Thursday, March 6, 2008

വൈറസ്കള് വളര്‍ത്തണ കറ്ഷകന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും പിന്നെ അയാള് എഴുതിപ്പിടിപ്പിക്കണ മറ്റ് പൊങ്ങച്ചങ്ങളും -- എന്നു പറഞ്ഞാ അയ്യാളുട എല്ലാ പോസ്റ്റുകളും -- വായിച്ചേച്ചും വരണം)

കോവാലേണ്ണാ, അണ്ണന് എത്ര വൈറസുകള പിടിച്ചിട്ടൊണ്ടണ്ണാ?
അതന്തടേ പാച്ചൂ നീ അങ്ങന ചോയിക്കണത്. ജനിച്ചപ്പം മൊതല് നോക്ക്യാ ഞാന് ഒരു പത്തു നൂറ് വൈറസ്കള് പിടിച്ചിട്ടൊണ്ട്.
അണ്ണന്‍ അപ്പഴേ ചുമ്മാ കിട്ടണ സോഫ്റ്റ് വെയറുകള് ഉപയോഹിച്ചിരുന്നങ്കി ഈ കൊഴപ്പം ഒണ്ടാവുമാരുന്നാണ്ണാ?
മനസ്സിലായില്ലടേ പാച്ചൂ.
ഒരു കറ്ഷകന്‍ സംസാരിക്കണത് അണ്ണന് കേട്ടിട്ടില്ലീ??
ഏത് കര്‍ഷകനടേ......?
നമ്മട ഫൂലോഗ കറ്ഷകന് തന്ന.
ഓ തന്നേ. നീ അത് ഗൌനിക്കണ്ടടേ പാച്ചൂ.
അത് എന്തര് അണ്ണാ? അയ്യാള് പറേണതില് കാര്യോല്ലീണ്ണാ??
എടേ വിന്‍റോസ് മുഴുവന്‍ വൈറസുകളാണന്നല്ലീ അയ്യാള് പറേണത്. അത് അയാക്ക് അറിഞ്ഞൂടാത്തോണ്ടാണടേ.
അണ്ണന് കാര്യങ്ങള് അറിയാമങ്കി അണ്ണന്‍ പറഞ്ഞു താ അണ്ണാ.....
ന്നാ കേട്ടൊടേ.. ആരങ്കിലും പറേണോല്ല്.

എടേ വിന്‍റോസില് വൈറസ്കള് കേറാതിരിക്കാന്‍ ദാണ്ട ഇത്രേം ചെയ്താ മതി കേട്ട.
അണ്ണന്‍ പറയണ്ണാ, ഞാന്‍ ചെയ്യാണ്ണാ.

ആദ്യമ്പോയി ഫയറ് വാള് വയ്ക്കണം.
അണ്ണാ വാള് വയ്ക്കാനറിയാം. ഫയറ് വാള് വയ്ക്കണതെങ്ങനേണ്ണാ.
ഞാമ്പോയി ഗൂഗ്‍ള് അമ്മച്ചീരൂട ചോദിച്ച്. അപ്പഴല്ലീ കണ്ടത്. ദാണ്ട ഇബ്ടോട്ട് നോക്ക്.
അപ്പം ഞാമ്പോയി വാള് വച്ചോളാട്ടാണ്ണാ.

പിന്നപ്പോയി അട്ടാമാറ്റിക്ക് അപ്പ്ടേറ്റുകള് ചെയ്യ്.
അത് എവിടേണ്ണാ ചെയ്യണത്? ആരണ്ണാ അട്ടാമാറ്റിക്ക് ആയിട്ട് എന്ന ചെയ്ത് തരണത്??
എടേ അത് പറഞ്ഞ് തരാനല്ലീ ഗൂഗ്‍ള് ഇരിക്കണത്. നീ ഇബ്ട നോക്ക്ടേ.
അണ്ണാ അടിച്ചുമാറ്റിയ സാദനത്തില് ഇത് കേറ്റാമ്പറ്റൂല്ലണ്ണാ.
എടേ.. എല്ലാങ്കൂട നടക്കൂല കേട്ട. ചുമ്മാ കിട്ടിയ പശൂന് വൈറളക്കം വന്നാ ചത്തു പോട്ടന്ന് വയ്ക്കടേ.
അല്ലാത ഒര് വഴിയില്ലീ അണ്ണാ?
ഒര് വഴി ഒണ്ട്. ഞാന്‍ ചെയ്യണത് പറഞ്ഞുതരാം. നീയ് ആരൂടേം പറഞ്ഞ് കൊടുക്കല്ല് കേട്ടാ.
ഇല്ലണ്ണാ. പറഞ്ഞു താണ്ണാ.......
നിന്‍റ കട്ടിയൊള്ള ഡിസ്ക് രണ്ടായിട്ട് പകുത്തിട്ട് നിന്‍റ സാദനമെല്ലാം കൊണ്ട് രണ്ടാമത്ത പകുതീല് ഇട്. എന്നിട്ട് ആദ്യത്ത പകുതീല് വിന്‍റോസ് തള്ളിക്കേറ്റ്. അപ്പ്ടേറ്റ് ചെയ്യാമ്പറ്റാത്തത് കൊണ്ട് എന്തങ്കിലും പറ്റ്യാ നിന്‍റ സാദനങ്ങള് അബ്ട കെടക്കും. ചുമ്മാ കിട്ടണ വിന്‍റോസ് നെനക്ക് വീണ്ടും കേറ്റാം. പിന്നേ കാശ്കള് കൊടുത്ത് വാങ്ങ്യാ ഈ പ്രശനമില്ല കേട്ട.

എന്നാ അടുത്ത കാര്യം പറയണ്ണാ.
ഇത്രേം ചെയ്ത് കഴിഞ്ഞാ പോയി ഒരു ആന്‍റിയ താഴോട്ട് എറക്കിക്കൊണ്ട് വാ.
അണ്ണാ അത്പ്പം നമ്മള് പോയി വിളിച്ചാ ആന്‍റി താഴോട്ട് എറങ്ങി വര്വോ അണ്ണാ.
അതല്ലടേ... ആന്‍റി വൈറസ്കള്. ദാണ്ട ഇബ്ട ഞെക്ക്.
ശരിയണ്ണാ. ഇത്രേം ചെയ്താ വൈറസ്കള് വരൂല്ലീ അണ്ണാ?

ഇത്രേം ചെയ്താലും വൈറസ്കള് വരുമെടേ. അത്ങ്ങള് നിന്‍റ സാദനത്തി പിടിക്കാണ്ടിരിക്കണോങ്കി ദാണ്ട ഇത്രേം കൂടി ചെയ്യ് കേട്ട.
എത്രേം കൂടി അണ്ണാ?
ആദ്യം തന്ന വരുന്ന മെയിലുകളില അറ്റാച്ച്മെന്‍റുകള് നല്ല ഒറപ്പൊണ്ടങ്കിലേ തൊറക്കാവൂ കേട്ട. അത് വല്ല വൈറസ്കള് കേറ്റിയ ഫയലുകളുമാരിക്കും.
അങ്ങനത്ത പയലുകള ഞാങ്കട്ടിട്ടൊണ്ടണ്ണാ...... സൂഷിച്ചോളാം.

പിന്ന കമ്പി സൈറ്റ്കളി പോണത് സൂക്ഷിക്കണം. അവമ്മാര് നാലു പടവും കാണിച്ചിട്ടിട്ട് നിന്‍റ സാദനത്തി മുഴുവോനും സങ്കതി കേറ്റും.
അയ്യോ അണ്ണാ അത് എങ്ങനേണ്ണാ??
അബ്ട പോവുമ്പം നെനക്കൊന്നും കണ്ണ്കള് കണ്ടൂടല്ല്. അത് ഇന്‍സ്റ്റാള് ചെയ്യട്ടാ, ഇത് ഇന്‍സ്റ്റാള് ചെയ്യട്ടാ എന്നക്ക ചോയിക്കുമ്പം കണ്ണും കൂമ്പിച്ച് വച്ച് കേറ്റിക്കോന്ന് പറയുമ്പം ആലോശിക്കണം കേട്ട.

അണ്ണാ.... യുറീക്കാ വിജ്ഞാന പരൂഷാ........
നീ കാര്യം പറയടാ പാച്ചൂ.
കൃഷി ആപ്പീസിലും കറണ്ടാപ്പീസിലും ഫൂലോഗ കറ്ഷകന്‍റ വീട്ടിലും വൈറസ്കള് കേറ്യതിന്‍റ കാര്യം പുടികിട്ടി അണ്ണാ........

16 comments:

keralafarmer said...

കൊത്തിക്കൊത്തി മുറ്റത്ത് ഉണക്കാന്‍ വെച്ചിരിക്കണ നെല്ലല്ലേ കൊത്തി തിന്നണത്.
ഒരു വൈറസും വരൂല്ല. ഏത് പടോം കാണാം. ഏത് അറ്റാച്ച്മെന്റും തുറക്കാം. അതിന് കോവാല കൃഷ്ണ ചുമ്മാ കിട്ടണ ഗ്നു-ലിനക്സ് മതിയാവും. ബൂലോഗകര്‍ഷകനല്ലാത്ത വെറും കേരളഫാര്‍മര്‍ക്ക് വൈറസിനെപേടിയേ ഇല്ല. റീ ഫോര്‍മാറ്റ് വേണ്ടേ വേണ്ട. ഐടി@സ്കൂള്‍ മലയാളത്തിന് അത്യുത്തമം.

Manoja said...

Good daaa Good

കോവാല കൃഷ്ണന്‍ said...

കറ്ഷകന് എന്‍റ മോളിക്കേറി സമയങ്ങള് കളയാത ഒള്ള നേരത്ത് കമ്പ്യൂട്ടറ്കള് എങ്ങനയാണ് ഓടണത് എന്ന് അറിയാവുന്ന ആരോടങ്കിലും ചോദിയ്ക്കാന്‍ നോക്ക്.

കമ്പ്യൂട്ടറ്കള് ചുമ്മാ ഉപയോഹിക്കണതും സ്ക്രിപ്റ്റിംഗ്കള്, പ്ലഗ്ഗിനുകള് എന്നക്ക പറയണ സാധനങ്ങള് ഓടണത് എങ്ങന എന്ന് അറിയണത് രണ്ടും രണ്ടാണ് കേട്ട.

സര്‍വഞ്ഞ പീഠങ്ങള് കേറീട്ട് ഇരിക്കുവാണന്ന ഫാവം കളഞ്ഞാത്തന്ന പാതി ശരിയാവും.

keralafarmer said...

കോവാല കൃഷ്ണ പത്രവാര്‍ത്ത കൊടുത്ത എന്റെ പോസ്റ്റിന്റെ ലിങ്കും കൊടുത്തിട്ട് ഞാനിവിടെ വന്ന് കമെന്റിട്ടതാണോ കുഴപ്പമായത്. എനിക്ക് ടെക്നോളജിയില്‍ വലിയ പിടിയൊന്നും ഇല്ല. ആരുടെയെങ്കിലുമൊക്കെ സഹായം കൊണ്ടുമാത്രം പലതും എഴുതുവാന്‍ കഴിയുന്നു. എല്ലാം അറിയണ താങ്കള്‍ എന്നെ ബൂലോഗ കര്‍ഷകന്‍ എന്ന് പരിചയപ്പെടുത്തി കളിയാക്കേണ്ട ആവശ്യം ഇല്ലായിരുന്നു. സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ മാഹാത്മ്യം ആയിരം തവണ പറയുന്നതില്‍ എനിക്കൊരു നാണക്കേടും ഇല്ല. അറിഞ്ഞു കൂടാത്ത കാര്യം ആരോടെങ്കിലും ചോദിച്ച് മനസിലാക്കും. എന്റെ പോസ്റ്റിലേക്ക് ലിങ്ക് കൊടുത്തതുകൊണ്ടുമാത്രമാണ് ഇവിടെ വന്ന് കമെന്റിട്ടത്. അഭിപ്രായം പറയേണ്ടകാര്യത്തിന് വീണ്ടും ഇവിടെ വരാന്‍ മടിയില്ലതാനും.

keralafarmer said...

http://www.indianexpress.com/story/280323.html
ഇതും കൂടെ വായിക്കണെ കോവാലാ

കോവാല കൃഷ്ണന്‍ said...

അയ്യേ അപ്പഴേ പെണങ്ങിയാ. എടയ്ക്കെടയ്ക്ക് വന്ന് കമന്‍റുകള് ഇട്ടേച്ചും പോണേ. എന്‍റ തലേക്കേറല്ലന്നല്ലീ ഞാമ്പറഞ്ഞോള്. എന്‍റ ബ്ലോഗിക്കേറിക്കോ, നെരങ്ങിക്കോ.

ഭൂവുടമ said...
This comment has been removed by a blog administrator.
ഭൂവുടമ said...

“സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്“ എന്ന് ഈ കര്‍ഷക വിദ്വാന്‍ നാഴികയ്ക്ക് അന്‍പത്തെട്ടുവട്ടം പലയിടത്തും പറയാറുണ്ടല്ലോ. എന്താ ആ സാധനം? ആരെങ്കിലും ഒന്നു പറഞ്ഞുതരുവോ?

എനിക്ക് ഈ കര്‍ഷകന്റെ പരിഭവങ്ങള്‍ കാണുമ്പോള്‍ ചിരിയാണ്. ഇദ്ദേഹത്തിന്റെ ചില പ്രസ്ഥാവനകള്‍ വായിക്കുമ്പോള്‍ കര്‍ഷകന്‍ എന്നാല്‍ കൃഷി മുതലാളി എന്ന ധാരണ എനിക്ക് എവിടെ ഒക്കെയോ വരുന്നു.
എന്റെ മനസിലെ കര്‍ഷകന്‍ എന്റെ നാട്ടിലെ ഞങ്ങളുടെ ഒക്കെ വീട്ടില്‍ കൃഷിപ്പണിക്കുവരുന്ന ഗോപാലേട്ടനാണ്.

ഞങ്ങളുടെ നാട്ടില്‍തന്നെ വേറേ ഒരാളുണ്ട്. പുള്ളിക്കാരന്‍ വില്ലേജ് ഓഫീസില്‍ ഗുമസ്ഥന്‍ ആയിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ആയി. സ്വന്തം കൃഷിയിടത്തിലെ ചില്ലറ പണികളും റബ്ബര്‍ വെട്ടും ആടുമാടുകളെ കറവയും ഒക്കെ പുള്ളിക്കാരന്‍ സ്വന്തമായി തന്നെ ചെയ്യുന്നു. “എന്നതിനാ ആവശ്യമില്ലാണ്ട് കാശു വല്ലവര്‍ക്കും കൊടുക്കണെ?“ എന്നാണ് അതിനുള്ള പുള്ളിക്കാരന്റെ ന്യായീകരണം.
പുള്ളിക്കാരനെ ഞങ്ങള്‍ കര്‍ഷകന്‍ ആയി കണ്ടിട്ടില്ല. (അതു പോലെ തന്നെ മറ്റു ചിലരേയും)

പക്ഷെ സ്വന്തം കൃഷിയിടത്തില്‍ സ്വന്തമായി കൃഷിചെയ്ത് (അതൊരു ജീവിത വരുമാനമാക്കി) ജീവിക്കുന്നകര്‍ഷകര്‍ ഒരുപാടുണ്ട്.

സംശയം : റബ്ബര്‍ എസ്റ്റേസ്റ്റ് സ്വന്തമായുള്ളവന്‍ കൃഷിക്കാരനോ റബ്ബര്‍ എസ്റ്റേറ്റ് മുതലാളിയോ? അവന്‍ കൃഷിക്കാരന്‍ എന്നാണ് പറയാന്‍ പോകുന്നത് എങ്കില്‍ എത്രഏക്കര്‍ കഴിയുമ്പോഴാണ് അവന്‍ മുതലാളിയാകുന്നത്. പ്രിയമുള്ള കര്‍ഷക രത്നമേ ഒന്നു പറഞ്ഞുതരുമോ ഇതിന്റെ ഉത്തരം?

keralafarmer said...

"സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന് ഈ കര്‍ഷക വിദ്വാന്‍ നാഴികയ്ക്ക് അന്‍പത്തെട്ടുവട്ടം പലയിടത്തും പറയാറുണ്ടല്ലോ. എന്താ ആ സാധനം? ആരെങ്കിലും ഒന്നു പറഞ്ഞുതരുവോ?"
ഇതിനുത്തരം ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ.
"ഇദ്ദേഹത്തിന്റെ ചില പ്രസ്ഥാവനകള്‍ വായിക്കുമ്പോള്‍ കര്‍ഷകന്‍ എന്നാല്‍ കൃഷി മുതലാളി എന്ന ധാരണ എനിക്ക് എവിടെ ഒക്കെയോ വരുന്നു."
കൃഷി ഭവനില്‍ നിന്ന് അഞ്ച് പൈസ പോലും സബ്സിഡി വാങ്ങാതെ ഇന്റെര്‍നെറ്റിനുള്ള ചെലവ് സ്വന്തം അദ്ധ്വാനത്തില്‍ നിന്ന് കണ്ടെത്തുന്നു. സമയ നഷ്ടം വേറെയും. കൃഷി എന്തെന്നറിയാത്ത പുതു തലമുറയോട് കാര്‍ഷികമേഖലയിലെ നേട്ടങ്ങളും കോട്ടങ്ങളും പങ്ക് വെയ്ക്കുവാന്‍. വിയര്‍പ്പൊഴുക്കുന്ന മുതലാളി എന്നെന്നെ വിളിക്കാം. കാരണം കാര്‍ഷികാദായത്തെക്കാള്‍ ലാഭകരമാണ് സ്വയം പണി ചെയ്യുന്നത്.
"എന്റെ മനസിലെ കര്‍ഷകന്‍ എന്റെ നാട്ടിലെ ഞങ്ങളുടെ ഒക്കെ വീട്ടില്‍ കൃഷിപ്പണിക്കുവരുന്ന ഗോപാലേട്ടനാണ്. "
അത് പാവം കര്‍ഷകതൊഴിലാളിയാണ്. അയാള്‍ക്ക് ലെറ്റില്‍ കയറാനോ നിങ്ങളുടെ വായിലിരിക്കുന്നത് കേള്‍ക്കാനോ സമയവും കാശും കാണില്ല.
"പക്ഷെ സ്വന്തം കൃഷിയിടത്തില്‍ സ്വന്തമായി കൃഷിചെയ്ത് (അതൊരു ജീവിത വരുമാനമാക്കി) ജീവിക്കുന്നകര്‍ഷകര്‍ ഒരുപാടുണ്ട്."
കുട്ടനാട്ടുള്ള ഒരു നെല്‍ കര്‍ഷകനോട് ചോദിച്ചാല്‍ ഇതിനുത്തരം കിട്ടും.
"സംശയം : റബ്ബര്‍ എസ്റ്റേസ്റ്റ് സ്വന്തമായുള്ളവന്‍ കൃഷിക്കാരനോ റബ്ബര്‍ എസ്റ്റേറ്റ് മുതലാളിയോ?"
ഇന്‍ഡ്യയില്‍ 1032728 റബ്ബര്‍ കര്‍ഷകര്‍ 2005-06 ല്‍ രണ്ട് ഹെക്ടറില്‍ താഴെ ഉള്ളവരാണ്. 455483 ഹെക്ടര്‍.
11665 പേര്‍ രണ്ടുമുതല്‍ നാലു ഹെക്ടര്‍ വരെ യുള്ളവര്‍. 35280 ഹെക്ടര്‍.
4995 പേര്‍ നാലുമുതല്‍ ഇരുപത് ഹെക്ടര്‍ വരെ യുള്ളവര്‍.
ഞാന്‍ ഒരു ഹെക്ടറില്‍ താഴെയുള്ളവന്‍ ആണ്. ഇനി തീരുമാനിക്കാം മുതലാളിമാര്‍ ആരെന്ന്. ഒരു ഹെക്ടറില്‍ നിന്ന് ഇന്നത്തെ വിലയ്ക്ക് ഒരു ലക്ഷം രൂപ ആദായം കിട്ടും.
59 വയസ്സായ എനിക്ക് തെങ്ങുകയറ്റം, പശുവിനെ കറവ, റബ്ബര്‍ ടാപ്പിംഗ് തുടങ്ങിയ ധാരാളം പണികള്‍ അറിയാം. അതിനാല്‍ കര്‍ഷകനാണോ മുതലാളിയാണോ എന്ന് എനിക്കുതന്നെ അറിയില്ല.

അനോണിയന്‍ said...

അവസാനം പറഞ്ഞതനുസരിച്ച് ചന്ദ്രേട്ടനും ഉണ്ടല്ലേ ആ സംശയം. കൊള്ളാം. അസലായി. ഭൂവുടമേ കൊടുകൈ.

വിജേഷ് said...

കേരളാകര്‍ഷകാ ഈ ഒരു ലക്ഷം ആദായം കിട്ടുമെന്നു പറയുന്നത് പ്രതിവര്‍ഷമാണൊപ്രതിമാസമാണോ?

keralafarmer said...

ഒരു ഹെക്ടര്‍ റബ്ബറില്‍ നിന്ന് കിട്ടുന്ന വാര്‍ഷികാദായമാണ് ഒരുലക്ഷം. ഇത്രയും ആദായം നെല്‍ക്കര്‍ഷകന് ലഭിക്കണമെങ്കില്‍ പത്ത് ഹെക്ടര്‍ നെല്‍പ്പാടം വേണം.

keralafarmer said...
This comment has been removed by a blog administrator.
evuraan said...

ദാ, ഇതൊന്നു ലുക്കപ്പിക്കേ, സൗകര്യം കിട്ടുമ്പോള്‍.

ഫാര്‍മറിനെ പുഛ്ചിച്ചു ആന്റൈവൈറസ് ഡൗണ്‍ലോഡാന്‍, www.download.com -ന്റെ ലിന്ക് കൊടുത്തിരിക്കുന്നതു കണ്ടു.

ഇതൊന്നു ശ്രദ്ധയില്‍ കൊണ്ടുവരണമെന്നു തോന്നി, അത്രന്നെ..!

കോവാല കൃഷ്ണന്‍ said...

ഫൂവുടമ ഒരേ കാര്യം രണ്ട് വട്ടം പറഞ്ഞത് എന്തിനാണന്ന് മനസ്സിലായി കേട്ട. പഷേങ്കില് പത്ത് വട്ടം പറഞ്ഞാപ്പോലും മനസ്സിലാവാത്തോമ്മാരോട് എന്തിനാ ഫൂവുടമേ ഇങ്ങന ആവര്‍ത്തിക്കണത്.. അത്കൊണ്ട് ഒരണ്ണം ഞാമ്പോയി ഡിലീറ്റും കേട്ട.

കറ്ഷകാ...... ചര്‍ച്ചകള് നടക്കട്ട്.. അതിന്‍റ കൂട എന്‍റ കമന്‍റ് പാളിസി ഇതാണ് എന്നക്ക എന്‍റ ബ്ലോഗി വന്ന് പറയണ്ട കേട്ട. അതിനാലക്കൊണ്ട് ആ കമന്‍റും ഞാനങ്ങ് ഡിലീറ്റും കേട്ട..

പിന്ന എക്സ്പ്രസ്സുകളില ലിങ്കങ്ങളി ക്ലിക്കി. ഒരു സമ്ശയം.. ബീജേപ്പി വന്നപ്പം അവര് വിദ്യാഫ്യാസത്തില് രാഷ്ട്രീയം കേറ്റണന്ന് പറഞ്ഞ ആള്കള് തന്നല്ല് അച്ചുമാമന്‍റ ആള്കള്. അവര് തന്ന സ്വന്തം ഐഡിയാളജി വിദ്യാഫ്യാസത്തില് അടിച്ചേല്പിക്കണം കേട്ട. സര്‍ക്കാര് അടിച്ചേപ്പിക്കുമ്പം പുള്ളാര്ക്ക് ഫീ ആസ് ഇന്‍ ഫ്രീഡം വേണ്ട അല്ലീ??

ഈ പറേണ സര്ക്കാര് അച്ചടിച്ച് വിടണ പുസ്തകങ്ങള് കാപ്പിറൈറ്റ് ഒള്ളതാണ് കേട്ട. ആത്യം അവര് കാപ്പിലെഫ്റ്റ് തൊടങ്ങീട്ട് പോരേ പ്രജകള് തൊടങ്ങാനക്കൊണ്ട്.. ഇതക്ക വെറുതേ ചോദിക്കണന്നേ ഒള്ള് ഉത്തരങ്ങള് പറയണ്ട കേട്ട..

ഏവൂരാന്‍ സാറേ, സാറിന് വേണ്ടങ്കി ഒന്നും ഡവുണ്‍ലോഡണ്ട കേട്ട. സാറ് പിന്ന ഇതൊന്നും വേണ്ടാത്ത ആളല്ലി. ചുമ്മ ഇബ്ട വന്ന് അലമ്പാക്കല്ല് കേട്ട.

രമീഷ് രവി said...

കൊള്ളാം ഭായ് കൊള്ളാം .....