Monday, December 29, 2008

യേമാന്‍റ തംശയങ്ങള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റിന് യേമാന്‍ ഇട്ടേച്ചും പോയ ഈ കമന്‍റ് വായിച്ചേച്ചും വരണം.)

കാലുമ്മേ കാല്കള് കേറ്റി വച്ച് ചന്തീല് കാറ്റ് കൊണ്ടോണ്ട് ഇരിക്കുമ്പം ഇന്‍റര്‍നെറ്റ്കളില് സര്‍ച്ച്കള് ചെയ്താ ഏമാന് ലിങ്കം ഞാങ്കൊടുത്തരേണ്ടി വരൂലേരുന്ന്. എന്നാലും ലിങ്കങ്ങള് ഇല്ലാത്തോണ്ട് ചോയിച്ചതല്ലീ, എന്‍റ ലിങ്കങ്ങള് തരാം കേട്ട. ശ്രദ്ദിച്ച് വായിക്കണം കേട്ട....

ആദ്യമേ ദാണ്ട ഇബ്ട പോയി വെണ്ടക്കാ അച്ചരത്തില് എയ്തിയേക്കണത് വായിക്കീന്..

Your use of Apple-branded hardware and software products is based on the software license and other terms and conditions in effect for the product at the time of purchase. You will be asked to agree to the terms of the applicable agreement at the time that you obtain or install the software or setup the hardware product.

മോളില് കടുപ്പിച്ചത് ഞാനാണ് കേട്ട. ഇങ്ക്ലീശ് അറിഞ്ഞൂടാത്തോണ്ട് പറഞ്ഞ് തരാം. ആപ്പിള് ഒണ്ടാക്കണ hardware സാധനത്തിന്‍റ ToU എന്ന് പറേണത് software license അനുസരിച്ചിട്ടാണന്ന്..... ഇനി മക്കള് യേതെങ്കിലും software license വയലേറ്റ്കള് ചെയ്താ അത് hardware സാധനത്തിന്‍റ Terms of Use-നും യെതിരാണ്, എപ്പടി??? ആപ്പിളുകള് പുത്തിയൊള്ളോരാണ് കേട്ട.

അണ്ണന്‍ ലിനക്സ്കള് കേറ്റാന്‍ ദാണ്ട ഇബ്ട പറഞ്ഞ സൂത്രങ്ങള് ഉപയോഗിച്ചന്നല്ലീ എയ്തിപ്പിടിപ്പിച്ചത്? അതിനും ലിങ്കം വേണാ? ദാണ്ട ഇബ്ട നോക്ക്.

അങ്ങന ആണങ്കി ആശാന്‍ bootcamp-ഓ അത് പോലത്ത വേറേ സംഫവം വല്ലോം ഉപഫോഗിച്ച് ആവണമല്ല് സാദിച്ചത്. bootcamp വിന്‍റോസ് കേറ്റാനാണന്ന് ആപ്പിള്കാര് പറയണത്. ലിങ്കം ഇവിട ഉണ്ടേ..... bootcamp ഉപഫോഗിച്ച് വിന്‍റോസല്ലാത വേറേ കേറ്റണത് ആ software-ന്റ്റ intended use violate ചെയ്യുന്നതിനു തുല്ല്യമാണെടേ. bootcamp അല്ല വേറേ എന്തോന്ന് കൊടച്ചക്ക്രം ഉപഫോഗിച്ചാലും സംഫവം വലയേശനാണന്ന് താഴോട്ട് നോക്ക്യാ അല്ല വായിച്ചാ മനസ്സിലാവും കേട്ട.....

ആപ്പിള് സാധനം വിയ്ക്കുമ്പം ഹാര്‍ഡ്‍വെയറ് നിങ്ങക്ക് വിയ്ക്കും, അതിലൊള്ള സഹലമാന സോഫ്റ്റ് വയറും നിങ്ങക്ക് ലൈസന്‍സ് ചെയ്യും മനസ്സിലായാ. ഇല്ലങ്കി യേതെങ്കിലും മാനുവല് വായിച്ച് നോക്ക്.... ഓ ലിങ്കം വേണമല്ല്: ദാ പുടി.

General: The software, documentation, and any fonts accompanying ........... are lincensed, not sold, to you by Apple Inc. എന്നാണ് പുളുത്തി വച്ചേക്കണത് കേട്ട...

അതാവത്, നെനക്ക് വേണോങ്കി ആ സാധനം തല്ലിപ്പൊളിച്ച് കളയാം അത് നെന്‍റെ സ്വന്തം. പക്ഷേങ്കി അതിലെ സോഫ്റ്റ് വയറ് തിരുത്താന്‍ നെനക്ക് അവര് അനുവാദം തന്നിട്ടില്ലടേ. നെനക്ക് തിരുത്താമ്പറ്റണ സാദനം ഒണ്ട്:

Certain components of the Apple Software, and third party open source programs included with the Apple Software, have been or may be made available by Apple on its Open Source web site. You may modify or replace only thouse Open-Sourced Components; provided...

പുരിഞ്ചിതാ? ആപ്പിളണ്ണന്‍ ഓപ്പണാണന്ന് പറഞ്ഞ് സൈറ്റിലിട്ടേക്കണ സാധനങ്ങള് വേണോങ്കി നിങ്ങള് മാറ്റിക്കോളാന്‍. അല്ലാത്തത് മാറ്റണത് അവരുട Software License Agreement വയലേറ്റണതിന് തുല്യാണന്ന്. അപ്പം ലിനക്സ് കേറ്റാനായിട്ട് അവരുട സോഫ്റ്റ് വയറില് കാണിക്കണ കളികള് License Agreement ന് യെതിരാണ്. യേത്? License Agreement വയലേറ്റണതിനാണ് ഇല്ലീഗല് എന്ന് പറേണത്. നേമലംഘനംന്ന് മലയാളം.

ഇനി ഇത്രേം സാഹസം നടത്തി എങ്ങാനും വര്‍ക്കാതായാ തിരിച്ച് ശരിയാക്കാന് പോലും ആപ്പിളിന്‍റ അടുത്ത് ചെല്ലാമ്പറ്റൂല്ല. ഇത്രേം ചെയ്യുമ്പഴേ അണ്ണന്‍റെ വാറണ്ടി (ഒന്നൂട നോക്ക്, യേതണ്ടി?) അടിച്ച് പോയിരിക്കണ്. ദാണ്ട ലിങ്കം.

The warranty does not apply
(c) to damage caused by operating the product outside the permitted or intended uses described by Apple.
(e) to a product or a part that has been modified to alter functionality or capability without the written permission of Apple

ഒടുക്കത്ത കാശ് കൊട്ത്ത് വാങ്ങീട്ട് മൂന്നാം നാള് വാറണ്ടീം കളഞ്ഞ നാറികള്. ഇനീം വരീ അരുണണ്ണന്‍റ മൂടും താങ്ങീട്ട് കേട്ട.

Sunday, December 28, 2008

സര്‍ക്കാര് ചെലവില് നേമ ലംഘനം

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ വാര്‍ത്ത വായിച്ചേച്ചും വരണം.)

എടേയ് പാച്ചൂ.... പൂയ്...... കേട്ടാടേയ്??
എന്തര് കോവാലേണ്ണാ കെടന്ന് തൊറക്കണത്????

നീ വാര്‍ത്തകള് വായിച്ചാടേ? ചുമ്മാ കിട്ടണ സോഫ്റ്റ്‍വെയറുകള് ആളുകളക്കൊണ്ട് ഉപഭോഗിക്കാന്‍ നടക്കണോന്‍ ഭോഗിക്കണത് എന്തിലാണന്ന് കേട്ടാടേയ്??
ഇല്ലണ്ണാ..... നമ്മള് ഫോഗിക്കണതിലല്ലീ അരുണന് സാറ് ഫോഗിക്കണത്??? എവിടേണ്ണാ വാര്‍ത്തകള്????
ദാണ്ട ഇവിടോട്ട് നോക്കടേ. ഇന്നാ പടവും കണ്ടോണ്ടിരി.



അല്ലടേ..... അവന് ഒലത്താനക്കൊണ്ട് കേരള ഗവര്‍മ്മന്‍റ് നല്ല തൂബെള്ള നെറത്തിലൊള്ള മാക്ക്ബുക്ക്കള് വാങ്ങിച്ച് കൊട്ത്ത്ട്ട്ണ്ടടേ. നമ്മള പൈസകൊണ്ട് എവമ്മാരക്ക ഉപയോഗിക്കാന്‍ ആപ്പിള്കളിന്‍റെ മാക്ക്ബുക്ക്കളടേ അച്ചുമാമന്‍ വാങ്ങിച്ച് കൊടുത്തേക്കണത്. എന്നിട്ട് അത് വലിയ അഫിമാനത്തോടെ വിളിച്ച് പറേണ് ദാണ്ട ഇബ്ടോട്ട് നോക്കെടേ...



അരുണണ്ണന്‍ മാക്ക്കള് ആണ് ഭോഗിക്കണതെങ്കിലും നമ്മള പോത്യപ്പെടുത്താനക്കൊണ്ട് അതില് ലിനക്സ്കള് ആണ് ഒണ്ടാക്കണത് പോലും. ഒന്നൊന്നര മണിക്കൂറുകള് കഴിയുമ്പം മാക്ക്ബുക്ക്കള് ഫ്രീസ് ആയിപ്പോവും വെബ്‌ക്യാമും വൈഫൈയും വര്‍ക്ക്കള് ചെയ്യൂല എന്നൊക്കെ ചെല പ്രശ്നങ്ങള് ഒണ്ടെങ്കിലും ആപ്പിള്കളുട എണ്ട് യൂസറ് ലൈസന്‍സിങ്ങ് എഗ്രിമെന്‍റ്കള് (EULA) കാറ്റിപ്പറത്തി ഗവണ്മന്‍റ് വക കമ്പ്യൂട്ടറില് ഇല്ലീഗല് ആയിട്ട് ലിനക്സ് ഓടിക്കാന്‍ അരുണന് പച്ചക്കാര്‍ഡ് കാണിച്ചോമ്മാര തെരച്ചിവാലുകള് കൊണ്ട് അടിക്കണ്ടേടേ പാച്ചൂ...... നീ തന്ന പറ.

അണ്ണാ അടങ്ങ്. എവന്‍റേക്ക ആവേശം തീരുമ്പം എവനക്ക കാരിയങ്ങള് മനസ്സുകളില് ആക്കുമാരിക്കും കേട്ട......
എന്നാലും ഇബ്ട ചോയിക്കാനും പറയാനും ആരും ഇല്ലീ???

Monday, December 22, 2008

ഫാറ്മറിന് വീണ്ടും വയറെളക്കം

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം.)

ചീട്ടും പടവും മടക്കി പോഹാമന്ന് വച്ചതാണ്. കെളവന്മാര് സമ്മതിക്കൂല്ല. വിക്കി, സ്വമഹന്‍, അമ്മാവന്‍ തൊടങ്ങ്യോരോട് ഒന്ന് പറയട്ടാ? ഫാറ്മറ ചൊമക്ക്. അവസാനം ചൊമന്നോന്‍ നാറും.. അയാള് നാണോം മാനോം ഇല്ലാത്ത സാധനമാണ്..... ആസനത്തി പേഴുങ്കമ്പ് അടുച്ചുകേറ്റിയാ കമ്പിന്‍റ അറ്റത്തിരുന്നോണ്ട് ആസനത്തപ്പറ്റി പൊങ്ങച്ചം പറയണ ജന്തു.

സമയമൊള്ളപ്പം ഈ ബ്ലോഹില പഴേ പോസ്റ്റ്കള് വീണ്ടും വായിച്ച് നോക്കീന്‍. എന്നിട്ട് പറയീന്‍ കേട്ട.. അപ്പം കാണാം.