Tuesday, March 18, 2008

തോട്ടിങ്ങച്ചേട്ടന്‍റ ഗോംബ്ലിക്കേഷന്‍സ്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റ് വായിച്ചേച്ചും വരണം)

നമ്മട തോട്ടിങ്ങച്ചേട്ടായി കുരുകുലത്തി ഒരു കമന്‍റിട്ടേച്ച് പ്വായിട്ട് ഒരുമാസമായിരിക്കണ്. ദാ ഇപ്പം വന്ന് മറുവടി തര്വാ എന്നു പറഞ്ഞ് കെടന്ന് കരയണ്.

ചേട്ടായിയേ ഉമേശണ്ണന് അതു വായിച്ചേച്ച് ഒന്നും പുടികിട്ടീട്ടില്ല കേട്ട. എന്നിട്ട് ബേണ്ടേ മറുവടിക്കാനക്കൊണ്ട്. മലയാളത്തിന്‍റ പുതിയ ഗുണ്ടര്‍ട്ട് സിബുസാറിന് യിത് മനസ്സിലായി പ്വോലും. ഡാറ്റ ഒരു പ്രോഗ്രാമുകളും ഉപേക്ഷിക്കാന്‍ പാടില്ല എന്നല്ലേ ഇങ്ങനെ കോമ്പ്ലിക്കേറ്റഡായി പറഞ്ഞിരിക്കുന്നത്‌ എന്ന് സാറ് കണ്ട് പുടിച്ചേക്കണ്. അപ്പഴല്ലീ ഇത് ഗോംബ്ലിക്കേറ്റട് ആണന്ന് കോവാലനും പുരിഞ്ചത്.

ഉമേശണ്ണന്തന്ന മറുവടി പറഞ്ഞാല് മാത്രേ തോട്ടിങ്ങായ്ക്ക് ഒറക്കം വരൂന്ന് ഇല്ല എന്നൊണ്ടങ്കി മറുവടി ഞാമ്പറയാം. ന്നാ പിടിച്ചാ.


#define __(a) goto a;
#define ___(a) putchar(a);
#define _(a,b) ___(a) __(b);

int main(int argc, char* argv[])
{
_:__(t)a:_('o',g)b:_('$',p)c:_(' ',f)
d:_('n',s)e:_('a',s)f:_('P',q)g:_('k',h)
h:_('u',n)i:_('e',w)j:_('o',x)k:_('\n',z)
l:_('H',l)m:_('X',i)n:_('!',k)o:_('z',q)
p:_('q',b)q:_('a',d)r:_('i',l)s:_('i',v)
t:_('P',j)u:_('a',a)v:_('n',a)w:_(')',k)
x:_('y',c)y:_('\t',g)z:___(0x0)
}

നിങ്ങള് ഇതങ്ങാട്ട് കമ്പയില് ചെയ്യീന്. എന്നിട്ട് അങ്ങാട്ട് ഓടിക്കീന്. ഒരടത്തീന്ന് പൊക്കിയതാണ് കേട്ട. തെറ്റുകള് ഒണ്ടങ്കി നിങ്ങള് അങ്ങ് തിരിത്തീന്‍. ബാക്കി ഒള്ളോരക്ക് തോട്ടിങ്ങാന്‍റ അത്ര സമയങ്ങള് ഇല്ലാത്തോണ്ട് ഇത് ഓടിക്കുമ്പം കിട്ടണതിന്‍റ പടം ദാണ്ട.

Friday, March 7, 2008

കറ്ഷകന്‍റ തേങ്ങാക്കൊലകള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

പാച്ചൂ, ആരടേ ഈ ആഴ്ചയില് നമ്മട അതിതികള്?
കോവാലണ്ണാ, ഈ ആഴ്ച നമ്മക്ക് ഒരു ചുണ്ടലികളെത്തന്ന കിട്ടിയണ്ണാ.
അയ്യം. കൃഷികള് നശിപ്പിക്കണ സാധനങ്ങളെ തൊരത്തിക്കള.
ഇത് കൃഷികള് നശിപ്പികണ പരുവത്തില സാധനങ്ങള് ആണന്ന് അണ്ണണ് എങ്ങന മനസ്സിലായിയണ്ണാ?
എടേ പിന്നെ ചുണ്ടലികളക്കൊണ്ട് പിന്നെന്തരു ഉപയോഹമെടേ.......?
അണ്ണന് ഇത് നോക്കീട്ടും പറ.
അമ്മച്ചീ, ഇതാര് ഇന്ത്യാഫാര്‍മറാ? വരിയണ്ണാ, ഇരിയ്ക്കിയണ്ണാ. എടേ ഒരു മൈ..........ക്ക് എടുത്ത് അണ്ണന്‍റ അണ്ണാക്കിലോട്ട് വച്ച് കൊട്. ഇന്‍റര്‍വ്യൂ തൊടങ്ങട്ട്.

കോവാലാ...... ഞാനാണ് റബ്ബറ് കണ്ട് പിടിച്ചത്.......
ഫാര്‍മറണ്ണാ, ഒന്ന് ബ്രേക്ക്കള് ഇടീന്‍. ഞാന്‍ ചോദിച്ചിട്ട് പറഞ്ഞാ മതി കേട്ട. എടേ പാച്ചൂ തൊടങ്ങട്ടാടേ?
കോവാലണ്ണാ, മൈ.......ക്ക്കള് ഫിറ്റ്കള് ചെയ്തണ്ണാ. തൊടങ്ങണ്ണാ.

ഫാര്‍മറണ്ണാ, നിങ്ങള് ആര്??
ഞാന്‍ ഒരു ഫൂലോക കര്‍ഷകനാണ്, അതാവത് ഇന്ത്യാഫാര്‍മര്‍. പല ആളുകളും എന്നെ സൂര്യേട്ടാ എന്നാണ് വിളിക്കുന്നത്. എന്‍റെ മണ്ടത്തരങ്ങള്‍ കണ്ട് ചിലര്‍ക്ക് കലി വരുമെങ്കിലും പ്രായത്തെ ബഹുമാനിച്ച് ബ്ലോഗര്‍മാരാരും എന്‍റെ തന്തയ്ക്ക് വിളിയ്ക്കാറില്ല. ആ ധൈര്യത്തില്‍ ഞാന്‍ പലരേയും വായിത്തോന്നണത് പറയാറൊണ്ട്.

കറ്ഷകന് സംസാരത്തില് ഒരു തിരുവന്തരം ചൊവ ഇല്ലല്ല കറ്ഷകാ...... അതെന്തര് കറ്ഷകാ?
മസിലുകള് പിടിച്ച് ഇരിക്ക്വാരുന്നടേ.......... നിങ്ങക്ക് തിരോന്തരം മതീങ്കി തിരോന്തരം. ഞാന്‍ കഴിഞ്ഞ കുറേക്കാലം ചൈനേല് റബ്ബറ് വളര്‍ത്തുവാരുന്ന്. അവിടെ ഇപ്പം എന്‍റ റബ്ബറ്കള് ആണ് വളരുണത്. അതിനാല്‍ ട്രിവാന്‍ഡ്രം ആസ്കന്‍റ് മറന്നുപോയേണ്.

ആണാ കറ്‍ഷകാ?? ചൈനേല റബ്ബറുകളും വലിച്ചാ വലിയണ സാധനം തന്നേ കറ്ഷകാ?
റബര്‍ ബോഡ്കള് പല കള്ളക്കണക്കുകളും ഉണ്ടാക്കി എന്നെപ്പോലെയുള്ള റബ്ബര്‍ മുതലാളിമാരെ, സ്വാറി, ഇന്ത്യാ ഫാര്‍മര്‍മാരെ വലയ്ക്കുന്നുണ്ട്. നാളത്തെ വാക്കും വയലും പരിപാടിയില്‍ ഞാന്‍ എല്ലാവരേയും തെറിവിളിയ്ക്കുന്നതായിരിക്കും. അതിന്‍റെ കോപ്പി എടുത്ത് ഞാന്‍ ബ്ലോഗില്‍ ഇടും. അവിടുന്ന് അത് ചൈന, ഇസ്രായേല്‍, ഐസ് ലാന്‍റ് എന്നിവിടങ്ങളിലേയ്ക്ക് പരിഫാഷ ചെയ്യപ്പെടും. ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യാ ഫാര്‍മര്‍.

അതക്ക പോട്ട് കര്‍ഷകാ. കര്‍ഷകന് ഈയിട തേങ്ങാകൃഷി നിര്‍ത്തീട്ട് പനങ്കൃഷി തൊടങ്ങീന്ന് കേട്ടല്ല്. അതിനപ്പറ്റി പറ കര്‍ഷകാ.
എടേ.... നിങ്ങളട ഒര് കാര്യം. ങ്ങള് അതും അറിഞ്ഞാ? ഫേമസുകള് ആയാലൊള്ള കൊഴപ്പമേ.......
എങ്ങന അറിയായിരിക്കുവണ്ണാ. അണ്ണന് ഇരുവത്തേഴ് ബ്ലോഗുകള് അല്ലീ ഒള്ളത്? എല്ലാത്തിലും കേറി പന നട് പന നട് ന്ന് പറഞ്ഞാ പിന്ന അറിയായിരിക്ക്വോ???
ശ്ശൊ, ഈ പുള്ളാരുട ഒരു കാര്യങ്ങള്.

എന്നാ കദ പറ കര്‍ഷകാ..
പറയാടാ കോവാലാ. തിരക്കൂട്ടാത. ഞാമ്പണ്ട് ഒരു കേര കര്‍ഷകനായിരുന്നു. കേരഫാര്‍മര്‍.
അപ്പം അണ്ണന്‍ കേരള കര്‍ഷകനാവണതിനു മുമ്പ് കേര കര്‍ഷകനാരുന്നാ? അപ്പം ഈ ള എങ്ങന കിട്ടീന്ന് പറേണ്ണാ എളുപ്പം....
അതല്ല. ഞാനൊരു തെങ്ങുകര്‍ഷകനായിരുന്നെടേ.. എനിക്ക് ഒരുവാട് തെങ്ങുകളുണ്ടായിരുന്നു. അവയില്‍ നല്ല നല്ല തേങ്ങകള്‍ ഉണ്ടാവുമാരുന്നു.
അണ്ണാ, പിന്ന തെങ്ങുകളില് തേങ്ങകളല്ലാത തേങ്ങാക്കൊലകള് ഒണ്ടാവ്വാ?
ഒണ്ടാവുമാരുന്നടേ... നല്ല മുട്ടന്‍ തേങ്ങാക്കൊലകള്. അവറ്റതിനേക്ക വെട്ടി ഞാന്‍ കറികളില് അരച്ച്. വാക്കിയുള്ളവ വിറ്റ് കാശാക്കി. ഓല മൊടഞ്ഞ് കുടില് കെട്ടി.

അണ്ണാ, പുളു പറയല്ല്. ഇപ്പം യെവിടേങ്കിലും വോല കെട്ടിയ വീടൊണ്ടാ?
നിന്‍റ പുത്തി സമ്മതിച്ചടേ.. വോല വെട്ടി വിറ്റടേ. തെങ്ങില്‍ നിന്ന് എനിക്ക് തീയെരിക്കാനുള്ള സകലതും കിട്ടി. തെങ്ങുന്തടി വിറ്റും കാശുണ്ടാക്കി.

അണ്ണന് തെങ്ങിന്‍റ മോളില് ഗൂഗ്‍ള് ആഡ് സെന്‍സുങ്കൂട ഇടാരുന്നോ?
ഇടാര്ന്ന്.. പശ്ശേങ്കി ഈയടയായിട്ട് അവരക്കും തെറ്റ്കള് പറ്റണടേ..
എവിടേണ്ണാ, ഗൂഗ്‍ള്ന് തെറ്റീത്?
ദാണ്ട ഇബ്ട നോക്ക് കോവാലാ.

ചുരുക്കം പറഞ്ഞാ സുക ജീവിതങ്ങള്. അല്ലേണ്ണാ?
അതെ. അങ്ങനെ മാന്യമായി ജീവിച്ചിരുന്നപ്പോഴാണ് ഞങ്ങളുടെ നാട്ടില്‍ കുറേ കുരങ്ങന്മാരിറങ്ങി കരിക്കും തേങ്ങയും മോട്ടിക്കാന്‍ തുടങ്ങിയത്. എന്‍റെ തേങ്ങയില്‍ മുഴുവന്‍ വൈറസ് കേറി.
എന്തരണ്ണാ, പിച്ചും പേയും പറേണത്? അണ്ണന്‍റ തേങ്ങയില് ആര്കള് കേറി?
വൈറസെടേ മുട്ടന്‍ വൈറസ്കള്.
അണ്ണന്‍റ തേങ്ങ കണ്ടാ വൈറസ്കള് കേറിയ തേങ്ങ ആണന്ന് തോന്നൂല്ല കേട്ട. എന്തരോ ആവട്ട്. അണ്ണന്‍ കദ പറയീന്‍.

അങ്ങനെ ഞാന്‍ രാത്രിമുഴുവന്‍ ഒണര്‍ന്നിരുന്നു. കൊരങ്ങന്മാര് വരുമ്പോ അവറ്റേടെ കണ്ണില് ടോര്‍ച്ചടിക്കാന്. പക്ഷേ ഞാന്‍ ടോര്‍ച്ചും കൊണ്ട് ഇരുന്ന സമയത്ത് കൊരങ്ങമ്മാര് വന്നില്ല. ഞാന്‍ ഒറങ്ങിയപ്പം അവര് പിന്നേം കേറി.

എവിടേണ്ണാ? അണ്ണന്‍റെ തേങ്ങേലാ?
അല്ല കോവാലാ. എന്‍റെ തെങ്ങില്.

അണ്ണന്‍ പിന്ന എന്തര് ചെയ്ത്?
എന്തേര് ചെയ്യാന്‍. ഞാന്‍ തെങ്ങുന്തോട്ടത്തില്
ഒര് ബോര്‍ഡ് എഴുതി വച്ച്.

പഷ്ട്.എന്തേരന്ന്?
ഇത് എന്‍റെ തോട്ടമാണ്. ഇവിടെ കേറരുത് എന്ന് എഴുതി വച്ച്.

എന്നിട്ടാണ്ണാ?
കൊരങ്ങമ്മാര് കേട്ടില്ല. ഞാനില്ലാത്തപ്പഴും ഞാന്‍ ഒറങ്ങുമ്പഴും അവര് പിന്നേം കേറി. എനിക്ക് വേറേ വഴിയില്ലാത വന്ന്.

അങ്ങനയാണാ അണ്ണന്‍ കരിമ്പന കൃഷി തൊടങ്ങീത്?
അദ് തന്നെ. എന്തര് ചെയ്യുംന്ന് വെഷമിച്ച് ഇരുന്നപ്പം ഒരു പനകേറ്റക്കാരന്‍ അനിവറ് വന്ന് എന്‍റൂട പറഞ്ഞ് തെങ്ങ് വെട്ടീട്ട് പനവയ്ക്കാന്‍. അങ്ങനെ ഞാന്‍ എന്‍റെ തെങ്ങെല്ലാം വെട്ടിക്കളഞ്ഞ് പന നട്ട്. അനിവരനിയന്‍ എനിക്ക് പത്ത് പനന്തൈ ചുമ്മാ തന്ന്. ഇപ്പം കൊരങ്ങമ്മാരക്കൊണ്ട് ഒരു ശല്യോമില്ല.

അതെന്തണ്ണാ?
കൊരങ്ങമ്മാര് പനങ്കാ തിന്നൂല്ല. അവമ്മാര് അടുത്ത തെങ്ങുന്തോട്ടം തപ്പിപ്പോയി. എനിക്ക് പരമസുഖം. പനകേറ്റക്കാരന്‍ അനിവറിന് പണീമായി.

അണ്ണാ പനയിക്കേറണ പനങ്കാ തിന്നണ കൊരങ്ങമ്മാര് ഒണ്ടണ്ണാ.
ഇല്ലടേ. പനയിക്കേറാനക്കൊണ്ട് ഒരു കൊരങ്ങമ്മാരക്കും പറ്റൂല. ചുമ്മാ കിട്ടയതാണങ്കിലും നല്ല സ്വയമ്പന്‍ പനയാണ് നട്ടേക്കണത്.
അണ്ണാ, ദാണ്ട ഇദും ഇദും ഇദുമൊക്ക ഒന്ന് നോക്കീന്‍ കേട്ട. ഇതൊന്നും ഇപ്പം വായിക്കണ്ട അണ്ണാ. സമയമൊള്ളപ്പം മതി. അണ്ണന്‍ ഇപ്പം പനങ്കായാണാ കറീല് അരയ്ക്കണത്?
പനങ്കായ്ക്ക് എന്താണ് കൊഴപ്പം കോവാല? ഇത്തിരി രുചി കൊറവാരിക്കും. എന്നാലും വൈറസ് കേറൂല്ലല്ല്. അതീന്ന് ഓല കിട്ടൂല്ലാരിക്കും എന്നാലും വൈറസ് കേറൂല്ലല്ല്. പനന്തടി ആരക്കും വേണ്ടാരിക്കും. എന്നാലും കൊരങ്ങമ്മാരും വൈറസും കേറൂല്ലല്ല്.

അണ്ണാ ഞാഞ്ചോയിച്ചോട്ടേ..... വൈറസ് കേറായിരിക്കാന്‍ അണ്ണന്‍ തോട്ടത്തിന് ചുറ്റും വേലി വച്ചാരുന്നാ?
ഇല്ല കോവാലാ. അതൊക്കെ ചെലവല്ലേ?

ഒരു ചെലവൂല്ലാത്ത വേലികള് ഒണ്ടണ്ണാ. അണ്ണന്‍ എന്‍റ കഴിഞ്ഞ പോസ്റ്റ്കള് വായിക്കീന്‍. അണ്ണന്‍ പാതിരാത്രി എഴുന്നേറ്റ് ടോര്‍ച്ചു പിടിച്ചിരിക്കാത അങ്ങന വല്ല വേലി വയ്ക്കുന്നേനപ്പറ്റീം ആലോചിച്ചാ പോരേരുന്നാ? ഒന്നൂല്ലങ്കിലും തെങ്ങിന്‍റ ചോട്ടിപ്പോയി മുള്ളി വച്ചൂടാരുന്നാ? നാറ്റം വന്ന് കൊരങ്ങമ്മാര് പോയേണേല്ല്. അതല്ലങ്കില്‍ തെങ്ങുന്തടീല് കൊറേ ആണി അടിച്ചൂടേരുന്നാ?

ഇപ്പം കുറ്റം എന്‍റതായാ കോവാലാ?

തേങ്ങ ഒള്ളടത്തേ കൊരങ്ങമ്മാര് വരൂ. അയിന് തെങ്ങിന കുറ്റം പറയണാ? ആ തെങ്ങില് കൊരങ്ങന്‍ കേറാത നേരേ നോക്ക്യാ പോരേരുന്ന കറ്ഷകാണ്ണാ?? കൊരങ്ങമ്മാരുക്ക് കൊടുക്കാത തേങ്ങാക്കൊലകള് നിങ്ങക്ക് തിന്നാം. അല്ലങ്കി കൊരങ്ങമ്മാര് കൊണ്ട് പോവും കേട്ട.
എടേ കോവാല, അപ്പം ഞാനീ ചെവയ്ക്കണ പനങ്കാ എന്തോന്ന് ചെയ്യട്ട്?
ആ അനിവറിന്‍റ അണ്ണാക്കിലോട്ട് അടിച്ച് കേറ്റണ്ണാ.......

Thursday, March 6, 2008

വൈറസ്കള് വളര്‍ത്തണ കറ്ഷകന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും പിന്നെ അയാള് എഴുതിപ്പിടിപ്പിക്കണ മറ്റ് പൊങ്ങച്ചങ്ങളും -- എന്നു പറഞ്ഞാ അയ്യാളുട എല്ലാ പോസ്റ്റുകളും -- വായിച്ചേച്ചും വരണം)

കോവാലേണ്ണാ, അണ്ണന് എത്ര വൈറസുകള പിടിച്ചിട്ടൊണ്ടണ്ണാ?
അതന്തടേ പാച്ചൂ നീ അങ്ങന ചോയിക്കണത്. ജനിച്ചപ്പം മൊതല് നോക്ക്യാ ഞാന് ഒരു പത്തു നൂറ് വൈറസ്കള് പിടിച്ചിട്ടൊണ്ട്.
അണ്ണന്‍ അപ്പഴേ ചുമ്മാ കിട്ടണ സോഫ്റ്റ് വെയറുകള് ഉപയോഹിച്ചിരുന്നങ്കി ഈ കൊഴപ്പം ഒണ്ടാവുമാരുന്നാണ്ണാ?
മനസ്സിലായില്ലടേ പാച്ചൂ.
ഒരു കറ്ഷകന്‍ സംസാരിക്കണത് അണ്ണന് കേട്ടിട്ടില്ലീ??
ഏത് കര്‍ഷകനടേ......?
നമ്മട ഫൂലോഗ കറ്ഷകന് തന്ന.
ഓ തന്നേ. നീ അത് ഗൌനിക്കണ്ടടേ പാച്ചൂ.
അത് എന്തര് അണ്ണാ? അയ്യാള് പറേണതില് കാര്യോല്ലീണ്ണാ??
എടേ വിന്‍റോസ് മുഴുവന്‍ വൈറസുകളാണന്നല്ലീ അയ്യാള് പറേണത്. അത് അയാക്ക് അറിഞ്ഞൂടാത്തോണ്ടാണടേ.
അണ്ണന് കാര്യങ്ങള് അറിയാമങ്കി അണ്ണന്‍ പറഞ്ഞു താ അണ്ണാ.....
ന്നാ കേട്ടൊടേ.. ആരങ്കിലും പറേണോല്ല്.

എടേ വിന്‍റോസില് വൈറസ്കള് കേറാതിരിക്കാന്‍ ദാണ്ട ഇത്രേം ചെയ്താ മതി കേട്ട.
അണ്ണന്‍ പറയണ്ണാ, ഞാന്‍ ചെയ്യാണ്ണാ.

ആദ്യമ്പോയി ഫയറ് വാള് വയ്ക്കണം.
അണ്ണാ വാള് വയ്ക്കാനറിയാം. ഫയറ് വാള് വയ്ക്കണതെങ്ങനേണ്ണാ.
ഞാമ്പോയി ഗൂഗ്‍ള് അമ്മച്ചീരൂട ചോദിച്ച്. അപ്പഴല്ലീ കണ്ടത്. ദാണ്ട ഇബ്ടോട്ട് നോക്ക്.
അപ്പം ഞാമ്പോയി വാള് വച്ചോളാട്ടാണ്ണാ.

പിന്നപ്പോയി അട്ടാമാറ്റിക്ക് അപ്പ്ടേറ്റുകള് ചെയ്യ്.
അത് എവിടേണ്ണാ ചെയ്യണത്? ആരണ്ണാ അട്ടാമാറ്റിക്ക് ആയിട്ട് എന്ന ചെയ്ത് തരണത്??
എടേ അത് പറഞ്ഞ് തരാനല്ലീ ഗൂഗ്‍ള് ഇരിക്കണത്. നീ ഇബ്ട നോക്ക്ടേ.
അണ്ണാ അടിച്ചുമാറ്റിയ സാദനത്തില് ഇത് കേറ്റാമ്പറ്റൂല്ലണ്ണാ.
എടേ.. എല്ലാങ്കൂട നടക്കൂല കേട്ട. ചുമ്മാ കിട്ടിയ പശൂന് വൈറളക്കം വന്നാ ചത്തു പോട്ടന്ന് വയ്ക്കടേ.
അല്ലാത ഒര് വഴിയില്ലീ അണ്ണാ?
ഒര് വഴി ഒണ്ട്. ഞാന്‍ ചെയ്യണത് പറഞ്ഞുതരാം. നീയ് ആരൂടേം പറഞ്ഞ് കൊടുക്കല്ല് കേട്ടാ.
ഇല്ലണ്ണാ. പറഞ്ഞു താണ്ണാ.......
നിന്‍റ കട്ടിയൊള്ള ഡിസ്ക് രണ്ടായിട്ട് പകുത്തിട്ട് നിന്‍റ സാദനമെല്ലാം കൊണ്ട് രണ്ടാമത്ത പകുതീല് ഇട്. എന്നിട്ട് ആദ്യത്ത പകുതീല് വിന്‍റോസ് തള്ളിക്കേറ്റ്. അപ്പ്ടേറ്റ് ചെയ്യാമ്പറ്റാത്തത് കൊണ്ട് എന്തങ്കിലും പറ്റ്യാ നിന്‍റ സാദനങ്ങള് അബ്ട കെടക്കും. ചുമ്മാ കിട്ടണ വിന്‍റോസ് നെനക്ക് വീണ്ടും കേറ്റാം. പിന്നേ കാശ്കള് കൊടുത്ത് വാങ്ങ്യാ ഈ പ്രശനമില്ല കേട്ട.

എന്നാ അടുത്ത കാര്യം പറയണ്ണാ.
ഇത്രേം ചെയ്ത് കഴിഞ്ഞാ പോയി ഒരു ആന്‍റിയ താഴോട്ട് എറക്കിക്കൊണ്ട് വാ.
അണ്ണാ അത്പ്പം നമ്മള് പോയി വിളിച്ചാ ആന്‍റി താഴോട്ട് എറങ്ങി വര്വോ അണ്ണാ.
അതല്ലടേ... ആന്‍റി വൈറസ്കള്. ദാണ്ട ഇബ്ട ഞെക്ക്.
ശരിയണ്ണാ. ഇത്രേം ചെയ്താ വൈറസ്കള് വരൂല്ലീ അണ്ണാ?

ഇത്രേം ചെയ്താലും വൈറസ്കള് വരുമെടേ. അത്ങ്ങള് നിന്‍റ സാദനത്തി പിടിക്കാണ്ടിരിക്കണോങ്കി ദാണ്ട ഇത്രേം കൂടി ചെയ്യ് കേട്ട.
എത്രേം കൂടി അണ്ണാ?
ആദ്യം തന്ന വരുന്ന മെയിലുകളില അറ്റാച്ച്മെന്‍റുകള് നല്ല ഒറപ്പൊണ്ടങ്കിലേ തൊറക്കാവൂ കേട്ട. അത് വല്ല വൈറസ്കള് കേറ്റിയ ഫയലുകളുമാരിക്കും.
അങ്ങനത്ത പയലുകള ഞാങ്കട്ടിട്ടൊണ്ടണ്ണാ...... സൂഷിച്ചോളാം.

പിന്ന കമ്പി സൈറ്റ്കളി പോണത് സൂക്ഷിക്കണം. അവമ്മാര് നാലു പടവും കാണിച്ചിട്ടിട്ട് നിന്‍റ സാദനത്തി മുഴുവോനും സങ്കതി കേറ്റും.
അയ്യോ അണ്ണാ അത് എങ്ങനേണ്ണാ??
അബ്ട പോവുമ്പം നെനക്കൊന്നും കണ്ണ്കള് കണ്ടൂടല്ല്. അത് ഇന്‍സ്റ്റാള് ചെയ്യട്ടാ, ഇത് ഇന്‍സ്റ്റാള് ചെയ്യട്ടാ എന്നക്ക ചോയിക്കുമ്പം കണ്ണും കൂമ്പിച്ച് വച്ച് കേറ്റിക്കോന്ന് പറയുമ്പം ആലോശിക്കണം കേട്ട.

അണ്ണാ.... യുറീക്കാ വിജ്ഞാന പരൂഷാ........
നീ കാര്യം പറയടാ പാച്ചൂ.
കൃഷി ആപ്പീസിലും കറണ്ടാപ്പീസിലും ഫൂലോഗ കറ്ഷകന്‍റ വീട്ടിലും വൈറസ്കള് കേറ്യതിന്‍റ കാര്യം പുടികിട്ടി അണ്ണാ........

Wednesday, March 5, 2008

ഓപ്പണ്‍ സോര്‍സ് അടിക്കാഴ്ചകള് -- ടോര്‍വാള്‍ട്സ് അണ്ണനും സ്റ്റാള്‍മാനും

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ ബ്ലോഗില യേതെങ്കിലും പരിഫാഷ വായിച്ചേച്ചും വരണം)

എഴുതിയതു് രസക്കൊച്ചന്‍, പരിഫാഷ കോവാല കൃഷ്ണന്‍, പണ്ടാരമടങ്ങിത്തുടയില്‍.

ഇംഗ്ലീശിലുള്ള സ്രോതസ്സ്

തൊറന്ന് മലന്ന് കെടക്കണ സ്രോതസ് ഒരുവാട്...............................കണ്‍ഫ്യൂഷ്യസ് ആവാമ്പോണ്. ഇപ്പം കയ്യിലൊള്ള സാധാരണേന്ന് വ്യത്യാസോള്ള മൂന്നാം നമ്പര് ജീപ്പിയെല്ല് ( ചുമ്മാ കിട്ടണ കമ്പ്യൂട്ടറ് പരുവാടികളുട ധര്‍മ്മസ്ഥാപനത്തിന്‍റ ലോകം മുയുവന്‍ വ്യാപിച്ച് കെടക്കണ അറിവ് ശേകരത്തീന്ന് ആവശ്യോള്ള വെഷയങ്ങട വെവരങ്ങള് ശേകരിക്കാന്‍ കോവാലനപ്പോല ഒള്ളോര സകായിക്കണ ഹൈപ്പറ് ലിങ്ക് ജാല ശ്രിംഗല നടക്കണ ( വെബ് സൈറ്റ്കള്) സ്ഥലത്തൊള്ള കരട് കാണണോങ്കി ഇബ്ട ഞെക്ക്), (1) DRM-പ്രാപ്തമാക്കിയ ജീപ്പിയെല്ല് കമ്പ്യൂട്ടറ് പരുവാടികള് അല്ലങ്കി (2) ഒരു ഉല്പന്നോ കണ്ടുപിടിത്തങ്ങളാ ഉപയോഹിക്കാനും ഒണ്ടാക്കാനും വിയ്ക്കാനൂള്ള കുത്തക അവകാശങ്ങള് അല്ലങ്കി പാറ്റന്‍റ്കള് ഒള്ള കമ്പ്യൂട്ടറ് പരുവാടികളില് ജീപ്പിയെല്ല് മുദ്രമോതിരങ്ങള് ഉപയോകിക്കണത് വെലക്കാന്‍ ശ്രമിക്കൂന്നാണല്ല്. കരട്കള് വിശതീകരിക്കണ്:

ഉപയോഹിക്കണോരുട വിമോചനങ്ങള് എന്ന ജീപ്പിയെല്ലിന്‍റ ഉദ്ദേശ്യലക്ഷ്യങ്ങളുമായിട്ട് ( മങ്കലാട്ടച്ചാ ഓര്‍മകള് ഒണ്ട് കേട്ട) അടിസ്ഥാനപരങ്ങളായി പൊരുത്തങ്ങള് ഇല്ലാത്ത സങ്കതികളാണല്ല് DRM; അതോണ്ട് ജീപ്പിയെല്ല് ഒറപ്പുപറേണതെന്തന്നുവച്ചാ, നമ്മള് തലവഴിയേ മൂടണ കമ്പ്യൂട്ടറ് പരുവാടികള് 1, 0 എന്ന് രണ്ട് അക്കങ്ങള് ഉപയോകിച്ച് കമ്പ്യൂട്ടറുകളില് ശേകരിച്ച് വയ്ക്കണ പ്രക്രിയകള് (ഡിജിറ്റല്കള്) സംബന്ധിച്ചതിന്‍റ വെലക്കുകളീന്ന് രക്ഷപ്പെടലുകള് ഇല്ലാതാക്ക്യ യാതൊരു യേര്‍പ്പാടിനും അമ്മച്യാണ സമ്മതിക്കൂല്ലന്ന്.

ഒടുക്കത്തില്, പാറ്റന്‍റ്കള് ഒള്ളോര് എല്ലാ പരുവാടികളേയും സ്ഥിരായിട്ട് പേടിപ്പിക്കുമല്ല്. ചുമ്മാ കിട്ടണ കമ്പ്യൂട്ടറ് പരുവാടികള് വിയ്ക്കാന്‍ നടക്കണ ചെറ്റകള് അതും എടുത്തോണ്ട് പ്വായി പാറ്റന്‍റ്കള്ക്ക് ഒള്ള ലൈസന്‍സ്കള് എടുത്ത് സ്വകാര്യ സ്വത്താക്കണ സ്വയമ്പന്‍ ആപത്തുകള് പറ്റുമെങ്കി ഒഴുവാക്കാന്‍ ഞമ്മക്ക് ആഗ്രഹോണ്ട്. ഈ ചതികള് ഒണ്ടാവാണ്ടിരിക്കാനക്കൊണ്ട്, പാറ്റന്‍റ്കള്ക്ക് ഒള്ള ലൈസന്‍സ്കള് എടുക്കുമ്പം ഒന്നീ ചുമ്മാ എല്ലാര്‍ക്കും കേറി മേയാന്തക്കോണ്ണം എടുക്കണം, അല്ലങ്കി എടുക്ക്വേ ചെയ്യല്ല് എന്ന് ജീപ്പിയെല്ല് ആ നായിന്‍റ മക്കളോട് പറഞ്ഞിട്ടൊണ്ട്.

രണ്ടാം നമ്പര് ജീപ്പിയെല്ല് പ്രകാരം സ്രോതസ് മുദ്ര വിതരണം ചെയ്യണോന്നൊള്ളോണ്ട് ലിനസ് ടോര്‍വാള്‍ട്സ് അണ്ണന്‍ ഈ പദ്ധതികള “ഉച്ചക്കിറുക്ക്” എന്നാണ് വിളിച്ചേക്കണത് -- സാധാരണേന്ന് വ്യത്യാസോള്ള മൂന്നാം നമ്പര് കമ്പ്യൂട്ടറും അതില എലക്ട്രൊണിക് സാമഗ്രികളും തരുന്നോരുമായിട്ട് വെര്‍തേ അടിയൊണ്ടാക്കാന്‍ നോക്ക്വാണ്. ടോര്‍വാള്‍ട്സ് അണ്ണന്‍ വിശതീകരിക്കണ്:

തന്നടേ... മേ മാസത്തില് DRM കുരുത്തം കെട്ടോനാവും. അതും എടുത്തോണ്ട് അയലോക്കക്കാരന്‍റ ഇരുമ്പുസാധനത്തിന്‍റ മേളില് ഓടാനാ വല്ലോം ചെന്നാ നടക്കണ ചേലില്ല. പക്ഷേങ്കില് നിന്‍റ കയ്യില് സ്രോതസ് മുദ്രേല്ലേ ഇരിക്കണത്, നീ അത് മാറ്റ് (അല്ലങ്കില്‍ അറിയാവുന്നോരാരെങ്കിലും മാറ്റിയത് എട്ക്ക്). ആ നിബന്ധനകള് എപ്പഴും ഒണ്ടാരുന്ന്. നിന്‍റ കയ്യില് സ്രോതസ്സ് ഒണ്ടടേ...

വ്യത്യാസമെന്തേരന്നാ? ഇരുമ്പുസാധനങ്ങള് എടുത്തോണ്ട് ഓടുമ്പം പട്ടാളക്കാരന്‍റ ഒപ്പ് വേണം. ഇരുമ്പുസാധനങ്ങള് അടച്ചു വയ്ക്കാത്തത് ഇരുമ്പു കടക്കാരുട ലൈസന്‍സ്കള് അങ്ങന ആയോണ്ടാരിക്കും. അത് അവരുട കൊഴപ്പം. അത് കമ്പ്യൂട്ടറ് പരുവാടികളുട കൊഴപ്പം അല്ലന്ന്. നീ ഒരു കാര്യങ്ങള് ചെയ്യ്: ഇരുമ്പുവിയ്ക്കണോന്‍റ അടുത്ത് നീ നിന്‍റ സാധനോം പൊക്കിയെടുത്തോണ്ട് പോ. എന്നിട്ട് അവന്‍റൂട പറ അവന്‍റ സാദനം നിന്‍റ പട്ടിയ്ക്ക് വേണംന്ന്.

ടോര്‍വാള്‍ട്സ് അണ്ണന്‍ പോയേച്ചും പറഞ്ഞത് കേക്കണോ? തന്‍റ കൊക്കില് ജീവനൊണ്ടങ്കി ലിനക്സിന നിശ്ചേം കഴിഞ്ഞ് നിയ്ക്കണ സാധാരണേന്ന് വ്യത്യാസോള്ള മൂന്നാം നമ്പര് ജീപ്പിയെല്ലിന്‍റ അടീലോട്ട് തൊറന്ന് വിടൂല്ലന്ന്.

നിങ്ങള് ആര്ട സൈഡഡേ? കുരു പൊട്ടിയ സ്റ്റാള്‍മാന്‍റ കൂടേ, അതാ ഈ ബ്ലോഹിന്‍റ നാഥനായ ടോര്‍വാള്‍ട്സ് അണ്ണന്‍റ കൂടേ? ഇപ്പം പറേണ്ട കേട്ട. ഞാമ്പിന്ന എപ്പഴങ്കിലും ചോയിക്കാം. അപ്പം പറേണേ.