക്കണൊണ്ടാ? യേമാനേ, നേമത്തിന്‍റ കാര്യോക്ക നല്ല രസോണ്. നേമങ്ങള് ലംഘിക്കാന്‍ എളുപ്പോണ്. പ്രത്യേഹിച്ചും യേമാനപ്പോല നേമത്തിനപ്പറ്റി ഒരു പുണ്ണാക്കുകളും അറിയാത്തോര്ക്ക്. പിന്ന അമേരിക്കക്കാരുട കാര്യങ്ങളല്ലീ. അവരക്ക് എന്തര് വേണോങ്കിലും നേമത്തി എയ്തി പിടിപ്പിക്കാം കേട്ട. സാമ്പിള്കള് കേട്ടോ: It is illegal to shoot rabbits from a motorboat in the State of Kansas. ദാണ്ട ഇബ്ട ഒണ്ട്. ദാണ്ട വേറൊന്ന്: It is illegal to play dominoes on Sunday. ലിങ്കം ഇബ്ട. പറഞ്ഞോണ്ട് വന്നത് ഇങ്ങനേക്ക നേമമൊണ്ടന്ന് തെളീക്കണത് ഇതിന്‍റ പ്യാരില് എടുത്ത കേസുകളൂട എണ്ണം വച്ചല്ലപ്പീ എന്ന് പറയാനക്കൊണ്ടാണ്.

നിലവിലുള്ള നിയമത്തിനുപുറത്തുള്ള ഒരു കോണ്‍ട്രാക്റ്റിനും നിയമപരമായ നിലനില്‍പ്പില്ല. ഉദാഹരണത്തിന്‌ അഞ്ചുകിലോ കഞ്ചാവ്‌ എല്ലാ ഒന്നാംതീയതിയും വീട്ടിലെത്തിച്ചുതരാമെന്നും അങ്ങനെ എത്തിച്ചുതരുന്ന കഞ്ചാവ്‌ വാങ്ങിക്കൊള്ളാമെന്നും രണ്ടുപേര്‍ക്ക്‌ കരാറുണ്ടാക്കാം, പക്ഷേ ആരെങ്കിലുമൊരാള്‍ കരാര്‍ ലംഘിച്ചാല്‍ കോടതിയില്‍ പോകാന്‍ പറ്റില്ല.

യേമാന്‍ പറേണത് കറക്ട്. ആപ്പിള്കള് പറേണത് നിലവിലുള്ള നിയമത്തിനുപുറത്തുള്ള ഒരു കോണ്‍ട്രാക്ടാണന്നതിന് തെളിവ്കള് താ യേമാനേ. ചുമ്മാ വായിട്ടലയ്ക്കാത.....

സോഫ്റ്റ്‌വെയര്‍ തിരുത്തതുമൂലം ആപ്പിളിന്റെ ലൈസന്‍സ്‌ എഗ്രീമന്റ്‌ അവരുടെ കമ്പ്യൂട്ടറില്‍ ലിനക്സ്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നയാള്‍ വയലേയ്റ്റ്‌ ചെയ്യുന്നു.
സോഫ്റ്റ്‌വെയര്‍ തിരുത്തുന്നില്ല, റീപ്ലേയ്സ്‌ ചെയ്യുന്നേയുള്ളൂ. സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ്‌ എഗ്രീമെന്റില്‍ എന്തുതന്നെ പറഞ്ഞാലും അത്‌ ഈ പ്രക്രിയയില്‍ പ്രസക്തമല്ല, എന്തെന്നാല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നെങ്കില്‍മാത്രമേ ലൈസന്‍സ്‌ വ്യവസ്ഥകള്‍ ബാധകമാവൂ, ഉപയോഗിക്കാത്ത സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സില്‍ എന്തു പറഞ്ഞാലെന്ത്‌!


ഹ്ഹഹ്ബ് ഹബ് ഹ....... പൊട്ടിച്ചിരിച്ച് പോയതാണ് കേട്ട യേമാന്‍റ ലാ പോയ്ന്റ്റിലൊള്ള പരിജ്ഞാനങ്ങള് കണ്ടിട്ട്. തിരുത്തണില്ല മാറ്റണേയൊള്ളന്ന്. യേമാനേ വാദിക്കാമ്മേണ്ടി വാദിക്കല്ല് കേട്ട.

ഹ്ഹഹ്ബ് ഹബ് ഹ....... രണ്ടാമത്ത ചിരികള് യെന്തിനാണന്നാ???? ഉഫയോഗിക്കാത്ത സോഫ്റ്റ് വയറിന് എന്തര് ലൈസന്‍സ് എന്ന് പറഞ്ഞതിന്. അവര് പറേണ വ്യവസ്ഥകള് കേട്ട് ഉഫയോഗിക്കാം എന്ന് പറഞ്ഞ് വാങ്ങിയ്ക്കും, എന്നിട്ട് റീപ്ലേസ് ചെയ്യും എന്നിട്ട് നിങ്ങട സോഫ്റ്റ് വയറ് ഉഫയോഗിക്കണില്ലാന്ന് പറയും. പഷ്ട്. യേമാന്‍ ഉച്ച സമയങ്ങളില് വെളിയ്ക്കെറങ്ങല്ല് കേട്ട..... തല ചൂടായിട്ട് ഈ പുത്തിയക്ക പോയാ ഫാരതത്തിന് വലിയ നഷ്ടങ്ങള് ആയിരിക്കും കേട്ട. യേമാന്‍റ ഗഞ്ചാവ് ഉദാഹണങ്ങള് കടമെടുക്കട്ടാ?? കഞ്ചാവ് കയ്യി വച്ചോണ്ട് പോലീസ്കള് പിടിയ്ക്കുമ്പം ഞാന്‍ ഉഫയോഗിച്ചിട്ടില്ലന്ന് പറഞ്ഞാ മതി കേട്ട. രച്ചപ്പെടും. ഫാവികളൊണ്ട്.

ഇനി violation of intended use നിയമവിരുദ്ധമാണ്‌ എന്ന വാദം. ആകുന്ന സന്ദര്‍ഭങ്ങളുണ്ട്‌ പക്ഷേ ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, അല്ല.

യേമാന്‍റ തോന്നല്കള് പറയാത, ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില് violation of intended use അല്ലാന്ന് പറേണ വകുപ്പ് പറയേമാനേ.

മൈക്രോവേവ്‌ ഓവന്റെ മാന്വലില്‍ അതിന്റെ intended use വീടുകളിലെ അടുക്കളകളില്‍ ഉപയോഗിക്കലാണെന്ന് എഴുതിവച്ചുകണ്ടിട്ടുണ്ട്‌. കഫറ്റേരിയകളിലോ കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കോ ഉള്ള ഉപയോഗം ആവശ്യപ്പെടുന്നതരത്തിലല്ല അതു നിര്‍മ്മിച്ചിട്ടുള്ളത്‌. എന്നുവച്ച്‌ കഫറ്റേരിയയില്‍ വീട്ടിലെ അത്തരമൊരു മൈക്രോവേവ്‌ ഓവന്‍ ഉപയോഗിച്ചാല്‍ നിര്‍മ്മാതാവിന്‌ ഉപഭോക്താവിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല, വാറണ്ടിയോ സര്‍വീസോ നിഷേധിക്കാമെന്നല്ലാത്‌.

യേമാന്‍ പൊക്കിക്കൊണ്ട് വന്ന മൈക്രോവേവ് സാമാനത്തിന്‍റ മാനുവലില്‍ എന്തരക്കേ പറേണന്ന് പറഞ്ഞില്ലീ? യേത് സാമാനമാരുന്ന് അത്? ഒര് ലിങ്കങ്ങള് തരീന്‍. ഞാന്നോക്കിയ അമാന സാമാനത്തിന്‍റ മാനുവലില് അങ്ങന പറേണില്ല. യേമാന്‍ നോക്ക്യത് ബേറേ ആണങ്കി ഞാന്‍ ശമിച്ച്. ഇനി യേമാനറിഞ്ഞൂടാത്ത കാര്യം പറഞ്ഞുതരാം. intended use വയലേറ്റിയാ കമ്പനികള് ഒടനേ വന്ന് യേമാനപ്പിടിയ്ക്കൂല്ല. സാദാരണ ഗതീല് intended use വയലേറ്റി അതീന്നൊണ്ടാവണ secondary legal issues solve ചെയ്യാനക്കൊണ്ട് കമ്പനിക്ക് തുട്ടെറക്കേണ്ടി വരുമ്പഴാണ് കമ്പനികള് വയലേറ്റിയോന്‍റ പൊറകേ പോണത്. കമ്പനികള് യേമാന്‍റ പൊറകേ വരണില്ലന്ന് വച്ച് അല്ലങ്കി കഫറ്റേരിയയില്‍ യേമാന്‍റ മൈക്രോവേവ്‌കള് കൊഴപ്പമില്ലാണ്ട് ഓടണന്ന് വച്ച് അതോന്നും വയലേഷനുകള് അല്ലാതവണില്ലപ്പീ......

ഡിവിഡിക്ക്‌ കോപ്പിറൈറ്റുണ്ടെന്നുവച്ച്‌ ഡിവിഡി പ്ലേയറിന്‌ കോപ്പിറൈറ്റുണ്ടോ?

ഹ്ഹഹ്ബ് ഹബ് ഹ....... ചിരിച്ചതാണ് കേട്ട........ അപ്പീ, കാപ്പീറൈറ്റും ലൈസന്‍സ് എഗ്രിമന്‍റും ToUയും എക്കക്കുട കൂട്ടിക്കൊഴയ്ക്കാതിരിക്കപ്പീ.. അത് എല്ലാം വേറേ വേറേ ആണപ്പീ. കണ്‍ഫ്യൂഷ്യസ് ആവാതിരിക്കപ്പി. നമ്മള് കാപ്പിറൈറ്റ്ന ഇപ്പം വീട്ട് പിടി. അത് വായലേറ്റിയാ എന്തായാലും കുറ്റം തന്നല്ല്. മറ്റേ സുനാങ്കളികളല്ലീ നമ്മള് പറഞ്ഞോണ്ടിരിക്കണത്???

അപ്പി ഡിവിഡി റീജിയന്‍ എന്ന് കേട്ടിട്ടൊണ്ടാ? പത്ത് ഡിവിഡി റീജിയന്കള് ഒണ്ട്. അമേരിക്കാവിലും മറ്റും വിക്കണ പല ഡിവിഡി പ്ലയറ്കളിലും റീജ്യന്‍ 1 സെറ്റ് ചെയ്തിട്ടൊണ്ട്. അതാവത്, അമേരിക്കാവില് വാങ്ങിച്ച ഡിവിഡികള് മാത്രമേ ഓടൂ. അവരുടെ ഫേം വയറ് ഹാക്ക് ചെയ്താ റീജിയന്‍ ALL ആക്കാം. പച്ചേ അത് അമേരിക്കാവില് നേമവിരുദ്ധമാണ്. വയലേഷനാണ്. തലയ്ക്കകത്തോട്ട് കേറണൊണ്ടാ? അപ്പം യേമാന് ലോകത്തൊള്ള എല്ലാ ഡിവിഡീം നേമപ്രകാരം കാണണോങ്കി യേമാന്‍ റീജിയന്‍ ALL ഡിവിഡി പ്ലയറ് വങ്ങിക്കണം. അല്ലാത്ത റീജിയന്‍ ലിമിറ്റ് ചെയ്ത ഡിവിഡി പ്ലയറ് വാങ്ങിച്ച് ഹാക്ക് ചെയ്താ അത് നേമവിരുദ്ധം. ഇത്രേമാണ് ഞാന്‍ ഇത്രേന്നേരം പറഞ്ഞോണ്ടിരുന്നത് കേട്ട. ഇതുപോലതന്ന നമ്മട കാര്യം. അരുണണ്ണന് ലിനക്സ് കേറ്റണോങ്കി Windows laptop അല്ലങ്കില്‍ OS ഇല്ലാത്ത ലാപ്പ്ടോപ്പ് വാങ്ങിക്കണം. എന്നിട്ട് ലിനക്സ് കേറ്റണം. അത് നേമ വിരുദ്ധമല്ല കേട്ട. കൌണ്ടറ്കള് ചെയ്യാന്‍ പറ്റിയ പൊളപ്പന്‍ ഉദാഹരണങ്ങള് എടുത്ത് എഴുന്നള്ളിച്ചോണ്ട് വരണേന് നന്ദികള് ഒണ്ട് കേട്ട..........

കോവാലകൃഷ്ണന്‌ അധിക്ഷേപങ്ങള്‍ തുടരാം, താങ്കള്‍ക്കിഷ്ടമില്ലാത്തത്‌ ആരെങ്കിലും സൂചിപ്പിച്ചാല്‍ "ഇതു ഞാന്‍ നിന്നോടു ചോദിച്ചില്ലല്ലോ"

യേമാനേ, പെണങ്ങിപ്പോവല്ലേ....... യേമാന്‍റ തമിശയങ്ങക്ക് മറുപടികള് നല്ലോല പറയാനക്കൊണ്ട് നോക്കീട്ടൊണ്ട്. അധിച്ചേപമൊന്നൂല്ല. തന്തേന വിളിയില്ല. പച്ചേ യേമാന് മനസ്സിലാവൂല്ലങ്കി എന്തര് ചെയ്യണത്? ഇനീം വരണം കേട്ട. വരുമ്പം ഒരു വക്കീലുകളേം കൊണ്ട് വരണേ യേമാനേ. പിന്ന യേമാന്‍റ വാക്കിലൊള്ള ആ വെനയമൊണ്ടല്ല്, അത് കാണാന്തന്ന നല്ല ചന്തങ്ങള്. ചെല കാളേജ് കുമാരികള് പറേണ പോല, യേമാന് ദേശ്യം വരുമ്പം കൊള്ളൂല്ല കേട്ട......