Tuesday, July 22, 2008

പ്രഫുല്ലമായ പുത്തികള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഒരു ബല്യ സാറ് എയ്തിപ്പിടിപ്പിച്ചേക്കണ ഈ ലേഖനവും പിന്ന സമയോണ്ടങ്കില് ഈ പോസ്റ്റില് അതിപുത്തിമാമ്മാരായ കുണുക്കന്മാര് (GNU-ക്കമ്മാര്) ഇട്ടേച്ച് പോയ കമന്‍റ്കളും വായിച്ചേച്ചും വരണം.)

കോവാലേണ്ണാ, പുതിയ ഒര് സാറ് എറങ്ങീട്ടൊണ്ടല്ലണ്ണാ... അണ്ണന്‍ കണ്ടില്ലീ??
എന്തരടേ പാച്ചൂ രാവിലെ ചൊറിച്ചു മല്ലലുകളുമായി എറങ്ങ്യേക്കണത്??

അണ്ണാ...... അമ്മച്ച്യാണ തെറിപറഞ്ഞതല്ലണ്ണാ. അണ്ണന്‍ കുറ്റം പറയല്ല് കേട്ട.
ദാണ്ട പിന്നേം... എടേ പാച്ചൂ. ഒന്ന് കണ്ട്രോള് ചെയ്യടേ. ഇതുവഴി പെണ്ണുങ്ങക്ക് വഴി നടക്കണ്ടേടേ...

ഒന്ന് പോണ്ണാ. അണ്ണന് പറ്റുമെങ്കി സാറ് എയ്തിയത് വായിച്ചാന്ന് പറ.........
എടേ പാച്ചൂ.. ഞാന്‍ വായിച്ചടേ.. നമ്മട പ്രഫുല്ല ചന്ദ്രകുമാറ് സാറ് എയ്തി വിട്ടതല്ലീ?

അത് തന്നണ്ണാ. സാറ് പത്തനന്തിട്ട കാ-തൊലിക്കാ കാളേജില നല്ല സെലഷന്‍ ഒള്ള മലയാള ലക്ചറാണണ്ണാ.. ചില്ലറ സാധനമല്ല, നല്ല ഉശിരുള്ള വെഷം കൂടിയ ജാതിയാ..
മലയാളം സാറാണന്ന് പറയേണ്ട കാര്യോല്ലടാ പാച്ചൂ.. ആ എയ്ത്യേക്കണ ഇങ്ക്ലീശ് വായിച്ചാ മനസ്സിലാവൂല്ലീ??

സാറിന്‍റ ഇങ്ക്ലീശിനെന്തണ്ണാ കൊയപ്പം?
ഒരു കൊയപ്പോമില്ല കേട്ട. നല്ല പസ്റ്റ് ഇങ്ക്ലീശ്.. സായിപ്പിന്‍റ മോനാണന്നേ പറയൂ.

അണ്ണന്‍ വേറേ അയിപ്രായം ഒന്നും പറയണില്ലീ?
എന്തരടേ പറയാന്‍? എവനക്ക എവ്ട്ന്നെടേ വരണത്? ചൊമന്ന അണ്ടനിടുന്നോരക്ക കമ്മ്യൂണിസ്റ്റാവോടേ പാച്ചൂ???

എന്നാ അണ്ണന്തന്ന പറ..... ഞമ്മക്ക് മനസ്സിലാവട്ട്.....

ആദ്യമേ പറയട്ട്. ആ ലേഹനത്തിന് പടം വരച്ചോന് പുത്തിയൊണ്ട്. ഗേറ്റണ്ണന്‍റ വിന്‍റോസ് എന്ന പുലി ലിനക്സ് എലിയ വിഴുങ്ങണ പടം പസ്റ്റ്. ലിനക്സിന്‍റ കേമത്തം പറയണ ലേഹനത്തിന് വരച്ച രണ്ടാമത്ത പടം നല്ല സൊയമ്പന്‍ വിസ്റ്റകള്.... കാണുന്നോരക്ക് എളുപ്പം കാര്യം പുടികിട്ടും കേട്ട.

ലേഹനത്തിന്‍റ തൊടക്കം ദാണ്ട കേക്ക്. സാറ് പറയുവാണ്:

‘Kerala, now called as GNU's own country by Free Software activists, has a long history of using Free Softwares’.

സാറേ, സൊഫ്റ്റ് വെയറ് ബാളു പോലേം അണ്ടറ് വെയറുപോലേം അല്ല. ബാള്‍ രണ്ടണ്ണമൊണ്ടെങ്കി ബാള്‍സ് എന്ന് നമ്മള് ബാളൊള്ളോര് അഫിമാനത്തോടെ പറയും. അണ്ടന്‍ രണ്ടെണ്ണമൊള്ളോര് അണ്ടറ് വെയേഴ്സ് ഒണ്ട് എന്നുപറയും. എന്നാ സൊഫ്റ്റ് വെയറ് എത്ര ഒണ്ടെങ്കിലും സൊഫ്റ്റ് വെയറ് എന്ന് പറഞ്ഞാ മതി. സാറ് കേക്കണൊണ്ടാ??

സാധാരണ പല സാറമ്മാരക്കും ഒരിയ്ക്ക പറഞ്ഞാ മനസ്സിലാവും. നമ്മട മങ്കലാട്ട് സാറിന്‍റൂട ചോയിച്ചു നോക്ക് കേട്ട. പശ്ശേ, ഈ സാറ് ദാണ്ട പിന്നേം പറേണ്:

‘Many of our projects including Ente Malayalam and E-Governance were nurtured using Free Softwares’.

എന്തര് സാറേ യിത്?

'Even the National Knowledge Commission does not comprehend the advantages of using Free and Open Source Softwares and utilities’.

അയ്യേ ദാണ്ട പിന്നേം സോഫ്റ്റ് വെയേഴ്സ്..... എനിയ്ക്ക് വയ്യേ. ആരങ്കിലും ഈ സാറിന്‍റൂട പറഞ്ഞ് മനസ്സിലാക്കണേ..

കോവാലണ്ണാ കഴിഞ്ഞാ??

ഇല്ലടേ.. ന്നാ സാറിന്‍റ അടുത്ത സാധനം:

‘All these inspired C-DIT, an organisation under Government of Kerala, to switch more towards the free and open source arena’.
ഇത്ന് എന്തര് കൊഴപ്പമണ്ണാ??

എടേ..... പാച്ചൂ.. സ്വിച്ച് ഓണ്‍ അല്ലങ്കി ഓഫ് ആണ് കേട്ട. ബൈനറി.

You switch to free and open source or you stay with licensed software. You lean more towards, you march more towards എന്നക്ക പറഞ്ഞാ ഞമ്മള് സഹിക്കും കേട്ട. അല്ലാത switch more towards എന്ന് പറഞ്ഞ് ആടി നിയ്ക്കണ അവസ്ഥ ഇല്ലടേ.

അപ്പം സാറിന് ഇങ്ക്ലീശ് ഒരു മൈ......നാകവും അറിഞ്ഞൂടേ അണ്ണാ?
എടേ തെറി പറയാന്‍ തോന്ന്യാ പറയണമെന്നല്ലീ മോളമ്മ പറേണത്. നീ ധൈര്യമായിട്ട് പറ..

അല്ലങ്കി വേണ്ടണ്ണാ. അണ്ണന്‍ അടുത്തത് പറ........
ന്നാ കേക്ക്..

‘Even now they can take steps to rectify errs’.
Rectify errors എന്ന് കേട്ടിട്ടൊണ്ട്. Rectify errs എന്തരോ എന്തോ.

'Again in 2006, he visited Kerala’
സാറിന് നല്ല ഒര് എഡിറ്ററ് ഒണ്ടാരുന്നെങ്കി സാറിനക്കൊണ്ട് He visited Kerala again in 2006 എന്ന് എയ്തിപ്പിച്ചേന.

‘It was simply due to their lack of knowledge. When the right people started campaigning for FOSS in governance they understood the importance’.
ഇതിന്‍റ മലയാളം ഇങ്ങനയാരിക്കും സാറ് ഉദ്ദേശിച്ചത്: അവരക്ക് വെവരമില്ലാത്തോണ്ടാര്ന്ന്. പിന്ന നമ്മട പയ്യമ്മാര് പറഞ്ഞുകൊടുത്തപ്പഴല്ലീ അവരക്ക് തലമണ്ടേ കേറിയത്.

മലയാളം എയ്തി വച്ചിട്ട് അതിന ഇങ്ക്ലീശിലാക്കിയാ പിന്ന ഇങ്ങനയല്ലാത എങ്ങന ഇരിക്കണത്?

പോട്ടണ്ണാ, സാറ് മലയാളം സാറല്ലീ? ഇനീം വല്ലോ ഉണ്ടാണ്ണാ? അതോ തീര്‍ന്നാ?

എവിട തീരാനടേ പാച്ചൂ. സാറിന്‍റ ഒരു പൊളപ്പന്‍ ഡയലോഗ്കള് കേട്ടോ..

‘The Society for Promotion of Alternative Computing and Employment is a society promoted by Kerala State IT Mission with the objective of promoting alternative computing’.

എങ്ങന ഒണ്ട്? എടേ പാച്ചൂ... നീ സാറിന്‍റത്ര പുത്തി ഒള്ളോനല്ല. എന്നാലും ‘The Society for Whacking Shitty College Lecturers’ എന്തിനൊള്ള സൊസൈറ്റി ആയിരിക്കുമെന്ന് ഊഹിയ്ക്കടേ?
എനിക്കറിഞ്ഞൂടണ്ണാ...

എടേ എന്നാലും ഒന്ന് ശ്രമി.
നോക്കാമണ്ണാ...... A society formed for whacking shitty college lecturers?

ഏകദേശം ശരിയായടേ... പൂറ്ണമായില്ല.
എന്നാ അണ്ണമ്പറയണ്ണാ......

A society formed for whacking shitty college lecturers who can't even write one single complete sentence in English..
ഇപ്പം പുടി കിട്ടി അണ്ണാ... എല്ലാം പോട്ട് സാറിന് ഈപ്പറേണ വല്ലോം അറിയാമോ അതാ റബ്ബറുങ്കാ പറക്കണ കെഴവമ്പറയുമ്പോല ആണാ?

സാറിന് ഒരു മൈ... മോളമ്മ എന്നോട് ഷമി...... രും അറിഞ്ഞൂട. സാമ്പിളുകള് പിടിച്ചോടേ പാച്ചൂ....

'The official site of Kerala Government is using a powerful Apache server installed in FreeBSD’
തള്ളേ, powerful എന്നൊള്ളത് മാറ്റിയാ സാറ് ഒപ്പിച്ചെടുത്ത് കേട്ട. പിന്ന Apache server installed in FreeBSD എന്നൊള്ളത് ഞാനങ്ങ് ഷമിച്ച്. കാര്യം പുടി കിട്ടിയല്ല്. സാറല്ലീ, നമ്മളല്ലീ ഷമിക്കണ്ടീ?

'NKC site is hosted in a proprietary server (Microsoft-IIS)’
സാറ് Windows Server 2003 എന്ന് കേട്ടിട്ടില്ലാരിക്കും എന്നാലും റിസര്‍ച്ചുകള് ചെയ്ത് proprietary server (Microsoft-IIS) എന്ന് കണ്ട് പിടിച്ചല്ല്. സാറേ തുച്ചേ സലാം.

ഇനി തമാശകള്:
‘C-DIT came out with the ambitious Linux Technology Extension (LiTE) programme’. ഇത്രേമൊക്കെ മുക്കിത്തൂറുമ്പം നീ വിജാരിക്കും ലിനക്സുങ്കൊണ്ട് ചന്ദ്രനിപ്പോവാമ്പോവുവാണന്ന്. അല്ലടേ.... ഈപ്പറഞ്ഞ ഊ.....മ്പീഷ്യസ് പ്രോഗ്രാം എന്തോന്നിനാണന്നോ??

അറിഞ്ഞൂടല്ലണ്ണാ.....

എന്നാ സാറ് പറയണത് കേട്ടോ.

‘It will help in configuring PCs and peripherals such as printers CD/DVD drivers, scanners, and modems to work with the Linux Platform’

എങ്ങന ചിരിക്കാതിരിക്കുമെടേ.... തെറുപ്പിക്കാന്‍ വേറേ പാലില്ലാത്തോണ്ട് റബ്ബറ്പാലും തെറിപ്പിച്ച് നടക്കണ കെഴവമ്മാരുട വാക്കും കേട്ട് ചെന്ന് കേറിക്കൊട്ക്കിന്‍ കേട്ട. സാധാരണ ഒള്ളോരക്ക് ഏറ്റവും ആവശ്യമൊള്ള പ്രിന്‍ററ്, മോഡം എന്നീ സൂത്രങ്ങള് ലിനക്സില് പ്രവര്‍ത്തിപ്പിക്കാമ്പറ്റുമോന്ന് നോക്കാനാ ഈ വലിയ പ്രോഗ്രാമും കൊണ്ട് എറങ്ങീരിക്കണത്.

അണ്ണാ ഇത് നല്ല തമാശയാണല്ല്. എനിക്ക് ചിരി നിറുത്താന്‍ വയ്യല്ലണ്ണാ......
എന്നാ, ടേ, പാച്ചൂ, നീ ചിരി നിറുത്തണ്ടടേ.. ദാണ്ട ഈ ബ്ലോഹും കൂട അങ്ങാട്ട് വായിക്ക് കേട്ട.
അണ്ണാ അത് ഇങ്ക്ലീശാണല്ലണ്ണാ.........

അതല്ലേടെ പറഞ്ഞത് നിന്നോട് വായിക്കാന്. സാറിന് വായിക്കണോങ്കി ഇത് സ്വമകമ്മാര് തര്‍ജ്ജമ ചെയ്ത് കൊടുത്താലല്ലീ പറ്റുവൊള്ള്.
എന്‍റ പുത്തി പ്രഫുല്ലമാക്കിയതിന് താങ്ക്യുകള് ഒണ്ടണ്ണാ........

3 comments:

ഗുപ്തന്‍ said...

നമക്കീ യൂസര്‍ വാര്‍സിലൊന്നും ഒരു റോളും ഇല്ലെങ്കിലും ഈ Lusers (Linux Users: അണ്ണന്‍ തന്ന ലിങ്കിലെ ബ്ലോഗിനോട് കട.) ന്റെ കൊലവിളികള്‍ കേട്ട് മടുത്തു. കേരളത്തിലെ പരട്ടരാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും തോറ്റുപോവും ലവന്മാരുടെ കൊലവിളികേട്ടാല്‍. ഇവിടെ ലീനക്സ് സിസ്റ്റം വാങ്ങിയ രണ്ടവന്മാര്‍ കളസത്തില്‍ തൂറി നടക്കുന്നത് കണ്ടതുകൊണ്ട്, ഒള്ളത് പറയാമല്ലോ ആവഴിക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യം വന്നില്ല പിന്നെ.

(ലിനക്സില്‍ വൈറസ് ഇല്ല എന്ന കാരണം ബൈദവേ എനിക്ക് ബോധിച്ചു: പക്ഷെ അതാണെന്റെ പ്രശ്നമെങ്കില്‍ഞാന്‍ അല്പം കൂടി പണം മുടക്കി ഒരു ആപ്പിള്‍ സിസ്റ്റം വാങ്ങും. അത്രതന്നെ)

ഓ ഇനി ഗ്നു/ലിനുക്സ് എന്നേ പറയാവൂ എന്നുമ്പറഞ്ഞ് Lusers International ഓടിവരുന്നതിനു മുന്നേ ഞാന്‍ പോട്ട്...

കാക്ക said...

ഒരു വഴിക്ക് പോകുന്നതല്ലേ. നാക്കിനെ [naac] പറ്റിക്കാന്‍ കോളജ് സാറന്മാര്‍ വിവരക്കേടുകള്‍ എഴുതുന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്ത് എന്തിന് വെറുതെ സമയം കളയണം കോവാലാ? ദില്ലീന്നു വരുന്ന സാറന്മാരെ കളിപ്പിക്കാന്‍ പേപ്പര്‍ പബ്ലിക്കെഷന്‍ എണ്ണം കൂട്ടാന്‍ ഓരോരുത്തര്‍ ഓരോന്ന് എഴുതിവിടും....അതും വായിച്ച് മനുഷ്യന്‍റെ സമയം മെനക്കെടുത്താന്‍ കോവാലനും...വേറെ ഒന്നും കിട്ടിയില്ലേ പുകയ്ക്കാന്‍?

കോവാല കൃഷ്ണന്‍ said...

കാക്ക പറഞ്ഞത് തന്ന കാര്യങ്ങള്. എന്നാലും സാറമ്മാര് പോക്കിരിത്തരങ്ങള് പറയുമ്പം ഒര് ഇത് പോല. യേത്?