Monday, December 29, 2008

യേമാന്‍റ തംശയങ്ങള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റിന് യേമാന്‍ ഇട്ടേച്ചും പോയ ഈ കമന്‍റ് വായിച്ചേച്ചും വരണം.)

കാലുമ്മേ കാല്കള് കേറ്റി വച്ച് ചന്തീല് കാറ്റ് കൊണ്ടോണ്ട് ഇരിക്കുമ്പം ഇന്‍റര്‍നെറ്റ്കളില് സര്‍ച്ച്കള് ചെയ്താ ഏമാന് ലിങ്കം ഞാങ്കൊടുത്തരേണ്ടി വരൂലേരുന്ന്. എന്നാലും ലിങ്കങ്ങള് ഇല്ലാത്തോണ്ട് ചോയിച്ചതല്ലീ, എന്‍റ ലിങ്കങ്ങള് തരാം കേട്ട. ശ്രദ്ദിച്ച് വായിക്കണം കേട്ട....

ആദ്യമേ ദാണ്ട ഇബ്ട പോയി വെണ്ടക്കാ അച്ചരത്തില് എയ്തിയേക്കണത് വായിക്കീന്..

Your use of Apple-branded hardware and software products is based on the software license and other terms and conditions in effect for the product at the time of purchase. You will be asked to agree to the terms of the applicable agreement at the time that you obtain or install the software or setup the hardware product.

മോളില് കടുപ്പിച്ചത് ഞാനാണ് കേട്ട. ഇങ്ക്ലീശ് അറിഞ്ഞൂടാത്തോണ്ട് പറഞ്ഞ് തരാം. ആപ്പിള് ഒണ്ടാക്കണ hardware സാധനത്തിന്‍റ ToU എന്ന് പറേണത് software license അനുസരിച്ചിട്ടാണന്ന്..... ഇനി മക്കള് യേതെങ്കിലും software license വയലേറ്റ്കള് ചെയ്താ അത് hardware സാധനത്തിന്‍റ Terms of Use-നും യെതിരാണ്, എപ്പടി??? ആപ്പിളുകള് പുത്തിയൊള്ളോരാണ് കേട്ട.

അണ്ണന്‍ ലിനക്സ്കള് കേറ്റാന്‍ ദാണ്ട ഇബ്ട പറഞ്ഞ സൂത്രങ്ങള് ഉപയോഗിച്ചന്നല്ലീ എയ്തിപ്പിടിപ്പിച്ചത്? അതിനും ലിങ്കം വേണാ? ദാണ്ട ഇബ്ട നോക്ക്.

അങ്ങന ആണങ്കി ആശാന്‍ bootcamp-ഓ അത് പോലത്ത വേറേ സംഫവം വല്ലോം ഉപഫോഗിച്ച് ആവണമല്ല് സാദിച്ചത്. bootcamp വിന്‍റോസ് കേറ്റാനാണന്ന് ആപ്പിള്കാര് പറയണത്. ലിങ്കം ഇവിട ഉണ്ടേ..... bootcamp ഉപഫോഗിച്ച് വിന്‍റോസല്ലാത വേറേ കേറ്റണത് ആ software-ന്റ്റ intended use violate ചെയ്യുന്നതിനു തുല്ല്യമാണെടേ. bootcamp അല്ല വേറേ എന്തോന്ന് കൊടച്ചക്ക്രം ഉപഫോഗിച്ചാലും സംഫവം വലയേശനാണന്ന് താഴോട്ട് നോക്ക്യാ അല്ല വായിച്ചാ മനസ്സിലാവും കേട്ട.....

ആപ്പിള് സാധനം വിയ്ക്കുമ്പം ഹാര്‍ഡ്‍വെയറ് നിങ്ങക്ക് വിയ്ക്കും, അതിലൊള്ള സഹലമാന സോഫ്റ്റ് വയറും നിങ്ങക്ക് ലൈസന്‍സ് ചെയ്യും മനസ്സിലായാ. ഇല്ലങ്കി യേതെങ്കിലും മാനുവല് വായിച്ച് നോക്ക്.... ഓ ലിങ്കം വേണമല്ല്: ദാ പുടി.

General: The software, documentation, and any fonts accompanying ........... are lincensed, not sold, to you by Apple Inc. എന്നാണ് പുളുത്തി വച്ചേക്കണത് കേട്ട...

അതാവത്, നെനക്ക് വേണോങ്കി ആ സാധനം തല്ലിപ്പൊളിച്ച് കളയാം അത് നെന്‍റെ സ്വന്തം. പക്ഷേങ്കി അതിലെ സോഫ്റ്റ് വയറ് തിരുത്താന്‍ നെനക്ക് അവര് അനുവാദം തന്നിട്ടില്ലടേ. നെനക്ക് തിരുത്താമ്പറ്റണ സാദനം ഒണ്ട്:

Certain components of the Apple Software, and third party open source programs included with the Apple Software, have been or may be made available by Apple on its Open Source web site. You may modify or replace only thouse Open-Sourced Components; provided...

പുരിഞ്ചിതാ? ആപ്പിളണ്ണന്‍ ഓപ്പണാണന്ന് പറഞ്ഞ് സൈറ്റിലിട്ടേക്കണ സാധനങ്ങള് വേണോങ്കി നിങ്ങള് മാറ്റിക്കോളാന്‍. അല്ലാത്തത് മാറ്റണത് അവരുട Software License Agreement വയലേറ്റണതിന് തുല്യാണന്ന്. അപ്പം ലിനക്സ് കേറ്റാനായിട്ട് അവരുട സോഫ്റ്റ് വയറില് കാണിക്കണ കളികള് License Agreement ന് യെതിരാണ്. യേത്? License Agreement വയലേറ്റണതിനാണ് ഇല്ലീഗല് എന്ന് പറേണത്. നേമലംഘനംന്ന് മലയാളം.

ഇനി ഇത്രേം സാഹസം നടത്തി എങ്ങാനും വര്‍ക്കാതായാ തിരിച്ച് ശരിയാക്കാന് പോലും ആപ്പിളിന്‍റ അടുത്ത് ചെല്ലാമ്പറ്റൂല്ല. ഇത്രേം ചെയ്യുമ്പഴേ അണ്ണന്‍റെ വാറണ്ടി (ഒന്നൂട നോക്ക്, യേതണ്ടി?) അടിച്ച് പോയിരിക്കണ്. ദാണ്ട ലിങ്കം.

The warranty does not apply
(c) to damage caused by operating the product outside the permitted or intended uses described by Apple.
(e) to a product or a part that has been modified to alter functionality or capability without the written permission of Apple

ഒടുക്കത്ത കാശ് കൊട്ത്ത് വാങ്ങീട്ട് മൂന്നാം നാള് വാറണ്ടീം കളഞ്ഞ നാറികള്. ഇനീം വരീ അരുണണ്ണന്‍റ മൂടും താങ്ങീട്ട് കേട്ട.

Sunday, December 28, 2008

സര്‍ക്കാര് ചെലവില് നേമ ലംഘനം

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ വാര്‍ത്ത വായിച്ചേച്ചും വരണം.)

എടേയ് പാച്ചൂ.... പൂയ്...... കേട്ടാടേയ്??
എന്തര് കോവാലേണ്ണാ കെടന്ന് തൊറക്കണത്????

നീ വാര്‍ത്തകള് വായിച്ചാടേ? ചുമ്മാ കിട്ടണ സോഫ്റ്റ്‍വെയറുകള് ആളുകളക്കൊണ്ട് ഉപഭോഗിക്കാന്‍ നടക്കണോന്‍ ഭോഗിക്കണത് എന്തിലാണന്ന് കേട്ടാടേയ്??
ഇല്ലണ്ണാ..... നമ്മള് ഫോഗിക്കണതിലല്ലീ അരുണന് സാറ് ഫോഗിക്കണത്??? എവിടേണ്ണാ വാര്‍ത്തകള്????
ദാണ്ട ഇവിടോട്ട് നോക്കടേ. ഇന്നാ പടവും കണ്ടോണ്ടിരി.അല്ലടേ..... അവന് ഒലത്താനക്കൊണ്ട് കേരള ഗവര്‍മ്മന്‍റ് നല്ല തൂബെള്ള നെറത്തിലൊള്ള മാക്ക്ബുക്ക്കള് വാങ്ങിച്ച് കൊട്ത്ത്ട്ട്ണ്ടടേ. നമ്മള പൈസകൊണ്ട് എവമ്മാരക്ക ഉപയോഗിക്കാന്‍ ആപ്പിള്കളിന്‍റെ മാക്ക്ബുക്ക്കളടേ അച്ചുമാമന്‍ വാങ്ങിച്ച് കൊടുത്തേക്കണത്. എന്നിട്ട് അത് വലിയ അഫിമാനത്തോടെ വിളിച്ച് പറേണ് ദാണ്ട ഇബ്ടോട്ട് നോക്കെടേ...അരുണണ്ണന്‍ മാക്ക്കള് ആണ് ഭോഗിക്കണതെങ്കിലും നമ്മള പോത്യപ്പെടുത്താനക്കൊണ്ട് അതില് ലിനക്സ്കള് ആണ് ഒണ്ടാക്കണത് പോലും. ഒന്നൊന്നര മണിക്കൂറുകള് കഴിയുമ്പം മാക്ക്ബുക്ക്കള് ഫ്രീസ് ആയിപ്പോവും വെബ്‌ക്യാമും വൈഫൈയും വര്‍ക്ക്കള് ചെയ്യൂല എന്നൊക്കെ ചെല പ്രശ്നങ്ങള് ഒണ്ടെങ്കിലും ആപ്പിള്കളുട എണ്ട് യൂസറ് ലൈസന്‍സിങ്ങ് എഗ്രിമെന്‍റ്കള് (EULA) കാറ്റിപ്പറത്തി ഗവണ്മന്‍റ് വക കമ്പ്യൂട്ടറില് ഇല്ലീഗല് ആയിട്ട് ലിനക്സ് ഓടിക്കാന്‍ അരുണന് പച്ചക്കാര്‍ഡ് കാണിച്ചോമ്മാര തെരച്ചിവാലുകള് കൊണ്ട് അടിക്കണ്ടേടേ പാച്ചൂ...... നീ തന്ന പറ.

അണ്ണാ അടങ്ങ്. എവന്‍റേക്ക ആവേശം തീരുമ്പം എവനക്ക കാരിയങ്ങള് മനസ്സുകളില് ആക്കുമാരിക്കും കേട്ട......
എന്നാലും ഇബ്ട ചോയിക്കാനും പറയാനും ആരും ഇല്ലീ???

Monday, December 22, 2008

ഫാറ്മറിന് വീണ്ടും വയറെളക്കം

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം.)

ചീട്ടും പടവും മടക്കി പോഹാമന്ന് വച്ചതാണ്. കെളവന്മാര് സമ്മതിക്കൂല്ല. വിക്കി, സ്വമഹന്‍, അമ്മാവന്‍ തൊടങ്ങ്യോരോട് ഒന്ന് പറയട്ടാ? ഫാറ്മറ ചൊമക്ക്. അവസാനം ചൊമന്നോന്‍ നാറും.. അയാള് നാണോം മാനോം ഇല്ലാത്ത സാധനമാണ്..... ആസനത്തി പേഴുങ്കമ്പ് അടുച്ചുകേറ്റിയാ കമ്പിന്‍റ അറ്റത്തിരുന്നോണ്ട് ആസനത്തപ്പറ്റി പൊങ്ങച്ചം പറയണ ജന്തു.

സമയമൊള്ളപ്പം ഈ ബ്ലോഹില പഴേ പോസ്റ്റ്കള് വീണ്ടും വായിച്ച് നോക്കീന്‍. എന്നിട്ട് പറയീന്‍ കേട്ട.. അപ്പം കാണാം.

Monday, August 4, 2008

കറ്ഷകനും അരക്കിണ്ടീം അങ്കിളും

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും ഈ പോസ്റ്റും വായിച്ചേച്ചും വരണം.)


എടാ പാച്ചൂ.. ഫൂലോഗ കറ്ശകന്‍, അരക്കിണ്ടി, അങ്കിള് എന്നൊള്ള വയസമ്മാരപ്പറ്റി പറഞ്ഞപ്പം നീ എന്‍റൂട ചോയിച്ചില്ലീ വേണോണ്ണാ വേണോണ്ണാന്ന്? എപ്പഴ് എന്തര് ആയി? ഒണ്ടാക്കി വിടുമ്പം ദെയിവം പറയം, ഈ -മക്കക്ക് ഇത്രേം വെവരം കൊടുത്താ മതീന്ന്. അതിന്‍റ അപ്പറം എവനൊന്നും ഒന്നും തലേക്കേറൂല്ല.. നര കേറുന്തോറും എവമ്മാരക്ക് കഴയും കേറുവാണല്ല് പാച്ചൂ...........

കറ്ഷകന്‍റ നെഗളിപ്പും ആളാവക്കോം മണ്ടത്തരോം ഞാമ്പലതവണ എഴുന്നള്ളിച്ചില്ലീ?? അതു പോല മണ്ടയില്ലാത്തോമ്മാരാണ് അരക്കിണ്ടികളും അങ്കിള്കളും എന്ന് ഞാമ്പറഞ്ഞില്ലീ???? കേക്കാത്തോര് ഇപ്പം മനസ്സിലാക്കീന്‍.... ഇനീം എവനേക്ക ചൊമന്നോണ്ട് നടന്നാല് ചൊമക്കണോര് നാറുങ്കേട്ട. പറഞ്ഞില്ലന്ന് വേണ്ട..

ഈ വയസ്സാങ്കാലത്ത് ഇത്തറേം കഴേണങ്കി ബസ്സിക്കേറി കോയിക്കോട്ന്ന് കൊയിലാണ്ടി വര എര്‍ത്ത് കൊട്ക്കിനെടേ. അല്ലങ്കി മുള്ള്മുരിക്കിക്കൊണ്ടിട്ട് ചോരവരുന്നോര ഒരച്ചാലും മതി. കഴ്‍വേ....

അണ്ണാ, അത്രേം കടുപ്പിക്കണാ?

അല്ലങ്കി കഴ്വേ വേണ്ട്ട.. കഴ്‍വു..... ള്ളോര്......

Tuesday, July 22, 2008

പ്രഫുല്ലമായ പുത്തികള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഒരു ബല്യ സാറ് എയ്തിപ്പിടിപ്പിച്ചേക്കണ ഈ ലേഖനവും പിന്ന സമയോണ്ടങ്കില് ഈ പോസ്റ്റില് അതിപുത്തിമാമ്മാരായ കുണുക്കന്മാര് (GNU-ക്കമ്മാര്) ഇട്ടേച്ച് പോയ കമന്‍റ്കളും വായിച്ചേച്ചും വരണം.)

കോവാലേണ്ണാ, പുതിയ ഒര് സാറ് എറങ്ങീട്ടൊണ്ടല്ലണ്ണാ... അണ്ണന്‍ കണ്ടില്ലീ??
എന്തരടേ പാച്ചൂ രാവിലെ ചൊറിച്ചു മല്ലലുകളുമായി എറങ്ങ്യേക്കണത്??

അണ്ണാ...... അമ്മച്ച്യാണ തെറിപറഞ്ഞതല്ലണ്ണാ. അണ്ണന്‍ കുറ്റം പറയല്ല് കേട്ട.
ദാണ്ട പിന്നേം... എടേ പാച്ചൂ. ഒന്ന് കണ്ട്രോള് ചെയ്യടേ. ഇതുവഴി പെണ്ണുങ്ങക്ക് വഴി നടക്കണ്ടേടേ...

ഒന്ന് പോണ്ണാ. അണ്ണന് പറ്റുമെങ്കി സാറ് എയ്തിയത് വായിച്ചാന്ന് പറ.........
എടേ പാച്ചൂ.. ഞാന്‍ വായിച്ചടേ.. നമ്മട പ്രഫുല്ല ചന്ദ്രകുമാറ് സാറ് എയ്തി വിട്ടതല്ലീ?

അത് തന്നണ്ണാ. സാറ് പത്തനന്തിട്ട കാ-തൊലിക്കാ കാളേജില നല്ല സെലഷന്‍ ഒള്ള മലയാള ലക്ചറാണണ്ണാ.. ചില്ലറ സാധനമല്ല, നല്ല ഉശിരുള്ള വെഷം കൂടിയ ജാതിയാ..
മലയാളം സാറാണന്ന് പറയേണ്ട കാര്യോല്ലടാ പാച്ചൂ.. ആ എയ്ത്യേക്കണ ഇങ്ക്ലീശ് വായിച്ചാ മനസ്സിലാവൂല്ലീ??

സാറിന്‍റ ഇങ്ക്ലീശിനെന്തണ്ണാ കൊയപ്പം?
ഒരു കൊയപ്പോമില്ല കേട്ട. നല്ല പസ്റ്റ് ഇങ്ക്ലീശ്.. സായിപ്പിന്‍റ മോനാണന്നേ പറയൂ.

അണ്ണന്‍ വേറേ അയിപ്രായം ഒന്നും പറയണില്ലീ?
എന്തരടേ പറയാന്‍? എവനക്ക എവ്ട്ന്നെടേ വരണത്? ചൊമന്ന അണ്ടനിടുന്നോരക്ക കമ്മ്യൂണിസ്റ്റാവോടേ പാച്ചൂ???

എന്നാ അണ്ണന്തന്ന പറ..... ഞമ്മക്ക് മനസ്സിലാവട്ട്.....

ആദ്യമേ പറയട്ട്. ആ ലേഹനത്തിന് പടം വരച്ചോന് പുത്തിയൊണ്ട്. ഗേറ്റണ്ണന്‍റ വിന്‍റോസ് എന്ന പുലി ലിനക്സ് എലിയ വിഴുങ്ങണ പടം പസ്റ്റ്. ലിനക്സിന്‍റ കേമത്തം പറയണ ലേഹനത്തിന് വരച്ച രണ്ടാമത്ത പടം നല്ല സൊയമ്പന്‍ വിസ്റ്റകള്.... കാണുന്നോരക്ക് എളുപ്പം കാര്യം പുടികിട്ടും കേട്ട.

ലേഹനത്തിന്‍റ തൊടക്കം ദാണ്ട കേക്ക്. സാറ് പറയുവാണ്:

‘Kerala, now called as GNU's own country by Free Software activists, has a long history of using Free Softwares’.

സാറേ, സൊഫ്റ്റ് വെയറ് ബാളു പോലേം അണ്ടറ് വെയറുപോലേം അല്ല. ബാള്‍ രണ്ടണ്ണമൊണ്ടെങ്കി ബാള്‍സ് എന്ന് നമ്മള് ബാളൊള്ളോര് അഫിമാനത്തോടെ പറയും. അണ്ടന്‍ രണ്ടെണ്ണമൊള്ളോര് അണ്ടറ് വെയേഴ്സ് ഒണ്ട് എന്നുപറയും. എന്നാ സൊഫ്റ്റ് വെയറ് എത്ര ഒണ്ടെങ്കിലും സൊഫ്റ്റ് വെയറ് എന്ന് പറഞ്ഞാ മതി. സാറ് കേക്കണൊണ്ടാ??

സാധാരണ പല സാറമ്മാരക്കും ഒരിയ്ക്ക പറഞ്ഞാ മനസ്സിലാവും. നമ്മട മങ്കലാട്ട് സാറിന്‍റൂട ചോയിച്ചു നോക്ക് കേട്ട. പശ്ശേ, ഈ സാറ് ദാണ്ട പിന്നേം പറേണ്:

‘Many of our projects including Ente Malayalam and E-Governance were nurtured using Free Softwares’.

എന്തര് സാറേ യിത്?

'Even the National Knowledge Commission does not comprehend the advantages of using Free and Open Source Softwares and utilities’.

അയ്യേ ദാണ്ട പിന്നേം സോഫ്റ്റ് വെയേഴ്സ്..... എനിയ്ക്ക് വയ്യേ. ആരങ്കിലും ഈ സാറിന്‍റൂട പറഞ്ഞ് മനസ്സിലാക്കണേ..

കോവാലണ്ണാ കഴിഞ്ഞാ??

ഇല്ലടേ.. ന്നാ സാറിന്‍റ അടുത്ത സാധനം:

‘All these inspired C-DIT, an organisation under Government of Kerala, to switch more towards the free and open source arena’.
ഇത്ന് എന്തര് കൊഴപ്പമണ്ണാ??

എടേ..... പാച്ചൂ.. സ്വിച്ച് ഓണ്‍ അല്ലങ്കി ഓഫ് ആണ് കേട്ട. ബൈനറി.

You switch to free and open source or you stay with licensed software. You lean more towards, you march more towards എന്നക്ക പറഞ്ഞാ ഞമ്മള് സഹിക്കും കേട്ട. അല്ലാത switch more towards എന്ന് പറഞ്ഞ് ആടി നിയ്ക്കണ അവസ്ഥ ഇല്ലടേ.

അപ്പം സാറിന് ഇങ്ക്ലീശ് ഒരു മൈ......നാകവും അറിഞ്ഞൂടേ അണ്ണാ?
എടേ തെറി പറയാന്‍ തോന്ന്യാ പറയണമെന്നല്ലീ മോളമ്മ പറേണത്. നീ ധൈര്യമായിട്ട് പറ..

അല്ലങ്കി വേണ്ടണ്ണാ. അണ്ണന്‍ അടുത്തത് പറ........
ന്നാ കേക്ക്..

‘Even now they can take steps to rectify errs’.
Rectify errors എന്ന് കേട്ടിട്ടൊണ്ട്. Rectify errs എന്തരോ എന്തോ.

'Again in 2006, he visited Kerala’
സാറിന് നല്ല ഒര് എഡിറ്ററ് ഒണ്ടാരുന്നെങ്കി സാറിനക്കൊണ്ട് He visited Kerala again in 2006 എന്ന് എയ്തിപ്പിച്ചേന.

‘It was simply due to their lack of knowledge. When the right people started campaigning for FOSS in governance they understood the importance’.
ഇതിന്‍റ മലയാളം ഇങ്ങനയാരിക്കും സാറ് ഉദ്ദേശിച്ചത്: അവരക്ക് വെവരമില്ലാത്തോണ്ടാര്ന്ന്. പിന്ന നമ്മട പയ്യമ്മാര് പറഞ്ഞുകൊടുത്തപ്പഴല്ലീ അവരക്ക് തലമണ്ടേ കേറിയത്.

മലയാളം എയ്തി വച്ചിട്ട് അതിന ഇങ്ക്ലീശിലാക്കിയാ പിന്ന ഇങ്ങനയല്ലാത എങ്ങന ഇരിക്കണത്?

പോട്ടണ്ണാ, സാറ് മലയാളം സാറല്ലീ? ഇനീം വല്ലോ ഉണ്ടാണ്ണാ? അതോ തീര്‍ന്നാ?

എവിട തീരാനടേ പാച്ചൂ. സാറിന്‍റ ഒരു പൊളപ്പന്‍ ഡയലോഗ്കള് കേട്ടോ..

‘The Society for Promotion of Alternative Computing and Employment is a society promoted by Kerala State IT Mission with the objective of promoting alternative computing’.

എങ്ങന ഒണ്ട്? എടേ പാച്ചൂ... നീ സാറിന്‍റത്ര പുത്തി ഒള്ളോനല്ല. എന്നാലും ‘The Society for Whacking Shitty College Lecturers’ എന്തിനൊള്ള സൊസൈറ്റി ആയിരിക്കുമെന്ന് ഊഹിയ്ക്കടേ?
എനിക്കറിഞ്ഞൂടണ്ണാ...

എടേ എന്നാലും ഒന്ന് ശ്രമി.
നോക്കാമണ്ണാ...... A society formed for whacking shitty college lecturers?

ഏകദേശം ശരിയായടേ... പൂറ്ണമായില്ല.
എന്നാ അണ്ണമ്പറയണ്ണാ......

A society formed for whacking shitty college lecturers who can't even write one single complete sentence in English..
ഇപ്പം പുടി കിട്ടി അണ്ണാ... എല്ലാം പോട്ട് സാറിന് ഈപ്പറേണ വല്ലോം അറിയാമോ അതാ റബ്ബറുങ്കാ പറക്കണ കെഴവമ്പറയുമ്പോല ആണാ?

സാറിന് ഒരു മൈ... മോളമ്മ എന്നോട് ഷമി...... രും അറിഞ്ഞൂട. സാമ്പിളുകള് പിടിച്ചോടേ പാച്ചൂ....

'The official site of Kerala Government is using a powerful Apache server installed in FreeBSD’
തള്ളേ, powerful എന്നൊള്ളത് മാറ്റിയാ സാറ് ഒപ്പിച്ചെടുത്ത് കേട്ട. പിന്ന Apache server installed in FreeBSD എന്നൊള്ളത് ഞാനങ്ങ് ഷമിച്ച്. കാര്യം പുടി കിട്ടിയല്ല്. സാറല്ലീ, നമ്മളല്ലീ ഷമിക്കണ്ടീ?

'NKC site is hosted in a proprietary server (Microsoft-IIS)’
സാറ് Windows Server 2003 എന്ന് കേട്ടിട്ടില്ലാരിക്കും എന്നാലും റിസര്‍ച്ചുകള് ചെയ്ത് proprietary server (Microsoft-IIS) എന്ന് കണ്ട് പിടിച്ചല്ല്. സാറേ തുച്ചേ സലാം.

ഇനി തമാശകള്:
‘C-DIT came out with the ambitious Linux Technology Extension (LiTE) programme’. ഇത്രേമൊക്കെ മുക്കിത്തൂറുമ്പം നീ വിജാരിക്കും ലിനക്സുങ്കൊണ്ട് ചന്ദ്രനിപ്പോവാമ്പോവുവാണന്ന്. അല്ലടേ.... ഈപ്പറഞ്ഞ ഊ.....മ്പീഷ്യസ് പ്രോഗ്രാം എന്തോന്നിനാണന്നോ??

അറിഞ്ഞൂടല്ലണ്ണാ.....

എന്നാ സാറ് പറയണത് കേട്ടോ.

‘It will help in configuring PCs and peripherals such as printers CD/DVD drivers, scanners, and modems to work with the Linux Platform’

എങ്ങന ചിരിക്കാതിരിക്കുമെടേ.... തെറുപ്പിക്കാന്‍ വേറേ പാലില്ലാത്തോണ്ട് റബ്ബറ്പാലും തെറിപ്പിച്ച് നടക്കണ കെഴവമ്മാരുട വാക്കും കേട്ട് ചെന്ന് കേറിക്കൊട്ക്കിന്‍ കേട്ട. സാധാരണ ഒള്ളോരക്ക് ഏറ്റവും ആവശ്യമൊള്ള പ്രിന്‍ററ്, മോഡം എന്നീ സൂത്രങ്ങള് ലിനക്സില് പ്രവര്‍ത്തിപ്പിക്കാമ്പറ്റുമോന്ന് നോക്കാനാ ഈ വലിയ പ്രോഗ്രാമും കൊണ്ട് എറങ്ങീരിക്കണത്.

അണ്ണാ ഇത് നല്ല തമാശയാണല്ല്. എനിക്ക് ചിരി നിറുത്താന്‍ വയ്യല്ലണ്ണാ......
എന്നാ, ടേ, പാച്ചൂ, നീ ചിരി നിറുത്തണ്ടടേ.. ദാണ്ട ഈ ബ്ലോഹും കൂട അങ്ങാട്ട് വായിക്ക് കേട്ട.
അണ്ണാ അത് ഇങ്ക്ലീശാണല്ലണ്ണാ.........

അതല്ലേടെ പറഞ്ഞത് നിന്നോട് വായിക്കാന്. സാറിന് വായിക്കണോങ്കി ഇത് സ്വമകമ്മാര് തര്‍ജ്ജമ ചെയ്ത് കൊടുത്താലല്ലീ പറ്റുവൊള്ള്.
എന്‍റ പുത്തി പ്രഫുല്ലമാക്കിയതിന് താങ്ക്യുകള് ഒണ്ടണ്ണാ........

Monday, June 30, 2008

ഷിപ്രണ്ണന്‍റ ബ്ലോഹുകളും മോഷണ്ണന്‍റ കമന്‍റുകളും

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റ് വായിച്ചേച്ചും വരണം)

ഞാന്‍ മൊടങ്ങാത വായിക്കണ ബ്ലോഹ്കളില് ഒരണ്ണം ഷിപ്രേണ്ണന്‍റെ ബ്ലോഹ്കള് ആണ്. അണ്ണന്‍റ വിപ്ലവവീര്യം കാണുമ്പം ഞാനും പഴേ എസ്സഫൈ ആവും.. ഏഴാങ്ക്ലാസില പുള്ളകള പഠിക്കാനക്കൊണ്ട് സമ്മതിക്കാത നടത്തണ സമരത്തില് ഞാനും പ്രതിഷേധിക്കണ്. ചെറ്റകള അടിച്ച് പണ്ടാരമടക്കണോണ്ണാ....... എന്തര് പറയാന്?? ഈ സമരങ്ങളി പങ്കടുക്കാത്തോര് ഷണ്ണമ്മാരാണണ്ണാ. എനിക്കും പാച്ചൂനും നേരമില്ലാതായിപ്പോയി. അണ്ണനാണങ്കി ഇങ്ങ് ബങ്കളൂരുകളിലും ആയിപ്പോയല്ലീ??. ഇനി എന്തരാ വരട്ട്..

പക്ഷേങ്കി അണ്ണന്‍റെ ബ്ലോഹില് സോഫ്റ്റ് വയറന്മാരപ്പറ്റി ലൂസ് മോഷന്‍ എന്ന കമ്പ്യൂട്ടറ് വിരോധീട കമന്‍റുകള് കണ്ടപ്പം ഞമ്മക്ക് ചൊറിഞ്ഞ് വന്ന്. ഞമ്മളും അങ്ങന ഒരു വയറനല്ലീണ്ണാ??

എടേ മോഷണ്ണാ, അച്ചരമറിയാമങ്കി നീ ഇതങ്ങാട്ട് വായിച്ച് നോക്ക്.

Thursday, June 12, 2008

സൂമാരണ്ണന്‍റ അരക്കിണ്ടികള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റും ഈ പോസ്റ്റും ഈ കമന്‍റും വായിച്ചേച്ചും വരണം)

അണ്ണാ, സൂമാരണ്ണന് ഓടിനടന്ന് തമ്ശയങ്ങള് ച്വാദിക്കണ കേട്ടില്ലീ??
എന്തരടേ പാച്ചൂ അയാക്ക് വേണ്ടീ? അയാളട അരക്കിണ്ടി ആരങ്കിലും കട്ടോണ്ട് പോയാ?? ഇപ്പം അഞ്ച് കിണ്ട്യേ ഒള്ളാ????

സൂമാരണ്ണന് ബ്ലോഹു ചെയ്യണ ചെല്ലക്കിളികളട എല്ലാം പേരുകളും നാളുകളും അറിയണോന്ന്. എന്നാലേ ഒറക്കം വരുവോളന്ന്......
അതിന്തിനെടേ അയാള് എല്ലാരേം വെവരങ്ങള് വാങ്ങിച്ച് വയ്ക്കണത്? വല്ല ചുറ്റിക്കളികളും ഒണ്ടാടേ പാച്ചൂ??

എനിക്കതല്ലണ്ണാ തമ്ശയങ്ങള്..... ഇനി ഇയ്യാള് വല്ല പോലീസുമാണാണ്ണാ......??
മനസ്സിലായില്ലെടേ... ഇങ്ക്ലീശിപ്പറ....

അല്ല കേപ്പീന്ന് കണ്ടോണ്ട് പറഞ്ഞതാണണ്ണാ... എണ്ണേം സോപ്പും പതപ്പിച്ച് വീടും കുടീം അറിഞ്ഞു വച്ചാ പിന്ന മൊടകാണിക്കുമ്പം പിടിച്ച് അകത്തിടാമല്ല്...
എടേ നെനക്ക് പുത്തി വച്ച് പോയല്ല്..
അണ്ണന്‍റൂടല്ലീ സകവാസം....

എങ്കിലേ പാച്ചൂ. ഇയ്യാള് പോലീസും കോപ്പുമൊന്ന്വല്ല. അയാള പോലീസെന്ന് വിളിച്ചാ പോലീസുകാരക്ക് കലിപ്പാവും. അവരക്ക് അല്പോങ്കിലും നാണോം മാനോമില്ലീ??
ശരിയാണല്ലണ്ണാ.......
പ്രശനം ഞാമ്പറയാമെടേ പാച്ചൂ....
എന്നാ പറയണ്ണാ.......

അയാക്ക് വയസ്സും പ്രായോക്കെ ആയില്ലീ? ഇന്‍റര്‍നറ്റ്, ബ്ലോഹുകള് എന്നക്ക കേക്കണല്ലീ ഉള്ള്. അപ്പം നിക്ക് നെയിം, സ്യൂഡോ നെയിം, ചെല്ലപ്പേര്, വളിപ്പേര് അല്ല വിളിപ്പേര് എന്നക്ക പറയുന്നത് അയ്യാക്ക് ദഹിക്കണില്ല. മാത്രോമല്ല അയാള് ബ്ലോഹൊണ്ടാക്കിയപ്പം കാള മൂത്രോഴിക്കണപോല പേരും നാളും അപ്പന്‍റ പേരും എല്ലാങ്കൂട ഒള്ള പ്രൊഫൈല് പേരല്ലീ എടുത്തത്. ബാക്കിയൊള്ള പയ്യമ്മാര് കെടന്ന് വലസണത് സകിക്കണില്ല.

എന്തരോ എന്തൊ അണ്ണാ...... അപ്പം ബിനാമി ഐഡികള് വച്ച് കേസുകൊടുക്കണ കാര്യം പറേണതാ അണ്ണാ.......

എടാ പാച്ചൂ, നെന്‍റ വീട്ടിന്‍റ മതിലില് നിന്‍റ പേര് എഴ്തി വച്ചിറ്റൊണ്ടാ?
അണ്ണാ, വീടില്ലാത്തോനായ എന്ന കളിയാക്കല്ലണ്ണാ.....

അത് ശരിയാണല്ല്. ഈ ഞാന്‍ എന്‍റ വീട്ടിന്‍റെ മതിലില് അതില് താമസിക്കണ എല്ലാരേം പേര് എഴ്തി വച്ചിറ്റൊണ്ടാ?
രാധേക്കന്‍റേം പുള്ളങ്ങളുടേം പേര്കളൊന്നും ഞാങ്കണ്ടിട്ടില്ലേ..... അണ്ണന്‍റ പേര്കളും കണ്ടിട്ടില്ലല്ല്.

പിന്ന നീ എന്തര് കണ്ട്?
അണ്ണന്‍റ വീട്ടിന്‍റ മതിലിമ്മേ അയോദ്യ എന്നെയ്തി വച്ചേക്കണ കണ്ടിറ്റൊണ്ട്.

എടാ, പാച്ചൂ, അതാണ് വീട്ട് പേര്. കോവാലകൃഷ്ണന്‍ താമസിക്കണത് അയോദ്യയിലെന്ന്.... മനസ്സിലായാ?
ഇല്ലണ്ണാ.....

എടേ... നമ്മട കൃഷ്ണനില്ലീ?
യേത് ഉണ്ണിക്കൃഷ്ണനാ??

അവളല്ലടേ.... നമ്മട പുരാണത്തില കൃഷ്ണന്‍. അയാള് താമസിച്ചത് അയോദ്യയിലല്ലീ. അത് കൊണ്ടല്ലീ ഞാനും വീട്ടിന് അയോദ്യേന്ന് പേരിട്ടത്..
ഹൊ, അണ്ണന്‍റ പുത്തി...... അണ്ണന്‍ പറഞ്ഞ് വരണത് എന്തരണ്ണാ????

എടേയ്.... എന്‍റ വീടാണ് ഇതെന്നൊള്ളതിന് താക്കോലും പ്രമാണവുമാണെടേ തെളിവ്. അല്ലാത എന്‍റ പേര് മതിലില് എഴ്തി വയ്ക്കണതല്ല.
ഒന്നും പുടി കിട്ടണില്ലണ്ണാ.......

വഴിയേ പോണ വായിനോക്കി മിറ്റത്തുവന്ന് നിന്നിട്ട്, എടാ കോവാലാ, എറങ്ങിവാടാ ചെറ്റേ, നിന്‍റ പെണ്ണുമ്പുള്ളേം കൊച്ചുങ്ങളേം കൊല്ലുമെടാ എന്നു പറഞ്ഞാ നീ എന്തര് ചെയ്യുമെടേ പാച്ചൂ???
അണ്ണാ, വേറൊന്നും തോന്നല്ല്. അവന് നല്ല മസിലൊള്ളോനാണെങ്കി ഞാന്‍ സ്ഥലങ്ങള് വിട്ടേക്കും കേട്ട...... ഈ ശരീരോം വച്ചോണ്ട് അവനോട് അടിക്കാന്‍ നിയ്ക്കാത്തതാണണ്ണാ അണ്ണനും പറ്റീത്....

അത് തന്നടേ ഞാനും പറേണത്..... ഞാന്‍ അവന തല്ലാത പോയി കേസ്കള് കൊടുക്കുമെടേ..... ഇന്ന സ്ഥലത്ത് ഇന്ന വീട്ടില് താമസിക്കണ കോവാലകൃഷ്ണന യേതോ ചെറ്റ തല്ലാന് വന്നെന്നും പറഞ്ഞ്..
വീണ്ടും ഒന്നും പുടി കിട്ടണില്ലല്ലണ്ണാ.....

എടേ അപ്പം പോലീസുകാര് എന്തര് ചെയ്യും?
അറിഞ്ഞൂടണ്ണാ. ഞാന്‍ പോലീസ്കാരുകളുമായിട്ട് എടപെട്ടിട്ടില്ല. എന്തരുചെയ്യുമണ്ണാ.. അവര് അണ്ണന പിടിച്ച് ബേഷാ പൂശുമായിരുമണ്ണാ..... ശരിയാണാണ്ണാ???

ഒന്ന് പോടേ..... അവര് എന്‍റ പേരുകളും താമസിക്കണ സ്ഥലങ്ങളും പരിശോധിക്കുമെടേ...... ഞാന്‍ കോവാലകൃഷ്ണന്‍ തന്ന ആണാ.... ആ പറഞ്ഞ സ്ഥലത്ത് താമസിക്കണത് ഈ കോവാലകൃഷ്ണന്‍ തന്ന ആണാ.. ആ വീട് കോവാലകൃഷ്ണന്‍റ തന്ന ആണാ എന്നക്ക അവര് നോക്കും.

അതെങ്ങനെ അണ്ണാ? അണ്ണന്‍റ നെറ്റീല് അണ്ണന്‍റ പേരില്ലല്ല്. അണ്ണന്‍റ വീട്ടിന്‍റ മതിലില് അണ്ണന്‍റ പേരില്ലല്ല്....
ഹെടാ മിട്ക്കാ..... നീ പടിച്ച് പോയല്ല്. അത് തന്നെയാണ് ഞാന്‍ പറഞ്ഞ് വരണതെടേ. പരാതി കൊടുത്തു കഴിയുമ്പം ഞാന്‍ കോവാലകൃഷ്ണനാണന്നും ആ വീട് എന്‍റ ആണന്നും ഒക്ക ഒള്ള തെളിവുകള് ഞാന്‍ കൊടുത്താപ്പോരേ. അല്ലാത എന്നങ്കിലും എന്‍റ മിറ്റത്ത് വന്ന് ഒരുത്തന്‍ പോക്കൃത്തരം കാണിക്കുംന്ന് പറഞ്ഞ് ഞാന്‍ നെറ്റീലും വീട്ടിന്‍റ മതിലിമ്മേലും പേരെഴ്തി വയ്ക്കൂല്ലല്ല്......

അപ്പം അങ്ങന എയ്തി വയ്ക്കാതേം തെളിയിക്കാം അല്ലീ അണ്ണാ?
എടേ..... ഞാന്‍ പ്രമാണോം താക്കോലുംന്നൊക്കെ പറഞ്ഞത് മറന്നാ???

എന്നാപ്പിന്ന അണ്ണനെന്തിനണ്ണാ അണ്ണന്‍റ പേര്കള് തന്ന ഈ ബ്ലോഹിനിട്ടത്???
എടാ പാച്ചൂ..... നിന്‍റ ഓരോ പുത്തികള്.. അടുത്ത തവണേങ്കിലും ഇതുപോല എന്തെങ്കിലും തൊടങ്ങുമ്പം എന്‍റ യദാര്‍ത്ത പേര് പറയാത വല്ല ഗോപകുമാറെന്നാ, ഗൌതമബുദ്ധനെന്നാ വല്ലോം ചെല്ലപ്പേരിട്ടിട്ടേ ഞാന്‍ എയ്തൂ കേട്ട.

പുടി കിട്ടിയണ്ണാ.. ഒരു തമ്ശയങ്ങള് കൂടി ഒണ്ട് കേട്ടാ....
ചോദീരടേ....

അപ്പം ഈ ബ്ലോഹിന്‍റേം ഈമെയിലിന്‍റേം പാസ് വേഡ് കളഞ്ഞുപോയി വേറൊരു ചെറ്റ അടിച്ചെടുത്താ കേസുകള് എങ്ങന തെളിയിക്കുമണ്ണാ?
നിന്‍റ പാസ് വേഡ് മറ്റൊരുത്തന്‍ അടിച്ചു മാറ്റിയാ???

മാറ്റീല്ലണ്ണാ.... അതവാ മാറ്റിയാ പിന്ന തെളിയിപ്പൊന്നും നടക്കൂല്ലല്ല്.
നിന്‍റ പാസ് വേഡ് മറ്റൊരുത്തന്‍ അടിച്ചു മാറ്റിയാ.... മൂഞ്ചീന്ന് കൂട്ട്യേച്ചാ മതി കേട്ട.....

Tuesday, June 10, 2008

കേരള്‍സിന് കരിയഭിഷേകം

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും ഈ പോസ്റ്റും വായിച്ചേച്ചും വരണം)

താതരാഹിത്യം കാണിച്ച......

എന്തരണ്ണാ അത്??? കടുപ്പം ഒന്നു കൊറച്ചൂടേ???

വോക്കേ.......

തന്തൈല്ലായ്മ്മ കാണിച്ച കേരള്‍സ് ഡാട്ട് കാമിനെ കരിവാരിത്തേയ്ക്കാന്‍ ഞാനും പാച്ചൂങ്കൂട രാവിലേ എറങ്ങിത്തിരിച്ചതാണ്. ബ്രില്ലിന്‍റ മഷി ഇപ്പഴാണ് കിട്ടിയത്. ന്നാ പിടിച്ചോ പൂ.....

അണ്ണാ നീട്ടണ്ട..

വോക്കേ.......

ന്നാ പിടിച്ചോ പുല്ലമ്മാരേ.

Monday, May 12, 2008

ഫൂലോക ഗ്ലെബ്ബിന്‍റ നാഥന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റുംകമന്‍റും വായിച്ചേച്ചും വരണം)

കോവാലണ്ണാ, ആരണ്ണാ ഇപ്പം ഫൂലോക ഗ്ലബ്ബിന്‍റ നാഥന്‍?
എന്തരടേ പാച്ചൂ നീയി ച്വാദിക്കണത്...........?

അല്ലണ്ണാ ആ നാഥനില്ലാഗ്ഗ്ലെബ്ബ്‌കള് കണ്ടപ്പം സകിക്കണില്ലണ്ണാ. എങ്ങന കെടന്ന ഗ്ലെബ്ബുകളാരുന്ന്. എനിക്ക് കരച്ചിലുകള് വരണണ്ണാ.
എടാ, പാച്ചൂ, നീ കരയാത.......

എടാന്നും ഏറനാടാന്നും വിളിക്കാത ഇത് ഞാന് എങ്ങനെ സകിക്കും എന്നു പറയണ്ണാ.
എന്നാ കോട്ടോടാ. ഞാനാണ്ടേ ഇപ്പം അതിന്‍റ നാഥന്‍. നെനക്ക് സമാധാനമായാ??

പോ അണ്ണാ കളിയ്ക്കാത.
എടേ, കളിയല്ലടേ. ഞാമ്പറേണത് ഒള്ളതാണ്..

പറയുമ്പോല അണ്ണന് ഒള്ളതല്ലീ പറയുവൊള്ള്. ന്നാലും ഇദ് എങ്ങന വിശ്വസിക്ക്വണ്ണാ??
വന്ന് വന്ന് ഇപ്പം ഞാമ്പറേണതിനും നെനക്ക് തെളിവുകള് വേണോടേ പാച്ചൂ???? എന്നാ നീ കാണ്......അയ്യോ ഒള്ളത് തന്നേ?? അപ്പം അണ്ണനാണാണ്ണാ നാഥണ്ണന്? എന്നാപ്പിന്ന ആരേം അറീയ്ക്കാത വിശ്വണ്ണനേം ദേവണ്ണനേം വിളിച്ച് പറയണ്ണാ. അവര് അത് ആരോടും പറയൂല്ല.
അയ്യട മനമേ തീപ്പട്ടി കോലേ...... ഞാമ്പോയി കഷ്ടപ്പട്ട് ഗ്ലെബ്ബ് എന്‍റ കയ്യിലാക്കിയപ്പം അത് വേണമല്ലീ. അത് പള്ളീപ്പറഞ്ഞാ മതി. അനോണിമാഷാ മരമാക്രിയാ ചോയിച്ചിരുന്നെങ്കിലും വേണ്ടൂല്ല. വിശ്വണ്ണാ, നടക്കൂലണ്ണാ. ഇങ്ങള് വിട്ട്പിടിയ്ക്കീനെന്ന്......

Wednesday, May 7, 2008

എയ്ത്തു നിറുത്തണം, അല്ലങ്കി എഡിറ്ററെ വയ്ക്കണം

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

ഇഞ്ചിപ്പെണ്ണ് സറ്ഗ്ഗാത്മക എയ്ത്ത് നിറുത്തണംന്ന് ഞമ്മള് പണ്ടേ പറഞ്ഞിട്ടൊണ്ട്. മൂപ്പത്ത്യാരുട പുതിയ ലേഹനങ്ങള് പലവട്ടം വായിച്ചിട്ട് പറയുവാണ്: എല്ലാ എയ്ത്തും നിറുത്തിയാല് വളര നല്ലത്. അഥവാ എയ്താതിരിക്കാന് തീര പറ്റണില്ലങ്കി ഒരു എഡിറ്ററ വയ്ക്കണം.

ഇതക്ക കേക്കുമ്പം നിങ്ങള് ചോയിക്കും ആറുവായനക്കാരുള്ള കോവാലനെവിട എമ്പത്തെട്ടു പേരു വായിക്കുന്ന ഇഞ്ചിയെവിടേന്ന്.

എന്നാലും പറയാനൊള്ളത് പറയണോല്ല്. ഹിലാരിയ ജയിപ്പിക്കാമ്മേണ്ടി ഇഞ്ചി തട്ടിക്കൂട്ടിയേക്കണ ലേറ്റസ്റ്റ് പോസ്റ്റ്കള് നെറയ ഗ്യാസ്കള് ആണ് (ലേഹനത്തില് വല്യ ഗുമ്മില്ലന്ന്). ആണായിപ്പെറന്ന കൊച്ചുതൊമ്മന്‍ വന്ന് അത് പറഞ്ഞ് നോക്കി. എബ്ട? ഞാമ്പിടിച്ച മൊയലിന് കൊമ്പ് ആറും എട്ടും എന്നല്ല്യോ മൂപ്പത്ത്യാരുട നെലപാട്. അതൊക്ക പോട്ട്. മൂപ്പത്ത്യാരുട ഫാഷാ പ്രയോഗങ്ങളപ്പറ്റിയാണല്ല് എന്‍റ കലുപ്പ്.

മൊത്തം 26 പാരഗ്രാഫുകളാണ് ഇഞ്ചീട പുതിയ ലേഹനം. ദാ കണ്ടോളീന്‍.ഇങ്ങന കാണിക്കണത് എന്തിനന്ന് ചോയിച്ചാ, ബാക്കീങ്കുട വായിക്കുമ്പം പുടി കിട്ടും.

26 പാരഗ്രാഫുകളില് 50 സ്പെല്ലിംഗ് മിസ്റ്റേക്കുകള്. അതില് ഒരു പാര ഇങ്ക്ലീശ് ആരുന്നു. അതു വച്ചു നോക്കുമ്പം ഒരു പാരയില് ശരാശരി 2 മിസ്റ്റേക്കുകള്. കൊള്ളാം.സ്പെല്ലിംഗ് മിസ്റ്റേക്കുകള് മാത്രമേ ഒള്ളങ്കി സഹിക്കാം. ആക മൊത്തം 28 വ്യാകരണപ്പെശകുകളുമൊണ്ട്.ചെലര് എയ്തി എയ്തി തെളിയും. ഇഞ്ചീട കാര്യത്തിലാവുമ്പം ഒന്നും പറഞ്ഞൂട. ‘ലേഹനം‘ പുരോഗമിക്കുന്തോറും ഇഞ്ചീട സ്പെല്ലിംഗ് മിസ്റ്റേക്കുകള് കൂടിക്കൂടി വന്ന്. ദോഷം പറയല്ല്, വ്യാകരണപ്പെശകുകള് കൊറഞ്ഞതായും കണ്ട്.ഇതോണ്ടൊക്കയാണ് പറയണത്, നിങ്ങള് ഒരു എഡിറ്ററ വയ്ക്കീന്ന്. ജീറ്റാക്കില് ഒരു മെസ്സേജിട്ടാപ്പോരേ, ഇങ്ങക്ക് എത്ര എഡിറ്ററമാര വേണോങ്കിലും കിട്ടൂല്ലീ?

Tuesday, April 22, 2008

ഞമ്മക്കെടയില പൊയിത്തുങ്കടവന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും സമയോണ്ടങ്കി ഈ ബ്ലോഹും വായിച്ചേച്ചും വരണം)

എടാ പാച്ചൂ, ഇന്നെന്തരടേ നമക്ക് ആഹോഷിക്കാനൊള്ളത്.......?

അണ്ണാ, നമക്കെടയില പൊയിത്തുങ്കടവുകള്ക്ക് എന്തരാ അവാറ്ഡ്കള് കിട്ടിയല്ല്. അതങ്ങ് ആഹോഷിക്കാമണ്ണാ.
അയ്യാള് നമ്മക്കെടേലൊള്ള ആളല്ലല്ല്. കവയ്ക്കെടയില് സ്വാറി നമക്കെടയില് എന്ന് പറേണത് ബ്ലോഹിന്‍റ പേരല്ലീ?

അത് എന്തേര് പറച്ചിലണ്ണാ. ഒരു സഹ ബ്ലോഹറ് നന്നാവണത് അണ്ണന് കണ്ടൂട അല്ലീ? ഫാഷയ്ക്ക് ഇത്രയീം സംഫാവനകള് ചെയ്ത പൊയിത്തുങ്കടവുകളോട് അണ്ണന് കലുപ്പുകള് എന്തിനണ്ണാ?
കലുപ്പുകള് ഒന്നൂല്ലടേ. അയ്യാള് ആവറേജ് കദകള് എഴുതണ ഒരാള്. എന്നാ അതില് ഒരു കദയും ബ്ലോഹില് ഇടൂല്ല. അത് വയറ്റ്പ്പെഴപ്പ്കള്. കവിദ ആവുമ്പം സൈഡ് ബിസിനസ്സുകള്. അച്ചടിക്കാര് പൈസ കൊടുക്കൂല്ല. എന്നാപ്പിന്ന എല്ലാങ്കുട എവിടേങ്കിലും കെടക്കെട്ടന്ന് വച്ച് ബ്ലോഹുകളില് കൊണ്ടിടണ്. അല്ലാത അയ്യാക്ക് ബ്ലോഹുമായിട്ടാ മറ്റ് ബ്ലോഹേഴ്സുമായിട്ടാ ഒരു ബന്ധോല്ല. പിന്ന ഫാഷയ്ക്ക് പിച്ച കൊടുക്കാന്‍ നമ്മട ഫാഷയെന്തെടേ തെണ്ടിയാ?

അപ്പറഞ്ഞത് ഒള്ളതാണല്ലണ്ണാ......
ഒള്ളതല്ലേടേ നമ്മള് പറയുവൊള്ള്??

അത് ശരികള് തന്ന. അപ്പം പൊയിത്തുങ്കടവുകള് നമ്മട എടയിലല്ല അല്ലീ?
അല്ലടേ. മറ്റു ബ്ലോഹുകളിപ്പോയി അഫിപ്രായങ്ങള് പറേണില്ലന്നത് പോട്ട്. സ്വന്തം സാമാനത്തിപ്പോലും അയ്യാള് സം‌വദിക്കണില്ല. സം‌വദിക്കണില്ലങ്കി പിന്ന എന്തരടേ ബ്ലോഹു കൊണ്ട് ഉപയോഹം?

അണ്ണന്‍ പറേണത്.......
ഞാമ്പറേണത് ഒള്ള കാര്യങ്ങളടേ പാച്ചൂ. ആകക്കൂട പൊയിത്തുങ്കടവുകള് മൊരട് അനക്കിയത് ദാ ഇബ്ടേം ഇബ്ടേം വന്ന് നന്ദികള് പറയാമ്മാത്രം. പിന്ന ഇബ്ടേം ഇബ്ടേം വന്നിട്ട് അയ്യാള് ഒറിജിനല് പൊയിത്തുങ്കടവന്‍ ആണന്നും പറേണൊണ്ട്. മുപ്പത്തിമൂന്ന് പോസ്റ്റുകള് ഇട്ട ആളിന്‍റ ഇന്‍ററാക്ഷനുകള് കണ്ടാ?

അണ്ണാ സംസ്കൃതങ്ങള് പറയല്ലേ. സീനിയറ് ബ്ലോഹറ്മാര് പറേണ പോല ബ്ലോഹുകളട സാദ്യത പൊയിത്തുങ്കടവുകള്ക്ക് അറിയാത്തോണ്ടാരിക്കുമണ്ണാ. നമ്മക്ക് ശമിച്ചൂടേ?
‘മലബാര്‍ എക്സ്പ്രെസ്സ്’ പോലുള്ള കഥകള്‍ ഇവിടെയും പ്രസിദ്ധീകരിക്കുമോ? ഇത് വേറൊരു വായനാലോകമാണ് എന്നക്ക കതിരോണണ്ണന്‍ പറഞ്ഞു നോക്കി. എബ്ട ആര് കേക്കാന്? ചെവികള് ഒണ്ടായാപ്പോര കേക്കണ്ടേ?? ഇങ്ങന നമ്മള കൂട്ടത്തില് ഇല്ലാത്ത ആളിന എന്തിനാണാ എന്തോ ഇങ്ങന ബുദ്ധിമുട്ടി നമ്മളത് ആക്കണത്. അയ്യാള വെറുതേ വിടീന്‍. അയ്യാള് വേറേ, നമ്മള് ബ്ലോഹറ്മാര് വേറേ.

അപ്പം ഇയ്യാള നമ്മക്ക് ആഹോഷിക്കണ്ട അല്ലീ?
അങ്ങന ഞാമ്പറഞ്ഞാ പാച്ചൂ? ആഹോഷിക്കാമെടേ. അയ്യാള് നമ്മക്കെടയി കെടക്കണില്ല എന്നല്ലീ ഞാമ്പറഞ്ഞോള്

ശരിയണ്ണാ. അപ്പം നമ്മക്കെടയിലില്ലാത്ത പൊയിത്തുങ്കടവുകള്ക്ക് അഫിനന്ദനങ്ങള് എന്ന് പറയട്ടാ?
നീ എന്തരെങ്കിലും പറേടേ.

Wednesday, April 9, 2008

സൂശികവീരന്‍റ ഫാഷാപാഷാണങ്ങള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും ഈ പോസ്റ്റും വായിച്ചേച്ചും വരണം)

കോവാലണ്ണാ കൊറേ നാളായല്ല് കണ്ടിട്ട്. എന്തര് പറ്റിയണ്ണാ?
എന്തര് പറയാനെടേ പാച്ചൂ. നാട്ടിപ്പോവാനും ങ്ങള് സമ്മതിക്കൂല്ലീ.

എല്ലാരിക്കും സുകങ്ങള് തന്നേ അണ്ണാ......?
പിന്നല്ലീ. ഇവുടെ എന്തരടേ വിശേഷങ്ങള്??

ഒര് അറിയിപ്പ്കള് ഒണ്ട് കേട്ട. വെള്ളാപ്പള്ളിസാറ് ഒര് സൂചിക്കൊഴ തൊടങ്ങീട്ടൊണ്ട്.
വെള്ളാപ്പള്ളികളാ. അതാരടേ. അയാളും തൊടങ്ങിയാ ബ്ലോഗ്കള്??

വെള്ളാപ്പള്ളികള് അല്ലണ്ണാ. നമ്മട അച്ചരം പടിക്കാത്ത കാല്-തല-ചെവി-കൈ......പ്പള്ളികള്.
അയ്യാളാ...... നമ്മട എംജിയണ്ണന ഇങ്ക്ലീശ് പടിപ്പിക്കാന്‍ നടക്കണ അണ്ണനാ???

അതന്നണ്ണാ. പെരുമഴയത്തും കളസങ്ങള് ഇട്ടോണ്ട് നടക്കണ അയ്യാള് തന്ന.
എടേ അയ്യാള ബെറുതേ ബിട് കേട്ട. ആള് തെറീട ആശാനാണ്. തെറി പറഞ്ഞ് പറഞ്ഞ് വാ പുഴുത്ത് ഇരിക്കുവാണ്. ഫയങ്കര വാനാറ്റം കാരണോല്ലീ ഞാനങ്ങാട്ട് അടുക്കാത്തത്.

ആണാ അണ്ണാ. ഞാന്‍ ഇന്നാള് അയ്യാള അഫിമുകം ചെയ്തണ്ണാ.
തള്ളേ ഒള്ളതാ? നീ എന്തരക്ക ചോയിച്ച്, അയാള് എന്തരക്ക പറഞ്ഞ്????? പാച്ചൂ നീ അഫിമുഖങ്ങള് നടത്തി എന്‍റ വെല കളയുവോടേ?

ഇല്ലണ്ണാ, അണ്ണന്‍ വായിച്ചിട്ട് പറേണ്ണാ........
എന്നാ കാണട്ട്.

-----

പാച്ചു: പള്ളിസാറേ, ഈ സൂശിക്കൊഴ എന്തരു കുന്തമാണ്??
കൈ......പ്പള്ളികള്: മലയളം ബ്ലോഘുകളുടെ പ്രചരം വെലയിറുത്താനും അതില്‍ ഉണ്ടാഹുന്ന പൊതുചന പങ്കളാളിത്തം അറിയാനും ഒരു സൂശിക ആണ് ഇത്. ഇതിന്റെ യദാര്‍ത്ത ഡെഫനിഷനുകള് പറയാന് മനസ്സില്ല. നീ എന്ന എന്തര് ചെയ്യുവെടേ?

പാച്ചു: കോവാലേണ്ണന്‍റ ബ്ലൊഹുകള് ഈ സൂശിക്കൊഴയില് കാണനില്ലല്ല്?
കൈ......പ്പള്ളികള്.: ഒന്ന് പോടേ. നിന്‍റ ബ്ലോഘ് ഇതില് കാണിയ്ക്കുവന്ന് ഞാമ്പറഞ്ഞാ. അണിയന് ചെല്ല്.

പാച്ചു: എന്‍റ ബ്ലോഹല്ല പള്ളിസാറേ. കോവാലേണ്ണന്‍റ ബ്ലൊഹ്.....
കൈ......പ്പള്ളികള്: എടേ നിന്‍റ അണ്ണന്‍ മുന്നിര ബ്ലോഘറ് ആയിരിക്കൂല്ലടേ.....

പാച്ചു: അപ്പം അണ്ണാ ഈ സൂശിക പൂര്‍...........ണ്ണമല്ലല്ല്
കൈ......പ്പള്ളികള്: എടേയ് ഇനി ഇത് പൂര്ണമാഖണമെങ്കില്‍ എനക്ക് വേണ്ടത് ഇത്രമാത്രം. 1) എനക്ക് തെറി വിളിക്കാന്‍ പറ്റിയ ഒരു വ്യക്ധി 2) എന്നെ അഫിനന്ദിക്കാന്‍ മറ്റു വ്യക്ധികളെല്ലാരും.

പാച്ചു: കോവാലണ്ണന്‍റ ആറസ്സസ്സ് ശെരിയാണാന്ന് ഒന്നു നോക്ക് പള്ളിസാറേ........
കൈ......പ്പള്ളികള്: കോവാലന്‍റ ലിങ്കം നിന്‍റ കയ്യി ഒണ്ടെങ്കി നീ തന്നിട്ട് പോടേ. ഞാനൊന്ന് നോക്കട്ട്. അതില് ആറെസ്സസ്സ് ഇല്ലങ്കി ഇവുട എടുക്കൂല്ല.

പാച്ചു: പള്ളിസാറ് പറഞ്ഞ പോലെ ഇതിന്‍റ യഥാര്‍ഥ ഡെഫനിഷനുകള് ഇപ്പോഴും അപൂര്ണമാണോ സാറേ???
കൈ......പ്പള്ളികള്: എടേ അദികം സ്മാര്‍ട്ട് ആവല്ല് കേട്ട. ഞാന് അത് വെറുതേ പറഞ്ഞത് അല്ലീ.

പാച്ചു: വീണ്ടും ഒരു അഗ്രികേറ്ററ് ഒണ്ടാക്കാന്‍ അണ്ണന് വട്ടാടെ?
കൈ......പ്പള്ളികള്: നെനക്ക് എന്തിന്‍റ കേടടേ. ഞാന് എന്‍റ ശിങ്കിടികള വിട്ട് നിന്ന നാറ്റും കേട്ട. വര്‍മ്മകള് ഇബ്ട റെഡി ആയി നിപ്പോണ്ട്. നിന്‍റ അണ്ടകഠാഹം അവമ്മാര് തെറിപ്പിക്കും. ഞാന്‍ ഒന്ന് മുണ്ടിയാ മതി.

പാച്ചു: തന്‍റ കോപ്പിലെ സൂചികയില്‍ വന്നില്ലെങ്കി എന്താ ആകാശം ഇടിഞ്ഞു വീഴോ?
കൈ......പ്പള്ളികള്: എടേ വെരട്ടല്ല് കേട്ട. ഫീഷണിയല്ല മുന്നറിയിപ്പാണങ്കി അത് പറ. അവസാനം ആകാശം ഇടിഞ്ഞു വീഴുമ്പം നീയക്ക എന്ന പറയല്ല്.

-----

കോവാലണ്ണാ, എങ്ങന ഒണ്ടണ്ണ എന്‍റ സാദനം?
ഇതാണാടേ പാച്ചൂ നിന്‍റ അഫിമുഖം? ഒന്ന് എടുത്തോണ്ട് പോടേ......

അണ്ണാ, പണ്ട് അണ്ണന് ദേഷ്യം വരുമ്പം അണ്ണന്‍ തമിഴില്‍ ഏതോ മുടികളുട കാര്യം പറയുമാരുന്നല്ല്. അത് നിറ്ത്ത്യാ?
ഇപ്പം ഡീസന്‍റായടേ. കമന്‍റിടൂല്ലങ്കിലും വായനക്കാര് കൊറേ ഒണ്ട്. അപ്പം ഉത്തരവാദിത്തങ്ങള് കൂടിയടേ.

എന്നാലും അണ്ണാ കൈ......പ്പള്ളികള് ചെയ്യണ പോല എന്തേരങ്കിലും സേവനങ്ങള് അണ്ണനും ചെയ്തൂടേണ്ണാ?
കൈ......പ്പള്ളികള് എന്തര് മുടി (തമിഴ്) ചെയ്യണന്നാണ് നീ പറേണത്????? ഒലക്കേട മൂടാണ്. രണ്ടു കാലുമ്മേലും മന്തൊള്ള ആ മന്തന്‍ ഒരു കാലിമ്മേ മൊടന്തോള്ളോര നോക്കി കൊഞ്ഞനം കാട്ടണതാണാ സേവനങ്ങള്? ഒന്ന് എഴുന്നേറ്റ് പോടേ.

അല്ലണ്ണാ... അയാള് ഒണ്ടാക്ക്യ ആദ്യത്ത ബൈബ്‍ള്...... യൂണിക്കോഡില്.......
നല്ല കാര്യങ്ങള് തന്ന. പല പൊസ്തഹങ്ങളും ടൈപ്പ് ചെയ്ത് കേറ്റിയ ദാത്തുക് അണ്ണനേം മറക്കല്ല്.

ബ്ലോഹ് മീറ്റ്കളില് സ്ഥിരം യൂണിക്കോഡ് ക്ലാസുകള് എടുക്കണതാ........?
പഷ്ട്......... എടേ അയാളെന്തിനാണടേ അച്ചമ്മാര കുറുബാന പടിപ്പിക്കണത്?????? യൂണിക്കോഡുകള് അറിഞ്ഞൂടാത്ത ആരക്കെങ്കിലും പോയി ക്ലാസെടുക്കാമ്പറയടേ അയാളോട്.... നമ്മള പുള്ളര് ബ്ലോഹ് അക്കാഡമികള് തൊടങ്ങിയ പോല വല്ലോം.

പിന്ന അങ്ങേര് ചെയ്ത ഭാഷാപോഷണങ്ങള്.......
നീ പറഞ്ഞു താടേ അയാളുട കാര്യങ്ങള്. ഒള്ള മലയാളികളെയെല്ലാം തെറി വിളിക്കണതാ? രണ്ടു വള്ളങ്ങളീ കാലുമ്മച്ചോണ്ട് കളിക്കണതാ?? വായിത്തോന്നുന്നോര പള്ളുപറേണതാ?? എല്ലാം അറിഞ്ഞോനന്ന് ഫാവിക്കണതാ???? കൂടക്കൂട അഫിപ്രായങ്ങള് മാറ്റിപ്പറേണതാ??? ഇതക്ക സുരേശ് കോവീര പടം കണ്ട് കയ്യടിക്കണ പുള്ളരടുത്ത് കൊള്ളാം. നമ്മട അടുത്ത് നടക്കൂല്ല പാച്ചൂ. ഇതിനക്ക ഭാഷാപോഷണോന്നല്ല, ഫാഷാപാഷാണം എന്നാണെടേ പറേണ്ടത്.

എന്നാലും അണ്ണാ........... നല്ലകാര്യങ്ങള് ചെയ്യണോര മലയാളികള്ക്ക് കണ്ടൂടന്ന് പറേണത് ശരിതന്നണ്ണാ...
എന്തരടേ നെനക്ക് സൂക്കേട്കള്?? ഞാമ്പറേണത് നീ ഒരു ചെവീക്കുട കേട്ട് മറ്റേച്ചെവീക്കുട കളയാതടേ........ എല്ലാങ്കുട നോക്കീട്ട് ആണ് കേട്ടാ ഞാമ്പറയണത്. അയാള് ചെയ്തതെല്ലാം കൂട നീ ഒരു പേപ്പറില് എയ്തി വച്ച് നോക്ക്.. അപ്പം പുടി കിട്ടും അയാള് ചെയ്യണത് ഫാഷാപാഷാണം ആണന്ന്. ഒരു വരി അച്ചരത്തെറ്റില്ലാത എയ്താത്ത അയ്യാള് എംജിയണ്ണന ഇങ്ക്ലീശ് പടിപ്പിക്കണത് നല്ല ചേലായിപ്പോയി. പറേണകാര്യം മനസ്സിലാക്കാനാണങ്കി എംജിയണ്ണന്‍റ ഓഡിയനും ക്രിട്ടിസൈസേഷനും എനിക്ക് മനസ്സിലായി കേട്ട. നെനക്കാ? മനസ്സിലായില്ലങ്കി നീ ചെന്ന് കൈ....പ്പള്ളികളുട വാലിത്തൂങ്ങ്. അയ്യാള് നിന്നേം തെറി വിളിക്കട്ട്.

അണ്ണാ അയാള് തെറിവിളിക്കാന്‍ ഞാന്‍ വാലിത്തൂങ്ങണ്ട. ദാണ്ട ഇപ്പം വരും ഓടിക്കൊണ്ട്. അണ്ണന് തന്ന കിട്ടട്ട്.
എടാ നീ അങ്ങന പോയാലാ... കൈ......പ്പള്ളികള് വരുമ്പം ഒരു കൈ സഹായത്തിന് നില്ലടേ........ എടേ പോവല്ലേടേ.....

നല്ല തെറികള് നാട്ടിക്കിട്ടുമണ്ണാ. ഞാമ്പോണേയ്......

Tuesday, April 8, 2008

അലമ്പ് ഫാഷകള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

പണ്ട് കേട്ട ഒരു സറ്ദാറ്ജി ജോക്ക്കള് പറയട്ടാ? ഒര് സറ്ദാറ് പാക്കിസ്ഥാനിപ്പോയാ ഇന്ത്യാടേം പാക്കിസ്ഥാന്‍റേം ശരാശരി പുത്തി കൂടുംന്ന്. ആ പറഞ്ഞത് പോല ആണ് ഇഞ്ചിപ്പെണ്ണ് മലയാളം എയ്ത്ത് നിറുത്തിയാലൊള്ള കാര്യോം. പശ്ശേങ്കി മലയാളത്തിന്‍റേം ഇങ്ക്ലീശിന്‍റേം നെലവാരം കൂടണോങ്കി ഇഞ്ചിപ്പെണ്ണ് മലയാളം നിറ്ത്തീട്ട് ഇങ്ക്ലീശ് എയ്തല്ല്. എയ്ത്ത് അങ്ങ് കമ്പ്ലീറ്റായിട്ട് നിറ്ത്ത്യാ മതി.

ഇഞ്ചിപ്പെണ്ണ് സറ്ഗ്ഗാത്മക എയ്ത്ത് മാത്രമേ നിറുത്താവൂ എന്ന് ദാണ്ട പാച്ചു പറേണ്.

എന്തരടേ പാച്ചൂ നെനക്ക് ഒരു സോഫ്ട് കാര്‍ണറുകള്?

ഒടേ തമ്പ്രാനേ, സറ്ഗ്ഗാത്മക എയ്ത്തിന്‍റ അര്‍ഥം ഇഞ്ചിപ്പെണ്ണിന് ആരങ്കിലും പറഞ്ഞു കൊടുത്തേര്. അല്ലങ്കി മുയ്‍വന്‍ എയ്ത്തും നിറ്ത്തിക്കളയും. പിന്ന യാഹൂന യാര് തല്ലും?? കൂര്‍ക്ക ഉപ്പേരി ഒണ്ടാക്കണ കാര്യം യാര് പറഞ്ഞ് തരും?? ഗൂഗ്‍ള് അമ്മച്ചീര രൂഫാ യാര് യേറ്റ് വാങ്ങും..........?

നെനക്ക് വെവരം വച്ചല്ലടേ പാച്ചൂ............. എന്നാലും വേണ്ട കേട്ട.

പലേ ആസ്കന്റും ചേര്‍ന്ന് ഒരു സലീം കുമാര്‍ ലുക്കാണ് സ്വന്തം ഫാഷയ്ക്ക് എന്നാണ് ഇഞ്ചിപ്പെണ്ണ് പറേണത്. പഷ്ട്. സലിം കുമാറ് കേക്കല്ലേ. സ്വന്തം ലുക്കാണ് എന്ന് അങ്ങാട്ട് പറയാത്തേന്ത്? അല്ലങ്കി നാട്ടില പ്രമുഹ ഫെമനിസ്റ്റ് കടമ്പള്ളി ലീലേനപ്പോല ഇരിക്കണന്ന് പറഞ്ഞൂടാരുന്നാ??

അനുകരണമാണ് മെയ്ന് പരുവാടി എന്ന് ഇഞ്ചിപ്പെണ്ണ് പറേണൊണ്ട്. നല്ല വല്ല ബ്ലോഹുകളേം അനുകരിച്ചെങ്കി ഇപ്പം എവിട എത്യേന. അത് ചെയ്യൂല്ല. ഒരിക്കക്കൂട പറയുവാണ്. ബ്ലോഹെഴുത്ത് നിര്‍ത്ത്യാ എഴുത്തച്ഛന്‍ പൊരസ്കാരം അടക്കം എന്തര് വേണോങ്കിലും വാങ്ങിച്ച് തരാം കേട്ട.

ഇഞ്ചിപ്പെണ്ണിനപ്പറ്റി എയ്തുമ്പം വ്യക്തിഹത്യേം ഞരമ്പും ഇല്ലാണ്ടേ എയ്താമ്പറ്റൂ. അതോണ്ട് ഈ രണ്ടും മാക്സിമം ഒയ്‍വാക്കീട്ടൊണ്ട്. ഇതിന്‍റ കമന്‍റുകളിലും ഈ രണ്ട് സാദനോം അമ്മച്യാണ അനുവദിക്കൂല്ല.

Tuesday, March 18, 2008

തോട്ടിങ്ങച്ചേട്ടന്‍റ ഗോംബ്ലിക്കേഷന്‍സ്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റ് വായിച്ചേച്ചും വരണം)

നമ്മട തോട്ടിങ്ങച്ചേട്ടായി കുരുകുലത്തി ഒരു കമന്‍റിട്ടേച്ച് പ്വായിട്ട് ഒരുമാസമായിരിക്കണ്. ദാ ഇപ്പം വന്ന് മറുവടി തര്വാ എന്നു പറഞ്ഞ് കെടന്ന് കരയണ്.

ചേട്ടായിയേ ഉമേശണ്ണന് അതു വായിച്ചേച്ച് ഒന്നും പുടികിട്ടീട്ടില്ല കേട്ട. എന്നിട്ട് ബേണ്ടേ മറുവടിക്കാനക്കൊണ്ട്. മലയാളത്തിന്‍റ പുതിയ ഗുണ്ടര്‍ട്ട് സിബുസാറിന് യിത് മനസ്സിലായി പ്വോലും. ഡാറ്റ ഒരു പ്രോഗ്രാമുകളും ഉപേക്ഷിക്കാന്‍ പാടില്ല എന്നല്ലേ ഇങ്ങനെ കോമ്പ്ലിക്കേറ്റഡായി പറഞ്ഞിരിക്കുന്നത്‌ എന്ന് സാറ് കണ്ട് പുടിച്ചേക്കണ്. അപ്പഴല്ലീ ഇത് ഗോംബ്ലിക്കേറ്റട് ആണന്ന് കോവാലനും പുരിഞ്ചത്.

ഉമേശണ്ണന്തന്ന മറുവടി പറഞ്ഞാല് മാത്രേ തോട്ടിങ്ങായ്ക്ക് ഒറക്കം വരൂന്ന് ഇല്ല എന്നൊണ്ടങ്കി മറുവടി ഞാമ്പറയാം. ന്നാ പിടിച്ചാ.


#define __(a) goto a;
#define ___(a) putchar(a);
#define _(a,b) ___(a) __(b);

int main(int argc, char* argv[])
{
_:__(t)a:_('o',g)b:_('$',p)c:_(' ',f)
d:_('n',s)e:_('a',s)f:_('P',q)g:_('k',h)
h:_('u',n)i:_('e',w)j:_('o',x)k:_('\n',z)
l:_('H',l)m:_('X',i)n:_('!',k)o:_('z',q)
p:_('q',b)q:_('a',d)r:_('i',l)s:_('i',v)
t:_('P',j)u:_('a',a)v:_('n',a)w:_(')',k)
x:_('y',c)y:_('\t',g)z:___(0x0)
}

നിങ്ങള് ഇതങ്ങാട്ട് കമ്പയില് ചെയ്യീന്. എന്നിട്ട് അങ്ങാട്ട് ഓടിക്കീന്. ഒരടത്തീന്ന് പൊക്കിയതാണ് കേട്ട. തെറ്റുകള് ഒണ്ടങ്കി നിങ്ങള് അങ്ങ് തിരിത്തീന്‍. ബാക്കി ഒള്ളോരക്ക് തോട്ടിങ്ങാന്‍റ അത്ര സമയങ്ങള് ഇല്ലാത്തോണ്ട് ഇത് ഓടിക്കുമ്പം കിട്ടണതിന്‍റ പടം ദാണ്ട.

Friday, March 7, 2008

കറ്ഷകന്‍റ തേങ്ങാക്കൊലകള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

പാച്ചൂ, ആരടേ ഈ ആഴ്ചയില് നമ്മട അതിതികള്?
കോവാലണ്ണാ, ഈ ആഴ്ച നമ്മക്ക് ഒരു ചുണ്ടലികളെത്തന്ന കിട്ടിയണ്ണാ.
അയ്യം. കൃഷികള് നശിപ്പിക്കണ സാധനങ്ങളെ തൊരത്തിക്കള.
ഇത് കൃഷികള് നശിപ്പികണ പരുവത്തില സാധനങ്ങള് ആണന്ന് അണ്ണണ് എങ്ങന മനസ്സിലായിയണ്ണാ?
എടേ പിന്നെ ചുണ്ടലികളക്കൊണ്ട് പിന്നെന്തരു ഉപയോഹമെടേ.......?
അണ്ണന് ഇത് നോക്കീട്ടും പറ.
അമ്മച്ചീ, ഇതാര് ഇന്ത്യാഫാര്‍മറാ? വരിയണ്ണാ, ഇരിയ്ക്കിയണ്ണാ. എടേ ഒരു മൈ..........ക്ക് എടുത്ത് അണ്ണന്‍റ അണ്ണാക്കിലോട്ട് വച്ച് കൊട്. ഇന്‍റര്‍വ്യൂ തൊടങ്ങട്ട്.

കോവാലാ...... ഞാനാണ് റബ്ബറ് കണ്ട് പിടിച്ചത്.......
ഫാര്‍മറണ്ണാ, ഒന്ന് ബ്രേക്ക്കള് ഇടീന്‍. ഞാന്‍ ചോദിച്ചിട്ട് പറഞ്ഞാ മതി കേട്ട. എടേ പാച്ചൂ തൊടങ്ങട്ടാടേ?
കോവാലണ്ണാ, മൈ.......ക്ക്കള് ഫിറ്റ്കള് ചെയ്തണ്ണാ. തൊടങ്ങണ്ണാ.

ഫാര്‍മറണ്ണാ, നിങ്ങള് ആര്??
ഞാന്‍ ഒരു ഫൂലോക കര്‍ഷകനാണ്, അതാവത് ഇന്ത്യാഫാര്‍മര്‍. പല ആളുകളും എന്നെ സൂര്യേട്ടാ എന്നാണ് വിളിക്കുന്നത്. എന്‍റെ മണ്ടത്തരങ്ങള്‍ കണ്ട് ചിലര്‍ക്ക് കലി വരുമെങ്കിലും പ്രായത്തെ ബഹുമാനിച്ച് ബ്ലോഗര്‍മാരാരും എന്‍റെ തന്തയ്ക്ക് വിളിയ്ക്കാറില്ല. ആ ധൈര്യത്തില്‍ ഞാന്‍ പലരേയും വായിത്തോന്നണത് പറയാറൊണ്ട്.

കറ്ഷകന് സംസാരത്തില് ഒരു തിരുവന്തരം ചൊവ ഇല്ലല്ല കറ്ഷകാ...... അതെന്തര് കറ്ഷകാ?
മസിലുകള് പിടിച്ച് ഇരിക്ക്വാരുന്നടേ.......... നിങ്ങക്ക് തിരോന്തരം മതീങ്കി തിരോന്തരം. ഞാന്‍ കഴിഞ്ഞ കുറേക്കാലം ചൈനേല് റബ്ബറ് വളര്‍ത്തുവാരുന്ന്. അവിടെ ഇപ്പം എന്‍റ റബ്ബറ്കള് ആണ് വളരുണത്. അതിനാല്‍ ട്രിവാന്‍ഡ്രം ആസ്കന്‍റ് മറന്നുപോയേണ്.

ആണാ കറ്‍ഷകാ?? ചൈനേല റബ്ബറുകളും വലിച്ചാ വലിയണ സാധനം തന്നേ കറ്ഷകാ?
റബര്‍ ബോഡ്കള് പല കള്ളക്കണക്കുകളും ഉണ്ടാക്കി എന്നെപ്പോലെയുള്ള റബ്ബര്‍ മുതലാളിമാരെ, സ്വാറി, ഇന്ത്യാ ഫാര്‍മര്‍മാരെ വലയ്ക്കുന്നുണ്ട്. നാളത്തെ വാക്കും വയലും പരിപാടിയില്‍ ഞാന്‍ എല്ലാവരേയും തെറിവിളിയ്ക്കുന്നതായിരിക്കും. അതിന്‍റെ കോപ്പി എടുത്ത് ഞാന്‍ ബ്ലോഗില്‍ ഇടും. അവിടുന്ന് അത് ചൈന, ഇസ്രായേല്‍, ഐസ് ലാന്‍റ് എന്നിവിടങ്ങളിലേയ്ക്ക് പരിഫാഷ ചെയ്യപ്പെടും. ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യാ ഫാര്‍മര്‍.

അതക്ക പോട്ട് കര്‍ഷകാ. കര്‍ഷകന് ഈയിട തേങ്ങാകൃഷി നിര്‍ത്തീട്ട് പനങ്കൃഷി തൊടങ്ങീന്ന് കേട്ടല്ല്. അതിനപ്പറ്റി പറ കര്‍ഷകാ.
എടേ.... നിങ്ങളട ഒര് കാര്യം. ങ്ങള് അതും അറിഞ്ഞാ? ഫേമസുകള് ആയാലൊള്ള കൊഴപ്പമേ.......
എങ്ങന അറിയായിരിക്കുവണ്ണാ. അണ്ണന് ഇരുവത്തേഴ് ബ്ലോഗുകള് അല്ലീ ഒള്ളത്? എല്ലാത്തിലും കേറി പന നട് പന നട് ന്ന് പറഞ്ഞാ പിന്ന അറിയായിരിക്ക്വോ???
ശ്ശൊ, ഈ പുള്ളാരുട ഒരു കാര്യങ്ങള്.

എന്നാ കദ പറ കര്‍ഷകാ..
പറയാടാ കോവാലാ. തിരക്കൂട്ടാത. ഞാമ്പണ്ട് ഒരു കേര കര്‍ഷകനായിരുന്നു. കേരഫാര്‍മര്‍.
അപ്പം അണ്ണന്‍ കേരള കര്‍ഷകനാവണതിനു മുമ്പ് കേര കര്‍ഷകനാരുന്നാ? അപ്പം ഈ ള എങ്ങന കിട്ടീന്ന് പറേണ്ണാ എളുപ്പം....
അതല്ല. ഞാനൊരു തെങ്ങുകര്‍ഷകനായിരുന്നെടേ.. എനിക്ക് ഒരുവാട് തെങ്ങുകളുണ്ടായിരുന്നു. അവയില്‍ നല്ല നല്ല തേങ്ങകള്‍ ഉണ്ടാവുമാരുന്നു.
അണ്ണാ, പിന്ന തെങ്ങുകളില് തേങ്ങകളല്ലാത തേങ്ങാക്കൊലകള് ഒണ്ടാവ്വാ?
ഒണ്ടാവുമാരുന്നടേ... നല്ല മുട്ടന്‍ തേങ്ങാക്കൊലകള്. അവറ്റതിനേക്ക വെട്ടി ഞാന്‍ കറികളില് അരച്ച്. വാക്കിയുള്ളവ വിറ്റ് കാശാക്കി. ഓല മൊടഞ്ഞ് കുടില് കെട്ടി.

അണ്ണാ, പുളു പറയല്ല്. ഇപ്പം യെവിടേങ്കിലും വോല കെട്ടിയ വീടൊണ്ടാ?
നിന്‍റ പുത്തി സമ്മതിച്ചടേ.. വോല വെട്ടി വിറ്റടേ. തെങ്ങില്‍ നിന്ന് എനിക്ക് തീയെരിക്കാനുള്ള സകലതും കിട്ടി. തെങ്ങുന്തടി വിറ്റും കാശുണ്ടാക്കി.

അണ്ണന് തെങ്ങിന്‍റ മോളില് ഗൂഗ്‍ള് ആഡ് സെന്‍സുങ്കൂട ഇടാരുന്നോ?
ഇടാര്ന്ന്.. പശ്ശേങ്കി ഈയടയായിട്ട് അവരക്കും തെറ്റ്കള് പറ്റണടേ..
എവിടേണ്ണാ, ഗൂഗ്‍ള്ന് തെറ്റീത്?
ദാണ്ട ഇബ്ട നോക്ക് കോവാലാ.

ചുരുക്കം പറഞ്ഞാ സുക ജീവിതങ്ങള്. അല്ലേണ്ണാ?
അതെ. അങ്ങനെ മാന്യമായി ജീവിച്ചിരുന്നപ്പോഴാണ് ഞങ്ങളുടെ നാട്ടില്‍ കുറേ കുരങ്ങന്മാരിറങ്ങി കരിക്കും തേങ്ങയും മോട്ടിക്കാന്‍ തുടങ്ങിയത്. എന്‍റെ തേങ്ങയില്‍ മുഴുവന്‍ വൈറസ് കേറി.
എന്തരണ്ണാ, പിച്ചും പേയും പറേണത്? അണ്ണന്‍റ തേങ്ങയില് ആര്കള് കേറി?
വൈറസെടേ മുട്ടന്‍ വൈറസ്കള്.
അണ്ണന്‍റ തേങ്ങ കണ്ടാ വൈറസ്കള് കേറിയ തേങ്ങ ആണന്ന് തോന്നൂല്ല കേട്ട. എന്തരോ ആവട്ട്. അണ്ണന്‍ കദ പറയീന്‍.

അങ്ങനെ ഞാന്‍ രാത്രിമുഴുവന്‍ ഒണര്‍ന്നിരുന്നു. കൊരങ്ങന്മാര് വരുമ്പോ അവറ്റേടെ കണ്ണില് ടോര്‍ച്ചടിക്കാന്. പക്ഷേ ഞാന്‍ ടോര്‍ച്ചും കൊണ്ട് ഇരുന്ന സമയത്ത് കൊരങ്ങമ്മാര് വന്നില്ല. ഞാന്‍ ഒറങ്ങിയപ്പം അവര് പിന്നേം കേറി.

എവിടേണ്ണാ? അണ്ണന്‍റെ തേങ്ങേലാ?
അല്ല കോവാലാ. എന്‍റെ തെങ്ങില്.

അണ്ണന്‍ പിന്ന എന്തര് ചെയ്ത്?
എന്തേര് ചെയ്യാന്‍. ഞാന്‍ തെങ്ങുന്തോട്ടത്തില്
ഒര് ബോര്‍ഡ് എഴുതി വച്ച്.

പഷ്ട്.എന്തേരന്ന്?
ഇത് എന്‍റെ തോട്ടമാണ്. ഇവിടെ കേറരുത് എന്ന് എഴുതി വച്ച്.

എന്നിട്ടാണ്ണാ?
കൊരങ്ങമ്മാര് കേട്ടില്ല. ഞാനില്ലാത്തപ്പഴും ഞാന്‍ ഒറങ്ങുമ്പഴും അവര് പിന്നേം കേറി. എനിക്ക് വേറേ വഴിയില്ലാത വന്ന്.

അങ്ങനയാണാ അണ്ണന്‍ കരിമ്പന കൃഷി തൊടങ്ങീത്?
അദ് തന്നെ. എന്തര് ചെയ്യുംന്ന് വെഷമിച്ച് ഇരുന്നപ്പം ഒരു പനകേറ്റക്കാരന്‍ അനിവറ് വന്ന് എന്‍റൂട പറഞ്ഞ് തെങ്ങ് വെട്ടീട്ട് പനവയ്ക്കാന്‍. അങ്ങനെ ഞാന്‍ എന്‍റെ തെങ്ങെല്ലാം വെട്ടിക്കളഞ്ഞ് പന നട്ട്. അനിവരനിയന്‍ എനിക്ക് പത്ത് പനന്തൈ ചുമ്മാ തന്ന്. ഇപ്പം കൊരങ്ങമ്മാരക്കൊണ്ട് ഒരു ശല്യോമില്ല.

അതെന്തണ്ണാ?
കൊരങ്ങമ്മാര് പനങ്കാ തിന്നൂല്ല. അവമ്മാര് അടുത്ത തെങ്ങുന്തോട്ടം തപ്പിപ്പോയി. എനിക്ക് പരമസുഖം. പനകേറ്റക്കാരന്‍ അനിവറിന് പണീമായി.

അണ്ണാ പനയിക്കേറണ പനങ്കാ തിന്നണ കൊരങ്ങമ്മാര് ഒണ്ടണ്ണാ.
ഇല്ലടേ. പനയിക്കേറാനക്കൊണ്ട് ഒരു കൊരങ്ങമ്മാരക്കും പറ്റൂല. ചുമ്മാ കിട്ടയതാണങ്കിലും നല്ല സ്വയമ്പന്‍ പനയാണ് നട്ടേക്കണത്.
അണ്ണാ, ദാണ്ട ഇദും ഇദും ഇദുമൊക്ക ഒന്ന് നോക്കീന്‍ കേട്ട. ഇതൊന്നും ഇപ്പം വായിക്കണ്ട അണ്ണാ. സമയമൊള്ളപ്പം മതി. അണ്ണന്‍ ഇപ്പം പനങ്കായാണാ കറീല് അരയ്ക്കണത്?
പനങ്കായ്ക്ക് എന്താണ് കൊഴപ്പം കോവാല? ഇത്തിരി രുചി കൊറവാരിക്കും. എന്നാലും വൈറസ് കേറൂല്ലല്ല്. അതീന്ന് ഓല കിട്ടൂല്ലാരിക്കും എന്നാലും വൈറസ് കേറൂല്ലല്ല്. പനന്തടി ആരക്കും വേണ്ടാരിക്കും. എന്നാലും കൊരങ്ങമ്മാരും വൈറസും കേറൂല്ലല്ല്.

അണ്ണാ ഞാഞ്ചോയിച്ചോട്ടേ..... വൈറസ് കേറായിരിക്കാന്‍ അണ്ണന്‍ തോട്ടത്തിന് ചുറ്റും വേലി വച്ചാരുന്നാ?
ഇല്ല കോവാലാ. അതൊക്കെ ചെലവല്ലേ?

ഒരു ചെലവൂല്ലാത്ത വേലികള് ഒണ്ടണ്ണാ. അണ്ണന്‍ എന്‍റ കഴിഞ്ഞ പോസ്റ്റ്കള് വായിക്കീന്‍. അണ്ണന്‍ പാതിരാത്രി എഴുന്നേറ്റ് ടോര്‍ച്ചു പിടിച്ചിരിക്കാത അങ്ങന വല്ല വേലി വയ്ക്കുന്നേനപ്പറ്റീം ആലോചിച്ചാ പോരേരുന്നാ? ഒന്നൂല്ലങ്കിലും തെങ്ങിന്‍റ ചോട്ടിപ്പോയി മുള്ളി വച്ചൂടാരുന്നാ? നാറ്റം വന്ന് കൊരങ്ങമ്മാര് പോയേണേല്ല്. അതല്ലങ്കില്‍ തെങ്ങുന്തടീല് കൊറേ ആണി അടിച്ചൂടേരുന്നാ?

ഇപ്പം കുറ്റം എന്‍റതായാ കോവാലാ?

തേങ്ങ ഒള്ളടത്തേ കൊരങ്ങമ്മാര് വരൂ. അയിന് തെങ്ങിന കുറ്റം പറയണാ? ആ തെങ്ങില് കൊരങ്ങന്‍ കേറാത നേരേ നോക്ക്യാ പോരേരുന്ന കറ്ഷകാണ്ണാ?? കൊരങ്ങമ്മാരുക്ക് കൊടുക്കാത തേങ്ങാക്കൊലകള് നിങ്ങക്ക് തിന്നാം. അല്ലങ്കി കൊരങ്ങമ്മാര് കൊണ്ട് പോവും കേട്ട.
എടേ കോവാല, അപ്പം ഞാനീ ചെവയ്ക്കണ പനങ്കാ എന്തോന്ന് ചെയ്യട്ട്?
ആ അനിവറിന്‍റ അണ്ണാക്കിലോട്ട് അടിച്ച് കേറ്റണ്ണാ.......

Thursday, March 6, 2008

വൈറസ്കള് വളര്‍ത്തണ കറ്ഷകന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും പിന്നെ അയാള് എഴുതിപ്പിടിപ്പിക്കണ മറ്റ് പൊങ്ങച്ചങ്ങളും -- എന്നു പറഞ്ഞാ അയ്യാളുട എല്ലാ പോസ്റ്റുകളും -- വായിച്ചേച്ചും വരണം)

കോവാലേണ്ണാ, അണ്ണന് എത്ര വൈറസുകള പിടിച്ചിട്ടൊണ്ടണ്ണാ?
അതന്തടേ പാച്ചൂ നീ അങ്ങന ചോയിക്കണത്. ജനിച്ചപ്പം മൊതല് നോക്ക്യാ ഞാന് ഒരു പത്തു നൂറ് വൈറസ്കള് പിടിച്ചിട്ടൊണ്ട്.
അണ്ണന്‍ അപ്പഴേ ചുമ്മാ കിട്ടണ സോഫ്റ്റ് വെയറുകള് ഉപയോഹിച്ചിരുന്നങ്കി ഈ കൊഴപ്പം ഒണ്ടാവുമാരുന്നാണ്ണാ?
മനസ്സിലായില്ലടേ പാച്ചൂ.
ഒരു കറ്ഷകന്‍ സംസാരിക്കണത് അണ്ണന് കേട്ടിട്ടില്ലീ??
ഏത് കര്‍ഷകനടേ......?
നമ്മട ഫൂലോഗ കറ്ഷകന് തന്ന.
ഓ തന്നേ. നീ അത് ഗൌനിക്കണ്ടടേ പാച്ചൂ.
അത് എന്തര് അണ്ണാ? അയ്യാള് പറേണതില് കാര്യോല്ലീണ്ണാ??
എടേ വിന്‍റോസ് മുഴുവന്‍ വൈറസുകളാണന്നല്ലീ അയ്യാള് പറേണത്. അത് അയാക്ക് അറിഞ്ഞൂടാത്തോണ്ടാണടേ.
അണ്ണന് കാര്യങ്ങള് അറിയാമങ്കി അണ്ണന്‍ പറഞ്ഞു താ അണ്ണാ.....
ന്നാ കേട്ടൊടേ.. ആരങ്കിലും പറേണോല്ല്.

എടേ വിന്‍റോസില് വൈറസ്കള് കേറാതിരിക്കാന്‍ ദാണ്ട ഇത്രേം ചെയ്താ മതി കേട്ട.
അണ്ണന്‍ പറയണ്ണാ, ഞാന്‍ ചെയ്യാണ്ണാ.

ആദ്യമ്പോയി ഫയറ് വാള് വയ്ക്കണം.
അണ്ണാ വാള് വയ്ക്കാനറിയാം. ഫയറ് വാള് വയ്ക്കണതെങ്ങനേണ്ണാ.
ഞാമ്പോയി ഗൂഗ്‍ള് അമ്മച്ചീരൂട ചോദിച്ച്. അപ്പഴല്ലീ കണ്ടത്. ദാണ്ട ഇബ്ടോട്ട് നോക്ക്.
അപ്പം ഞാമ്പോയി വാള് വച്ചോളാട്ടാണ്ണാ.

പിന്നപ്പോയി അട്ടാമാറ്റിക്ക് അപ്പ്ടേറ്റുകള് ചെയ്യ്.
അത് എവിടേണ്ണാ ചെയ്യണത്? ആരണ്ണാ അട്ടാമാറ്റിക്ക് ആയിട്ട് എന്ന ചെയ്ത് തരണത്??
എടേ അത് പറഞ്ഞ് തരാനല്ലീ ഗൂഗ്‍ള് ഇരിക്കണത്. നീ ഇബ്ട നോക്ക്ടേ.
അണ്ണാ അടിച്ചുമാറ്റിയ സാദനത്തില് ഇത് കേറ്റാമ്പറ്റൂല്ലണ്ണാ.
എടേ.. എല്ലാങ്കൂട നടക്കൂല കേട്ട. ചുമ്മാ കിട്ടിയ പശൂന് വൈറളക്കം വന്നാ ചത്തു പോട്ടന്ന് വയ്ക്കടേ.
അല്ലാത ഒര് വഴിയില്ലീ അണ്ണാ?
ഒര് വഴി ഒണ്ട്. ഞാന്‍ ചെയ്യണത് പറഞ്ഞുതരാം. നീയ് ആരൂടേം പറഞ്ഞ് കൊടുക്കല്ല് കേട്ടാ.
ഇല്ലണ്ണാ. പറഞ്ഞു താണ്ണാ.......
നിന്‍റ കട്ടിയൊള്ള ഡിസ്ക് രണ്ടായിട്ട് പകുത്തിട്ട് നിന്‍റ സാദനമെല്ലാം കൊണ്ട് രണ്ടാമത്ത പകുതീല് ഇട്. എന്നിട്ട് ആദ്യത്ത പകുതീല് വിന്‍റോസ് തള്ളിക്കേറ്റ്. അപ്പ്ടേറ്റ് ചെയ്യാമ്പറ്റാത്തത് കൊണ്ട് എന്തങ്കിലും പറ്റ്യാ നിന്‍റ സാദനങ്ങള് അബ്ട കെടക്കും. ചുമ്മാ കിട്ടണ വിന്‍റോസ് നെനക്ക് വീണ്ടും കേറ്റാം. പിന്നേ കാശ്കള് കൊടുത്ത് വാങ്ങ്യാ ഈ പ്രശനമില്ല കേട്ട.

എന്നാ അടുത്ത കാര്യം പറയണ്ണാ.
ഇത്രേം ചെയ്ത് കഴിഞ്ഞാ പോയി ഒരു ആന്‍റിയ താഴോട്ട് എറക്കിക്കൊണ്ട് വാ.
അണ്ണാ അത്പ്പം നമ്മള് പോയി വിളിച്ചാ ആന്‍റി താഴോട്ട് എറങ്ങി വര്വോ അണ്ണാ.
അതല്ലടേ... ആന്‍റി വൈറസ്കള്. ദാണ്ട ഇബ്ട ഞെക്ക്.
ശരിയണ്ണാ. ഇത്രേം ചെയ്താ വൈറസ്കള് വരൂല്ലീ അണ്ണാ?

ഇത്രേം ചെയ്താലും വൈറസ്കള് വരുമെടേ. അത്ങ്ങള് നിന്‍റ സാദനത്തി പിടിക്കാണ്ടിരിക്കണോങ്കി ദാണ്ട ഇത്രേം കൂടി ചെയ്യ് കേട്ട.
എത്രേം കൂടി അണ്ണാ?
ആദ്യം തന്ന വരുന്ന മെയിലുകളില അറ്റാച്ച്മെന്‍റുകള് നല്ല ഒറപ്പൊണ്ടങ്കിലേ തൊറക്കാവൂ കേട്ട. അത് വല്ല വൈറസ്കള് കേറ്റിയ ഫയലുകളുമാരിക്കും.
അങ്ങനത്ത പയലുകള ഞാങ്കട്ടിട്ടൊണ്ടണ്ണാ...... സൂഷിച്ചോളാം.

പിന്ന കമ്പി സൈറ്റ്കളി പോണത് സൂക്ഷിക്കണം. അവമ്മാര് നാലു പടവും കാണിച്ചിട്ടിട്ട് നിന്‍റ സാദനത്തി മുഴുവോനും സങ്കതി കേറ്റും.
അയ്യോ അണ്ണാ അത് എങ്ങനേണ്ണാ??
അബ്ട പോവുമ്പം നെനക്കൊന്നും കണ്ണ്കള് കണ്ടൂടല്ല്. അത് ഇന്‍സ്റ്റാള് ചെയ്യട്ടാ, ഇത് ഇന്‍സ്റ്റാള് ചെയ്യട്ടാ എന്നക്ക ചോയിക്കുമ്പം കണ്ണും കൂമ്പിച്ച് വച്ച് കേറ്റിക്കോന്ന് പറയുമ്പം ആലോശിക്കണം കേട്ട.

അണ്ണാ.... യുറീക്കാ വിജ്ഞാന പരൂഷാ........
നീ കാര്യം പറയടാ പാച്ചൂ.
കൃഷി ആപ്പീസിലും കറണ്ടാപ്പീസിലും ഫൂലോഗ കറ്ഷകന്‍റ വീട്ടിലും വൈറസ്കള് കേറ്യതിന്‍റ കാര്യം പുടികിട്ടി അണ്ണാ........

Wednesday, March 5, 2008

ഓപ്പണ്‍ സോര്‍സ് അടിക്കാഴ്ചകള് -- ടോര്‍വാള്‍ട്സ് അണ്ണനും സ്റ്റാള്‍മാനും

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ ബ്ലോഗില യേതെങ്കിലും പരിഫാഷ വായിച്ചേച്ചും വരണം)

എഴുതിയതു് രസക്കൊച്ചന്‍, പരിഫാഷ കോവാല കൃഷ്ണന്‍, പണ്ടാരമടങ്ങിത്തുടയില്‍.

ഇംഗ്ലീശിലുള്ള സ്രോതസ്സ്

തൊറന്ന് മലന്ന് കെടക്കണ സ്രോതസ് ഒരുവാട്...............................കണ്‍ഫ്യൂഷ്യസ് ആവാമ്പോണ്. ഇപ്പം കയ്യിലൊള്ള സാധാരണേന്ന് വ്യത്യാസോള്ള മൂന്നാം നമ്പര് ജീപ്പിയെല്ല് ( ചുമ്മാ കിട്ടണ കമ്പ്യൂട്ടറ് പരുവാടികളുട ധര്‍മ്മസ്ഥാപനത്തിന്‍റ ലോകം മുയുവന്‍ വ്യാപിച്ച് കെടക്കണ അറിവ് ശേകരത്തീന്ന് ആവശ്യോള്ള വെഷയങ്ങട വെവരങ്ങള് ശേകരിക്കാന്‍ കോവാലനപ്പോല ഒള്ളോര സകായിക്കണ ഹൈപ്പറ് ലിങ്ക് ജാല ശ്രിംഗല നടക്കണ ( വെബ് സൈറ്റ്കള്) സ്ഥലത്തൊള്ള കരട് കാണണോങ്കി ഇബ്ട ഞെക്ക്), (1) DRM-പ്രാപ്തമാക്കിയ ജീപ്പിയെല്ല് കമ്പ്യൂട്ടറ് പരുവാടികള് അല്ലങ്കി (2) ഒരു ഉല്പന്നോ കണ്ടുപിടിത്തങ്ങളാ ഉപയോഹിക്കാനും ഒണ്ടാക്കാനും വിയ്ക്കാനൂള്ള കുത്തക അവകാശങ്ങള് അല്ലങ്കി പാറ്റന്‍റ്കള് ഒള്ള കമ്പ്യൂട്ടറ് പരുവാടികളില് ജീപ്പിയെല്ല് മുദ്രമോതിരങ്ങള് ഉപയോകിക്കണത് വെലക്കാന്‍ ശ്രമിക്കൂന്നാണല്ല്. കരട്കള് വിശതീകരിക്കണ്:

ഉപയോഹിക്കണോരുട വിമോചനങ്ങള് എന്ന ജീപ്പിയെല്ലിന്‍റ ഉദ്ദേശ്യലക്ഷ്യങ്ങളുമായിട്ട് ( മങ്കലാട്ടച്ചാ ഓര്‍മകള് ഒണ്ട് കേട്ട) അടിസ്ഥാനപരങ്ങളായി പൊരുത്തങ്ങള് ഇല്ലാത്ത സങ്കതികളാണല്ല് DRM; അതോണ്ട് ജീപ്പിയെല്ല് ഒറപ്പുപറേണതെന്തന്നുവച്ചാ, നമ്മള് തലവഴിയേ മൂടണ കമ്പ്യൂട്ടറ് പരുവാടികള് 1, 0 എന്ന് രണ്ട് അക്കങ്ങള് ഉപയോകിച്ച് കമ്പ്യൂട്ടറുകളില് ശേകരിച്ച് വയ്ക്കണ പ്രക്രിയകള് (ഡിജിറ്റല്കള്) സംബന്ധിച്ചതിന്‍റ വെലക്കുകളീന്ന് രക്ഷപ്പെടലുകള് ഇല്ലാതാക്ക്യ യാതൊരു യേര്‍പ്പാടിനും അമ്മച്യാണ സമ്മതിക്കൂല്ലന്ന്.

ഒടുക്കത്തില്, പാറ്റന്‍റ്കള് ഒള്ളോര് എല്ലാ പരുവാടികളേയും സ്ഥിരായിട്ട് പേടിപ്പിക്കുമല്ല്. ചുമ്മാ കിട്ടണ കമ്പ്യൂട്ടറ് പരുവാടികള് വിയ്ക്കാന്‍ നടക്കണ ചെറ്റകള് അതും എടുത്തോണ്ട് പ്വായി പാറ്റന്‍റ്കള്ക്ക് ഒള്ള ലൈസന്‍സ്കള് എടുത്ത് സ്വകാര്യ സ്വത്താക്കണ സ്വയമ്പന്‍ ആപത്തുകള് പറ്റുമെങ്കി ഒഴുവാക്കാന്‍ ഞമ്മക്ക് ആഗ്രഹോണ്ട്. ഈ ചതികള് ഒണ്ടാവാണ്ടിരിക്കാനക്കൊണ്ട്, പാറ്റന്‍റ്കള്ക്ക് ഒള്ള ലൈസന്‍സ്കള് എടുക്കുമ്പം ഒന്നീ ചുമ്മാ എല്ലാര്‍ക്കും കേറി മേയാന്തക്കോണ്ണം എടുക്കണം, അല്ലങ്കി എടുക്ക്വേ ചെയ്യല്ല് എന്ന് ജീപ്പിയെല്ല് ആ നായിന്‍റ മക്കളോട് പറഞ്ഞിട്ടൊണ്ട്.

രണ്ടാം നമ്പര് ജീപ്പിയെല്ല് പ്രകാരം സ്രോതസ് മുദ്ര വിതരണം ചെയ്യണോന്നൊള്ളോണ്ട് ലിനസ് ടോര്‍വാള്‍ട്സ് അണ്ണന്‍ ഈ പദ്ധതികള “ഉച്ചക്കിറുക്ക്” എന്നാണ് വിളിച്ചേക്കണത് -- സാധാരണേന്ന് വ്യത്യാസോള്ള മൂന്നാം നമ്പര് കമ്പ്യൂട്ടറും അതില എലക്ട്രൊണിക് സാമഗ്രികളും തരുന്നോരുമായിട്ട് വെര്‍തേ അടിയൊണ്ടാക്കാന്‍ നോക്ക്വാണ്. ടോര്‍വാള്‍ട്സ് അണ്ണന്‍ വിശതീകരിക്കണ്:

തന്നടേ... മേ മാസത്തില് DRM കുരുത്തം കെട്ടോനാവും. അതും എടുത്തോണ്ട് അയലോക്കക്കാരന്‍റ ഇരുമ്പുസാധനത്തിന്‍റ മേളില് ഓടാനാ വല്ലോം ചെന്നാ നടക്കണ ചേലില്ല. പക്ഷേങ്കില് നിന്‍റ കയ്യില് സ്രോതസ് മുദ്രേല്ലേ ഇരിക്കണത്, നീ അത് മാറ്റ് (അല്ലങ്കില്‍ അറിയാവുന്നോരാരെങ്കിലും മാറ്റിയത് എട്ക്ക്). ആ നിബന്ധനകള് എപ്പഴും ഒണ്ടാരുന്ന്. നിന്‍റ കയ്യില് സ്രോതസ്സ് ഒണ്ടടേ...

വ്യത്യാസമെന്തേരന്നാ? ഇരുമ്പുസാധനങ്ങള് എടുത്തോണ്ട് ഓടുമ്പം പട്ടാളക്കാരന്‍റ ഒപ്പ് വേണം. ഇരുമ്പുസാധനങ്ങള് അടച്ചു വയ്ക്കാത്തത് ഇരുമ്പു കടക്കാരുട ലൈസന്‍സ്കള് അങ്ങന ആയോണ്ടാരിക്കും. അത് അവരുട കൊഴപ്പം. അത് കമ്പ്യൂട്ടറ് പരുവാടികളുട കൊഴപ്പം അല്ലന്ന്. നീ ഒരു കാര്യങ്ങള് ചെയ്യ്: ഇരുമ്പുവിയ്ക്കണോന്‍റ അടുത്ത് നീ നിന്‍റ സാധനോം പൊക്കിയെടുത്തോണ്ട് പോ. എന്നിട്ട് അവന്‍റൂട പറ അവന്‍റ സാദനം നിന്‍റ പട്ടിയ്ക്ക് വേണംന്ന്.

ടോര്‍വാള്‍ട്സ് അണ്ണന്‍ പോയേച്ചും പറഞ്ഞത് കേക്കണോ? തന്‍റ കൊക്കില് ജീവനൊണ്ടങ്കി ലിനക്സിന നിശ്ചേം കഴിഞ്ഞ് നിയ്ക്കണ സാധാരണേന്ന് വ്യത്യാസോള്ള മൂന്നാം നമ്പര് ജീപ്പിയെല്ലിന്‍റ അടീലോട്ട് തൊറന്ന് വിടൂല്ലന്ന്.

നിങ്ങള് ആര്ട സൈഡഡേ? കുരു പൊട്ടിയ സ്റ്റാള്‍മാന്‍റ കൂടേ, അതാ ഈ ബ്ലോഹിന്‍റ നാഥനായ ടോര്‍വാള്‍ട്സ് അണ്ണന്‍റ കൂടേ? ഇപ്പം പറേണ്ട കേട്ട. ഞാമ്പിന്ന എപ്പഴങ്കിലും ചോയിക്കാം. അപ്പം പറേണേ.

Wednesday, February 27, 2008

ഉണ്ടിരുന്ന പുള്ളയും കണ്ടിരുന്ന നായരും

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും പിന്നെ ഈ പോസ്റ്റും വായിച്ചേച്ചും വരണം)

എഴുത്തിന് വല്യ ശേലൊന്നൂല്ലങ്കിലും കുത്തകേട ആളായോണ്ട് മാത്രം രശ്ശപ്പെട്ട് പോണ വല്യ എയ്ത്ത്കാരണാണല്ല് നമ്മട തന്തോയം പുള്ള. തട്ടിമുട്ടി ഒപ്പിച്ച് പൊയ്ക്കോണ്ടിരുന്ന അയാക്ക് ഇപ്പം അച്ചടിക്കാര കണ്ടൂട. എഴുതി വിടണത് മഷികള് പൊരളൂന്ന് പേടിക്കണ്ടാത്തോണ്ട് കൊഴപ്പമില്ല. അതോണ്ട് അയാള് എയ്ത്ത് രീതികള് അങ്ങ് മാറ്റി. ഇപ്പം പഴേ ലിഫീലാണ് പോലും സാധിക്കണത്. എന്തെങ്കിലുവൊക്കെ കാണിച്ച് കൂട്ടടേ... ആര് മൈന്‍റ് ചെയ്യണ്??? ചുണ്ടലിയപ്പേടിച്ചേച്ച് തറവാട്കള് ചാമ്പലാക്കണന്ന് കോവാലന്‍ കേട്ടിട്ടൊണ്ട്. സം‌വൃതോകാരത്തിന് പകരം ഇപ്പം ഇയാള് ബേറേ എന്തൊക്കേ സാധിക്കുംന്ന്. പോയി ഒണ്ടാക്ക്. സം‌വൃതനെ ഉപയോഹിക്കണത് തന്ന നിറുത്ത്. നമ്മക്കെന്ത്?

പുള്ള പറഞ്ഞ് നാക്കെടുത്തതും ദാണ്ട നമ്മട സ്വമകമ്മാര് ഓടി വന്നല്ല്. തോട്ടിങ്ക ചേട്ടന്‍ വന്നേച്ച് പുള്ളക്ക് വിപ്ലവാഫിവാദ്യം കൊടുത്ത്. എന്തേരടേ തോട്ടിങ്ങേ നീ എസ്സഫൈയാ? അതേ മൂത്ത ഡിഫി സാദനോ? രാല്‍മിനോവന്‍ ഓടിപ്പോയി സലാം പറഞ്ഞ്. അല്ലങ്കില്‍ തമ്മിത്തമ്മി കണ്ടൂടാത്ത വര്‍ഗ്ഗങ്ങളാണ്. അപ്പപ്പ കണ്ടോന അപ്പാന്ന് വിളിക്കണ ടീമുകള് തന്ന.

അതും പോരാഞ്ഞ് ദാണ്ട ഫൂലോഗത്തില കുരുകാരണോന്‍ നായര് കാല് മാറിയേക്കണ്. നമ്മട ഉമേ......ഷണ്ണന്‍റ കാര്യങ്ങള് തന്ന. ഷണ്ണന്‍ കോണ്ടസ്സയില് ഇങ്ങന പ്രസ്താവനകള് എറക്കി-

എഴുത്തു തുടങ്ങിയപ്പോള്‍ മുതല്‍ ഉകാരത്തിന്റെ ചിഹ്നത്തോടു കൂടി മാത്രമേ ഞാന്‍ സംവൃതോകാരം എഴുതിയിട്ടുള്ളൂ. ഇപ്പോഴും അതു തുടരുന്നു. ഒരു കാലത്തു് അതു മാത്രമാണു ശരി എന്നു ഞാന്‍ ഘോരഘോരം വാദിച്ചിട്ടുണ്ടു്. (ഞാന്‍ രണ്ടു കൊല്ലത്തിനു മുമ്പെഴുതിയ സംവൃതോകാരം, സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും, സംവൃതോകാരത്തെപ്പറ്റി വീണ്ടും എന്നീ ലേഖനങ്ങള്‍ കാണുക.) സംവൃതോകാരത്തെ ഉകാരത്തിന്റെ ചിഹ്നത്തോടൊപ്പം ചന്ദ്രക്കലയിട്ടെഴുതുന്നതു തെറ്റല്ല എന്നാണു് ഇപ്പോഴും എന്റെ വിശ്വാസം. എങ്കിലും അതു മാത്രമാണു ശരി എന്ന കടും‌പിടുത്തത്തില്‍ നിന്നു വളരെയധികം പിറകോട്ടു പോയിരിക്കുന്നു.

അണ്ണാ, കടും‌പിടുത്തങ്ങളില് നിന്നു പൊറകോട്ടു പോവല്ലേ. അണ്ണനും കൂട പൊറകോട്ട് പോയാ മലയാള ഫാഷേട ഗതി എന്താവുമണ്ണാ? ആരക്കും വേണ്ടാത്ത വൃത്തോം ചതുരോം പാട്ട്കളില് വേണോന്ന് അണ്ണന്‍ പറഞ്ഞപ്പഴാ എനക്ക് പുടി കിട്ടീത്. അണ്ണന് അറിഞ്ഞൂടാത്ത കാര്യമില്ലല്ല് അല്ലീ. ഗൂഗ്‍ള്കാര് എങ്ങന സഹിക്കണ് അണ്ണാ??? അണ്ണന്‍ ഇനീം സം‌വൃതോകാരമിട്ടിട്ടേ സാദിക്കാവൂ കേട്ട.....

Sunday, February 24, 2008

പെരിങ്ങാടനെന്താ കൊമ്പൊണ്ടാ?

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

ഇദ് നല്ല കൂത്തടേ.. ദാണ്ട പെരിങ്ങാടന ഫാഷേട എഴുത്തച്ഛനാക്കിയേക്കണ്. കീമാപ്പ് എഴുതിയോന എഴുത്തച്ഛനാക്ക്വങ്കി വരമൊഴിക്കാരന്‍ ആരായിട്ടും ബരും?? അമ്പയിനായിരം ഡവുണ്‍ലോഡു പോലും. അയിന് നമ്മള് അമ്പയിനായിരം പേര് ഇവുട ബ്ലോഗുകള് എഴുതണൂല്ല. വായിക്കണൂല്ല. കീമാപ്പല്ലങ്കി കീകോപ്പ്. പെരിങ്ങാടനല്ലങ്കി പഴങ്ങാടന്‍. ഒന്ന് പോടേ...

പിന്ന ഇതക്കക്കേട്ടിട്ട് ഈ ‘തറ’വാടിക്ക് കടിക്കണതാണ് മനസ്സിലാവാത്തത്. നല്ല കടി ആണങ്കി മുരിക്കിന്‍റ തടീക്കൊണ്ടിട്ട് ഒരയ്ക്കടാ കൂവേ. നന്ദി പറയണോങ്കി തൊടക്കത്തി പറയണം പോലും. ഇയാള ഒണ്ടാക്കിയതിന് സ്വന്തം തന്തേയ്ക്കും തള്ളയ്ക്കും താങ്ക്യൂകള് പറയുവാ അതാ താന്‍ പ്വായി ആദിമമനുഷ്യന് താങ്ക്യൂകള് പറയ്വാ? അറു വഷളന്‍.

Tuesday, February 19, 2008

(മങ്കല) കാട്ടു കള്ളന്‍ പവിത്രന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

കോവാലണ്ണാ സുകങ്ങള് തന്നേണ്ണാ??
നമക്ക് എന്തേര് സുകങ്ങളടേ.. നീ പറഞ്ഞിട്ടല്ലീ നമ്മള് പോയി ആ കുയീ ചാട്യത്?
ഏത് കുയി അണ്ണാ?
എടേ.. ഈ മങ്ങലാട്ടച്ചന് ഒന്നും അറിഞ്ഞൂടേടേ? എന്ന പോസ്റ്റുകള് വായിച്ച് സായൂജ്യമടഞ്ഞ ചില സ്വമകന്മാര്‍ എന്നെ ഫീഷണിപ്പെടുത്തിയെടേ..
അണ്ണനെ എന്ത് പറഞ്ഞണ്ണാ. അണ്ണന് കുറ്റമില്ലന്ന് ഞാമ്പറയാണ്ണാ.
എടേ നീ എന്നെ ചിരിപ്പിക്കല്ലേടേ. ചിലേമ്മാര് പറഞ്ഞ് അവമ്മാര്‍ക്ക് എന്നെ മനസ്സിലായേക്കണന്ന്.
അതു ചുമ്മാതല്യണ്ണാ. അണ്ണനെ എനിക്ക് വരെ പുടി കിട്ടീട്ടില്ലല്ലണ്ണാ.
എന്നാ പുല്ല് എന്തരാ വരട്ട്.
അണ്ണന്‍ ന്നാള് പറഞ്ഞല്ലണ്ണാ ഏതാ ഒരു കാട്ട് കള്ളനപ്പറ്റി. എനിക്ക് ഇപ്പം ആളപ്പുടി കിട്ടി അണ്ണാ.
ആരടേ അത്? ഈ കൊവാലനറിയാത്ത കാട്ട് കള്ളനാ..
അണ്ണന്‍ കോളറക്കാലത്ത പ്രണയം, സ്വാറി, ഇന്‍റര്‍നെറ്റ്കാലത്തെ മലയാളഭാഷാപ്രശനം ഒന്നൂട വായിച്ചേച്ചും വാണ്ണാ.
ഇനീം എനിക്ക് വായിക്കാ വയ്യടേ.. ഞാ മടുത്ത് ഇരിക്കണ്.
അണ്ണാ അങ്ങേര് അതില് എഴുതി വച്ചേക്കണ പുളൂസ് വായിച്ചാ അമ്മച്ച്യാണ സകിക്കൂല.
എടേ നീ വെവരം വച്ചല്ലടേ. എന്തര് പുളുകള് നീ കണ്ട് പിടിച്ചടേ?
കൊറേ ഉണ്ടണ്ണാ. അണ്ണന് വെടി സാമ്പിളുകള് വേണോങ്കി പിടിച്ചോ.
എടേ. വെറുതേ ആശിപ്പിക്കല്ലടേ. എവിടേടേ വെടികള്?
അതല്ലണ്ണാ.
ആ എന്നാ പറ. ആരങ്കിലും പറേണോല്ല്.

കമ്പ്യൂട്ടറില് മലയാളം ഉപയോഹിച്ചില്ലെങ്കി അത് അലങ്കാര വസ്തു ആവ്വോണ്ണാ? ഉദ്യോഗസ്ഥമേധാവികളും മന്ത്രിമാരും മലയാളം ഉപയോഗിക്കണില്ല പോലും. അത് ഇയാള് എങ്ങെനെ അറിഞ്ഞണ്ണാ?
അത് ടെലിവിശം വാര്‍ത്ത കണ്ടപ്പം സാറിന് മനസ്സിലായതാടേ.
അതോണ്ട് കമ്പ്യൂട്ടര് അവര് അലങ്കാരവസ്തു ആക്ക്യാണ്ണാ? എന്തര് ലാജിക്കണ്ണാ.
അത് പറഞ്ഞപ്പഴല്ലീ.. എടേ, എനിക്കും വീട്ടി ഒരു അലങ്കാരവസ്തു വേണമല്ല്.
അണ്ണാ, ലോജിക്ക് അപ്ലേ ചെയ്യണ്ണാ. അണ്ണമ്പോയി റേഡിയോ തൊറന്ന് ഇംഗ്ലീഷ് വാര്‍ത്ത കേക്കണ്ണാ. അപ്പഴ് അത് അലങ്കാരവസ്തു ആവൊല്ല്യേണ്ണാ?
നിന്‍റെ പുത്തി അപാരം തന്നടേ........

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇപ്പോഴും ആംഗലത്തിലാണ്. ഭരണഭാഷ മലയാളമാക്കുന്നതില്‍ നാം പുലര്‍ത്തുന്ന നിഷ്കര്‍ഷയുടെ മികച്ച ഉദാഹരണമാണിത്.
ഇത് എന്തരണ്ണാ ഈ എഴ്ത്യേക്കണത്?
അത് സാറ് തമാശ എഴുതാന്‍ നൊക്കിയതല്ലീ, പോട്ടടേ.
അത് പറ. സര്‍ക്കാസം. സീരിയലിലെ പ്രേതങ്ങള് തമാശിക്കണ പോല ഒണ്ട്. സാറ് ഒന്നീ തമാശിക്കണം. അല്ലങ്കി കാര്യം പറയണം.
ഇത് രണ്ടും അറിഞ്ഞൂടാത്ത സാറിനും ജീവിക്കേണ്ടേടേ?

എന്തരണ്ണാ ഈ ഇന്‍ഡി മെയിലിംഗ ലിസ്റ്റ്കള്?
അത് സാറ് ഇന്‍ഡിക് എന്നെഴുതിയപ്പം ഇന്‍ഡി എന്നായിപ്പോയതല്ലേടേ..
അപ്പം സിഡാക് എന്നൊള്ളാതിന് പകരം സിഡാ മതിയാണ്ണാ? ലൈലാക് എന്നൊള്ളത് ലൈലാ എന്ന് വിളിച്ചാ മതിയാണ്ണാ?
എടേ നീ ഓവറാക്കല്ലേ ലൈലാക്ക് അല്ല, ലൈലായ്ക്ക്.
അണ്ണാ, ഇത് അണ്ണന്‍റെ ലൈന്‍ ലൈല അല്ല. ഒരു കളറുകളാ. ലൈലാക് കളറ്. (Hex: #CAA2C8) (RGB: 200, 162, 200) ഈ അണ്ണന് കമ്പ്യൂട്ടറുകള് ഒരു അലങ്കാര വസ്തുക്കള് തന്നല്ല്.
നീ പറഞ്ഞ് വരണത് പുടി കിട്ടിയെടേ. മാതൃഫൂമികളില് ഇതൊക്ക മനസ്സിലാവണ ആരൂല്ല. അപ്പം എഴുതിക്കൊടുക്കുന്നോന്‍ തന്ന കേമന്‍. ഇന്‍ഡി എങ്കി ഇന്‍ഡി. ആര് നോക്കണ്.

ലോകത്തിലെ എല്ലാ ഭാഷകളും അനായാസം ഫലപ്രദമായി കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനും ഇന്റര്‍നെറ്റ് വഴി ഈ ഭാഷകളില്‍ വിവരവിനിമയം അനായാസമാക്കാനും സഹായകമായ സാങ്കേതികവിദ്യ രൂപപ്പെടുത്തുക എന്നതാണ് ഈ കണ്‍സോര്‍ഷ്യത്തിന്റെ ഉദ്ദേശ്യലക്ഷ്യം.
എന്തരണ്ണാ ഈ ഉദ്ദേശ്യലക്ഷ്യങ്ങള്? ഏതെങ്കിലും ഒന്ന് പോരേണ്ണാ?
ഒരു വെയിറ്റ് വേണോങ്കി രണ്ടും വേണോടേ. തൂറി വെളിക്കെറങ്ങീന്നൊക്കെ നമ്മള് പറയൂല്ലീ. അത്പോല തന്ന.
എന്നാലും അണ്ണാ, “This Corporation’s purpose shall be to extend, maintain and promote the Unicode Standard and other standards related to internationalization technologies” എന്നു പറേണതിന്‍റെ മലയാളോണാണ്ണാ സാറ് മോളില് എഴുതി വിട്ടേക്കണത്.
സാറ് മലയാളം സാറല്ല്യേടേ? സാറ് ഇനി ഇംഗ്ലീശും കൂടി പഠിക്കണോന്ന് വച്ചാ പാടല്ല്യേടേ?

യൂനിക്കോഡില്‍ ചില്ല് അക്ഷരമില്ല എന്നും ചില്ലക്ഷരം മലയാളത്തിന് ആവശ്യമില്ല എന്ന് ചിലര്‍ വാദിക്കുന്നു എന്നെല്ലാം പ്രചരിപ്പിക്കുന്നത് എന്ന് സാറ് പുളു എഴുതിപ്പിടിപ്പിച്ചിട്ടൊണ്ടണ്ണാ.
സാറ് നല്ല ഫാവന ഒള്ള ആളാണടേ. യൂനിക്കോഡില്‍ ചില്ല് അക്ഷരമില്ല എന്ന് വാദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പുളുവാണന്ന് കോവാലണ്ണന്‍ പറഞ്ഞതില്‍ കുഴമ്പില്ലന്ന് സ്വമകന്‍ പറഞ്ഞാന്‍ കണ്ടിയ്ക്കുമോ എന്ന ചോദ്യം കൊള്ളാമല്ല് എന്ന് ആര്‍ക്കെങ്കിലും ത്വാന്നിയാല്‍ അവരെ എതിര്‍ക്കാന്‍ പറ്റ്വോ എന്ന് ചിന്തിക്കാതിരിക്കണോങ്കി കാശ്കള് തരാന്‍ റെഡിയാണന്ന് ഞാമ്പറഞ്ഞാ നീ കേക്ക്വോ?
ഇല്ലണ്ണാ, ഞാന്‍ ആക കണ്‍ഫ്യൂഷ്യസ് ആവും.
അത്രേ ഒള്ളടേ അവരുടേം ഉദ്ദേശ്യലക്ഷ്യങ്ങള്.
ഏതെങ്കിലും ഒന്ന് പോരേണ്ണാ?
ഒര് വെയിറ്റ് ഇരിക്കട്ടടേ..

മലയാളിസമൂഹത്തിന്റെ ഭാഷയെ സംബന്ധിക്കുന്ന ജീവല്‍പ്രധാനമായ ഒരു കാര്യം കാലിഫാര്‍ണിയായി നടക്കണെന്ന് പറേണത് പുളുവാണണണ്ണാ. അവിടേ ഒരു തമിഴ് മുടീം നടക്കണില്ല. മലയാളങ്ങള് മര്യാദയ്ക്ക് കമ്പ്യൂട്ടറി കാണിക്കണോന്ന് തീരുമാനിക്കാന്‍ പിന്നെ അവര് അണ്ണനെ വിളിക്കണോണ്ണാ?
എന്നെ വിളിക്കണ്ടടേ. നമ്മട എം‍പ്ടി സാറിന വിളിച്ചൂടേ.
ഈ പറേണ സാറമ്മാര് എടപെടാന്‍ തക്ക മൊടയൊന്നും അവിട നടക്കണില്ലണ്ണാ. അവര് ഫാഷയ തിരുത്തണില്ല. മറിക്കണില്ല. ഒരു മുടീം (തമിഴ്) ചെയ്യണില്ല.
എടേ എന്നാലും നമ്മട എം‍പ്ടി സാറിന വിളിച്ചൂടേ.
അണ്ണന്‍റെ തല എം‍പ്ടി ആണാണ്ണാ? അണ്ണന്‍ സ്വമകന്മാരപ്പോല പൊലമ്പല്ലണ്ണാ.

ഇനി എന്തരടേ അടുത്ത പുളൂസ്?
മെയിലിംഗ് ലിസ്റ്റില്‍ കേരളത്തിലെ ഭാഷാപണ്ഢിതന്മാരില്‍ ഒരാളും ഇക്കാലത്തിനിടയില്‍ അഭിപ്രായം പറയാന്‍ എത്തിയിട്ടില്ല എന്ന് പറഞ്ഞത് പുളുവാണണ്ണാ.
അപ്പം എം‍പ്ടി വന്നാടേ?
ഇല്ലണ്ണാ. ഈ സാറ് കൂടക്കൂട വന്ന് അഫിപ്രായം പറയുമല്ല്.
എടേ ആക്കല്ലേടേ. ജീവിച്ച് പ്വോട്ടടേ.

അണ്ണാ, പിന്നത്ത ഒരു വലിയ പുളു കേക്കണാ?
അപ്പം ഇപ്പം പറഞ്ഞതൊക്കെ ചെറിയ പുളുകള് ആരുന്നോടേ?
അണ്ണാ, കേക്കണ്ണാ. ഒരുവാട് സംസാരിച്ചാ ഞാന്‍ മറന്നുപോവും.
ആ എന്നാ നീ പറ.
ചില്ലുകള് എങ്കോട് ചെയ്താ മലയാളത്തി സ്പൂഫിങ്ങ് നടക്കുമെന്നണ്ണാ.
അത് എന്തരടേ? കേരളസര്‍ക്കാര്‍ എന്ന പേരിലുള്ള വെബ് സൈറ്റ് നാലു രീതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും എന്ന് സാറ് പറഞ്ഞത് തന്നേ?
അത് തന്നണ്ണാ. അണ്ണന്‍ ഉമേശണ്ണന്‍റെ കോണ്ടസ്സാ കണ്ടിട്ടൊണ്ടാണ്ണാ?
അയ്യേ, ഞാന്‍ ആ ടൈപ്പ് അല്ലടേ.. നീ കണ്ടിട്ടൊണ്ടാ? സ്വയമ്പന്‍ കോണ്ടസ്സ ആണ?
അതല്ലണ്ണാ കോണ്ടസ്സപ്പോസ്റ്റ്.
ആ അതാ. അത് കണ്ടിട്ടൊണ്ടല്ല്. നീ കാര്യങ്ങള് പറ.
അതില് ഉമേശണ്ണന്‍ പറഞ്ഞത് കേട്ടാ?
അയ്യോ ഉമേശന്‍ പാഡ്കാസ്റ്റുകള് തൊടങ്ങിയാടേ?
ഇല്ലണ്ണാ. എഴുതിയത് വായിച്ചാ?
നീ കാര്യം പറേടേ, കെടന്ന് വളച്ച് കെട്ടാത. നിന്ന കാളജി ചേര്‍ക്കണാ?
അതില് പറഞ്ഞിട്ടൊണ്ടണ്ണാ... മലയാളത്തിലും സ്പൂഫിംഗ് ഉണ്ടാക്കാന്‍ ചില്ലുകള്‍ എന്‍‌കോഡ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ വേണ്ട. ഥ എന്ന മലയാള അക്ഷരത്തിനു പകരം മ (ம) എന്ന തമിഴ് അക്ഷരം ഉപയോഗിക്കാം. ട എന്ന മലയാള അക്ഷരത്തിനു പകരം എസ് (s) എന്ന ഇംഗ്ലീഷ് അക്ഷരം ഉപയോഗിക്കാം. മലയാളത്തില്‍ത്തന്നെ ന്‍ എന്ന ചില്ലിനു പകരം 9 (൯) എന്ന അക്കവും ര്‍ എന്ന ചില്ലിനു പകരം 4 (൪) എന്ന അക്കവും ഉപയോഗിക്കാം. അനുസ്വാരവും ഠ എന്ന അക്ഷരവും ഒ (o) എന്ന ഇംഗ്ലീഷ് അക്ഷരവും 0 എന്ന അക്കവും ൦ എന്ന മലയാള അക്കവും ഉപയോഗിച്ചും സ്പൂഫിംഗ് നടത്താം.
അപ്പം അത് വേ ഇത് റേ ആണോടേ? ബാങ്കിപ്പോവുമ്പം ഞാന്‍ ZWJ കൂട കൊണ്ട് പോണ്ടി വരുവോടേ?
അണ്ണാ, പുത്തി ഉപയോഗിക്കണ്ണാ.
ശരിയെടേ.. നീ ആള് കൊള്ളാമല്ല്. അപ്പഴടേ ഇന്‍ഡി മെയിലിംഗ് ലിസ്റ്റിലും ബ്ലോഗിലും നടന്ന ചര്‍ച്ചകള്‍ അവസാനം വരെ കാത്തിരുന്നു വായിച്ച ഒരാള്‍ എന്ന നിലയില്‍ ചില്ലക്ഷരത്തിന്റെ എന്‍കോഡിംഗ് എന്തിനെന്ന് എനിക്ക് മനസ്സിലാക്കാനായിട്ടില്ല എന്ന് സാറ് പറേണതാ?
അണ്ണാ അണ്ണന്‍ മൊയലിനെ പിടിച്ചിട്ടൊണ്ടാ?
മൊയലാ? എന്തരടേ നീ പറേണത്? പണ്ട് ഞാങ്കൊറേ മാനിനേം മൊയലിനേം പിടിച്ചിട്ടൊണ്ടടേ.
അണ്ണന്‍ പിടിച്ച മൊയലിന് എത്ര കൊമ്പ് ഒണ്ടാര്ന്ന്?
മൊയലിന് കൊമ്പ്കളാ?
അത് തന്നണ്ണാ. സാറ് പിടിച്ച മൊയലിന് രണ്ടുമൂന്നാല് കൊമ്പൊണ്ട്.
അത് ശരി. അപ്പം അതാണ് കാര്യങ്ങള്. എടേ താങ്ക്യൂകള് ഒണ്ട് കേട്ട.
കോവാലണ്ണന്‍ വെഷമിക്കാതിരി. എല്ലാം ഞാ ശരിയാക്കിത്തരാന്ന്.

അതക്ക പോട്ട്. നെനക്ക് അപാര വെവരം തന്നല്ല്. നീ ആരടേ?
അണ്ണാ. ജ്വാലികള് നോക്കീട്ടാണാണ്ണാ വെവരം അളക്കണത്. ഞാന്‍ പാച്ചു. യേത്?
പാച്ചൂം കോവാലനും. നല്ല പഷ്ട് ടീമുകള്.
അണ്ണാ ആക്കല്ലേണ്ണാ.

Friday, February 15, 2008

ഈ മങ്ങലാട്ടച്ചന് ഒന്നും അറിഞ്ഞൂടേടേ?

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

കോവാലണ്ണാ, അണ്ണന്‍ മങ്ങാട്ടച്ചന്‍റെ പൊളപ്പന്‍ സാധനം വായിച്ചാണ്ണാ?
മങ്ങാട്ടച്ചനല്ലടേ.. മംഗലാട്ട് സാറ്.
അങ്ങേരെങ്കി അങ്ങേര്. നീ വായിച്ചാ?
പിന്നെ വായിക്കാതേ? ആഴ്ചപ്പതിപ്പ് കിട്ടിയ ഒടനേ വായിച്ചത് അതല്ലീ? എന്തരടേ ചോദിച്ച്?
അല്ലണ്ണാ, സാറിന് തുണി ഇല്ലന്ന് അണ്ണന്‍ വിളിച്ച് പറയിണില്ലീ?
എടേ.. സാറിനല്ലടേ തുണിയില്ലാത്തത്. രാജാവിനെടേ.
ആരക്കെങ്കിലും ആവട്ടണ്ണാ, അണ്ണന്‍ പറയീന്‍.
ഞാമ്പറയുമേ..
അണ്ണന്‍ പറയണ്ണാ. അവര് എന്തര് ചെയ്യുമെന്ന് കാണട്ടണ്ണാ..
എന്നാ കേട്ടോ.
ഓ കേക്ക്വാണണ്ണാ.

സാറ് പറയണ കേട്ടാടേ... മലയാളം ബ്ലോഗ്, മലയാളം വിക്കിപീഡിയ എന്നെല്ലാം ഇക്കഴിഞ്ഞ കുറേ നാളായി പത്രമാദ്ധ്യമങ്ങളില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെട്ടുകാണുന്നു. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാമെന്നും ഇന്റര്‍നെറ്റില്‍ മലയാളഭാഷയില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാമെന്നും കേരളീയസമൂഹം മനസ്സിലാക്കുന്നതിന് ഇത് വഴിയൊരുക്കിയിട്ടുണ്ട്.

കള്ളോമല്ല് സാറേ ഇദ്. വാര്‍ത്തകണ്ട് ബ്ലോഗുകള് തൊടങ്ങിയ മലയാളിയേക്കാലും എത്രയോ അധികോല്ലേ കൊടേരപുരാണോം കുറുമയ്യാന്‍റെ കദകളും വായിച്ചേം വച്ച് ബ്ലോഗ് ഒണ്ടാക്ക്യോര്? മാതൃഫൂമീല് എഴുതാന്‍ സമ്മതിച്ചേന് അവരെ ഇങ്ങനെ സോപ്പിടണോ സാറേ?

അല്ല കോവാലേണ്ണാ, അണ്ണനിപ്പം ആരോട് ഇത് പറയണത്?
സാറിനോട് തന്നടേ. അങ്ങേര് കേക്കണങ്കി കേക്കട്ട്.
എന്നാ പറയണ്ണാ.

എടേ സാറിന് ഒരു ഡവുട്ടടേ.. വന്യമായ വനിക എന്നാല്‍ എന്തായിരിക്കാം?
എന്തായിരിക്കാം അണ്ണാ?

സാറൊരു കാളേജ് പ്രഫസറല്ലി. സാറിന് വന്യവനികേടെ അര്‍ഥം അറിഞ്ഞൂടാത്തോണ്ട് ചോദിക്കേണ്. ഞാമ്പോയി ശബ്ദതാറാവെലി എടുത്ത്......ല്ല. ഇല്ലാത്ത സാധനങ്ങള് എവിടെപ്പോയി എടുക്കാനെടേ? എന്നാലും പ്വോയി ഇംഗ്ലീശ് മലയാളം ഡിഷ്ണറി എടുത്ത് പിടിച്ച്. ഫസ്റ്റ് പേജ് മൊതല് തപ്പി നോക്കിയെടേ.

എന്നിട്ടെന്തായണ്ണാ?
തോക്കിക്കേറി വെടിമരുന്ന് ചവയ്ക്കാതെടേ..
എന്നാ അണ്ണന്‍ പറയീന്‍.

എടേ വനിക എന്നാ forest. വന്യ എന്നാ wild.
വന്യവനിക നോക്കാമ്പോയ അണ്ണന്‍ എന്തണ്ണാ ആദ്യം വന്യ നോക്കാത വനിക തപ്പിയത്?

എടേ പണ്ട് എളമരം കരീം മാഷ് പറഞ്ഞു തന്നത് പ്വോലെ ഇടത്തീന്ന് വലത്തോട്ടേ നമ്മള് തപ്പൂ. നമ്മള് അങ്ങനാ.
അപ്പം അണ്ണന് ഇതൊക്ക അറിയാമല്ലണ്ണാ..
നീ കേക്കടേ.. വന്യവനിക അപ്പം വന്യന്‍റെ വനിക ആണോ?
അണോണ്ണാ? അപ്പം ആരാ വന്യന്‍?
അല്ലടേ മണ്ടൂസേ. നീയും സാറിനെപ്പോലെ പറയല്ലേടേ.
എന്നാപ്പിന്നണ്ണാ വന്യപോലെയുള്ള വനിക?
എടേ നീ ഞാമ്പറയുന്ന കേട്ടാ മതി കേട്ടാ.
ശരിയണ്ണാ. അപ്പപ്പിന്ന എന്തരണ്ണാ വന്യവനിക?
എടാ വന്യവനിക എന്നുവച്ചാല്‍ വന്യമായ വനിക. Wild forest.
അപ്പം വലിയ കൊഴപ്പമില്ലാത്ത സാദനമാണല്ലണ്ണാ. ഞാമ്മിചാരിച്ച് കേരളത്തിലൊന്നും ഇല്ലാത്ത സാദനമാണന്ന്.
അതല്ലേടേ ഞാനും വിചാരിച്ച്. wild forest ഇല്ലാത്തോണ്ടാണ് സാറിന് കണ്‍ഫ്യൂഷ്യസ് ആയിപ്പോയേന്ന്. നമ്മള് നാട്ടീന്ന് ബിട്ടിട്ട് പയിനെട്ട് കൊല്ലമായേ. ഡബുട്ട് തീര്‍ക്കാമ്മേണ്ടി ഗൂഗിളിപ്പോയി “wild forest” and kerala തപ്പി. നോക്യപ്പം കാണാം 1590 മറുവടികള്. തള്ളേ ഞാന്‍ കറങ്ങിപ്പോയടേ.
അപ്പം സാറിന് ഇതൊന്നും അറിയാമ്മേലാത്തോണ്ടാണാണ്ണാ?
പോടാ അവുടുന്ന്. ഇതൊക്കെ സാറിന്‍റെ നമ്പരുകളല്ലേ.

അണാണ്ണാ? അപ്പം സാറിന് കണ്വലയത്തിന് എന്താണ് അര്‍ത്ഥം എന്നും മനസ്സിലായിട്ടില്ല എന്ന് പറേണതാ?
എടേ നീ കെടന്ന് പെടയ്ക്കാതിരി. ഞാന്‍ വീണ്ടും തപ്പിയെടേ.
ആരേണ്ണാ? എപ്പഴണ്ണാ?
ശ്ശെ, അതല്ലടേ, ഡിഷ്ണറി. അഞ്ഞൂറ്റി എഴുവത്തഞ്ചാം പേജില് ദാണ്ടേ കെടക്കണ് ലയം.
ലയം എവിടെക്കെടക്കണണ്ണാ?
ദാണ്ട നോക്കടേ. ലയം: mental concentration on a particular object. union or blending.

എന്തരണ്ണാ സംസ്കൃതത്തി പറയണത്?

നീ സഹല മലയാളം മൂശേട്ട സാറമ്മാരേയും മനസ്സി വിജാരിച്ച് അര്‍ഥം പറഞ്ഞു നോക്കടേ.
കോവാലണ്ണലയം എന്നു വച്ചാ കോവാലണ്ണനെപ്പോലെ ഒള്ള ലയം ആണാണ്ണാ?
എടേ നീ പഠിക്കൂല്ലന്ന് തന്നേടേ?
അണ്ണാ, ഒന്നൂട നോക്കാം. കോവാലണ്ണനാല്‍ ലയിച്ചു പോയത്?
ഒന്ന് എണീറ്റ് പോടേ.
കോവാലണ്ണനോ ലയമോ എന്ന് വര്‍ണ്ണ്യത്തിലാശങ്കു?
നീ എന്‍റേന്ന് വല്ലോ വാങ്ങിയ്ക്കും.
അണ്ണാ ചൂടാവല്ല്. ഞാന്‍ സാറല്ല കേട്ട. എന്നാപ്പിന്നെ കോവാലണ്ണന്‍റെ ലയം ആണാണ്ണാ?
കറക്ടെടേ. നീ പഠിച്ച് പോയല്ല്.
അണ്ണാ ഞാന്‍ കാളേജുകളി പഠിപ്പിക്കാമ്പോവാറായാ അണ്ണാ?
ആയിട്ടില്ലടേ നെനക്ക് വേണോങ്കി മാതൃഫൂമികളില് എഴുതിത്തൊടങ്ങാടേ..

എന്നാലുമണ്ണാ, എന്തരാണീ കണ്വലയം? കണ്വ എന്താണെന്ന് പുടി കിട്ടണില്ലല്ല്.
എടേ അത് ശരിയാണല്ലടേ. നമ്മള് വീണ്ടും ഡിഷ്ണറി തപ്പട്ട്.

എടേ ദാണ്ടേ കെടക്കണ് കണ്വന്‍.
ആരണ്ണാ അവന്‍?
എടേ കണ്വന്‍: A great sage; the fosterfather of Sakuntala. യുറീക്കാ വിജ്ഞാന പരൂഷാ...
അത് എന്തരണ്ണാ?
കണ്വലയം കിട്ടിപ്പോയെടേ.. കണ്വന്‍റെ ഒടുക്കത്തെ ലയം. യേത്? നമ്മട മുനിവര്യന്‍റെ കാണ്‍സന്‍റ്രേഷനുകള് തന്നെ.

കോവാലണ്ണാ... സാറ് പറേണ് ലോസഭ എന്ന വാക്ക് ടൈപ്പു ചെയ്യുമ്പോള്‍ ലോക്‌സഭ എന്നാവാതിരിക്കാന്‍ ZWNJ മലയാളത്തില്‍ ഉപയോഗിക്കേണ്ടി വരുംന്ന്. അതെന്തിനണ്ണാ?
അത് സാറ് തമാശിച്ചതാടേ. നീയങ്ങ് ക്ഷമി.

Friday, February 8, 2008

ആസ്കിയില്‍ സുറുമയിട്ട മനസ്സ്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റ് വായിച്ചേച്ചും വരണം)

രാവിലെ എണീറ്റും വച്ച് പ്വായി സീറൊ മലബാര്‍ ജോയിയെ, ശ്ശോ, തെറ്റി, സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിച്ചേച്ചും ബരാം എന്നുവച്ചപ്പം മനസ്സിനൊരു മടി.

ശ്ശൊടാ, ഇങ്ങനെ ബരേണ്ടതല്ലല്ലോ എന്നും ബിചാരിച്ച് ഞമ്മള് നേരേ ഗൂഗ്ലമ്മച്ചീരടുത്ത് ചെന്ന്. അമ്മച്ചിയാണെങ്കി പണ്ടേ ഈ ജ്വായിനരുമാരുടെ കാര്യത്തി ബെടക്കാ. ന്നാലും ഞമ്മട ആവശ്യമല്ലീ എന്നും വച്ച് യാതോരു ഉളുപ്പുമില്ലാതെ ഞമ്മള് ച്വായിച്ച്:

എന്തരമ്മച്ചീ, എനിക്ക് ഈ സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിക്കാന്‍ വൊരു മടി?

ഗൂഗ്ലമ്മച്ചിയല്ലീ ആള്. എല്ലാം പറഞ്ഞ് തന്ന്.

എന്‍റെ കോവാലാ, നീ പ്വായി സുറുമയെഴുതിയേച്ചും വാ.

ഞാന്‍ ചുമ്മാ ഒന്ന് ഞെട്ടി. വെറുതേയിരിക്കണ ഞാനെന്തിനമ്മച്ചീ സുറുമകള് എഴുതണ്?

അതല്ല കോവാലാ, നീ പോയി ആ സുറുമ എഴുതിയത് ബായീര്.

ഏത് സുറുമകള്?

ഞമ്മള സുരേശ് സുറുമ. കുരുകുലത്തിക്കെടന്ന് അടിവയ്ക്കണ പാച്ചുകാരന്‍ സുറുമസുരേശ്. അവന്‍ പറഞ്ഞത് നീ കേട്ടില്ലീ? സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിക്കാണോങ്കി നീ ഈ തുണി ഊരിയാലേ പറ്റൂന്ന്.

അപ്പഴല്ലീ ഞമ്മള് ഷര്‍ട്ടില് ന്വാക്കിയത്.സ്വാറികള് ഒണ്ട് കേട്ട. ഞാന്‍ ആസ്കി ഷര്‍ട്ടൂരി അലക്കാനിട്ട് കൂള്‍ കൂളായിട്ട് സീറൊ വിഡ്ത്ത് ജ്വായിനറിനെ അങ്ങീകരിക്കാന്‍ പ്വായി.

അങ്കിള്‍സ് പൊട്ടത്തരംസ്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റ് വായിച്ചേച്ചും വരണം)

അങ്കിള്‍-ന്ന് കേട്ടപ്പം ഞമ്മളു ബിജാരിച്ച് ഇച്ചിരി വയസ്സും പ്രായോം ആയ കാര്‍ന്നോരാന്ന്. എബ്ടെ? ഞമ്മളെപ്പോലെ പേരു മാത്രേ ഉള്ള്. പതിനാറായിരത്തിച്ചില്വാനം പെണ്ണുമ്പുള്ളമാരൊന്നൂല്ല.

ഉമേശണ്ണന്‍റെ അമ്മ ടീച്ചറാണെന്ന് മൂപ്പര് ബായിച്ചിരിക്കണ്. അതും കേട്ടോണ്ട്, “ആ അമ്മേ പോലെ” എന്നൊക്കെ തട്ടി ബിട്ടാലോ? ആ ടീച്ചറ് ആ ഏലായിലെ ഏറ്റോം പഠിപ്പിക്കാന്‍ അറിഞ്ഞൂടാത്ത ടീച്ചറാരുന്നെങ്കിലോ? ഉമേശണ്ണന് അത് ബലിയ അടിയല്ലേ.

ഉമേശണ്ണന്‍ ‘യേത് ടീച്ചറടേ’ എന്ന് ചോയിച്ച ഒടനേ അങ്കിളണ്ണന്‍ പ്ലാറ്റ് മാറ്റി. എന്നാ അണ്ണന്‍റെ അച്ഛന്‍ സാറിനെപ്പോലെ എന്നാക്കി.

പിന്നെ അങ്കിളിന് ആപ്പീസി ഇരുന്നാണോ വീട്ടി ഇരുന്നാണോ എല്ലാരും ഇതൊക്കെ എഴുതണേന്ന് ഒരു ഡബുട്ട്. എവിടേങ്കിലും ഇരുന്ന് എഴുതിയേം വച്ച്പോട്ട് അങ്കിളണ്ണാ. നിങ്ങള് ബേജാറാവാണ്ടിരിക്കീന്‍. ആപ്പീസ്സി ഇരുന്ന് എഴുതി എവന്‍റേക്കെ ജ്വാലികള് പോണങ്കി പോട്ട്. എവന്‍റേക്കെ ജ്വാലി പ്വോയ അണ്ണന് എന്ത്?

Wednesday, February 6, 2008

ആരാണ് കോവാലന്‍?

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

ഒന്നായ നിന്നെയിഹ എന്ന് പണ്ടാരാണ്ട് പറഞ്ഞോലെ സ്വമകന്മാര്‍ക്ക് ഒരു ഡബുട്ട്. യാരാണീ കോവാലന്‍?

വിശ്വമാണ് കോവാലനെന്ന് കൊറെയെണ്ണം. പാവം. അങ്ങോര് കുവൈറ്റിലെവിടെയോ രഹസ്യ സങ്കേതത്തിലല്ലേ? അല്ലെങ്കില് നാട്ടില്. നാട്ടില് വച്ച് അനിവറനിയനുമായി സംസാരിച്ചു പോലും. അണ്ണാ, കണ്ണിക്കണ്ടവന്മാരുമായി അധികം അടുപ്പം വേണ്ടെന്ന് ഞാന്‍ അണ്ണനോട് പറഞ്ഞിട്ടൊള്ളതാ. കേക്കൂല. വിശ്വനാഥാ, ഇവനൊക്കെ നാക്കിന്‍റെ ഒരു പാതി കൊണ്ട് ‘ഏട്ടാ’ന്ന് ഒലിപ്പിച്ചിട്ട് മറ്റേ പാതികൊണ്ട് തെറിവിളിക്കണോരാ. അടുക്കാന്‍ കൊള്ളൂല. കളയണ്ണാ. കഞ്ഞിക്ക് വകയില്ലാതാവുമ്പം മനസ്സിലാക്കിക്കോളും.

അടുത്ത ഡവുട്ട് കോവാലന്‍ ഉമേശണ്ണന്‍ ആണോന്നാ. കഷ്ടം. അങ്ങേര്‍ക്കിത് കേള്‍ക്കേണ്ടീം വന്നല്ലോ. അത്രേം വിവരം എനിക്കൊണ്ടാരുന്നേല്‍ ഞാന്‍ നിന്നേക്കെ നന്നാക്കാന്‍ നടക്കുവോടേ? നല്ല ഗസ്സുകളുമായി എറങ്ങടേ...

അപ്പം എവിടേങ്കിലും ബച്ച് ഇനീം കാണാം.

Tuesday, February 5, 2008

കണക്കിലെ കളികളും അനിവറനിയനും

ഓ, തന്നെ, തന്നെ...

അനിവറു അനിയന്‍റെ കടല്‍ കൊള്ളക്കാര് എന്ന പോസ്റ്റില്‍ ഞാമ്പോയി ചെല കമന്‍റുകളടിച്ചു. അനോണിയായിട്ടാരുന്നു ആദ്യ രംഗപ്രവേശം. രണ്ടു കമന്‍റു കഴിഞ്ഞപ്പം അനിയന്‍ എന്നെ വെലക്കി. എന്നാപ്പിന്നെ ബാക്കി ഇവിടെ ആവാന്നു വച്ചു.

ആദ്യമിട്ട കമന്‍റ്:

അനിവറനിയാ,

സായിപ്പന്മാര്‍ക്ക് ബുദ്ധിയില്ല. അവര്‍ ലോകവിവരമില്ലാത്തവരായതിനാല്‍ പല കള്ളക്കണക്കുകളും പലേടത്തും എഴുതി വയ്ക്കും. അതുപോലെയുള്ള ഈ കണക്കൊക്കെ വെള്ളം തൊടാതെ മലയാളത്തിലേയ്ക്ക് പകര്‍ത്തുമ്പോള്‍ ലോജിക് ഉപയോഗിക്കേണ്ടത്
അനിയനുള്‍പ്പടെയുള്ള പുതിയ തലമുറയല്യോ?

ഒരു ഉദയനെ തരാം. അതാവത്, ഉദാഹരണം.

അനിയന്‍റെ സുഹൃത്ത് മറ്റൊരു ‘സ്വമക’ക്കാരന്‍ പ്രവീണിന്‍റെ കാര്യം തന്നെ നോക്കുക. ആ ചെക്കന് കഞ്ഞിക്ക് വക കൊടുക്കുന്നത് HP ആണെന്ന് കേട്ടു. തെറ്റാണെങ്കില്‍ ക്ഷമീര്. ശരിയാണെങ്കില്‍ അവനേം കൂട്ടി ബാക്കി വായീര്.

ആ അനിയന്‍റെ കമ്പനി ഒണ്ടാക്കി വിടണ dv9700 നോട്ട്ബുക്കിന്‍റെ ഇന്ത്യയിലെ വില: 63,000 രൂപ. ആ നോട്ബുക്കിനോട് സമാനമായ നോട്ട്ബുക്കിന്‍റെ US-ലെ വില: $800.

ഇനി അനിവര്‍ അനിയന്‍ പറഞ്ഞ കണക്ക് നമുക്ക് അപ്ലൈ ചെയ്യാം, വോക്കേ?

HP നോട്ട്ബുക്കിന്‍റെ വില ഉണ്ടാക്കാനായി ഇന്ത്യയിലും അമേരിക്കയിലും ഒരാള്‍ എത്ര മണിക്കൂര്‍ ജോലിചെയ്യേണ്ടി വരും? ഇന്ത്യയിലെ നിയമപ്രകാരമുള്ള മിനിമം ശമ്പളം 66 രൂപ ആണ്. US-ലേത് $5.15-ഉം. അങ്ങനെ നോക്കുമ്പോള്‍ ഒരു അമേരിക്കക്കാരന്‍ 155
(ഏകദേശം രണ്ടാഴ്ച) മണിക്കൂര്‍ ജോലി ചെയ്താലാണ് ഈ നോട്ട്ബുക്ക് വാങ്ങാന്‍ പറ്റുക. ഇതേ നോട്ട്ബുക്കുവാങ്ങുവാന്‍ ഇന്ത്യക്കാരന്‍ 955 മണിക്കൂര്‍ (ഏകദേശം മൂന്നു മാസം) ജോലി ചെയ്യണം. ഈ കണക്ക് എല്ലാത്തിനും ബാധകമാണ് ദാസാ. തേയില, റബര്‍, ഹോണ്ട സിവിക് തുടങ്ങി മൊട്ടുസൂചിയുടെ വിലയിലും ഈ അസന്തുലനം കാണാം. സായിപ്പ് പടച്ചുവിടുന്ന പേപ്പറുകളെ കണ്ണും പൂട്ടി തര്‍ജ്ജമപ്പെടുത്താതെ കുറെയൊക്കെ ആലോചി നോക്ക്.

ബൈ ദ ബൈ, അനിയന് കഞ്ഞികുടിക്കാനുള്ള കാശ് ഏത് കടല്‍കൊള്ളക്കാരനാണ് തരുന്നത്?

-കോവാലകൃഷ്ണന്
‍അംഗം, കേരള യുക്തിവാദി സംഘം


അപ്പം അനിയന് ഹാലിളകി. അനിയന്‍ ഇങ്ങനെ പറഞ്ഞു:

അനോണിപ്രഭേ, കോവാല കൃഷ്ണാ

കോവാലാ , ആദ്യം ഒരു കാര്യം പറയട്ടെ കേട്ടോ, ഈ ബ്ലോഗ്
എനിക്കുപരയാനുള്ളതെഴുതാനാന്. ഇതിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായോ, എന്റെ സുഹൃത്തുക്കളുമായോ യാതോരുബന്ധവുമില്ലെന്നു ആദ്യം മനസ്സിലാക്കി വരൂ കോവാലാ..

താങ്കളുടെ കണക്കു കൊള്ളാം പക്ഷേ അത് തെറ്റാന്‍ കാരണം എന്റെ കണക്കിന്റെ അടിസ്ഥാനം പ്രതിശീര്‍ഷവരുമാനവും താങ്കളുടെ കണക്കിന്റെ അടിസ്ഥാനം മിനിമം കൂലിയുമാനെന്ന വ്യത്യാസമാണ്. വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലുമില്ലാതെ ഇപ്പണിക്കെറങ്ങരുതു കോവാലാ താങ്കളുടെ മണ്ടന്‍ കണക്കു കണ്ട് തലതല്ലി ചിരിക്കണോ
അതോ കരയണോ എന്ന അവസ്ഥയിലായിപ്പോയീ ഞാന്‍." 955 മണിക്കൂര്‍ (ഏകദേശം മൂന്നു മാസം കൊണ്ട് ) 63000 രൂപ 66 രൂപ ദിവസക്കൂലിയുള്ളയാള്‍ സമ്പാദിക്കുമെന്ന" താങ്കളുടെ
കണക്കുകേട്ടതിന്റെ മന്ദിപ്പ് ഇപ്പോളും മാറിയിട്ടില്ല. ഒരു അമേരിക്കക്കാരന്‍ 155 (ഏകദേശം രണ്ടാഴ്ച) മണിക്കൂര്‍ കൊണ്ട് മിനിമം കൂലി $5.15 വച്ച് ഇത്രേം സമ്പാദിക്കുമെന്നതും പുതിയ വിവരം തന്നെ. സായിപ്പന്‍മാര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടും ഇത്തരം പുതിയ ലോകവിവരങ്ങളുമായി കോവാലന്മാരിറങ്ങുന്നതുമായിരിക്കാം ഡിജിറ്റല്‍ വിപ്ലവം എന്നു പറയുന്നത് അല്ലേ ഗെഡീ.

സായിപ്പ് പടച്ചുവിടുന്ന പേപ്പറുകളെ കണ്ണും പൂട്ടി തര്‍ജ്ജമപ്പെടുത്താതെ കുറെയൊക്കെ ആലോചിച്ചിറക്കിയ ഈ വിവരം അപാരം തന്നെ ദാസാ.

അനോണിയായിപ്പോയല്ലോ അല്ലേല്‍ "ഈ കണക്ക് എല്ലാത്തിനും ബാധകമാണ് ദാസാ." എന്നു പറയുന്ന അങ്ങ് നാട്ടില്‍ വരുമ്പോള്‍ ഒരു എഞ്ചുവടിപ്പുസ്തകം കാല്‍ക്കല്‍ വച്ച് തൊഴുതേനേ ഞാന്‍

എന്തായാലും വിലയിലെ അസന്തുലനം പലപ്പോഴും നിലനില്‍ക്കുന്നു എന്ന താങ്കളുടെ പോയന്റിനോട് ഞാന്‍ യോജിക്കുന്നു. അതുകൊണ്ടാണ് ബ്രാന്‍ഡുകള്‍ ഇവിടെ പൈറേറ്റ് ചെയ്യപ്പെടുന്നത്. കമ്പ്യൂട്ടറുകള്‍ അസംബിള്‍ ചെയ്യപ്പെടുന്നത്. ഫേക്ക്/വ്യാജന്‍ എന്നുപറയുന്ന ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡുകളെ മിമിക്ക് ചെയ്യുന്നത്. നൈക്കിയും റിബോക്കും റെയ്ബാന്‍ ഗ്ലാസും അതിന്റെ
ഡൂപ്ലിക്കേറ്റ് രൂപത്തില്‍ ഏത് പെട്ടിക്കടയിലും ലഭ്യമാകുന്നത്. ഞാനീ ലേഖനത്തില്‍ രവിവാസുദേവന്റെ (സായിപ്പല്ല)റീസൈക്കിള്‍ഡ് മോഡേണിറ്റിയെ ഉദ്ധരിച്ചു "മൂന്നാം
ലോകരാജ്യങ്ങള്‍ അവരുടെ ആധുനികതയെ എന്നും കണ്ടെത്തിയിരുന്നത് ഒന്നാം ലോകത്തിന്റെ ടെക്നോളജികളെ പകര്‍ത്തിക്കൊണ്ടും അവ പരിഷ്കരിച്ചും പുനര്‍നിര്‍വ്വചിച്ചുമാണെന്ന്" പറഞ്ഞതും ഇതിനേക്കുറിച്ചാണ്.

എന്തായായും അനോണിവിലാസം കോവാലകൃഷ്ണാ ഇനി വരുമ്പോ ഒരു ഓപ്പണ്‍ഐഡിയുമെങ്കിലുമെടുത്ത് വാ.

ഓഫ്: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉള്ളതിനാല്‍ എന്റെ കഞ്ഞിക്ക് ഏതായാലും ഒരു കൊള്ളക്കാരന്റേയും ഓശാരത്തിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ല. വരുമ്പോ അറിയിക്കാം. മാമന്‍ ചെല്ല്.

അനിയന്‍ കണക്കു തെറ്റി എന്നു പറഞ്ഞതില് കാര്യമുണ്ട്. ഞമ്മക്ക് ബയസ്സായി. തെറ്റു തിരുത്താന്ന് വച്ച്. വീണ്ടും കമന്‍റി:

പരിഹാസം കളഞ്ഞ് പിടി മരുമോനേ.

കണക്ക് ഏതു വിധത്തിലും വളച്ചൊടിക്കാമല്ലോ. അനിയന്‍ ചിരിച്ചും കരഞ്ഞും പ്രാന്തെടുക്കുമ്പോള്‍ അറിയിക്കണേ. എഞ്ഛുവടിയുമായി വരാനാ, തലയ്ക്കുഴിയാന്‍.

വിലയിലെ അസന്തുലനം പലപ്പോഴും നിലനില്‍ക്കുന്നു എന്ന താങ്കളുടെ പോയന്റിനോട് ഞാന്‍ യോജിക്കുന്നു. -ഭാഗ്യം. മൂള അല്പം ബാക്കിയുണ്ടല്ലോ.

ഓപ്പണ്‍ സോഫ്റ്റ്വെയര്‍ വിറ്റകാശില്‍ ജീവിക്കുന്നവന് അത് പരസ്യപ്പെടുത്തിയല്ലേ പറ്റൂ. നടക്കട്ടെ. (ഇനി ഇതു കാരണം കൂട്ടുക്കാരനെ തള്ളിപ്പറയണ്ട.)

ഈ നാട്ടില്‍ നിന്നും അസംബിള്‍ ചെയ്യാതെ ഒരിജിനലായി വാങ്ങി ഉപഭോഗിക്കുന്ന വസ്തുക്കളൊക്കെ നന്നായി വര്‍ക്കുചെയ്യുന്നുണ്ടല്ലോ, അല്ലേ ദാസാ, അനിയാ, മരുമോനേ....

മാമന്‍ പോട്ട്, വണ്ടി വിടാന്‍ പോണു.

ആ 66 ദിവസക്കൂലി ആയിരുന്നു എന്നത് ശ്രദ്ധിച്ചില്ല. $5.15 മണിക്കൂര്‍ കൂലി ആണ്. അത് ആദ്യം നോക്കിയതിലെ പിശകാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ കണക്ക് ഞാന്‍ വിചാരിച്ചതിലും കഷ്ടമാണല്ലോ ദാസാ.

പിന്നെ ടാക്സും കൂട്ടിയില്ല. ടാക്സ് താരതമ്യപ്പെടുത്താവുന്നതായതിനാല്‍ അത് വിസ്മരിക്കാം. ദിവസം 8 മണിക്കൂര്‍ ജോലീ എന്നതും തുടര്‍ച്ചയായി ജോലി ഉണ്ടാവും
എന്നതും സിക്ക് ലീവ് എടുക്കില്ല എന്നതും മറ്റും മറ്റും അസമ്പ്ഷന്‍സ്.

റിവൈസ്ഡ് കണക്ക്:അങ്ങനെ നോക്കുമ്പോള്‍ ഒരു അമേരിക്കക്കാരന്‍ 155 (ഏകദേശം രണ്ടാഴ്ച) ദിവസം ജോലി ചെയ്താലാണ് ഈ നോട്ട്ബുക്ക് വാങ്ങാന്‍ പറ്റുക. (അനിയനു
മനസ്സിലാക്കാന്‍: $5.15 x 155 = $798.25) ഇതേ നോട്ട്ബുക്കുവാങ്ങുവാന്‍
ഇന്ത്യക്കാരന്‍ 8000 ((Rs. 7.875 x 8000 = Rs. 63000) മണിക്കൂര്‍ (ഒരു കൊല്ലത്തില്‍ കൂടുതല്‍) ജോലി ചെയ്യണം.

(അതേ, കോവാലകൃഷ്ണന്‍ തന്നെ... ഓപ്പണ്‍ ഐഡി എടുക്കാന്‍ ഉദ്ദേശമില്ല.)

അപ്പോഴാണ് ഒരു ജയിംസ് ബോണ്ടന്‍ ആ വഴി വന്നത്. ഞാന്‍ പേടിച്ചു പോയി. ബോണ്ട് വന്ന് ഇങ്ങനെ പറഞ്ഞ് എന്നെ വെരട്ടി:
കോവാലന്‍ ചേട്ടാ, അനിവര്‍ മറുപടി തന്നോളും എന്നാലും എനിക്ക് ചിലത് ഓര്‍മ്മിപ്പിക്കണമെന്നൊരു തോന്നല്‍. ഇവിടെ പണം കൊടുത്തു വാങ്ങുന്ന സാധനം പ്രവര്‍ത്തനക്ഷമമാണോ എന്നുള്ളതല്ല പ്രശ്നം. ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും, അമിതവിലയും ചേര്‍ന്നാണ് പൈറേറ്റുകളെ സൃഷ്ടിക്കുന്നത് എന്നാണ് പറഞ്ഞത്.
അപ്പം എനിക്കും കലി വന്ന്. ഞാന്‍ വിട്ടില്ല:
വക്കാലത്തനിയാ, അധികം കടന്നു കയറി സ്വാതന്ത്ര്യം കാണിക്കാന്‍ പറ്റാത്ത സാധനമാ അനിവറനിയന്‍ വിദേശത്തൂന്ന് വാങ്ങിയത്...

അനിയന്‍ ഒരു റ്റിവി വാങ്ങി. അനിയന് അതില്‍ കേറി സ്വാതന്ത്ര്യം കാണിക്കാം. അത് തല്ലിപ്പൊളിക്കാം, പിക്ച്ചര്‍ ട്യൂബ് ഊരാം, ആരും ചോദിക്കൂല്ല. അതിലൂടെ വിടുന്ന പ്രോഗ്രാമിംഗില്‍ അനിയന്‍റെ സ്വാതന്ത്ര്യം നടക്കുമോ? ഇല്ല. പറഞ്ഞു വരുന്നത് മനസ്സിലായോ? ഏഷ്യാനറ്റിന്‍റെ ഫ്രീക്വന്‍സിയില്‍ അവരുടെ സിഗ്നല്‍ മാറ്റി അനിയന്‍റെ സിഗ്നല്‍ വിടാമോ?

അമിതവില എന്തിനാ പൈറേറ്റുകളെ സൃഷ്ടിക്കുന്നത്? ഇവിടെ ബെന്‍സിന്‍റെ രൂപത്തിലിരിക്കുന്ന കാറ് എന്താ 3 ലക്ഷത്തിന് ആരും ഒണ്ടാക്കാത്തത്?
അനിയന്‍ ഒടനേ അവതരിച്ച് ഇപ്രകാരം എന്നോട് കല്പിച്ച്:

അനോണി മാമാ,

കോവാലന്മാമന്‍ പുലി തന്നെ കേട്ടാ, സമ്മതിപ്പിച്ചേ അടങ്ങൂന്നു വെച്ചിട്ടാ.. സായിപ്പന്‍മാര്‍ക്ക് മാത്രമല്ല മാമനും മൂള കൂടിയാ പിന്നേ പിടിച്ചാല്‍ കിട്ടൂലാ അല്ലേ പിന്നേ ഇമ്മാതിരി കണ്ടുപിടുത്തങ്ങളൊക്കെ ഇങ്ങനെ മുന്നും പിന്നും നോക്കാതെ
വിളിച്ചു പറയുമോ

ദാ എന്താ മാമന്‍ പറഞ്ഞക്കണേന്ന് കണ്ടില്ലേ

155 ദിവസം എന്നാല്‍ ഏകദേശം രണ്ടാഴ്ച എന്നാണ് ഒന്നാമത്തെ കണ്ടുപിടുത്തം . മിനിമം ദിവസക്കൂലി 66 രൂപയെ മണിക്കൂറിലെത്ര കൂലിയെന്നു കണക്കാക്കിയാല്‍ (അതായത് 8 കൊണ്ട് ഹരിച്ചാല്‍ മാമന്റെ ഉത്തരം 7.875 രൂപ. എന്തൊരു കൃത്യം
.പ്രതിശീര്‍ഷവരുമാനക്കാര്യം പറഞ്ഞതൊന്നും പുള്ളി കേട്ടിട്ടേയില്ല.

ഇതിന് എഞ്ചുവടിമതിയാവില്ല. നെല്ലിക്കാത്തളം തന്നെ കോവാലമ്മാമന് വെക്കേണ്ടിവരും.

പൈറസിയുടെ രാഷ്ട്രീയവും സാമൂഹ്യമാനവും പരിശോധിക്കുന്ന ഈ ലേഖനത്തെ അതുയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കാനുള്ള കഴിവുകേടുകൊണ്ടാണ് ഈ ആനോണിക്കോവാലന്‍ ഈ രൂപത്തില്‍ വന്നതെന്നെനിക്കറിയാം. ഈ അനോണി ആരാന്നു നന്നായിഅറിയുന്നതുകൊണ്ടാണ് ഞാന്‍ ഇത്രയെങ്കിലും ബഹുമാനം കാണിച്ചതും പൊട്ടന്‍ കണക്കുകളിട്ട് വിഷയം നശിപ്പിക്കാനാണ് ശ്രമമെന്നും നന്നായറിയാം
കോവാലാ...

കോപ്പിറൈറ്റ് ഇന്റസ്ട്രിയും അസംഘടിത സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള വിടവിലെ പൈറസിയുടെ നിലനില്‍പ്പിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. പൈറസിയെകുറ്റകൃത്യമായിക്കാണുന്നതിന് മുമ്പ് കണക്കാക്കേണ്ട സാമൂഹ്യമാനത്തെക്കുറിച്ചും.

കോവാലമ്മാമാ.. വിട്ട വണ്ടീല് നേരെ പൊക്കോ.. ഇനി ഈ ഭാഗത്ത് ഒരു ഓഫടിക്കുന്ന അനോണിയേയും ഞാന്‍ വെച്ചുപൊറുപ്പിക്കില്ലs

അതിന് ഞമ്മള് നല്ലൊരു മറുപടി ഇട്ട്. അനിയന്‍ അതങ്ങ് ഡിലീറ്റി. എനിക്ക് കലി കേറി. ഞാന്‍ നോക്കിയപ്പം അണ്ണന്‍ അനോനിമസ് കമന്‍റും എടുത്ത് കളഞ്ഞ് കമന്‍റ് മോഡറേഷനും തൊടങ്ങി. ഞാന്‍ വിടോ? അങ്ങനെയാണ് കേരളമുണ്ടായത്. അല്ല, ഈ ബ്ലോഗ് ആരംഭിച്ചതേ.

ഈയൊരു കമന്‍റും അവിടെ ഇട്ടിട്ടൊണ്ട്. വരുന്നെങ്കി വരട്ടെ. അല്ലെങ്കി ഇവിടെ കെടക്കട്ടെ:

അനിയന്‍ എന്‍റെ കമന്‍റു ഡിലീറ്റിയതു മോശമായിപ്പോയി. വെബ് 2.0-യുടെ “രാഷ്ട്രീയവും സാമൂഹ്യമാനവും” പുറത്തു വരുന്നത് ഇഷ്ടമല്ലാത്ത കമന്‍റ് ഡിലീറ്റുമ്പോഴാണല്ലേ:) സ്വമകയുടെ മുദ്രാവാക്യമാണോ ഇത് അനിയാ?

നേരത്തേ പറഞ്ഞത് ഒന്നൂടെ പറയാം:

എനിക്ക് രണ്ടു തെറ്റുകള്‍ പറ്റി:

155 മണിക്കൂര്‍ എന്നത് നാല് ആഴ്ചയാണ്. (1 ദിവസം 8 മണിക്കൂര്‍, ഒരാഴ്ച 40 മണിക്കൂര്‍ എന്ന കണക്കു പ്രകാരം)

66/8 = 8.25.

ആദ്യകണക്കു തെറ്റിയത് വയസ്സായതിന്‍റെ ലക്ഷണം. രണ്ടാം കണക്ക് തെറ്റിയത് കാല്‍കുലേറ്റര്‍ ഉപയോഗിക്കാനറിയാഞ്ഞും. ക്ഷമി. വിട്ടേര്.

പിന്നെ, കോവാലകൃഷ്ണനെ മനസ്സിലായെന്ന വിടുവായത്തം വിട്. വെറും ഉമ്മാക്കിക്കളി. അനോണി ആരാന്നു നന്നായിഅറിയുന്നതുകൊണ്ടാണ് ബഹുമാനിച്ചെന്നൊക്കെ പറഞ്ഞ് എന്നെ സെന്‍റിയാക്കല്ലേ അനിയാ. അനോനിയായി വന്നവരെ ബഹുമാനിക്കാന്‍ ഞാന്‍ പറഞ്ഞോ അനിയാ ദാസാ?

അനിയാ, “കോപ്പിറൈറ്റ് ഇന്റസ്ട്രിയും അസംഘടിത സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള വിടവിലെ പൈറസിയുടെ നിലനില്‍പ്പിനെക്കുറിച്ചാണ്” അനിയന്‍ തൊള്ള തൊറന്നതെന്ന്
എഴുതിക്കണ്ടു. പറഞ്ഞത് നനായി. അനിയന് എക്കണോമിക്സും അറിയില്ല, കോപ്പിറൈറ്റ് ഇന്റസ്ട്രിയും അറിയില്ല, ഒരു കോപ്പും അറിയില്ല. അനിയന് ആകെ ഒള്ളത് ആരെയും തെറിവിളിക്കാന്‍ മടിയില്ലാത്ത ഒരു വലിയ വാ മാത്രം. തെറി വിളിച്ചിട്ട് മാപ്പു ചോദിക്കാനും ഈ അടുത്തിടെ പഠിച്ചു, നല്ല കാര്യം.

അനിയന്‍ എഴുതിയെന്ന് പറേണ വിഷയത്തില്‍ വല്ലോം അറിയാമെങ്കില്‍, അനിയന് ആമ്പിയറൊണ്ടെങ്കില്‍ നല്ല ഒരു ലേഖനം എഴുത്. അത് കണ്ടിട്ട് മരിച്ചാ മതി. ഒരു ജ്ഞാനി വന്നിരിക്കുന്നു. ഇരു വള്ളത്തിലും കാലുവച്ചു നീങ്ങുന്ന അനിയന്‍റെ സുഹൃത്ത്
പ്രവീണന്‍ പറമ്പോലത്തെ ഗ്യാനി അല്ല.

ഈ കണക്കൊക്കെ അനിയന്‍ പ്രതിശീര്‍ഷവരുമാനത്തിലേ മൂത്രിക്കൂ എന്നുണ്ടെങ്കില്‍ ഈ കണക്ക് അതിലേക്കാക്കാം. ഇത്തവണ തെറ്റു വരാതെ നോക്കാം. അല്ലെങ്കില്‍ അനിയന്‍ എന്നെ കളിയാക്കിയാലോ. എനിക്ക് ഫീലാവും.

പിന്നെ കണ്ണില്‍ കാണുന്നവരെയൊക്കെ കേറി മാമാന്ന് വിളിച്ചേക്കല്ലും. മാമന്‍ എന്നു പറയുമ്പോള്‍ കേള്‍ക്കാന്‍ സുഖമുണ്ട്, എന്നാലും അര്‍ത്ഥം പറഞ്ഞു വരുമ്പോള്‍ അനിയന്‍റെ മാതൃസഹോദരന്‍റെ ഭാര്യയ്ക്ക് ഫീലു ചെയ്താലോ? (ആ കണക്കും തെറ്റിയോ എന്‍റെകര്‍ത്താവേ!)

പിന്നെ നേരത്തേ എഴുതിയത് ഒന്നുകൂടെ എഴുതുന്നു: ആരെങ്കിലും വിശാലമായി തൂറുന്നതു കണ്ടിട്ട് കൂടെച്ചെന്നിരുന്ന് മുക്കണ്ട. ഇതിന്‍റെ കോപ്പി എടുത്തു വച്ചിട്ടുണ്ട്. ഇനിയും അനിയന്‍ ഡിലീറ്റിയാലേ വീണ്ടും ഇടാനൊള്ളതാ. ഓ, ഞാന്‍ ദേ പോണ്. എന്‍റെ വണ്ടി വന്ന്.

- കോവാലകൃഷ്ണന്‍

പണ്ടാരം. എന്തരോ ആവട്ട്. അനിയനെ പൊട്ടത്തരം പറയാന്‍ ഞാന്‍ സമ്മതിക്കൂല്ല. അച്ചട്ട്.

Monday, February 4, 2008

കാര്യം, കാരണം

ബ്ലോഗ് ലോകം (ചിലോന്മാര് ബൂലോഗംന്ന് പറയും) മുഴുവന്‍ പ്രൊപഗാന്‍ഡകളാണ് (ഈ പണ്ടാരത്തിന്‍റെ മലയാളം എന്തോന്നോ എന്തോ?). വെറുതേ വായിക്കാന്‍ പറ്റില്ല. ഏതെങ്കിലും ലോബി വേണം എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍.

ഇടയ്ക്കിടയ്ക്ക് ഒരു അഭിപ്രായം പറയണോന്ന് വച്ചാല്‍ ചില ബ്ലോഗുടമകള്‍ (ഉദാഹരണം: അനിവര്‍ എന്നൊരു സ്വമകന്‍*) പേരും നാളും ഒന്നുമില്ലാതെ കാര്യം പറയാന്‍ സമ്മതിക്കില്ല. എന്നാപ്പിന്നെ ഞാനും വിചാരിച്ചു ആയിക്കോട്ടെന്ന്.

ചിലതൊക്കെ കണ്ടാല്‍ വല്ലതും നാലു പറയാതെ പോകാന്‍ പറ്റൂല്ല. അനിവറനിയന്‍റെ ബ്ലോഗില്‍ ഞാമ്പോയി ഒന്നുരണ്ടു കമന്‍റിട്ടു. അനിയന് എന്നെ മനസ്സിലായി പോലും. അതുകൊണ്ട് അനിയന്‍ ഞാന്‍ എഴുതിയതങ്ങ് ഡിലീറ്റി. അതിനാല്‍ ഇനി അനിയന്‍റെ പോസ്റ്റില്‍ പോയി കമന്‍റുമ്പോള്‍ ഒരു ക്വാപ്പി ഇവിടേം ഇടും.

അപ്പ ശരി, പോയേച്ചും വരാം.

*സ്വമകന്‍ എന്ന് വച്ചാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന കൂട്ടം. കര്‍ഷകര്‍ക്കും സ്വാഗതം, കമ്പ്യൂട്ടിംഗ് ഓപ്ഷണല്‍)