Wednesday, February 27, 2008

ഉണ്ടിരുന്ന പുള്ളയും കണ്ടിരുന്ന നായരും

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും പിന്നെ ഈ പോസ്റ്റും വായിച്ചേച്ചും വരണം)

എഴുത്തിന് വല്യ ശേലൊന്നൂല്ലങ്കിലും കുത്തകേട ആളായോണ്ട് മാത്രം രശ്ശപ്പെട്ട് പോണ വല്യ എയ്ത്ത്കാരണാണല്ല് നമ്മട തന്തോയം പുള്ള. തട്ടിമുട്ടി ഒപ്പിച്ച് പൊയ്ക്കോണ്ടിരുന്ന അയാക്ക് ഇപ്പം അച്ചടിക്കാര കണ്ടൂട. എഴുതി വിടണത് മഷികള് പൊരളൂന്ന് പേടിക്കണ്ടാത്തോണ്ട് കൊഴപ്പമില്ല. അതോണ്ട് അയാള് എയ്ത്ത് രീതികള് അങ്ങ് മാറ്റി. ഇപ്പം പഴേ ലിഫീലാണ് പോലും സാധിക്കണത്. എന്തെങ്കിലുവൊക്കെ കാണിച്ച് കൂട്ടടേ... ആര് മൈന്‍റ് ചെയ്യണ്??? ചുണ്ടലിയപ്പേടിച്ചേച്ച് തറവാട്കള് ചാമ്പലാക്കണന്ന് കോവാലന്‍ കേട്ടിട്ടൊണ്ട്. സം‌വൃതോകാരത്തിന് പകരം ഇപ്പം ഇയാള് ബേറേ എന്തൊക്കേ സാധിക്കുംന്ന്. പോയി ഒണ്ടാക്ക്. സം‌വൃതനെ ഉപയോഹിക്കണത് തന്ന നിറുത്ത്. നമ്മക്കെന്ത്?

പുള്ള പറഞ്ഞ് നാക്കെടുത്തതും ദാണ്ട നമ്മട സ്വമകമ്മാര് ഓടി വന്നല്ല്. തോട്ടിങ്ക ചേട്ടന്‍ വന്നേച്ച് പുള്ളക്ക് വിപ്ലവാഫിവാദ്യം കൊടുത്ത്. എന്തേരടേ തോട്ടിങ്ങേ നീ എസ്സഫൈയാ? അതേ മൂത്ത ഡിഫി സാദനോ? രാല്‍മിനോവന്‍ ഓടിപ്പോയി സലാം പറഞ്ഞ്. അല്ലങ്കില്‍ തമ്മിത്തമ്മി കണ്ടൂടാത്ത വര്‍ഗ്ഗങ്ങളാണ്. അപ്പപ്പ കണ്ടോന അപ്പാന്ന് വിളിക്കണ ടീമുകള് തന്ന.

അതും പോരാഞ്ഞ് ദാണ്ട ഫൂലോഗത്തില കുരുകാരണോന്‍ നായര് കാല് മാറിയേക്കണ്. നമ്മട ഉമേ......ഷണ്ണന്‍റ കാര്യങ്ങള് തന്ന. ഷണ്ണന്‍ കോണ്ടസ്സയില് ഇങ്ങന പ്രസ്താവനകള് എറക്കി-

എഴുത്തു തുടങ്ങിയപ്പോള്‍ മുതല്‍ ഉകാരത്തിന്റെ ചിഹ്നത്തോടു കൂടി മാത്രമേ ഞാന്‍ സംവൃതോകാരം എഴുതിയിട്ടുള്ളൂ. ഇപ്പോഴും അതു തുടരുന്നു. ഒരു കാലത്തു് അതു മാത്രമാണു ശരി എന്നു ഞാന്‍ ഘോരഘോരം വാദിച്ചിട്ടുണ്ടു്. (ഞാന്‍ രണ്ടു കൊല്ലത്തിനു മുമ്പെഴുതിയ സംവൃതോകാരം, സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും, സംവൃതോകാരത്തെപ്പറ്റി വീണ്ടും എന്നീ ലേഖനങ്ങള്‍ കാണുക.) സംവൃതോകാരത്തെ ഉകാരത്തിന്റെ ചിഹ്നത്തോടൊപ്പം ചന്ദ്രക്കലയിട്ടെഴുതുന്നതു തെറ്റല്ല എന്നാണു് ഇപ്പോഴും എന്റെ വിശ്വാസം. എങ്കിലും അതു മാത്രമാണു ശരി എന്ന കടും‌പിടുത്തത്തില്‍ നിന്നു വളരെയധികം പിറകോട്ടു പോയിരിക്കുന്നു.

അണ്ണാ, കടും‌പിടുത്തങ്ങളില് നിന്നു പൊറകോട്ടു പോവല്ലേ. അണ്ണനും കൂട പൊറകോട്ട് പോയാ മലയാള ഫാഷേട ഗതി എന്താവുമണ്ണാ? ആരക്കും വേണ്ടാത്ത വൃത്തോം ചതുരോം പാട്ട്കളില് വേണോന്ന് അണ്ണന്‍ പറഞ്ഞപ്പഴാ എനക്ക് പുടി കിട്ടീത്. അണ്ണന് അറിഞ്ഞൂടാത്ത കാര്യമില്ലല്ല് അല്ലീ. ഗൂഗ്‍ള്കാര് എങ്ങന സഹിക്കണ് അണ്ണാ??? അണ്ണന്‍ ഇനീം സം‌വൃതോകാരമിട്ടിട്ടേ സാദിക്കാവൂ കേട്ട.....

Sunday, February 24, 2008

പെരിങ്ങാടനെന്താ കൊമ്പൊണ്ടാ?

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

ഇദ് നല്ല കൂത്തടേ.. ദാണ്ട പെരിങ്ങാടന ഫാഷേട എഴുത്തച്ഛനാക്കിയേക്കണ്. കീമാപ്പ് എഴുതിയോന എഴുത്തച്ഛനാക്ക്വങ്കി വരമൊഴിക്കാരന്‍ ആരായിട്ടും ബരും?? അമ്പയിനായിരം ഡവുണ്‍ലോഡു പോലും. അയിന് നമ്മള് അമ്പയിനായിരം പേര് ഇവുട ബ്ലോഗുകള് എഴുതണൂല്ല. വായിക്കണൂല്ല. കീമാപ്പല്ലങ്കി കീകോപ്പ്. പെരിങ്ങാടനല്ലങ്കി പഴങ്ങാടന്‍. ഒന്ന് പോടേ...

പിന്ന ഇതക്കക്കേട്ടിട്ട് ഈ ‘തറ’വാടിക്ക് കടിക്കണതാണ് മനസ്സിലാവാത്തത്. നല്ല കടി ആണങ്കി മുരിക്കിന്‍റ തടീക്കൊണ്ടിട്ട് ഒരയ്ക്കടാ കൂവേ. നന്ദി പറയണോങ്കി തൊടക്കത്തി പറയണം പോലും. ഇയാള ഒണ്ടാക്കിയതിന് സ്വന്തം തന്തേയ്ക്കും തള്ളയ്ക്കും താങ്ക്യൂകള് പറയുവാ അതാ താന്‍ പ്വായി ആദിമമനുഷ്യന് താങ്ക്യൂകള് പറയ്വാ? അറു വഷളന്‍.

Tuesday, February 19, 2008

(മങ്കല) കാട്ടു കള്ളന്‍ പവിത്രന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

കോവാലണ്ണാ സുകങ്ങള് തന്നേണ്ണാ??
നമക്ക് എന്തേര് സുകങ്ങളടേ.. നീ പറഞ്ഞിട്ടല്ലീ നമ്മള് പോയി ആ കുയീ ചാട്യത്?
ഏത് കുയി അണ്ണാ?
എടേ.. ഈ മങ്ങലാട്ടച്ചന് ഒന്നും അറിഞ്ഞൂടേടേ? എന്ന പോസ്റ്റുകള് വായിച്ച് സായൂജ്യമടഞ്ഞ ചില സ്വമകന്മാര്‍ എന്നെ ഫീഷണിപ്പെടുത്തിയെടേ..
അണ്ണനെ എന്ത് പറഞ്ഞണ്ണാ. അണ്ണന് കുറ്റമില്ലന്ന് ഞാമ്പറയാണ്ണാ.
എടേ നീ എന്നെ ചിരിപ്പിക്കല്ലേടേ. ചിലേമ്മാര് പറഞ്ഞ് അവമ്മാര്‍ക്ക് എന്നെ മനസ്സിലായേക്കണന്ന്.
അതു ചുമ്മാതല്യണ്ണാ. അണ്ണനെ എനിക്ക് വരെ പുടി കിട്ടീട്ടില്ലല്ലണ്ണാ.
എന്നാ പുല്ല് എന്തരാ വരട്ട്.
അണ്ണന്‍ ന്നാള് പറഞ്ഞല്ലണ്ണാ ഏതാ ഒരു കാട്ട് കള്ളനപ്പറ്റി. എനിക്ക് ഇപ്പം ആളപ്പുടി കിട്ടി അണ്ണാ.
ആരടേ അത്? ഈ കൊവാലനറിയാത്ത കാട്ട് കള്ളനാ..
അണ്ണന്‍ കോളറക്കാലത്ത പ്രണയം, സ്വാറി, ഇന്‍റര്‍നെറ്റ്കാലത്തെ മലയാളഭാഷാപ്രശനം ഒന്നൂട വായിച്ചേച്ചും വാണ്ണാ.
ഇനീം എനിക്ക് വായിക്കാ വയ്യടേ.. ഞാ മടുത്ത് ഇരിക്കണ്.
അണ്ണാ അങ്ങേര് അതില് എഴുതി വച്ചേക്കണ പുളൂസ് വായിച്ചാ അമ്മച്ച്യാണ സകിക്കൂല.
എടേ നീ വെവരം വച്ചല്ലടേ. എന്തര് പുളുകള് നീ കണ്ട് പിടിച്ചടേ?
കൊറേ ഉണ്ടണ്ണാ. അണ്ണന് വെടി സാമ്പിളുകള് വേണോങ്കി പിടിച്ചോ.
എടേ. വെറുതേ ആശിപ്പിക്കല്ലടേ. എവിടേടേ വെടികള്?
അതല്ലണ്ണാ.
ആ എന്നാ പറ. ആരങ്കിലും പറേണോല്ല്.

കമ്പ്യൂട്ടറില് മലയാളം ഉപയോഹിച്ചില്ലെങ്കി അത് അലങ്കാര വസ്തു ആവ്വോണ്ണാ? ഉദ്യോഗസ്ഥമേധാവികളും മന്ത്രിമാരും മലയാളം ഉപയോഗിക്കണില്ല പോലും. അത് ഇയാള് എങ്ങെനെ അറിഞ്ഞണ്ണാ?
അത് ടെലിവിശം വാര്‍ത്ത കണ്ടപ്പം സാറിന് മനസ്സിലായതാടേ.
അതോണ്ട് കമ്പ്യൂട്ടര് അവര് അലങ്കാരവസ്തു ആക്ക്യാണ്ണാ? എന്തര് ലാജിക്കണ്ണാ.
അത് പറഞ്ഞപ്പഴല്ലീ.. എടേ, എനിക്കും വീട്ടി ഒരു അലങ്കാരവസ്തു വേണമല്ല്.
അണ്ണാ, ലോജിക്ക് അപ്ലേ ചെയ്യണ്ണാ. അണ്ണമ്പോയി റേഡിയോ തൊറന്ന് ഇംഗ്ലീഷ് വാര്‍ത്ത കേക്കണ്ണാ. അപ്പഴ് അത് അലങ്കാരവസ്തു ആവൊല്ല്യേണ്ണാ?
നിന്‍റെ പുത്തി അപാരം തന്നടേ........

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇപ്പോഴും ആംഗലത്തിലാണ്. ഭരണഭാഷ മലയാളമാക്കുന്നതില്‍ നാം പുലര്‍ത്തുന്ന നിഷ്കര്‍ഷയുടെ മികച്ച ഉദാഹരണമാണിത്.
ഇത് എന്തരണ്ണാ ഈ എഴ്ത്യേക്കണത്?
അത് സാറ് തമാശ എഴുതാന്‍ നൊക്കിയതല്ലീ, പോട്ടടേ.
അത് പറ. സര്‍ക്കാസം. സീരിയലിലെ പ്രേതങ്ങള് തമാശിക്കണ പോല ഒണ്ട്. സാറ് ഒന്നീ തമാശിക്കണം. അല്ലങ്കി കാര്യം പറയണം.
ഇത് രണ്ടും അറിഞ്ഞൂടാത്ത സാറിനും ജീവിക്കേണ്ടേടേ?

എന്തരണ്ണാ ഈ ഇന്‍ഡി മെയിലിംഗ ലിസ്റ്റ്കള്?
അത് സാറ് ഇന്‍ഡിക് എന്നെഴുതിയപ്പം ഇന്‍ഡി എന്നായിപ്പോയതല്ലേടേ..
അപ്പം സിഡാക് എന്നൊള്ളാതിന് പകരം സിഡാ മതിയാണ്ണാ? ലൈലാക് എന്നൊള്ളത് ലൈലാ എന്ന് വിളിച്ചാ മതിയാണ്ണാ?
എടേ നീ ഓവറാക്കല്ലേ ലൈലാക്ക് അല്ല, ലൈലായ്ക്ക്.
അണ്ണാ, ഇത് അണ്ണന്‍റെ ലൈന്‍ ലൈല അല്ല. ഒരു കളറുകളാ. ലൈലാക് കളറ്. (Hex: #CAA2C8) (RGB: 200, 162, 200) ഈ അണ്ണന് കമ്പ്യൂട്ടറുകള് ഒരു അലങ്കാര വസ്തുക്കള് തന്നല്ല്.
നീ പറഞ്ഞ് വരണത് പുടി കിട്ടിയെടേ. മാതൃഫൂമികളില് ഇതൊക്ക മനസ്സിലാവണ ആരൂല്ല. അപ്പം എഴുതിക്കൊടുക്കുന്നോന്‍ തന്ന കേമന്‍. ഇന്‍ഡി എങ്കി ഇന്‍ഡി. ആര് നോക്കണ്.

ലോകത്തിലെ എല്ലാ ഭാഷകളും അനായാസം ഫലപ്രദമായി കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനും ഇന്റര്‍നെറ്റ് വഴി ഈ ഭാഷകളില്‍ വിവരവിനിമയം അനായാസമാക്കാനും സഹായകമായ സാങ്കേതികവിദ്യ രൂപപ്പെടുത്തുക എന്നതാണ് ഈ കണ്‍സോര്‍ഷ്യത്തിന്റെ ഉദ്ദേശ്യലക്ഷ്യം.
എന്തരണ്ണാ ഈ ഉദ്ദേശ്യലക്ഷ്യങ്ങള്? ഏതെങ്കിലും ഒന്ന് പോരേണ്ണാ?
ഒരു വെയിറ്റ് വേണോങ്കി രണ്ടും വേണോടേ. തൂറി വെളിക്കെറങ്ങീന്നൊക്കെ നമ്മള് പറയൂല്ലീ. അത്പോല തന്ന.
എന്നാലും അണ്ണാ, “This Corporation’s purpose shall be to extend, maintain and promote the Unicode Standard and other standards related to internationalization technologies” എന്നു പറേണതിന്‍റെ മലയാളോണാണ്ണാ സാറ് മോളില് എഴുതി വിട്ടേക്കണത്.
സാറ് മലയാളം സാറല്ല്യേടേ? സാറ് ഇനി ഇംഗ്ലീശും കൂടി പഠിക്കണോന്ന് വച്ചാ പാടല്ല്യേടേ?

യൂനിക്കോഡില്‍ ചില്ല് അക്ഷരമില്ല എന്നും ചില്ലക്ഷരം മലയാളത്തിന് ആവശ്യമില്ല എന്ന് ചിലര്‍ വാദിക്കുന്നു എന്നെല്ലാം പ്രചരിപ്പിക്കുന്നത് എന്ന് സാറ് പുളു എഴുതിപ്പിടിപ്പിച്ചിട്ടൊണ്ടണ്ണാ.
സാറ് നല്ല ഫാവന ഒള്ള ആളാണടേ. യൂനിക്കോഡില്‍ ചില്ല് അക്ഷരമില്ല എന്ന് വാദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പുളുവാണന്ന് കോവാലണ്ണന്‍ പറഞ്ഞതില്‍ കുഴമ്പില്ലന്ന് സ്വമകന്‍ പറഞ്ഞാന്‍ കണ്ടിയ്ക്കുമോ എന്ന ചോദ്യം കൊള്ളാമല്ല് എന്ന് ആര്‍ക്കെങ്കിലും ത്വാന്നിയാല്‍ അവരെ എതിര്‍ക്കാന്‍ പറ്റ്വോ എന്ന് ചിന്തിക്കാതിരിക്കണോങ്കി കാശ്കള് തരാന്‍ റെഡിയാണന്ന് ഞാമ്പറഞ്ഞാ നീ കേക്ക്വോ?
ഇല്ലണ്ണാ, ഞാന്‍ ആക കണ്‍ഫ്യൂഷ്യസ് ആവും.
അത്രേ ഒള്ളടേ അവരുടേം ഉദ്ദേശ്യലക്ഷ്യങ്ങള്.
ഏതെങ്കിലും ഒന്ന് പോരേണ്ണാ?
ഒര് വെയിറ്റ് ഇരിക്കട്ടടേ..

മലയാളിസമൂഹത്തിന്റെ ഭാഷയെ സംബന്ധിക്കുന്ന ജീവല്‍പ്രധാനമായ ഒരു കാര്യം കാലിഫാര്‍ണിയായി നടക്കണെന്ന് പറേണത് പുളുവാണണണ്ണാ. അവിടേ ഒരു തമിഴ് മുടീം നടക്കണില്ല. മലയാളങ്ങള് മര്യാദയ്ക്ക് കമ്പ്യൂട്ടറി കാണിക്കണോന്ന് തീരുമാനിക്കാന്‍ പിന്നെ അവര് അണ്ണനെ വിളിക്കണോണ്ണാ?
എന്നെ വിളിക്കണ്ടടേ. നമ്മട എം‍പ്ടി സാറിന വിളിച്ചൂടേ.
ഈ പറേണ സാറമ്മാര് എടപെടാന്‍ തക്ക മൊടയൊന്നും അവിട നടക്കണില്ലണ്ണാ. അവര് ഫാഷയ തിരുത്തണില്ല. മറിക്കണില്ല. ഒരു മുടീം (തമിഴ്) ചെയ്യണില്ല.
എടേ എന്നാലും നമ്മട എം‍പ്ടി സാറിന വിളിച്ചൂടേ.
അണ്ണന്‍റെ തല എം‍പ്ടി ആണാണ്ണാ? അണ്ണന്‍ സ്വമകന്മാരപ്പോല പൊലമ്പല്ലണ്ണാ.

ഇനി എന്തരടേ അടുത്ത പുളൂസ്?
മെയിലിംഗ് ലിസ്റ്റില്‍ കേരളത്തിലെ ഭാഷാപണ്ഢിതന്മാരില്‍ ഒരാളും ഇക്കാലത്തിനിടയില്‍ അഭിപ്രായം പറയാന്‍ എത്തിയിട്ടില്ല എന്ന് പറഞ്ഞത് പുളുവാണണ്ണാ.
അപ്പം എം‍പ്ടി വന്നാടേ?
ഇല്ലണ്ണാ. ഈ സാറ് കൂടക്കൂട വന്ന് അഫിപ്രായം പറയുമല്ല്.
എടേ ആക്കല്ലേടേ. ജീവിച്ച് പ്വോട്ടടേ.

അണ്ണാ, പിന്നത്ത ഒരു വലിയ പുളു കേക്കണാ?
അപ്പം ഇപ്പം പറഞ്ഞതൊക്കെ ചെറിയ പുളുകള് ആരുന്നോടേ?
അണ്ണാ, കേക്കണ്ണാ. ഒരുവാട് സംസാരിച്ചാ ഞാന്‍ മറന്നുപോവും.
ആ എന്നാ നീ പറ.
ചില്ലുകള് എങ്കോട് ചെയ്താ മലയാളത്തി സ്പൂഫിങ്ങ് നടക്കുമെന്നണ്ണാ.
അത് എന്തരടേ? കേരളസര്‍ക്കാര്‍ എന്ന പേരിലുള്ള വെബ് സൈറ്റ് നാലു രീതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും എന്ന് സാറ് പറഞ്ഞത് തന്നേ?
അത് തന്നണ്ണാ. അണ്ണന്‍ ഉമേശണ്ണന്‍റെ കോണ്ടസ്സാ കണ്ടിട്ടൊണ്ടാണ്ണാ?
അയ്യേ, ഞാന്‍ ആ ടൈപ്പ് അല്ലടേ.. നീ കണ്ടിട്ടൊണ്ടാ? സ്വയമ്പന്‍ കോണ്ടസ്സ ആണ?
അതല്ലണ്ണാ കോണ്ടസ്സപ്പോസ്റ്റ്.
ആ അതാ. അത് കണ്ടിട്ടൊണ്ടല്ല്. നീ കാര്യങ്ങള് പറ.
അതില് ഉമേശണ്ണന്‍ പറഞ്ഞത് കേട്ടാ?
അയ്യോ ഉമേശന്‍ പാഡ്കാസ്റ്റുകള് തൊടങ്ങിയാടേ?
ഇല്ലണ്ണാ. എഴുതിയത് വായിച്ചാ?
നീ കാര്യം പറേടേ, കെടന്ന് വളച്ച് കെട്ടാത. നിന്ന കാളജി ചേര്‍ക്കണാ?
അതില് പറഞ്ഞിട്ടൊണ്ടണ്ണാ... മലയാളത്തിലും സ്പൂഫിംഗ് ഉണ്ടാക്കാന്‍ ചില്ലുകള്‍ എന്‍‌കോഡ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ വേണ്ട. ഥ എന്ന മലയാള അക്ഷരത്തിനു പകരം മ (ம) എന്ന തമിഴ് അക്ഷരം ഉപയോഗിക്കാം. ട എന്ന മലയാള അക്ഷരത്തിനു പകരം എസ് (s) എന്ന ഇംഗ്ലീഷ് അക്ഷരം ഉപയോഗിക്കാം. മലയാളത്തില്‍ത്തന്നെ ന്‍ എന്ന ചില്ലിനു പകരം 9 (൯) എന്ന അക്കവും ര്‍ എന്ന ചില്ലിനു പകരം 4 (൪) എന്ന അക്കവും ഉപയോഗിക്കാം. അനുസ്വാരവും ഠ എന്ന അക്ഷരവും ഒ (o) എന്ന ഇംഗ്ലീഷ് അക്ഷരവും 0 എന്ന അക്കവും ൦ എന്ന മലയാള അക്കവും ഉപയോഗിച്ചും സ്പൂഫിംഗ് നടത്താം.
അപ്പം അത് വേ ഇത് റേ ആണോടേ? ബാങ്കിപ്പോവുമ്പം ഞാന്‍ ZWJ കൂട കൊണ്ട് പോണ്ടി വരുവോടേ?
അണ്ണാ, പുത്തി ഉപയോഗിക്കണ്ണാ.
ശരിയെടേ.. നീ ആള് കൊള്ളാമല്ല്. അപ്പഴടേ ഇന്‍ഡി മെയിലിംഗ് ലിസ്റ്റിലും ബ്ലോഗിലും നടന്ന ചര്‍ച്ചകള്‍ അവസാനം വരെ കാത്തിരുന്നു വായിച്ച ഒരാള്‍ എന്ന നിലയില്‍ ചില്ലക്ഷരത്തിന്റെ എന്‍കോഡിംഗ് എന്തിനെന്ന് എനിക്ക് മനസ്സിലാക്കാനായിട്ടില്ല എന്ന് സാറ് പറേണതാ?
അണ്ണാ അണ്ണന്‍ മൊയലിനെ പിടിച്ചിട്ടൊണ്ടാ?
മൊയലാ? എന്തരടേ നീ പറേണത്? പണ്ട് ഞാങ്കൊറേ മാനിനേം മൊയലിനേം പിടിച്ചിട്ടൊണ്ടടേ.
അണ്ണന്‍ പിടിച്ച മൊയലിന് എത്ര കൊമ്പ് ഒണ്ടാര്ന്ന്?
മൊയലിന് കൊമ്പ്കളാ?
അത് തന്നണ്ണാ. സാറ് പിടിച്ച മൊയലിന് രണ്ടുമൂന്നാല് കൊമ്പൊണ്ട്.
അത് ശരി. അപ്പം അതാണ് കാര്യങ്ങള്. എടേ താങ്ക്യൂകള് ഒണ്ട് കേട്ട.
കോവാലണ്ണന്‍ വെഷമിക്കാതിരി. എല്ലാം ഞാ ശരിയാക്കിത്തരാന്ന്.

അതക്ക പോട്ട്. നെനക്ക് അപാര വെവരം തന്നല്ല്. നീ ആരടേ?
അണ്ണാ. ജ്വാലികള് നോക്കീട്ടാണാണ്ണാ വെവരം അളക്കണത്. ഞാന്‍ പാച്ചു. യേത്?
പാച്ചൂം കോവാലനും. നല്ല പഷ്ട് ടീമുകള്.
അണ്ണാ ആക്കല്ലേണ്ണാ.

Friday, February 15, 2008

ഈ മങ്ങലാട്ടച്ചന് ഒന്നും അറിഞ്ഞൂടേടേ?

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

കോവാലണ്ണാ, അണ്ണന്‍ മങ്ങാട്ടച്ചന്‍റെ പൊളപ്പന്‍ സാധനം വായിച്ചാണ്ണാ?
മങ്ങാട്ടച്ചനല്ലടേ.. മംഗലാട്ട് സാറ്.
അങ്ങേരെങ്കി അങ്ങേര്. നീ വായിച്ചാ?
പിന്നെ വായിക്കാതേ? ആഴ്ചപ്പതിപ്പ് കിട്ടിയ ഒടനേ വായിച്ചത് അതല്ലീ? എന്തരടേ ചോദിച്ച്?
അല്ലണ്ണാ, സാറിന് തുണി ഇല്ലന്ന് അണ്ണന്‍ വിളിച്ച് പറയിണില്ലീ?
എടേ.. സാറിനല്ലടേ തുണിയില്ലാത്തത്. രാജാവിനെടേ.
ആരക്കെങ്കിലും ആവട്ടണ്ണാ, അണ്ണന്‍ പറയീന്‍.
ഞാമ്പറയുമേ..
അണ്ണന്‍ പറയണ്ണാ. അവര് എന്തര് ചെയ്യുമെന്ന് കാണട്ടണ്ണാ..
എന്നാ കേട്ടോ.
ഓ കേക്ക്വാണണ്ണാ.

സാറ് പറയണ കേട്ടാടേ... മലയാളം ബ്ലോഗ്, മലയാളം വിക്കിപീഡിയ എന്നെല്ലാം ഇക്കഴിഞ്ഞ കുറേ നാളായി പത്രമാദ്ധ്യമങ്ങളില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെട്ടുകാണുന്നു. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാമെന്നും ഇന്റര്‍നെറ്റില്‍ മലയാളഭാഷയില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാമെന്നും കേരളീയസമൂഹം മനസ്സിലാക്കുന്നതിന് ഇത് വഴിയൊരുക്കിയിട്ടുണ്ട്.

കള്ളോമല്ല് സാറേ ഇദ്. വാര്‍ത്തകണ്ട് ബ്ലോഗുകള് തൊടങ്ങിയ മലയാളിയേക്കാലും എത്രയോ അധികോല്ലേ കൊടേരപുരാണോം കുറുമയ്യാന്‍റെ കദകളും വായിച്ചേം വച്ച് ബ്ലോഗ് ഒണ്ടാക്ക്യോര്? മാതൃഫൂമീല് എഴുതാന്‍ സമ്മതിച്ചേന് അവരെ ഇങ്ങനെ സോപ്പിടണോ സാറേ?

അല്ല കോവാലേണ്ണാ, അണ്ണനിപ്പം ആരോട് ഇത് പറയണത്?
സാറിനോട് തന്നടേ. അങ്ങേര് കേക്കണങ്കി കേക്കട്ട്.
എന്നാ പറയണ്ണാ.

എടേ സാറിന് ഒരു ഡവുട്ടടേ.. വന്യമായ വനിക എന്നാല്‍ എന്തായിരിക്കാം?
എന്തായിരിക്കാം അണ്ണാ?

സാറൊരു കാളേജ് പ്രഫസറല്ലി. സാറിന് വന്യവനികേടെ അര്‍ഥം അറിഞ്ഞൂടാത്തോണ്ട് ചോദിക്കേണ്. ഞാമ്പോയി ശബ്ദതാറാവെലി എടുത്ത്......ല്ല. ഇല്ലാത്ത സാധനങ്ങള് എവിടെപ്പോയി എടുക്കാനെടേ? എന്നാലും പ്വോയി ഇംഗ്ലീശ് മലയാളം ഡിഷ്ണറി എടുത്ത് പിടിച്ച്. ഫസ്റ്റ് പേജ് മൊതല് തപ്പി നോക്കിയെടേ.

എന്നിട്ടെന്തായണ്ണാ?
തോക്കിക്കേറി വെടിമരുന്ന് ചവയ്ക്കാതെടേ..
എന്നാ അണ്ണന്‍ പറയീന്‍.

എടേ വനിക എന്നാ forest. വന്യ എന്നാ wild.
വന്യവനിക നോക്കാമ്പോയ അണ്ണന്‍ എന്തണ്ണാ ആദ്യം വന്യ നോക്കാത വനിക തപ്പിയത്?

എടേ പണ്ട് എളമരം കരീം മാഷ് പറഞ്ഞു തന്നത് പ്വോലെ ഇടത്തീന്ന് വലത്തോട്ടേ നമ്മള് തപ്പൂ. നമ്മള് അങ്ങനാ.
അപ്പം അണ്ണന് ഇതൊക്ക അറിയാമല്ലണ്ണാ..
നീ കേക്കടേ.. വന്യവനിക അപ്പം വന്യന്‍റെ വനിക ആണോ?
അണോണ്ണാ? അപ്പം ആരാ വന്യന്‍?
അല്ലടേ മണ്ടൂസേ. നീയും സാറിനെപ്പോലെ പറയല്ലേടേ.
എന്നാപ്പിന്നണ്ണാ വന്യപോലെയുള്ള വനിക?
എടേ നീ ഞാമ്പറയുന്ന കേട്ടാ മതി കേട്ടാ.
ശരിയണ്ണാ. അപ്പപ്പിന്ന എന്തരണ്ണാ വന്യവനിക?
എടാ വന്യവനിക എന്നുവച്ചാല്‍ വന്യമായ വനിക. Wild forest.
അപ്പം വലിയ കൊഴപ്പമില്ലാത്ത സാദനമാണല്ലണ്ണാ. ഞാമ്മിചാരിച്ച് കേരളത്തിലൊന്നും ഇല്ലാത്ത സാദനമാണന്ന്.
അതല്ലേടേ ഞാനും വിചാരിച്ച്. wild forest ഇല്ലാത്തോണ്ടാണ് സാറിന് കണ്‍ഫ്യൂഷ്യസ് ആയിപ്പോയേന്ന്. നമ്മള് നാട്ടീന്ന് ബിട്ടിട്ട് പയിനെട്ട് കൊല്ലമായേ. ഡബുട്ട് തീര്‍ക്കാമ്മേണ്ടി ഗൂഗിളിപ്പോയി “wild forest” and kerala തപ്പി. നോക്യപ്പം കാണാം 1590 മറുവടികള്. തള്ളേ ഞാന്‍ കറങ്ങിപ്പോയടേ.
അപ്പം സാറിന് ഇതൊന്നും അറിയാമ്മേലാത്തോണ്ടാണാണ്ണാ?
പോടാ അവുടുന്ന്. ഇതൊക്കെ സാറിന്‍റെ നമ്പരുകളല്ലേ.

അണാണ്ണാ? അപ്പം സാറിന് കണ്വലയത്തിന് എന്താണ് അര്‍ത്ഥം എന്നും മനസ്സിലായിട്ടില്ല എന്ന് പറേണതാ?
എടേ നീ കെടന്ന് പെടയ്ക്കാതിരി. ഞാന്‍ വീണ്ടും തപ്പിയെടേ.
ആരേണ്ണാ? എപ്പഴണ്ണാ?
ശ്ശെ, അതല്ലടേ, ഡിഷ്ണറി. അഞ്ഞൂറ്റി എഴുവത്തഞ്ചാം പേജില് ദാണ്ടേ കെടക്കണ് ലയം.
ലയം എവിടെക്കെടക്കണണ്ണാ?
ദാണ്ട നോക്കടേ. ലയം: mental concentration on a particular object. union or blending.

എന്തരണ്ണാ സംസ്കൃതത്തി പറയണത്?

നീ സഹല മലയാളം മൂശേട്ട സാറമ്മാരേയും മനസ്സി വിജാരിച്ച് അര്‍ഥം പറഞ്ഞു നോക്കടേ.
കോവാലണ്ണലയം എന്നു വച്ചാ കോവാലണ്ണനെപ്പോലെ ഒള്ള ലയം ആണാണ്ണാ?
എടേ നീ പഠിക്കൂല്ലന്ന് തന്നേടേ?
അണ്ണാ, ഒന്നൂട നോക്കാം. കോവാലണ്ണനാല്‍ ലയിച്ചു പോയത്?
ഒന്ന് എണീറ്റ് പോടേ.
കോവാലണ്ണനോ ലയമോ എന്ന് വര്‍ണ്ണ്യത്തിലാശങ്കു?
നീ എന്‍റേന്ന് വല്ലോ വാങ്ങിയ്ക്കും.
അണ്ണാ ചൂടാവല്ല്. ഞാന്‍ സാറല്ല കേട്ട. എന്നാപ്പിന്നെ കോവാലണ്ണന്‍റെ ലയം ആണാണ്ണാ?
കറക്ടെടേ. നീ പഠിച്ച് പോയല്ല്.
അണ്ണാ ഞാന്‍ കാളേജുകളി പഠിപ്പിക്കാമ്പോവാറായാ അണ്ണാ?
ആയിട്ടില്ലടേ നെനക്ക് വേണോങ്കി മാതൃഫൂമികളില് എഴുതിത്തൊടങ്ങാടേ..

എന്നാലുമണ്ണാ, എന്തരാണീ കണ്വലയം? കണ്വ എന്താണെന്ന് പുടി കിട്ടണില്ലല്ല്.
എടേ അത് ശരിയാണല്ലടേ. നമ്മള് വീണ്ടും ഡിഷ്ണറി തപ്പട്ട്.

എടേ ദാണ്ടേ കെടക്കണ് കണ്വന്‍.
ആരണ്ണാ അവന്‍?
എടേ കണ്വന്‍: A great sage; the fosterfather of Sakuntala. യുറീക്കാ വിജ്ഞാന പരൂഷാ...
അത് എന്തരണ്ണാ?
കണ്വലയം കിട്ടിപ്പോയെടേ.. കണ്വന്‍റെ ഒടുക്കത്തെ ലയം. യേത്? നമ്മട മുനിവര്യന്‍റെ കാണ്‍സന്‍റ്രേഷനുകള് തന്നെ.

കോവാലണ്ണാ... സാറ് പറേണ് ലോസഭ എന്ന വാക്ക് ടൈപ്പു ചെയ്യുമ്പോള്‍ ലോക്‌സഭ എന്നാവാതിരിക്കാന്‍ ZWNJ മലയാളത്തില്‍ ഉപയോഗിക്കേണ്ടി വരുംന്ന്. അതെന്തിനണ്ണാ?
അത് സാറ് തമാശിച്ചതാടേ. നീയങ്ങ് ക്ഷമി.

Friday, February 8, 2008

ആസ്കിയില്‍ സുറുമയിട്ട മനസ്സ്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റ് വായിച്ചേച്ചും വരണം)

രാവിലെ എണീറ്റും വച്ച് പ്വായി സീറൊ മലബാര്‍ ജോയിയെ, ശ്ശോ, തെറ്റി, സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിച്ചേച്ചും ബരാം എന്നുവച്ചപ്പം മനസ്സിനൊരു മടി.

ശ്ശൊടാ, ഇങ്ങനെ ബരേണ്ടതല്ലല്ലോ എന്നും ബിചാരിച്ച് ഞമ്മള് നേരേ ഗൂഗ്ലമ്മച്ചീരടുത്ത് ചെന്ന്. അമ്മച്ചിയാണെങ്കി പണ്ടേ ഈ ജ്വായിനരുമാരുടെ കാര്യത്തി ബെടക്കാ. ന്നാലും ഞമ്മട ആവശ്യമല്ലീ എന്നും വച്ച് യാതോരു ഉളുപ്പുമില്ലാതെ ഞമ്മള് ച്വായിച്ച്:

എന്തരമ്മച്ചീ, എനിക്ക് ഈ സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിക്കാന്‍ വൊരു മടി?

ഗൂഗ്ലമ്മച്ചിയല്ലീ ആള്. എല്ലാം പറഞ്ഞ് തന്ന്.

എന്‍റെ കോവാലാ, നീ പ്വായി സുറുമയെഴുതിയേച്ചും വാ.

ഞാന്‍ ചുമ്മാ ഒന്ന് ഞെട്ടി. വെറുതേയിരിക്കണ ഞാനെന്തിനമ്മച്ചീ സുറുമകള് എഴുതണ്?

അതല്ല കോവാലാ, നീ പോയി ആ സുറുമ എഴുതിയത് ബായീര്.

ഏത് സുറുമകള്?

ഞമ്മള സുരേശ് സുറുമ. കുരുകുലത്തിക്കെടന്ന് അടിവയ്ക്കണ പാച്ചുകാരന്‍ സുറുമസുരേശ്. അവന്‍ പറഞ്ഞത് നീ കേട്ടില്ലീ? സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിക്കാണോങ്കി നീ ഈ തുണി ഊരിയാലേ പറ്റൂന്ന്.

അപ്പഴല്ലീ ഞമ്മള് ഷര്‍ട്ടില് ന്വാക്കിയത്.സ്വാറികള് ഒണ്ട് കേട്ട. ഞാന്‍ ആസ്കി ഷര്‍ട്ടൂരി അലക്കാനിട്ട് കൂള്‍ കൂളായിട്ട് സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിക്കാന്‍ പ്വായി.

അങ്കിള്‍സ് പൊട്ടത്തരംസ്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റ് വായിച്ചേച്ചും വരണം)

അങ്കിള്‍-ന്ന് കേട്ടപ്പം ഞമ്മളു ബിജാരിച്ച് ഇച്ചിരി വയസ്സും പ്രായോം ആയ കാര്‍ന്നോരാന്ന്. എബ്ടെ? ഞമ്മളെപ്പോലെ പേരു മാത്രേ ഉള്ള്. പതിനാറായിരത്തിച്ചില്വാനം പെണ്ണുമ്പുള്ളമാരൊന്നൂല്ല.

ഉമേശണ്ണന്‍റെ അമ്മ ടീച്ചറാണെന്ന് മൂപ്പര് ബായിച്ചിരിക്കണ്. അതും കേട്ടോണ്ട്, “ആ അമ്മേ പോലെ” എന്നൊക്കെ തട്ടി ബിട്ടാലോ? ആ ടീച്ചറ് ആ ഏലായിലെ ഏറ്റോം പഠിപ്പിക്കാന്‍ അറിഞ്ഞൂടാത്ത ടീച്ചറാരുന്നെങ്കിലോ? ഉമേശണ്ണന് അത് ബലിയ അടിയല്ലേ.

ഉമേശണ്ണന്‍ ‘യേത് ടീച്ചറടേ’ എന്ന് ചോയിച്ച ഒടനേ അങ്കിളണ്ണന്‍ പ്ലാറ്റ് മാറ്റി. എന്നാ അണ്ണന്‍റെ അച്ഛന്‍ സാറിനെപ്പോലെ എന്നാക്കി.

പിന്നെ അങ്കിളിന് ആപ്പീസി ഇരുന്നാണോ വീട്ടി ഇരുന്നാണോ എല്ലാരും ഇതൊക്കെ എഴുതണേന്ന് ഒരു ഡബുട്ട്. എവിടേങ്കിലും ഇരുന്ന് എഴുതിയേം വച്ച്പോട്ട് അങ്കിളണ്ണാ. നിങ്ങള് ബേജാറാവാണ്ടിരിക്കീന്‍. ആപ്പീസ്സി ഇരുന്ന് എഴുതി എവന്‍റേക്കെ ജ്വാലികള് പോണങ്കി പോട്ട്. എവന്‍റേക്കെ ജ്വാലി പ്വോയ അണ്ണന് എന്ത്?

Wednesday, February 6, 2008

ആരാണ് കോവാലന്‍?

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

ഒന്നായ നിന്നെയിഹ എന്ന് പണ്ടാരാണ്ട് പറഞ്ഞോലെ സ്വമകന്മാര്‍ക്ക് ഒരു ഡബുട്ട്. യാരാണീ കോവാലന്‍?

വിശ്വമാണ് കോവാലനെന്ന് കൊറെയെണ്ണം. പാവം. അങ്ങോര് കുവൈറ്റിലെവിടെയോ രഹസ്യ സങ്കേതത്തിലല്ലേ? അല്ലെങ്കില് നാട്ടില്. നാട്ടില് വച്ച് അനിവറനിയനുമായി സംസാരിച്ചു പോലും. അണ്ണാ, കണ്ണിക്കണ്ടവന്മാരുമായി അധികം അടുപ്പം വേണ്ടെന്ന് ഞാന്‍ അണ്ണനോട് പറഞ്ഞിട്ടൊള്ളതാ. കേക്കൂല. വിശ്വനാഥാ, ഇവനൊക്കെ നാക്കിന്‍റെ ഒരു പാതി കൊണ്ട് ‘ഏട്ടാ’ന്ന് ഒലിപ്പിച്ചിട്ട് മറ്റേ പാതികൊണ്ട് തെറിവിളിക്കണോരാ. അടുക്കാന്‍ കൊള്ളൂല. കളയണ്ണാ. കഞ്ഞിക്ക് വകയില്ലാതാവുമ്പം മനസ്സിലാക്കിക്കോളും.

അടുത്ത ഡവുട്ട് കോവാലന്‍ ഉമേശണ്ണന്‍ ആണോന്നാ. കഷ്ടം. അങ്ങേര്‍ക്കിത് കേള്‍ക്കേണ്ടീം വന്നല്ലോ. അത്രേം വിവരം എനിക്കൊണ്ടാരുന്നേല്‍ ഞാന്‍ നിന്നേക്കെ നന്നാക്കാന്‍ നടക്കുവോടേ? നല്ല ഗസ്സുകളുമായി എറങ്ങടേ...

അപ്പം എവിടേങ്കിലും ബച്ച് ഇനീം കാണാം.

Tuesday, February 5, 2008

കണക്കിലെ കളികളും അനിവറനിയനും

ഓ, തന്നെ, തന്നെ...

അനിവറു അനിയന്‍റെ കടല്‍ കൊള്ളക്കാര് എന്ന പോസ്റ്റില്‍ ഞാമ്പോയി ചെല കമന്‍റുകളടിച്ചു. അനോണിയായിട്ടാരുന്നു ആദ്യ രംഗപ്രവേശം. രണ്ടു കമന്‍റു കഴിഞ്ഞപ്പം അനിയന്‍ എന്നെ വെലക്കി. എന്നാപ്പിന്നെ ബാക്കി ഇവിടെ ആവാന്നു വച്ചു.

ആദ്യമിട്ട കമന്‍റ്:

അനിവറനിയാ,

സായിപ്പന്മാര്‍ക്ക് ബുദ്ധിയില്ല. അവര്‍ ലോകവിവരമില്ലാത്തവരായതിനാല്‍ പല കള്ളക്കണക്കുകളും പലേടത്തും എഴുതി വയ്ക്കും. അതുപോലെയുള്ള ഈ കണക്കൊക്കെ വെള്ളം തൊടാതെ മലയാളത്തിലേയ്ക്ക് പകര്‍ത്തുമ്പോള്‍ ലോജിക് ഉപയോഗിക്കേണ്ടത്
അനിയനുള്‍പ്പടെയുള്ള പുതിയ തലമുറയല്യോ?

ഒരു ഉദയനെ തരാം. അതാവത്, ഉദാഹരണം.

അനിയന്‍റെ സുഹൃത്ത് മറ്റൊരു ‘സ്വമക’ക്കാരന്‍ പ്രവീണിന്‍റെ കാര്യം തന്നെ നോക്കുക. ആ ചെക്കന് കഞ്ഞിക്ക് വക കൊടുക്കുന്നത് HP ആണെന്ന് കേട്ടു. തെറ്റാണെങ്കില്‍ ക്ഷമീര്. ശരിയാണെങ്കില്‍ അവനേം കൂട്ടി ബാക്കി വായീര്.

ആ അനിയന്‍റെ കമ്പനി ഒണ്ടാക്കി വിടണ dv9700 നോട്ട്ബുക്കിന്‍റെ ഇന്ത്യയിലെ വില: 63,000 രൂപ. ആ നോട്ബുക്കിനോട് സമാനമായ നോട്ട്ബുക്കിന്‍റെ US-ലെ വില: $800.

ഇനി അനിവര്‍ അനിയന്‍ പറഞ്ഞ കണക്ക് നമുക്ക് അപ്ലൈ ചെയ്യാം, വോക്കേ?

HP നോട്ട്ബുക്കിന്‍റെ വില ഉണ്ടാക്കാനായി ഇന്ത്യയിലും അമേരിക്കയിലും ഒരാള്‍ എത്ര മണിക്കൂര്‍ ജോലിചെയ്യേണ്ടി വരും? ഇന്ത്യയിലെ നിയമപ്രകാരമുള്ള മിനിമം ശമ്പളം 66 രൂപ ആണ്. US-ലേത് $5.15-ഉം. അങ്ങനെ നോക്കുമ്പോള്‍ ഒരു അമേരിക്കക്കാരന്‍ 155
(ഏകദേശം രണ്ടാഴ്ച) മണിക്കൂര്‍ ജോലി ചെയ്താലാണ് ഈ നോട്ട്ബുക്ക് വാങ്ങാന്‍ പറ്റുക. ഇതേ നോട്ട്ബുക്കുവാങ്ങുവാന്‍ ഇന്ത്യക്കാരന്‍ 955 മണിക്കൂര്‍ (ഏകദേശം മൂന്നു മാസം) ജോലി ചെയ്യണം. ഈ കണക്ക് എല്ലാത്തിനും ബാധകമാണ് ദാസാ. തേയില, റബര്‍, ഹോണ്ട സിവിക് തുടങ്ങി മൊട്ടുസൂചിയുടെ വിലയിലും ഈ അസന്തുലനം കാണാം. സായിപ്പ് പടച്ചുവിടുന്ന പേപ്പറുകളെ കണ്ണും പൂട്ടി തര്‍ജ്ജമപ്പെടുത്താതെ കുറെയൊക്കെ ആലോചി നോക്ക്.

ബൈ ദ ബൈ, അനിയന് കഞ്ഞികുടിക്കാനുള്ള കാശ് ഏത് കടല്‍കൊള്ളക്കാരനാണ് തരുന്നത്?

-കോവാലകൃഷ്ണന്
‍അംഗം, കേരള യുക്തിവാദി സംഘം


അപ്പം അനിയന് ഹാലിളകി. അനിയന്‍ ഇങ്ങനെ പറഞ്ഞു:

അനോണിപ്രഭേ, കോവാല കൃഷ്ണാ

കോവാലാ , ആദ്യം ഒരു കാര്യം പറയട്ടെ കേട്ടോ, ഈ ബ്ലോഗ്
എനിക്കുപരയാനുള്ളതെഴുതാനാന്. ഇതിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായോ, എന്റെ സുഹൃത്തുക്കളുമായോ യാതോരുബന്ധവുമില്ലെന്നു ആദ്യം മനസ്സിലാക്കി വരൂ കോവാലാ..

താങ്കളുടെ കണക്കു കൊള്ളാം പക്ഷേ അത് തെറ്റാന്‍ കാരണം എന്റെ കണക്കിന്റെ അടിസ്ഥാനം പ്രതിശീര്‍ഷവരുമാനവും താങ്കളുടെ കണക്കിന്റെ അടിസ്ഥാനം മിനിമം കൂലിയുമാനെന്ന വ്യത്യാസമാണ്. വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലുമില്ലാതെ ഇപ്പണിക്കെറങ്ങരുതു കോവാലാ താങ്കളുടെ മണ്ടന്‍ കണക്കു കണ്ട് തലതല്ലി ചിരിക്കണോ
അതോ കരയണോ എന്ന അവസ്ഥയിലായിപ്പോയീ ഞാന്‍." 955 മണിക്കൂര്‍ (ഏകദേശം മൂന്നു മാസം കൊണ്ട് ) 63000 രൂപ 66 രൂപ ദിവസക്കൂലിയുള്ളയാള്‍ സമ്പാദിക്കുമെന്ന" താങ്കളുടെ
കണക്കുകേട്ടതിന്റെ മന്ദിപ്പ് ഇപ്പോളും മാറിയിട്ടില്ല. ഒരു അമേരിക്കക്കാരന്‍ 155 (ഏകദേശം രണ്ടാഴ്ച) മണിക്കൂര്‍ കൊണ്ട് മിനിമം കൂലി $5.15 വച്ച് ഇത്രേം സമ്പാദിക്കുമെന്നതും പുതിയ വിവരം തന്നെ. സായിപ്പന്‍മാര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടും ഇത്തരം പുതിയ ലോകവിവരങ്ങളുമായി കോവാലന്മാരിറങ്ങുന്നതുമായിരിക്കാം ഡിജിറ്റല്‍ വിപ്ലവം എന്നു പറയുന്നത് അല്ലേ ഗെഡീ.

സായിപ്പ് പടച്ചുവിടുന്ന പേപ്പറുകളെ കണ്ണും പൂട്ടി തര്‍ജ്ജമപ്പെടുത്താതെ കുറെയൊക്കെ ആലോചിച്ചിറക്കിയ ഈ വിവരം അപാരം തന്നെ ദാസാ.

അനോണിയായിപ്പോയല്ലോ അല്ലേല്‍ "ഈ കണക്ക് എല്ലാത്തിനും ബാധകമാണ് ദാസാ." എന്നു പറയുന്ന അങ്ങ് നാട്ടില്‍ വരുമ്പോള്‍ ഒരു എഞ്ചുവടിപ്പുസ്തകം കാല്‍ക്കല്‍ വച്ച് തൊഴുതേനേ ഞാന്‍

എന്തായാലും വിലയിലെ അസന്തുലനം പലപ്പോഴും നിലനില്‍ക്കുന്നു എന്ന താങ്കളുടെ പോയന്റിനോട് ഞാന്‍ യോജിക്കുന്നു. അതുകൊണ്ടാണ് ബ്രാന്‍ഡുകള്‍ ഇവിടെ പൈറേറ്റ് ചെയ്യപ്പെടുന്നത്. കമ്പ്യൂട്ടറുകള്‍ അസംബിള്‍ ചെയ്യപ്പെടുന്നത്. ഫേക്ക്/വ്യാജന്‍ എന്നുപറയുന്ന ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡുകളെ മിമിക്ക് ചെയ്യുന്നത്. നൈക്കിയും റിബോക്കും റെയ്ബാന്‍ ഗ്ലാസും അതിന്റെ
ഡൂപ്ലിക്കേറ്റ് രൂപത്തില്‍ ഏത് പെട്ടിക്കടയിലും ലഭ്യമാകുന്നത്. ഞാനീ ലേഖനത്തില്‍ രവിവാസുദേവന്റെ (സായിപ്പല്ല)റീസൈക്കിള്‍ഡ് മോഡേണിറ്റിയെ ഉദ്ധരിച്ചു "മൂന്നാം
ലോകരാജ്യങ്ങള്‍ അവരുടെ ആധുനികതയെ എന്നും കണ്ടെത്തിയിരുന്നത് ഒന്നാം ലോകത്തിന്റെ ടെക്നോളജികളെ പകര്‍ത്തിക്കൊണ്ടും അവ പരിഷ്കരിച്ചും പുനര്‍നിര്‍വ്വചിച്ചുമാണെന്ന്" പറഞ്ഞതും ഇതിനേക്കുറിച്ചാണ്.

എന്തായായും അനോണിവിലാസം കോവാലകൃഷ്ണാ ഇനി വരുമ്പോ ഒരു ഓപ്പണ്‍ഐഡിയുമെങ്കിലുമെടുത്ത് വാ.

ഓഫ്: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉള്ളതിനാല്‍ എന്റെ കഞ്ഞിക്ക് ഏതായാലും ഒരു കൊള്ളക്കാരന്റേയും ഓശാരത്തിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ല. വരുമ്പോ അറിയിക്കാം. മാമന്‍ ചെല്ല്.

അനിയന്‍ കണക്കു തെറ്റി എന്നു പറഞ്ഞതില് കാര്യമുണ്ട്. ഞമ്മക്ക് ബയസ്സായി. തെറ്റു തിരുത്താന്ന് വച്ച്. വീണ്ടും കമന്‍റി:

പരിഹാസം കളഞ്ഞ് പിടി മരുമോനേ.

കണക്ക് ഏതു വിധത്തിലും വളച്ചൊടിക്കാമല്ലോ. അനിയന്‍ ചിരിച്ചും കരഞ്ഞും പ്രാന്തെടുക്കുമ്പോള്‍ അറിയിക്കണേ. എഞ്ഛുവടിയുമായി വരാനാ, തലയ്ക്കുഴിയാന്‍.

വിലയിലെ അസന്തുലനം പലപ്പോഴും നിലനില്‍ക്കുന്നു എന്ന താങ്കളുടെ പോയന്റിനോട് ഞാന്‍ യോജിക്കുന്നു. -ഭാഗ്യം. മൂള അല്പം ബാക്കിയുണ്ടല്ലോ.

ഓപ്പണ്‍ സോഫ്റ്റ്വെയര്‍ വിറ്റകാശില്‍ ജീവിക്കുന്നവന് അത് പരസ്യപ്പെടുത്തിയല്ലേ പറ്റൂ. നടക്കട്ടെ. (ഇനി ഇതു കാരണം കൂട്ടുക്കാരനെ തള്ളിപ്പറയണ്ട.)

ഈ നാട്ടില്‍ നിന്നും അസംബിള്‍ ചെയ്യാതെ ഒരിജിനലായി വാങ്ങി ഉപഭോഗിക്കുന്ന വസ്തുക്കളൊക്കെ നന്നായി വര്‍ക്കുചെയ്യുന്നുണ്ടല്ലോ, അല്ലേ ദാസാ, അനിയാ, മരുമോനേ....

മാമന്‍ പോട്ട്, വണ്ടി വിടാന്‍ പോണു.

ആ 66 ദിവസക്കൂലി ആയിരുന്നു എന്നത് ശ്രദ്ധിച്ചില്ല. $5.15 മണിക്കൂര്‍ കൂലി ആണ്. അത് ആദ്യം നോക്കിയതിലെ പിശകാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ കണക്ക് ഞാന്‍ വിചാരിച്ചതിലും കഷ്ടമാണല്ലോ ദാസാ.

പിന്നെ ടാക്സും കൂട്ടിയില്ല. ടാക്സ് താരതമ്യപ്പെടുത്താവുന്നതായതിനാല്‍ അത് വിസ്മരിക്കാം. ദിവസം 8 മണിക്കൂര്‍ ജോലീ എന്നതും തുടര്‍ച്ചയായി ജോലി ഉണ്ടാവും
എന്നതും സിക്ക് ലീവ് എടുക്കില്ല എന്നതും മറ്റും മറ്റും അസമ്പ്ഷന്‍സ്.

റിവൈസ്ഡ് കണക്ക്:അങ്ങനെ നോക്കുമ്പോള്‍ ഒരു അമേരിക്കക്കാരന്‍ 155 (ഏകദേശം രണ്ടാഴ്ച) ദിവസം ജോലി ചെയ്താലാണ് ഈ നോട്ട്ബുക്ക് വാങ്ങാന്‍ പറ്റുക. (അനിയനു
മനസ്സിലാക്കാന്‍: $5.15 x 155 = $798.25) ഇതേ നോട്ട്ബുക്കുവാങ്ങുവാന്‍
ഇന്ത്യക്കാരന്‍ 8000 ((Rs. 7.875 x 8000 = Rs. 63000) മണിക്കൂര്‍ (ഒരു കൊല്ലത്തില്‍ കൂടുതല്‍) ജോലി ചെയ്യണം.

(അതേ, കോവാലകൃഷ്ണന്‍ തന്നെ... ഓപ്പണ്‍ ഐഡി എടുക്കാന്‍ ഉദ്ദേശമില്ല.)

അപ്പോഴാണ് ഒരു ജയിംസ് ബോണ്ടന്‍ ആ വഴി വന്നത്. ഞാന്‍ പേടിച്ചു പോയി. ബോണ്ട് വന്ന് ഇങ്ങനെ പറഞ്ഞ് എന്നെ വെരട്ടി:
കോവാലന്‍ ചേട്ടാ, അനിവര്‍ മറുപടി തന്നോളും എന്നാലും എനിക്ക് ചിലത് ഓര്‍മ്മിപ്പിക്കണമെന്നൊരു തോന്നല്‍. ഇവിടെ പണം കൊടുത്തു വാങ്ങുന്ന സാധനം പ്രവര്‍ത്തനക്ഷമമാണോ എന്നുള്ളതല്ല പ്രശ്നം. ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും, അമിതവിലയും ചേര്‍ന്നാണ് പൈറേറ്റുകളെ സൃഷ്ടിക്കുന്നത് എന്നാണ് പറഞ്ഞത്.
അപ്പം എനിക്കും കലി വന്ന്. ഞാന്‍ വിട്ടില്ല:
വക്കാലത്തനിയാ, അധികം കടന്നു കയറി സ്വാതന്ത്ര്യം കാണിക്കാന്‍ പറ്റാത്ത സാധനമാ അനിവറനിയന്‍ വിദേശത്തൂന്ന് വാങ്ങിയത്...

അനിയന്‍ ഒരു റ്റിവി വാങ്ങി. അനിയന് അതില്‍ കേറി സ്വാതന്ത്ര്യം കാണിക്കാം. അത് തല്ലിപ്പൊളിക്കാം, പിക്ച്ചര്‍ ട്യൂബ് ഊരാം, ആരും ചോദിക്കൂല്ല. അതിലൂടെ വിടുന്ന പ്രോഗ്രാമിംഗില്‍ അനിയന്‍റെ സ്വാതന്ത്ര്യം നടക്കുമോ? ഇല്ല. പറഞ്ഞു വരുന്നത് മനസ്സിലായോ? ഏഷ്യാനറ്റിന്‍റെ ഫ്രീക്വന്‍സിയില്‍ അവരുടെ സിഗ്നല്‍ മാറ്റി അനിയന്‍റെ സിഗ്നല്‍ വിടാമോ?

അമിതവില എന്തിനാ പൈറേറ്റുകളെ സൃഷ്ടിക്കുന്നത്? ഇവിടെ ബെന്‍സിന്‍റെ രൂപത്തിലിരിക്കുന്ന കാറ് എന്താ 3 ലക്ഷത്തിന് ആരും ഒണ്ടാക്കാത്തത്?
അനിയന്‍ ഒടനേ അവതരിച്ച് ഇപ്രകാരം എന്നോട് കല്പിച്ച്:

അനോണി മാമാ,

കോവാലന്മാമന്‍ പുലി തന്നെ കേട്ടാ, സമ്മതിപ്പിച്ചേ അടങ്ങൂന്നു വെച്ചിട്ടാ.. സായിപ്പന്‍മാര്‍ക്ക് മാത്രമല്ല മാമനും മൂള കൂടിയാ പിന്നേ പിടിച്ചാല്‍ കിട്ടൂലാ അല്ലേ പിന്നേ ഇമ്മാതിരി കണ്ടുപിടുത്തങ്ങളൊക്കെ ഇങ്ങനെ മുന്നും പിന്നും നോക്കാതെ
വിളിച്ചു പറയുമോ

ദാ എന്താ മാമന്‍ പറഞ്ഞക്കണേന്ന് കണ്ടില്ലേ

155 ദിവസം എന്നാല്‍ ഏകദേശം രണ്ടാഴ്ച എന്നാണ് ഒന്നാമത്തെ കണ്ടുപിടുത്തം . മിനിമം ദിവസക്കൂലി 66 രൂപയെ മണിക്കൂറിലെത്ര കൂലിയെന്നു കണക്കാക്കിയാല്‍ (അതായത് 8 കൊണ്ട് ഹരിച്ചാല്‍ മാമന്റെ ഉത്തരം 7.875 രൂപ. എന്തൊരു കൃത്യം
.പ്രതിശീര്‍ഷവരുമാനക്കാര്യം പറഞ്ഞതൊന്നും പുള്ളി കേട്ടിട്ടേയില്ല.

ഇതിന് എഞ്ചുവടിമതിയാവില്ല. നെല്ലിക്കാത്തളം തന്നെ കോവാലമ്മാമന് വെക്കേണ്ടിവരും.

പൈറസിയുടെ രാഷ്ട്രീയവും സാമൂഹ്യമാനവും പരിശോധിക്കുന്ന ഈ ലേഖനത്തെ അതുയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കാനുള്ള കഴിവുകേടുകൊണ്ടാണ് ഈ ആനോണിക്കോവാലന്‍ ഈ രൂപത്തില്‍ വന്നതെന്നെനിക്കറിയാം. ഈ അനോണി ആരാന്നു നന്നായിഅറിയുന്നതുകൊണ്ടാണ് ഞാന്‍ ഇത്രയെങ്കിലും ബഹുമാനം കാണിച്ചതും പൊട്ടന്‍ കണക്കുകളിട്ട് വിഷയം നശിപ്പിക്കാനാണ് ശ്രമമെന്നും നന്നായറിയാം
കോവാലാ...

കോപ്പിറൈറ്റ് ഇന്റസ്ട്രിയും അസംഘടിത സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള വിടവിലെ പൈറസിയുടെ നിലനില്‍പ്പിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. പൈറസിയെകുറ്റകൃത്യമായിക്കാണുന്നതിന് മുമ്പ് കണക്കാക്കേണ്ട സാമൂഹ്യമാനത്തെക്കുറിച്ചും.

കോവാലമ്മാമാ.. വിട്ട വണ്ടീല് നേരെ പൊക്കോ.. ഇനി ഈ ഭാഗത്ത് ഒരു ഓഫടിക്കുന്ന അനോണിയേയും ഞാന്‍ വെച്ചുപൊറുപ്പിക്കില്ലs

അതിന് ഞമ്മള് നല്ലൊരു മറുപടി ഇട്ട്. അനിയന്‍ അതങ്ങ് ഡിലീറ്റി. എനിക്ക് കലി കേറി. ഞാന്‍ നോക്കിയപ്പം അണ്ണന്‍ അനോനിമസ് കമന്‍റും എടുത്ത് കളഞ്ഞ് കമന്‍റ് മോഡറേഷനും തൊടങ്ങി. ഞാന്‍ വിടോ? അങ്ങനെയാണ് കേരളമുണ്ടായത്. അല്ല, ഈ ബ്ലോഗ് ആരംഭിച്ചതേ.

ഈയൊരു കമന്‍റും അവിടെ ഇട്ടിട്ടൊണ്ട്. വരുന്നെങ്കി വരട്ടെ. അല്ലെങ്കി ഇവിടെ കെടക്കട്ടെ:

അനിയന്‍ എന്‍റെ കമന്‍റു ഡിലീറ്റിയതു മോശമായിപ്പോയി. വെബ് 2.0-യുടെ “രാഷ്ട്രീയവും സാമൂഹ്യമാനവും” പുറത്തു വരുന്നത് ഇഷ്ടമല്ലാത്ത കമന്‍റ് ഡിലീറ്റുമ്പോഴാണല്ലേ:) സ്വമകയുടെ മുദ്രാവാക്യമാണോ ഇത് അനിയാ?

നേരത്തേ പറഞ്ഞത് ഒന്നൂടെ പറയാം:

എനിക്ക് രണ്ടു തെറ്റുകള്‍ പറ്റി:

155 മണിക്കൂര്‍ എന്നത് നാല് ആഴ്ചയാണ്. (1 ദിവസം 8 മണിക്കൂര്‍, ഒരാഴ്ച 40 മണിക്കൂര്‍ എന്ന കണക്കു പ്രകാരം)

66/8 = 8.25.

ആദ്യകണക്കു തെറ്റിയത് വയസ്സായതിന്‍റെ ലക്ഷണം. രണ്ടാം കണക്ക് തെറ്റിയത് കാല്‍കുലേറ്റര്‍ ഉപയോഗിക്കാനറിയാഞ്ഞും. ക്ഷമി. വിട്ടേര്.

പിന്നെ, കോവാലകൃഷ്ണനെ മനസ്സിലായെന്ന വിടുവായത്തം വിട്. വെറും ഉമ്മാക്കിക്കളി. അനോണി ആരാന്നു നന്നായിഅറിയുന്നതുകൊണ്ടാണ് ബഹുമാനിച്ചെന്നൊക്കെ പറഞ്ഞ് എന്നെ സെന്‍റിയാക്കല്ലേ അനിയാ. അനോനിയായി വന്നവരെ ബഹുമാനിക്കാന്‍ ഞാന്‍ പറഞ്ഞോ അനിയാ ദാസാ?

അനിയാ, “കോപ്പിറൈറ്റ് ഇന്റസ്ട്രിയും അസംഘടിത സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള വിടവിലെ പൈറസിയുടെ നിലനില്‍പ്പിനെക്കുറിച്ചാണ്” അനിയന്‍ തൊള്ള തൊറന്നതെന്ന്
എഴുതിക്കണ്ടു. പറഞ്ഞത് നനായി. അനിയന് എക്കണോമിക്സും അറിയില്ല, കോപ്പിറൈറ്റ് ഇന്റസ്ട്രിയും അറിയില്ല, ഒരു കോപ്പും അറിയില്ല. അനിയന് ആകെ ഒള്ളത് ആരെയും തെറിവിളിക്കാന്‍ മടിയില്ലാത്ത ഒരു വലിയ വാ മാത്രം. തെറി വിളിച്ചിട്ട് മാപ്പു ചോദിക്കാനും ഈ അടുത്തിടെ പഠിച്ചു, നല്ല കാര്യം.

അനിയന്‍ എഴുതിയെന്ന് പറേണ വിഷയത്തില്‍ വല്ലോം അറിയാമെങ്കില്‍, അനിയന് ആമ്പിയറൊണ്ടെങ്കില്‍ നല്ല ഒരു ലേഖനം എഴുത്. അത് കണ്ടിട്ട് മരിച്ചാ മതി. ഒരു ജ്ഞാനി വന്നിരിക്കുന്നു. ഇരു വള്ളത്തിലും കാലുവച്ചു നീങ്ങുന്ന അനിയന്‍റെ സുഹൃത്ത്
പ്രവീണന്‍ പറമ്പോലത്തെ ഗ്യാനി അല്ല.

ഈ കണക്കൊക്കെ അനിയന്‍ പ്രതിശീര്‍ഷവരുമാനത്തിലേ മൂത്രിക്കൂ എന്നുണ്ടെങ്കില്‍ ഈ കണക്ക് അതിലേക്കാക്കാം. ഇത്തവണ തെറ്റു വരാതെ നോക്കാം. അല്ലെങ്കില്‍ അനിയന്‍ എന്നെ കളിയാക്കിയാലോ. എനിക്ക് ഫീലാവും.

പിന്നെ കണ്ണില്‍ കാണുന്നവരെയൊക്കെ കേറി മാമാന്ന് വിളിച്ചേക്കല്ലും. മാമന്‍ എന്നു പറയുമ്പോള്‍ കേള്‍ക്കാന്‍ സുഖമുണ്ട്, എന്നാലും അര്‍ത്ഥം പറഞ്ഞു വരുമ്പോള്‍ അനിയന്‍റെ മാതൃസഹോദരന്‍റെ ഭാര്യയ്ക്ക് ഫീലു ചെയ്താലോ? (ആ കണക്കും തെറ്റിയോ എന്‍റെകര്‍ത്താവേ!)

പിന്നെ നേരത്തേ എഴുതിയത് ഒന്നുകൂടെ എഴുതുന്നു: ആരെങ്കിലും വിശാലമായി തൂറുന്നതു കണ്ടിട്ട് കൂടെച്ചെന്നിരുന്ന് മുക്കണ്ട. ഇതിന്‍റെ കോപ്പി എടുത്തു വച്ചിട്ടുണ്ട്. ഇനിയും അനിയന്‍ ഡിലീറ്റിയാലേ വീണ്ടും ഇടാനൊള്ളതാ. ഓ, ഞാന്‍ ദേ പോണ്. എന്‍റെ വണ്ടി വന്ന്.

- കോവാലകൃഷ്ണന്‍

പണ്ടാരം. എന്തരോ ആവട്ട്. അനിയനെ പൊട്ടത്തരം പറയാന്‍ ഞാന്‍ സമ്മതിക്കൂല്ല. അച്ചട്ട്.

Monday, February 4, 2008

കാര്യം, കാരണം

ബ്ലോഗ് ലോകം (ചിലോന്മാര് ബൂലോഗംന്ന് പറയും) മുഴുവന്‍ പ്രൊപഗാന്‍ഡകളാണ് (ഈ പണ്ടാരത്തിന്‍റെ മലയാളം എന്തോന്നോ എന്തോ?). വെറുതേ വായിക്കാന്‍ പറ്റില്ല. ഏതെങ്കിലും ലോബി വേണം എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍.

ഇടയ്ക്കിടയ്ക്ക് ഒരു അഭിപ്രായം പറയണോന്ന് വച്ചാല്‍ ചില ബ്ലോഗുടമകള്‍ (ഉദാഹരണം: അനിവര്‍ എന്നൊരു സ്വമകന്‍*) പേരും നാളും ഒന്നുമില്ലാതെ കാര്യം പറയാന്‍ സമ്മതിക്കില്ല. എന്നാപ്പിന്നെ ഞാനും വിചാരിച്ചു ആയിക്കോട്ടെന്ന്.

ചിലതൊക്കെ കണ്ടാല്‍ വല്ലതും നാലു പറയാതെ പോകാന്‍ പറ്റൂല്ല. അനിവറനിയന്‍റെ ബ്ലോഗില്‍ ഞാമ്പോയി ഒന്നുരണ്ടു കമന്‍റിട്ടു. അനിയന് എന്നെ മനസ്സിലായി പോലും. അതുകൊണ്ട് അനിയന്‍ ഞാന്‍ എഴുതിയതങ്ങ് ഡിലീറ്റി. അതിനാല്‍ ഇനി അനിയന്‍റെ പോസ്റ്റില്‍ പോയി കമന്‍റുമ്പോള്‍ ഒരു ക്വാപ്പി ഇവിടേം ഇടും.

അപ്പ ശരി, പോയേച്ചും വരാം.

*സ്വമകന്‍ എന്ന് വച്ചാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന കൂട്ടം. കര്‍ഷകര്‍ക്കും സ്വാഗതം, കമ്പ്യൂട്ടിംഗ് ഓപ്ഷണല്‍)