Thursday, June 12, 2008

സൂമാരണ്ണന്‍റ അരക്കിണ്ടികള്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റും ഈ പോസ്റ്റും ഈ കമന്‍റും വായിച്ചേച്ചും വരണം)

അണ്ണാ, സൂമാരണ്ണന് ഓടിനടന്ന് തമ്ശയങ്ങള് ച്വാദിക്കണ കേട്ടില്ലീ??
എന്തരടേ പാച്ചൂ അയാക്ക് വേണ്ടീ? അയാളട അരക്കിണ്ടി ആരങ്കിലും കട്ടോണ്ട് പോയാ?? ഇപ്പം അഞ്ച് കിണ്ട്യേ ഒള്ളാ????

സൂമാരണ്ണന് ബ്ലോഹു ചെയ്യണ ചെല്ലക്കിളികളട എല്ലാം പേരുകളും നാളുകളും അറിയണോന്ന്. എന്നാലേ ഒറക്കം വരുവോളന്ന്......
അതിന്തിനെടേ അയാള് എല്ലാരേം വെവരങ്ങള് വാങ്ങിച്ച് വയ്ക്കണത്? വല്ല ചുറ്റിക്കളികളും ഒണ്ടാടേ പാച്ചൂ??

എനിക്കതല്ലണ്ണാ തമ്ശയങ്ങള്..... ഇനി ഇയ്യാള് വല്ല പോലീസുമാണാണ്ണാ......??
മനസ്സിലായില്ലെടേ... ഇങ്ക്ലീശിപ്പറ....

അല്ല കേപ്പീന്ന് കണ്ടോണ്ട് പറഞ്ഞതാണണ്ണാ... എണ്ണേം സോപ്പും പതപ്പിച്ച് വീടും കുടീം അറിഞ്ഞു വച്ചാ പിന്ന മൊടകാണിക്കുമ്പം പിടിച്ച് അകത്തിടാമല്ല്...
എടേ നെനക്ക് പുത്തി വച്ച് പോയല്ല്..
അണ്ണന്‍റൂടല്ലീ സകവാസം....

എങ്കിലേ പാച്ചൂ. ഇയ്യാള് പോലീസും കോപ്പുമൊന്ന്വല്ല. അയാള പോലീസെന്ന് വിളിച്ചാ പോലീസുകാരക്ക് കലിപ്പാവും. അവരക്ക് അല്പോങ്കിലും നാണോം മാനോമില്ലീ??
ശരിയാണല്ലണ്ണാ.......
പ്രശനം ഞാമ്പറയാമെടേ പാച്ചൂ....
എന്നാ പറയണ്ണാ.......

അയാക്ക് വയസ്സും പ്രായോക്കെ ആയില്ലീ? ഇന്‍റര്‍നറ്റ്, ബ്ലോഹുകള് എന്നക്ക കേക്കണല്ലീ ഉള്ള്. അപ്പം നിക്ക് നെയിം, സ്യൂഡോ നെയിം, ചെല്ലപ്പേര്, വളിപ്പേര് അല്ല വിളിപ്പേര് എന്നക്ക പറയുന്നത് അയ്യാക്ക് ദഹിക്കണില്ല. മാത്രോമല്ല അയാള് ബ്ലോഹൊണ്ടാക്കിയപ്പം കാള മൂത്രോഴിക്കണപോല പേരും നാളും അപ്പന്‍റ പേരും എല്ലാങ്കൂട ഒള്ള പ്രൊഫൈല് പേരല്ലീ എടുത്തത്. ബാക്കിയൊള്ള പയ്യമ്മാര് കെടന്ന് വലസണത് സകിക്കണില്ല.

എന്തരോ എന്തൊ അണ്ണാ...... അപ്പം ബിനാമി ഐഡികള് വച്ച് കേസുകൊടുക്കണ കാര്യം പറേണതാ അണ്ണാ.......

എടാ പാച്ചൂ, നെന്‍റ വീട്ടിന്‍റ മതിലില് നിന്‍റ പേര് എഴ്തി വച്ചിറ്റൊണ്ടാ?
അണ്ണാ, വീടില്ലാത്തോനായ എന്ന കളിയാക്കല്ലണ്ണാ.....

അത് ശരിയാണല്ല്. ഈ ഞാന്‍ എന്‍റ വീട്ടിന്‍റെ മതിലില് അതില് താമസിക്കണ എല്ലാരേം പേര് എഴ്തി വച്ചിറ്റൊണ്ടാ?
രാധേക്കന്‍റേം പുള്ളങ്ങളുടേം പേര്കളൊന്നും ഞാങ്കണ്ടിട്ടില്ലേ..... അണ്ണന്‍റ പേര്കളും കണ്ടിട്ടില്ലല്ല്.

പിന്ന നീ എന്തര് കണ്ട്?
അണ്ണന്‍റ വീട്ടിന്‍റ മതിലിമ്മേ അയോദ്യ എന്നെയ്തി വച്ചേക്കണ കണ്ടിറ്റൊണ്ട്.

എടാ, പാച്ചൂ, അതാണ് വീട്ട് പേര്. കോവാലകൃഷ്ണന്‍ താമസിക്കണത് അയോദ്യയിലെന്ന്.... മനസ്സിലായാ?
ഇല്ലണ്ണാ.....

എടേ... നമ്മട കൃഷ്ണനില്ലീ?
യേത് ഉണ്ണിക്കൃഷ്ണനാ??

അവളല്ലടേ.... നമ്മട പുരാണത്തില കൃഷ്ണന്‍. അയാള് താമസിച്ചത് അയോദ്യയിലല്ലീ. അത് കൊണ്ടല്ലീ ഞാനും വീട്ടിന് അയോദ്യേന്ന് പേരിട്ടത്..
ഹൊ, അണ്ണന്‍റ പുത്തി...... അണ്ണന്‍ പറഞ്ഞ് വരണത് എന്തരണ്ണാ????

എടേയ്.... എന്‍റ വീടാണ് ഇതെന്നൊള്ളതിന് താക്കോലും പ്രമാണവുമാണെടേ തെളിവ്. അല്ലാത എന്‍റ പേര് മതിലില് എഴ്തി വയ്ക്കണതല്ല.
ഒന്നും പുടി കിട്ടണില്ലണ്ണാ.......

വഴിയേ പോണ വായിനോക്കി മിറ്റത്തുവന്ന് നിന്നിട്ട്, എടാ കോവാലാ, എറങ്ങിവാടാ ചെറ്റേ, നിന്‍റ പെണ്ണുമ്പുള്ളേം കൊച്ചുങ്ങളേം കൊല്ലുമെടാ എന്നു പറഞ്ഞാ നീ എന്തര് ചെയ്യുമെടേ പാച്ചൂ???
അണ്ണാ, വേറൊന്നും തോന്നല്ല്. അവന് നല്ല മസിലൊള്ളോനാണെങ്കി ഞാന്‍ സ്ഥലങ്ങള് വിട്ടേക്കും കേട്ട...... ഈ ശരീരോം വച്ചോണ്ട് അവനോട് അടിക്കാന്‍ നിയ്ക്കാത്തതാണണ്ണാ അണ്ണനും പറ്റീത്....

അത് തന്നടേ ഞാനും പറേണത്..... ഞാന്‍ അവന തല്ലാത പോയി കേസ്കള് കൊടുക്കുമെടേ..... ഇന്ന സ്ഥലത്ത് ഇന്ന വീട്ടില് താമസിക്കണ കോവാലകൃഷ്ണന യേതോ ചെറ്റ തല്ലാന് വന്നെന്നും പറഞ്ഞ്..
വീണ്ടും ഒന്നും പുടി കിട്ടണില്ലല്ലണ്ണാ.....

എടേ അപ്പം പോലീസുകാര് എന്തര് ചെയ്യും?
അറിഞ്ഞൂടണ്ണാ. ഞാന്‍ പോലീസ്കാരുകളുമായിട്ട് എടപെട്ടിട്ടില്ല. എന്തരുചെയ്യുമണ്ണാ.. അവര് അണ്ണന പിടിച്ച് ബേഷാ പൂശുമായിരുമണ്ണാ..... ശരിയാണാണ്ണാ???

ഒന്ന് പോടേ..... അവര് എന്‍റ പേരുകളും താമസിക്കണ സ്ഥലങ്ങളും പരിശോധിക്കുമെടേ...... ഞാന്‍ കോവാലകൃഷ്ണന്‍ തന്ന ആണാ.... ആ പറഞ്ഞ സ്ഥലത്ത് താമസിക്കണത് ഈ കോവാലകൃഷ്ണന്‍ തന്ന ആണാ.. ആ വീട് കോവാലകൃഷ്ണന്‍റ തന്ന ആണാ എന്നക്ക അവര് നോക്കും.

അതെങ്ങനെ അണ്ണാ? അണ്ണന്‍റ നെറ്റീല് അണ്ണന്‍റ പേരില്ലല്ല്. അണ്ണന്‍റ വീട്ടിന്‍റ മതിലില് അണ്ണന്‍റ പേരില്ലല്ല്....
ഹെടാ മിട്ക്കാ..... നീ പടിച്ച് പോയല്ല്. അത് തന്നെയാണ് ഞാന്‍ പറഞ്ഞ് വരണതെടേ. പരാതി കൊടുത്തു കഴിയുമ്പം ഞാന്‍ കോവാലകൃഷ്ണനാണന്നും ആ വീട് എന്‍റ ആണന്നും ഒക്ക ഒള്ള തെളിവുകള് ഞാന്‍ കൊടുത്താപ്പോരേ. അല്ലാത എന്നങ്കിലും എന്‍റ മിറ്റത്ത് വന്ന് ഒരുത്തന്‍ പോക്കൃത്തരം കാണിക്കുംന്ന് പറഞ്ഞ് ഞാന്‍ നെറ്റീലും വീട്ടിന്‍റ മതിലിമ്മേലും പേരെഴ്തി വയ്ക്കൂല്ലല്ല്......

അപ്പം അങ്ങന എയ്തി വയ്ക്കാതേം തെളിയിക്കാം അല്ലീ അണ്ണാ?
എടേ..... ഞാന്‍ പ്രമാണോം താക്കോലുംന്നൊക്കെ പറഞ്ഞത് മറന്നാ???

എന്നാപ്പിന്ന അണ്ണനെന്തിനണ്ണാ അണ്ണന്‍റ പേര്കള് തന്ന ഈ ബ്ലോഹിനിട്ടത്???
എടാ പാച്ചൂ..... നിന്‍റ ഓരോ പുത്തികള്.. അടുത്ത തവണേങ്കിലും ഇതുപോല എന്തെങ്കിലും തൊടങ്ങുമ്പം എന്‍റ യദാര്‍ത്ത പേര് പറയാത വല്ല ഗോപകുമാറെന്നാ, ഗൌതമബുദ്ധനെന്നാ വല്ലോം ചെല്ലപ്പേരിട്ടിട്ടേ ഞാന്‍ എയ്തൂ കേട്ട.

പുടി കിട്ടിയണ്ണാ.. ഒരു തമ്ശയങ്ങള് കൂടി ഒണ്ട് കേട്ടാ....
ചോദീരടേ....

അപ്പം ഈ ബ്ലോഹിന്‍റേം ഈമെയിലിന്‍റേം പാസ് വേഡ് കളഞ്ഞുപോയി വേറൊരു ചെറ്റ അടിച്ചെടുത്താ കേസുകള് എങ്ങന തെളിയിക്കുമണ്ണാ?
നിന്‍റ പാസ് വേഡ് മറ്റൊരുത്തന്‍ അടിച്ചു മാറ്റിയാ???

മാറ്റീല്ലണ്ണാ.... അതവാ മാറ്റിയാ പിന്ന തെളിയിപ്പൊന്നും നടക്കൂല്ലല്ല്.
നിന്‍റ പാസ് വേഡ് മറ്റൊരുത്തന്‍ അടിച്ചു മാറ്റിയാ.... മൂഞ്ചീന്ന് കൂട്ട്യേച്ചാ മതി കേട്ട.....

15 comments:

Inji Pennu said...

സുകുമാരന്റെ ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ പറ്റുന്നില്ല. അത് കൊണ്ട് ഇവിടെ ഞാന്‍ മറ്റൊരു സ്ഥലത്ത് സുകുമാരനോട് പറഞ്ഞത് ഒന്ന് ലിങ്ക് ചെയ്യാ‍ണ്. ഇതേ കാര്യം തന്നെയാണ് പറഞ്ഞതും. ഇത് നിയമപാകലരില്‍ നിന്ന് തന്നെ കിട്ടിയ അറിവാണ്. അതുകൊണ്ട് മറ്റൊരു പേരില്‍ ബ്ലോഗിങ്ങ് ഒരു പ്രശ്നവുമല്ല.

ചോ:
'ബ്ലോഗിലെ ആ ബിനാമി ഐഡി അവിടെ കൊടുക്കുകയും ചെയ്താല് എങ്ങനെയാണ് നിയമസംവിധാങ്ങളെ സമീപിക്കാന് കഴിയുക ? ബിനാമിക്ക് അത് കഴിയില്ലല്ലോ.'

ഉത്തരം:
ബിനാമിക്ക് കഴിയും. ഇത് മാത്രമല്ല, ഉപദ്രവിച്ചാല്‍ കമ്പ്ലെയിന്റ് ചെയ്യുവാനും കഴിയും. പോലീസിനോട് ഞാന്‍ നിക്ക് നെയിം ആണ് ഉപയോഗിക്കുന്നത് പറഞ്ഞപ്പോള്‍ അതാണ് ഉപയോഗിക്കാന്‍ അവര്‍ എന്‍‌കറേജ് ചെയ്യുന്നതെന്നും, പൊതുവേ സ്ത്രീകളും കുട്ടികളും gender nuetral പേരുകള്‍ ഉപയോഗിക്കണമെന്നുമാണ് നിര്‍ദ്ദേശം തന്നെ. ഉപദ്രവിക്കുന്നതും മോഷ്ടിക്കുന്നതും എഴുതിയ ആളിന്റെ പേരിനെയല്ല, അതിനു പുറകിലുള്ള വ്യക്തിയയെയാണ്. എന്റെ ഈമെയിലിന്റെ പാസ്‌വേര്‍ഡ് ഞാന്‍ എന്ന വ്യക്തിയുടെ കയ്യിലാണ്, അതിന്റെ ബാക്ക് അപ്പ് റിക്കോര്‍ഡ്സ് ഗൂഗിളില്‍ ഉണ്ട്. അത് മാത്രം മതി എന്റെ ബ്ലോഗില്‍ നിന്ന് എന്ന് തെളിയിക്കാന്‍. ശരിയായ പേരില്‍ ആണെങ്കിലും അതെങ്ങിനെ ആ വ്യക്തിയാണെന്ന് തെളിയിക്കും? അത് തന്നെ ഇതിനും ഉള്ളൂ.

ഗുപ്തന്‍ said...

അണ്ണാ അലക്കി പൊളിച്ച്...

അതിലൊക്കെ വല്ല്യ തമാശ അണ്ണന്‍ ലിങ്ക് ചെയ്ത സൂമാരണ്ണന്റെ ആദ്യ കമന്റാ.. ആ അക്കാദമി പോസ്റ്റില്‍.

ഉന്മേഷ് ദസ്തക്കിര്‍ ‘പേര് പേരക്ക‘ എന്ന പേരിലാണ് എഴുതിക്കൊണ്ടിരുന്നത്. ഹരികുമാര്‍ അനോണികളെ ചീത്തവിളിച്ചപ്പോല്‍ മുന്നില്‍ നിന്ന് വിശദീകരണം നല്‍കിയതും അന്നത്തെ പേരക്ക ആയിരുന്നു.

ആ പേരക്ക ഒരു സുപ്രഭാതത്തില്‍ ഔദ്യോഗികമായ പേരില്‍ (ഡിസൈനിംഗുമായി ബന്ധപ്പെട്ട് ഒരുപക്ഷെ കേരളത്തിനുപുറത്തും അറിയപ്പെടുന്ന പേരില്‍) ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ പാവം ഉന്മേഷിന്റെ സര്‍നെയിമിനിട്ടാണ് അഞ്ചാറരക്കണ്ടിയുടെ വെട്ട്.. ചിരിക്കാതെന്ത് ചെയ്യും.

1. അപ്പന്റെ പേരും വീട്ടുപേരും ഫോണ്‍നമ്പരും ചേര്‍ത്താലും എനിക്ക് സുമാരണ്ണന്‍ കോവാലകൃഷ്ണ അണ്ണനെപ്പോലെ ‘അനോണി’ ആണെന്നും

2. ഇനി ഇതൊന്നും ഇല്ലാതെ എന്നെപ്പോലെ തലയില്‍ മുണ്ടിട്ട് ബ്ലോഗിയാലൂം അറിയെണ്ടവരുടെ മുന്നില്‍ വിശ്വസനീയമായ ഐഡി എനിക്കുണ്ടെന്നും

ചിന്തിക്കാനുള്ള സാമാന്യവിവരം അദ്ദേഹത്തിനില്ല എന്ന്കുറേ മാസങ്ങളായി അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ്.

വെബ് ഐഡന്റിറ്റികളെക്കുറിച്ച് ഇത്രപോലും മനസ്സിലാക്കാനായിട്ടില്ലാത്ത -‘വെബ് ഹാന്‍ഡില്‍’ എന്ന സങ്കല്‍പ്പം എന്താണെന്ന് തന്നെ അറിയാത്ത- ഇവരെപ്പോലെ ഉള്ളവരാണ് മലയാള ബ്ലോഗിംഗ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. അക്കാഡമി കഴിഞ്ഞ് സംഘടന എന്നിടത്ത് വരെ ആയി ചര്‍ച്ചകള്‍... (ഇതുരണ്ടും തമ്മിലൊള്ള കണക്ഷന്‍ അണ്ണനോട് ഞാനായിട്ട് പറയണ്ടല്ല...)

സംഘടന ആശയം മുന്നോട്ട് വച്ച മാരീചന്റെ അപ്പന്റെ പേര് ബൈദവേ ചോയിക്കാന്‍ സൂമാരണ്ണന്‍ വിട്ടുപോയി കേട്ട. ഒരു കാരണമേ ഞാന്‍ നോക്കീട്ട് തോന്നിട്ടൊള്ള്. മാരീചണ്ണന്‍ ബ്ലോഗെഴുത്തില്‍ ‘അനോണി’ ആണേലും സുമാരണ്ണന്റെ അടുത്ത് അനോണി അല്ല. ആയിരിക്കരുതല്ല. അദാണ്. ബ്ലോഗില്‍ പേരുണ്ടോ നാളുണ്ടോ എന്നതല്ല ബേസിക് ഇഷ്യൂ.. അഞ്ചരക്കണ്ടി സര്‍ട്ടിഫൈഡ് ആയിരിക്കണം. അത്രേള്ളൂ...

ഗുപ്തന്‍ said...

വല്ലാത്ത മറവികള് തന്നെ. അടികള്‍ വല്ലതും വന്നാല്‍ അഡ്രസ് ചോയിച്ച് കറങ്ങി നടക്കാതെ നേരേ വീട്ടീവരാന്‍....

കെ said...

എന്തെരെടേയ് ഗുപ്താ, തന്തയ്ക്കു പറഞ്ഞുളള കളികള്. അതിനും മാത്രമുളള കലിപ്പുകളൊക്കെ ഇതിനുണ്ടോടേയ്....

മാരീചന്റെ പേരും നാളും സുകുമാരേട്ടനു മാത്രമല്ല, ബ്ലോഗിലെ പലര്‍ക്കും അറിയാം. ദാറ്റ്സ് മലയാളം പോലൊരു പോര്‍ട്ടലില്‍ കോളമെഴുതുന്നയാളുടെ ഐഡന്റിറ്റി ആണവ രഹസ്യം പോലൊരു രഹസ്യമൊന്നുമല്ല ചേട്ടായീ... ആര്‍ക്കു വേണേലും അത് കിട്ടും. വേണമെന്നു വെച്ചാല്‍. അതു കൊണ്ട് ഇത്തരം ചര്‍ച്ചകളില്‍ നിന്ന് ഈയുളളവനെ വിട്ടുകളയണേ..........ഒരപേക്ഷയാണ്.

അനോണി പ്രശ്നത്തില്‍ ഇഞ്ചിപ്പെണ്ണ് മുകളില്‍ സൂചിപ്പിച്ച അഭിപ്രായങ്ങളോട് തന്നെയാണ് യോജിപ്പ്. ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം ഹരികുമാര്‍ വിഷയത്തിലും പ്രകടിപ്പിച്ചുവെന്നാണ് ഓര്‍മ്മ. അക്കാര്യത്തില്‍ സുകുമാരേട്ടന്റെ അഭിപ്രായത്തോട് യോജിപ്പും ഇല്ല.

ഗുപ്തന്‍ said...

മാരീചന്‍ ചേട്ടാ ..ശരിക്കും അങ്ങനെ ഉദ്ദേശിച്ചില്ല. പേര് അച്ഛന്റെ പേര് വീട്ടുപേര് ഇതു ഒഫിഷ്യല്‍ ഐഡന്റിറ്റി ലൈന്‍ ആയതുകൊണ്ട് അങ്ങനെ എഴുതി എന്നേയുള്ളൂ..

അച്ഛനെന്ന് എഴുതുന്നിടത്തെല്ലാം അര്‍ത്ഥം തന്തക്ക് വിളി എന്നാവുമോ..ആവുമെങ്കില്‍ മാപ്പ്

Anonymous said...

മച്ചാ ഗുപ്താ, ഇതൊക്കെ വെറും ഗ്രൂപ്പ് കളിയല്ലേന്ന്..
ഇവടെ കൊറേപ്പേര് ആദ്യം, ആള്‍ക്കാര് പുറം ചൊറിഞ്ഞു കൊടുക്കുന്നു, ആസനം താങ്ങിക്കൊടുക്കുന്നു എന്നൊക്കെപ്പറഞ്ഞ് വിപ്ലവ ബ്ലോഗിംഗ് തൊടങ്ങി. ഈ സൂമാരണ്ണനും ഉണ്ടേര്‍ന്ന്. പിന്നെ ആ അലവലാതി പടം‌വരയും. എന്നിട്ടെന്നാ ഉണ്ടായി? അവരിലൊരാള്‍ ആരുടേയും തന്തക്ക് വിളിച്ചോണ്ട് പോസ്റ്റിട്ടാലും ഏറാന്‍‌മൂളികള്‍ പാഞ്ഞ് ചെന്ന് " വായിച്ചിട്ട് പുളകമണിയുന്നു", വന്ദനം, ലാല്‍‌സലാം, കേരളത്തിന് മുതല്‍‌ക്കൂട്ട് എന്ന്ക്കെ പറഞ്ഞ് നല്ല ഡീസന്റ് ചൊറിഞ്ഞു കൊടുക്കല്‍ തുടങ്ങും. പകരം അങ്ങോട്ടും.
ഇതൊക്കെ അത്രേയുള്ളൂ അണ്ണാ...ആരും വകവെയ്കാത്തെ കൊറേ അണ്ണന്മാര് ചെറിയ ഒരു പുറം ചൊറിയല്‍ സഹകരണസംഘം തുടങ്ങി..അതിന് കാരണമായി ബാക്കിയെല്ലാവരേയും തെറി വിളിച്ച്, പോയി അതേ പരിപാടി ചെയ്യുക.
പറഞ്ഞു വന്നത്, ഈ അനോണി വിരോധവും അത്രേ ഉള്ള്...അപ്പുറത്ത് പെണ്ണാണെങ്കില്‍, പ്രത്യേകിച്ച് ഇഞ്ചിപ്പെണ്ണിനെപ്പോലെ ആണുങ്ങളായത് കൊണ്ട് മാത്രം ചിലര്‍ക്ക് ഒരു ബഹുമാനവും കൊടുക്കാത്ത റ്റൈപ്പ് ആണെങ്കില്‍, മറ്റേ സാധനം ചിലര്‍ക്ക് പൊങ്ങി വരും..ചേ..അതല്ല..യാഥാസ്തിതിക മനോഭാവം.
അല്ലേ ഈ സൂമാരണ്ണന്‍ ആദ്യം പോയി അനോണിയായ ചിത്രകാരന്റെ കൊങ്ങക്ക് പിടിക്കട്ട്.
പണ്ട് മഹവിഷ്ണുവായി വന്നു ബ്ലോഗില്‍ കണ്ട പെണ്ണുങ്ങളെ മൊത്തം മുണ്ട് പൊക്കിക്കാണിച്ച ടൈമില്‍ ആരോ അന്വേഷിച്ച് വെളിവായതാ ആ തറയുടെ പേരും നാളും. അല്ലാതെ സ്വന്തം വെളിവാക്കിയതൊന്നുമല്ല.

un said...

ഞാന്‍ എന്റെ ഐഡി വീണ്ടും വല്ല കുമ്പളങ്ങാന്നോ വെള്ളരിക്കാന്നോ ആക്കാന്‍ പോണ്‍ഊ
:)

Anonymous said...

ഇഞ്ചി പറയുന്നു.." പൊതുവേ സ്ത്രീകളും കുട്ടികളും gender nuetral പേരുകള്‍ ഉപയോഗിക്കണമെന്നുമാണ് നിര്‍ദ്ദേശം തന്നെ" -

എല്ലാ ഇരട്ടപ്പേരുകാരും സ്ത്രീകളും കുട്ടികളുമാ‍യിരുന്നെങ്കില്‍ എന്നാശിക്കുന്നു..
അല്ലെങ്കില്‍ ഹും ധീം തരികിടതോം..കള്ളന്‍, തത്തമ്മച്ചുണ്ടന്‍,കശ്മലന്‍ ആയ്യാലോ? ബാ‍ാ‍ാ‍ായ്..

Anonymous said...

അയ്യോ, കോവാലാ
സുകുമാരണ്ണന്‍ ബ്ലോഗും പൂട്ടിപ്പോയണ്ണാ. എന്തരണ്ണാ‍ ഇത്. നിങ്ങളൊക്കെച്ചേര്‍ന്ന് മലയാള ബ്ലോഗിങ്ങിന് മറ്റൊരു തീരാ നഷ്ടമാണ് വരുത്തി വെച്ചത്. ഭാഗ്യം അനോണിവര്‍മ്മമാര്‍ക്കെതിരെ എഴുതാന്‍ അങ്ങോര്‍ക്കൊരു കോളമില്ല.

Anonymous said...

സൂമാരണ്ണന്റെ പുതിയ പോസ്റ്റില്‍ നിന്നു്:

ശാരീരികമായി ചില പ്രശ്നങ്ങള്‍ എനിക്കുണ്ട് . നട്ടെല്ല് സംബന്ധപ്പെട്ടതാണത് .

അതു ഞങ്ങള്‍ക്കും മനസ്സിലായി :)

കോവാല കൃഷ്ണന്‍ said...

എടേ പുള്ളകളേ കാര്യങ്ങള് വൊക്ക കൊള്ളാം. വ്യക്ക്തിഹത്തിയകള് നടത്താതിരിക്കിനടേ. അയിനക്കയല്ലീ ഞമ്മള് ഒള്ളത്??

Anonymous said...

ബ്ലോഗില്‍ വ്യക്തി ഹത്യയുടെ ആശാന്‍ ആണ് ഗുപ്തന്‍.മറ്റുള്ളവര്‍ക്ക് വിവരമില്ലെന്ന് പറയാന്‍ ഇവനാരുവാ...അഥവാ മറ്റുള്ളവരുടെ വിവരം നിശ്ചയിക്കാന്‍ ഇവനാരുവാ..ആദ്യം ഒരു ഹരികുമാര്‍..പിന്നെ ഒരു അഞ്ചരക്കണ്ടി..
നിനക്കൊന്നും ഒരു പണിയുമില്ലടേ..?

ഗുപ്തന്‍ said...

ഇല്ലെന്നേ.. വിവരോമീറ്ററും കൊണ്ട് ചുമ്മാ ഇരിക്കുവല്യോ... പിന്നെ വ്യത്തിഹത്തിയക്ക് സര്‍ക്കാരീന്ന് പടിയൊള്ളതുകൊണ്ട് ജീവിച്ചുപോന്ന്.. മോന്‍ ചെല്ല് :)

കോവാല കൃഷ്ണന്‍ said...

ഗോപ്യം കുപ്തണ്ണന് യാരോടാണ് കലിപ്പ്കള്? അണ്ണന്‍ പറഞ്ഞ ഒരു തമിഴ് മുടികളും എനിക്ക് അങ്ങട് മനസ്സിലായില്ല. ഗോപ്യം ആയോണ്ടാരിക്കുമല്ലീ??

ജഗ്ഗുദാദ said...

എന്തരപ്പി ? മൊത്തത്തില് കലിപ്പുകള് തന്നെ? വല്ല കൂലിത്തല്ലും വെലാല്സങ്ങോം ഒക്കെ ഉണ്ടേല്‍ വിളിക്കണേ..ഇപ്പ ജ്വാലികള്‍ അല്പം കുറവാ.. ഡിസ്കൌണ്ട് ഒക്കെ തരാം.