Friday, February 8, 2008

അങ്കിള്‍സ് പൊട്ടത്തരംസ്

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ കമന്‍റ് വായിച്ചേച്ചും വരണം)

അങ്കിള്‍-ന്ന് കേട്ടപ്പം ഞമ്മളു ബിജാരിച്ച് ഇച്ചിരി വയസ്സും പ്രായോം ആയ കാര്‍ന്നോരാന്ന്. എബ്ടെ? ഞമ്മളെപ്പോലെ പേരു മാത്രേ ഉള്ള്. പതിനാറായിരത്തിച്ചില്വാനം പെണ്ണുമ്പുള്ളമാരൊന്നൂല്ല.

ഉമേശണ്ണന്‍റെ അമ്മ ടീച്ചറാണെന്ന് മൂപ്പര് ബായിച്ചിരിക്കണ്. അതും കേട്ടോണ്ട്, “ആ അമ്മേ പോലെ” എന്നൊക്കെ തട്ടി ബിട്ടാലോ? ആ ടീച്ചറ് ആ ഏലായിലെ ഏറ്റോം പഠിപ്പിക്കാന്‍ അറിഞ്ഞൂടാത്ത ടീച്ചറാരുന്നെങ്കിലോ? ഉമേശണ്ണന് അത് ബലിയ അടിയല്ലേ.

ഉമേശണ്ണന്‍ ‘യേത് ടീച്ചറടേ’ എന്ന് ചോയിച്ച ഒടനേ അങ്കിളണ്ണന്‍ പ്ലാറ്റ് മാറ്റി. എന്നാ അണ്ണന്‍റെ അച്ഛന്‍ സാറിനെപ്പോലെ എന്നാക്കി.

പിന്നെ അങ്കിളിന് ആപ്പീസി ഇരുന്നാണോ വീട്ടി ഇരുന്നാണോ എല്ലാരും ഇതൊക്കെ എഴുതണേന്ന് ഒരു ഡബുട്ട്. എവിടേങ്കിലും ഇരുന്ന് എഴുതിയേം വച്ച്പോട്ട് അങ്കിളണ്ണാ. നിങ്ങള് ബേജാറാവാണ്ടിരിക്കീന്‍. ആപ്പീസ്സി ഇരുന്ന് എഴുതി എവന്‍റേക്കെ ജ്വാലികള് പോണങ്കി പോട്ട്. എവന്‍റേക്കെ ജ്വാലി പ്വോയ അണ്ണന് എന്ത്?

3 comments:

കോവാല കൃഷ്ണന്‍ said...

എവിടേങ്കിലും ഇരുന്ന് എഴുതിയേം വച്ച്പോട്ട് അങ്കിളണ്ണാ. നിങ്ങള് ബേജാറാവാണ്ടിരിക്കീന്‍. ആപ്പീസ്സി ഇരുന്ന് എഴുതി എവന്‍റേക്കെ ജ്വാലികള് പോണങ്കി പോട്ട്.

അങ്കിള്‍ said...

Dear Gopakumar,

Noted your comments for my future guidance.

Unknown said...

കോവാലാ - മറ്റൊരു പെര്‍ഫോമന്‍സ്, ദേ ഇവിടെ കാണാം.