(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ വാര്‍ത്ത വായിച്ചേച്ചും വരണം.)
എടേയ് പാച്ചൂ.... പൂയ്...... കേട്ടാടേയ്??
എന്തര് കോവാലേണ്ണാ കെടന്ന് തൊറക്കണത്????
നീ വാര്‍ത്തകള് വായിച്ചാടേ? ചുമ്മാ കിട്ടണ സോഫ്റ്റ്‍വെയറുകള് ആളുകളക്കൊണ്ട് ഉപഭോഗിക്കാന്‍ നടക്കണോന്‍ ഭോഗിക്കണത് എന്തിലാണന്ന് കേട്ടാടേയ്??
ഇല്ലണ്ണാ..... നമ്മള് ഫോഗിക്കണതിലല്ലീ അരുണന് സാറ് ഫോഗിക്കണത്??? എവിടേണ്ണാ വാര്‍ത്തകള്????
ദാണ്ട ഇവിടോട്ട് നോക്കടേ. ഇന്നാ പടവും കണ്ടോണ്ടിരി.
അല്ലടേ..... അവന് ഒലത്താനക്കൊണ്ട് കേരള ഗവര്‍മ്മന്‍റ് നല്ല തൂബെള്ള നെറത്തിലൊള്ള മാക്ക്ബുക്ക്കള് വാങ്ങിച്ച് കൊട്ത്ത്ട്ട്ണ്ടടേ. നമ്മള പൈസകൊണ്ട് എവമ്മാരക്ക ഉപയോഗിക്കാന്‍ ആപ്പിള്കളിന്‍റെ മാക്ക്ബുക്ക്കളടേ അച്ചുമാമന്‍ വാങ്ങിച്ച് കൊടുത്തേക്കണത്. എന്നിട്ട് അത് വലിയ അഫിമാനത്തോടെ വിളിച്ച് പറേണ് ദാണ്ട ഇബ്ടോട്ട് നോക്കെടേ...
അരുണണ്ണന്‍ മാക്ക്കള് ആണ് ഭോഗിക്കണതെങ്കിലും നമ്മള പോത്യപ്പെടുത്താനക്കൊണ്ട് അതില് ലിനക്സ്കള് ആണ് ഒണ്ടാക്കണത് പോലും. ഒന്നൊന്നര മണിക്കൂറുകള് കഴിയുമ്പം മാക്ക്ബുക്ക്കള് ഫ്രീസ് ആയിപ്പോവും വെബ്‌ക്യാമും വൈഫൈയും വര്‍ക്ക്കള് ചെയ്യൂല എന്നൊക്കെ ചെല പ്രശ്നങ്ങള് ഒണ്ടെങ്കിലും ആപ്പിള്കളുട എണ്ട് യൂസറ് ലൈസന്‍സിങ്ങ് എഗ്രിമെന്‍റ്കള് (EULA) കാറ്റിപ്പറത്തി ഗവണ്മന്‍റ് വക കമ്പ്യൂട്ടറില് ഇല്ലീഗല് ആയിട്ട് ലിനക്സ് ഓടിക്കാന്‍ അരുണന് പച്ചക്കാര്‍ഡ് കാണിച്ചോമ്മാര തെരച്ചിവാലുകള് കൊണ്ട് അടിക്കണ്ടേടേ പാച്ചൂ...... നീ തന്ന പറ.
അണ്ണാ അടങ്ങ്. എവന്‍റേക്ക ആവേശം തീരുമ്പം എവനക്ക കാരിയങ്ങള് മനസ്സുകളില് ആക്കുമാരിക്കും കേട്ട......
എന്നാലും ഇബ്ട ചോയിക്കാനും പറയാനും ആരും ഇല്ലീ???
Sunday, December 28, 2008
Subscribe to:
Post Comments (Atom)
18 comments:
ആപ്പിളിന്റെ ഹാര്‍ഡ്‌വെയറില്‍ എന്ത് ഓപ്പറേയ്റ്റിങ്ങ് സിസ്റ്റം ഓടിക്കണമെന്ന് അവരുടെ എന്‍ഡ് യൂസര്‍ എഗ്രിമന്റ് ഇന്‍സിസ്റ്റ് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ ലിങ്കൊന്നു തരാമോ?
എന്‍ഡ് യൂസര്‍ എഗ്രിമന്റ് ഒണ്ടെന്ന് പറഞ്ഞത് ഒള്ളതാണോ അപ്പീ... ഈ അരുൺ എന്നു പറയുന്ന സിങ്കം ഒരു പുലി തന്നെയാണ് കേട്ടാ..
അണ്ണാ പുവ്തസരശംസകള് കേട്ടാ ..
എന്‍ഡ് യൂസര്‍ എഗ്രിമെന്‍റിന്‍റെ കാര്യം അറിഞ്ഞൂട. അത് കോവാലന്‍ തന്ന പറയട്ട്. അരുണ്‍ ലിനക്സും മാകും ഡുവല്‍ബൂട്ട് ചെയ്ത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പത്രവാര്‍ത്ത ശരിയാണ്. അല്ല ഫുള്‍ വൈപ്പ് ചെയ്ത് ലിനക്സ് ഉപയോഗിക്കുവാണെങ്കില്‍ എന്തിനാണ് മൂന്നെരട്ടി വില കൊടുത്ത് മാക് വാങ്ങീത്? ഒരു വിന്‍ഡോസ് ലാപ്ട്ടോപ്പ് വാങ്ങി വൈപ്പ് ചെയ്താപ്പോരേ? അല്ലെങ്കില്‍ അതിലും ചീപ്പായി OS ഇല്ലാത്ത ഒരു ലാപ്ട്ടോപ്പ് വാങ്ങ്യാല്‍ പോരേ.
ധൂര്‍ത്ത് ധൂര്‍ത്ത് തന്നെയാ. നിയമ ലംഘനമാണോന്ന് പറയാന്‍ ഞാന്‍ വക്കീലല്ലല്ല് കേട്ട.
'am not sure about end users licence agrement, but when you buy a mac machine, we pay for the OS too. I dont think you can get a mac without os in it.
so ultimately you pay for a software which is far better than the free software and never use it.
I dont understand that logic :)
probably he can assemble a hardware using the imported PC mother board from east asian countries and install free software in it. that make sense!
'am not sure about end users licence agrement, but when you buy a mac machine, we pay for the OS too. I dont think you can get a mac without os in it.
so ultimately you pay for a software which is far better than the free software and never use it.
I dont understand that logic :)
probably he can assemble a hardware using the imported PC mother board from east asian countries and install free software in it. that make sense!
തംശയങ്ങ്ള്ക്ക് മറുപടികള് ദാണ്ട.
താങ്കള്‍ നല്‍കിയ ആപ്പിള്‍ ലീഗല്‍ പേയ്ജ് സ്വാഭാവികമായും നേരത്തേ കണ്ടിരുന്നു, അതുമാത്രമാണൊ അതോ മറ്റേതെങ്കിലും ഡോക്യുമെന്റാണോ താങ്കളുടെ വാദത്തിന് ആധാരം എന്നറിയാനാണ് ലിങ്ക് ചോദിച്ചത്. ലിങ്ക് ചോദിക്കുക മാത്രമേ ചെയ്തുള്ളൂ, താങ്കളുടെ വാദം തെറ്റാണെന്നോ ശരിയാണെന്നോ പറയാന്‍ ശ്രമിച്ചില്ല. അതിനുവേണ്ടി ഇത്രയും അഡ്രിനാലിന്‍ എരിച്ചുകളയുന്നത് താങ്കളുടെ ഇഷടം.
തങ്ങളുടെ ഹാര്‍ഡ്‌വേര്‍ ഉല്‍പ്പന്നങ്ങളില്‍ ഏത് സോഫ്റ്റ്‌വേര്‍ ഓടിക്കണമെന്ന് ആപ്പിള്‍ പറയുന്നുണ്ടെന്ന് താങ്കള്‍ പറയുന്നത് (ആപ്പിള്‍ അങ്ങനെ പറഞ്ഞതായി എവിടെയും കണ്ടില്ല) മെഡിക്കല്‍ ഷോപ്പിലെ ബില്ലിലെ "വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുന്നതല്ല" എന്ന വാചകത്തിന്റെ നിലവാരത്തില്‍ കണ്ടാല്‍ മതി, എന്നുവച്ചാല്‍ നിലവിലുള്ള നിയമത്തിനുമുകളിലുള്ള ഒരു കോണ്‍ട്രാക്റ്റും നിലനില്‍ക്കില്ലെന്നര്‍ത്ഥം.
സോഫ്റ്റ്‌വേര്‍ ഒരു ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയാണ്, ഒരു സാഹിത്യസൃഷ്ടിയോ മറ്റോ പോലെയാണ് അതിന്റെ നിയമപരമായ നിലനില്‍പ്പ്. കാശുകൊടുത്തുവാങ്ങിയ പുസ്തകം വായിക്കണോ കീറി റ്റോയ്‌ലറ്റ് പേപ്പറായി ഉപയോഗിക്കണോ എന്നത് വാങ്ങുന്നവന്റെ ഇഷ്ടമാണ്, പക്ഷെ അതിലെ കണ്‍ടെന്റില്‍ തൊടണമെങ്കില്‍ പ്രസാധകന്റെയോ എഴുത്തുകാരന്റെയോ അനുവാദം വേണ്ടിവരും.
ഹാര്‍ഡ്‌വേര്‍ ഒരു ഫിസിക്കല്‍ എന്റിറ്റിയാണ്, താങ്കള്‍ തന്നെ എഴുതിയപോലെ അത് ലൈസന്‍സ് ചെയ്യുകയല്ല, വില്‍ക്കുകയാണ്. അതിനകത്ത് സോഫ്റ്റ്‌വേര്‍ ഓടിക്കണോ, ഏത് സോഫ്റ്റ്‌വേര്‍ ഓടിക്കണം, അതോ ഉപയോഗിച്ച ചെവിത്തോണ്ടി ഇട്ടുവയ്ക്കണോ എന്നൊക്കെ തീരുമാനിക്കുന്നത് ഉപഭോക്താവാണ്. കട്ടിലുണ്ടാക്കുന്ന കമ്പനിക്ക് അതിലാര് കിടക്കണമെന്നോ അതില്‍ ഏത് കിടക്ക ഉപയോഗിക്കണമെന്നോ തീരുമാനിക്കാന്‍ അധികാരമില്ല, ഇനി ഒപ്പിട്ടുകൊടുത്ത ബില്ലില്‍ അത്തരമൊരു കണ്ടീഷന്‍ ഉണ്ടെങ്കില്‍ത്തന്നെ അത് വാലിഡല്ല. (ന്യൂക്ലിയര്‍ റിസര്‍ച്ചിന്, മിസൈല്‍ ടെക്നോളജി ആവശ്യങ്ങള്‍ക്ക് തുടങ്ങിയവക്കുപയോഗിക്കരുത് എന്ന് കരാറുണ്ടാവും, അത് പരമാധികാരരാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളാണ്‍, കമ്പനികളല്ല) താങ്കള്‍ തന്നെ സൂചിപ്പിച്ചതുപോലെ ഏറ്റവും കൂടിയാല്‍ വാറണ്ടി നിഷേധിക്കാം, അത്രതന്നെ.
ഡിജിറ്റലിന്റെ ആല്‍ഫ, എ.ഐ.എമ്മിന്റെ പവര്‍ പിസി, സണ്ണിന്റെ സ്പാര്‍ക്, ഐ.ബി.എമ്മിന്റെ എസ് 390, എ.ആര്‍.എം, മിപ്സ് തുടങ്ങി ഒട്ടുമുക്കാലും ഹാര്‍ഡ്‌വേറുകളിലേക്ക് ജി.എന്‍.യു ലിനക്സ് പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ പല കമ്പനികള്‍ക്കും ഈ പോര്‍ട്ടിംഗ് അതിഭീമമായ നഷ്ടവുമുണ്ടാക്കിയിട്ടുണ്ട്. ഒരു എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രീമന്റ് ഉണ്ടാക്കി തങ്ങളുടെയല്ലാത്ത ഓപ്പറേയ്റ്റിംഗ് സിസ്റ്റംസ് ഇതിനകത്ത് ഉപയോഗിക്കരുതെന്ന് എഴുതിവച്ചാല്‍ തീരുന്നതായിരുന്നു പ്രശ്നമെങ്കില്‍ ഈ കമ്പനികളൊക്കെ അതെന്നേ ചെയ്തേനെ.
ഇനി bootcamp ഉപയോഗിച്ചാണ് ലിനക്സ് ഓടിക്കുന്നതെങ്കില്‍ത്തന്നെ intended use violate ചെയ്യുന്നു എന്നത്, bootcamp വിന്‍ഡോസിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് ആപ്പിള്‍ എഴുതിവയ്ക്കാത്തിടത്തോളം കാലം, ഒരതിവായനയാണ്. ഇനി താങ്കളുടെ വാദം മുഖവിലക്കെടുക്കുകയാണെങ്കില്‍ത്തന്നെ ആപ്പിളിന് വേണമെങ്കില്‍ അവര്‍ നിയമനടപടി സ്വീകരിക്കട്ടെ, മനുഷ്യാവകാശപ്രശ്നമൊന്നുമല്ലല്ലോ ഇത്, പൊതുജനങ്ങളായ താങ്കള്‍ക്കും എനിക്കും ഇടപെടാന്‍.
ഇനി bootcamp വച്ചല്ല സാധനം ഓടിക്കുന്നതെങ്കില്‍? അത്തരമൊരു സാഹചര്യത്തില്‍ എന്തു വയലേയ്ഷനാണ് ഉള്ളത്?
"ആപ്പിള് സാധനം വിയ്ക്കുമ്പം ഹാര്‍ഡ്‍വെയറ് നിങ്ങക്ക് വിയ്ക്കും, അതിലൊള്ള സഹലമാന സോഫ്റ്റ് വയറും നിങ്ങക്ക് ലൈസന്‍സ് ചെയ്യും"
അത്രതന്നെയേ ഞാനും പറയുന്നുള്ളൂ, ആപ്പിളിന് അവരുടെ ഹാര്‍ഡ്‌വേര്‍ വില്‍ക്കാം, സോഫ്റ്റ്‌വേര്‍ ലൈസന്‍സ് ചെയ്യാം. അല്ലാതെ ആപ്പിളിന്റെ ഹാര്‍ഡ്‌വേറില്‍ ഓടിക്കുന്ന സോഫ്റ്റ്‌വേറിന്റെ ലൈസന്‍സിനെപ്പറ്റി അവര്‍ വിഷമിക്കേണ്ടതില്ല.
" അതാവത്, നെനക്ക് വേണോങ്കി ആ സാധനം തല്ലിപ്പൊളിച്ച് കളയാം അത് നെന്‍റെ സ്വന്തം. പക്ഷേങ്കി അതിലെ സോഫ്റ്റ് വയറ് തിരുത്താന്‍ നെനക്ക് അവര് അനുവാദം തന്നിട്ടില്ലടേ "
അതിനാരു തിരുത്തി ഇവിടെ സോഫ്റ്റ്‌വേര്‍?
"അപ്പം ലിനക്സ് കേറ്റാനായിട്ട് അവരുട സോഫ്റ്റ് വയറില് കാണിക്കണ കളികള് License Agreement ന് യെതിരാണ്."
ഏത് കളികള്‍? ഒരു കളിയും കളിക്കുന്നില്ലല്ലോ? ആരെങ്കിലും സോഴ്സ് തിരുത്തിയോ ഇവിടെ? ഇനി തിരുത്താനാണെങ്കില്‍ത്തന്നെ സോഴ്സ് ലഭ്യമാണോ?
"ഇനി ഇത്രേം സാഹസം നടത്തി എങ്ങാനും വര്‍ക്കാതായാ തിരിച്ച് ശരിയാക്കാന് പോലും ആപ്പിളിന്‍റ അടുത്ത് ചെല്ലാമ്പറ്റൂല്ല. ഇത്രേം ചെയ്യുമ്പഴേ അണ്ണന്‍റെ വാറണ്ടി (ഒന്നൂട നോക്ക്, യേതണ്ടി?) അടിച്ച് പോയിരിക്കണ്. ദാണ്ട ലിങ്കം."
അതു സമ്മതിച്ചു, താങ്കള്‍ ഇത്രയും പറഞ്ഞതിലെ വാലിഡായ ഒരേയൊരു പോയന്റ് ഇതാണെന്നുതോന്നുന്നു.
അടിക്കുറിപ്പ്:- ഇതെഴുതുന്നയാള്‍ ഒരു ജിഎന്‍യു ലിനക്സ്/ഓപ്പന്‍ സോഴ്സ് ഫനറ്റിക്കല്ല, എന്തിന് ഇതുതന്നെ ഇപ്പോള്‍ എഴുതുന്നത് സന്ദര്‍ഭവശാല്‍ വിന്‍ഡോസിലാണ്.
എന്റെ മറുപടി ഇവിടെ
അതിനുവേണ്ടി ഇത്രയും അഡ്രിനാലിന്‍ എരിച്ചുകളയുന്നത്
ഹ ഇദ് കൊള്ളാമല്ല്. എന്‍റ അഡ്രിനാലിനുകള് അല്ലീ. ഞാന്‍ എരിക്കട്ടന്ന്. നിങ്ങള് പണ്ട് നിങ്ങട ബ്ലോഗ് ഫ്ലാഗീന്നും പറഞ്ഞ് കൊറേ എരിച്ചതല്ലീ.
സോഫ്റ്റ്‌വേര്‍ ഒരു ഇന്റലക്ച്വല്‍ പ്രോപ്പര്ട്ടി യാണ്, ഒരു സാഹിത്യസൃഷ്ടിയോ മറ്റോ പോലെയാണ് അതിന്റെ നിയമപരമായ നിലനില്പ്പ്ട. കാശുകൊടുത്തുവാങ്ങിയ പുസ്തകം വായിക്കണോ കീറി റ്റോയ്‌ലറ്റ് പേപ്പറായി ഉപയോഗിക്കണോ എന്നത് വാങ്ങുന്നവന്റെ ഇഷ്ടമാണ്, പക്ഷെ അതിലെ കണ്ടെ ന്റില്‍ തൊടണമെങ്കില്‍ പ്രസാധകന്റെയോ എഴുത്തുകാരന്റെയോ അനുവാദം വേണ്ടിവരും.
യേമാന് അത് മുയ്‍വനങ്ങ് പറ... സാഹിത്യസൃഷ്ടി പോലയാണ് സോഫ്റ്റ് വയറ്. പച്ചേ അത് അച്ചടിച്ച് വച്ചേക്കണ പൊത്തോമിന് തുല്ല്യമാണ് ഹാര്‍ഡ് വയറ്..... അതുകൊണ്ടാ പറഞ്ഞത് നെനക്ക് വേണോങ്കി ആ സാധനം തല്ലിപ്പൊളിച്ച് കളയാം അത് നെന്‍റെ സ്വന്തം. പക്ഷേങ്കി അതിലെ സോഫ്റ്റ് വയറ് തിരുത്താന്‍ നെനക്ക് അവര് അനുവാദം തന്നിട്ടില്ലടേന്ന്........
യേമാനും അനിവറനിയനും കൂട പറയണ കാര്യം ഒണ്ടല്ല്, അതാവത്, സോഫ്റ്റ് വയറ് ഉഫയോഗിക്കാത/തിരുത്താത മാക്കില് ലിനക്സ് കേറ്റാമ്പറ്റും എന്നത്. അത് നിങ്ങ അറിഞ്ഞൂടാത്തോണ്ട് പറയുവാണ്. ചുമ്മാ ലിനക്സ് സീഡികള് ഇട്ടാ പീസീല് ലിനക്സ് ഓടിയ്ക്കാം. മാക്കില് പറ്റൂല. അയ് എന്തോണ്ടാണന്ന് അറിയാമാ???? അതിന് ബൂട്ട് ലോഡറ് വേണം. ഈ ബൂട്ട് ലോഡറ് എന്ന് പറയണ സാധനം സോഫ്റ്റ് വയറാണ്. മാകിലൊള്ള ബൂട്ട് ലോഡറ് ആപ്പിളിന്‍റ വഹയാണ്. അണ്ണന്‍ ബൂട്ട്ക്യാമ്പ്കളാ റീഫിറ്റാ ഗ്രബ്ബാ കേറ്റുമ്പം അത് മാക്കന്‍റെ ലോഡറിന മാറ്റീട്ടാണ് കേറ്റണത്. അത് licenseന് എതിരാണ്. ഇടം പറേണത് ToU ലംഘിയ്ക്കാം, license ലംഘിച്ചാലേ കൊഴപ്പമൊള്ളെന്ന്. പള്ളീല് കേട്ട. ToU ലംഘിക്കണത് license വയലേറ്റണതു പോലയാണ് യേമാനേ.
ഇനി bootcamp ഉപയോഗിച്ചാണ് ലിനക്സ് ഓടിക്കുന്നതെങ്കില്ത്തെന്നെ intended use violate ചെയ്യുന്നു എന്നത്, bootcamp വിന്ഡോുസിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് ആപ്പിള്‍ എഴുതിവയ്ക്കാത്തിടത്തോളം കാലം
bootcamp വിന്‍റോസിനാണന്ന് മാത്രമല്ലീ ആപ്പിള് പറേണൊള്ള്. That is the intended use. Inteded use-ന് അല്ലാത ഉഫയോഗിച്ചാ അതും ToU- വയലേശന്‍ തന്ന. ToU വയലേറ്റിക്കൊണ്ട് ഒരു സോഫ്റ്റ് വയറോ ഹാര്‍ഡ് വയറോ ഉഫയോഗിക്കാന്‍ പറ്റൂല. എതര്‍നെറ്റ് കേബിള്കള് കൊണ്ട് തൂങ്ങിച്ചാവാന്‍ ഉഫയോഹിക്കാന്‍ പറ്റൂല എന്ന് എങ്ങും എയ്തി വച്ചിട്ടില്ല. പച്ചേ അതു കൊണ്ട് തൂങ്ങിച്ചത്താ അത് Inteded use-ന് അല്ലാത ഉഫയോഗിക്കണത് സമമാണ്. യേത്????
ഇനി bootcamp വച്ചല്ല സാധനം ഓടിക്കുന്നതെങ്കില്‍? അത്തരമൊരു സാഹചര്യത്തില്‍ എന്തു വയലേയ്ഷനാണ് ഉള്ളത്?
അത് മോളിപ്പറഞ്ഞിട്ടൊണ്ട്.
അതിനാരു തിരുത്തി ഇവിടെ സോഫ്റ്റ്‌വേര്‍?
ബൂട്ട് ലോഡറ് ഒരു സോഫ്റ്റ് വയറാണ് എന്ന് ഈ യേമാന് ആരെങ്കിലും പറഞ്ഞുകൊടുക്കോ.... അതു തിരുത്താത/മാറ്റാത പിന്ന സീഡിയെടുത്ത് ചന്തീ വച്ചാ മാക്ക് ലോഡാവോ?
ഇതെഴുതുന്നയാള്‍ ഒരു ജിഎന്യുണ ലിനക്സ്/ഓപ്പന്‍ സോഴ്സ് ഫനറ്റിക്കല്ല, എന്തിന് ഇതുതന്നെ ഇപ്പോള്‍ എഴുതുന്നത് സന്ദര്ഭംവശാല്‍ വിന്ഡോകസിലാണ്.
അത്രേം നല്ലത് തന്ന. അതോണ്ട് യേമാന്‍റ മണ്ടത്തരം ഞാനങ്ങ് പൊറുക്കോ? യേമാന്‍ യേതിലാ എയ്ത് കേട്ട......
ഇനി അനിവറനിയന്‍ ചെരച്ചതിന്:
1. ലീഗാലിറ്റിയുടെ കാര്യം. കോവാലന്‍ കാണിച്ച ഒരു യൂലയിലും(EULA) ടേംസ് ആന്റ് കണ്ടീഷന്‍സിലും മാക്ക് പിസിയില്‍ മറ്റോപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഉപയോഗിച്ചാ വാറന്റി പോവുമെന്നോ അതു ലൈസന്‍സിനു വിരുദ്ധമാണെന്നോ പറയുന്നില്ല.
അങ്ങന തോന്നണത് ഇങ്ക്ലീശ് വായിക്കാന് അറിയാത്തോണ്ടാണ്. ഇത് ഒന്നൂട വായിക്ക്......
The warranty does not apply
(e) to a product or a part that has been modified to alter functionality or capability without the written permission of Apple
ബൂട്ട് ലോഡറ് മാറ്റിയാണ് ലിനക്സ് കേറ്റണതന്ന് താനല്ലീ പറഞ്ഞത്? അനിയന് സോഫ്റ്റ് വയറുകള് എന്താണന്ന് അറിഞ്ഞൂടല്ലീ. ഇന്‍സ്റ്റാളും ചെയ്ത് നടക്കണോന്‍റ കൂട ഇതക്ക പറയാമ്പോയ എന്ന തല്ലീന്‍.
2. ബാക്കിയുള്ള വാദങ്ങളെല്ലാം ഒരു ബൂട്ട്കാമ്പിനേയും പൊക്കിപ്പിടിച്ചാണ്.
അല്ലല്ലപ്പീ..... ഈ കമന്‍റില് പറേണത് വായിച്ച് നോക്ക്. bootcamp ഉഫയോഹിച്ചില്ലങ്കിലും ഇതക്ക ബാദകം കേട്ട.
3. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ആപ്പിളില്‍ ഉപയോഗിക്കുന്നത് ലൈസന്‍സിനു വിരുദ്ധമാണെന്നും ( കോവാലന്‍ ലൈസന്‍സ് എന്നു വിളിക്കുന്നത് ഒരു TOC യെയാണ് , സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സിനെയല്ല) എവിടെയും പറയുന്നില്ല.
അണ്ണന് മലയാളോം വായിച്ചാ മനസ്സിലാവൂലീ? സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ആപ്പിളില്‍ ഉപയോഗിക്കുന്നത് ലൈസന്‍സിനു വിരുദ്ധമാണെന്ന് ഞാനും പറഞ്ഞില്ലപ്പീ..... അവര് യേതക്ക സ്വതന്ത്ര സോഫ്റ്റ് വയറ് ആപ്പിളി ഉഫയോഹിക്കണന്ന് ഒരു സൈറ്റില് ഇട്ടിട്ടൊണ്ട്. അത് മാറ്റി ഉഫയോഗിക്കാം. ഇനി അവരുട സിസ്റ്റത്തിലൊള്ളതൊന്നും മാറ്റാത്ത സ്വതന്ത്രസോഫ്റ്റ് വയറാണെങ്കി നിങ്ങക്ക് എത്രവേണോങ്കിലും ഉഫയോഗിക്കാം. അതിന് ലൈസന്‍സും ToU-യും എതിരല്ല കേട്ട.
അണ്ണന് കയറുമെടുത്തോണ്ട് ചെന്നപ്പം കാള പെറ്റാ അതാ വെയിറ്റ് ചെയ്യേണ്ടി വന്നാ. കുട്ടി ആണാ പെണ്ണാ???
This isn't probably a problem if you do it at home with your mac, but to do this apparant violation of terms of use or software/hardware license or whatever you call it on an official govt. owned machine? I think that is definitely not acceptable, and does not reflect well on the govt policies. What a shame!
അണ്ണന്‍ പറേണത്:
1 അതാവത്, നെനക്ക് വേണോങ്കി ആ സാധനം തല്ലിപ്പൊളിച്ച് കളയാം അത് നെന്‍റെ സ്വന്തം.
2 bootcamp വിന്‍റോസിനാണന്ന് മാത്രമല്ലീ ആപ്പിള് പറേണൊള്ള്. That is the intended use. Inteded use-ന് അല്ലാത ഉഫയോഗിച്ചാ അതും ToU- വയലേശന്‍ തന്ന. ToU വയലേറ്റിക്കൊണ്ട് ഒരു സോഫ്റ്റ് വയറോ ഹാര്‍ഡ് വയറോ ഉഫയോഗിക്കാന്‍ പറ്റൂല.
കോവാലേണ്ണാ, അപ്പോ ആദ്യത്തേത് വയലേറ്റി അല്ലെ??? അണ്ണന്‍ മാക്കിന്റെ സ്വന്തം ആളായോണ്ട് ചൊയിച്ചതാ. അല്ലാ ഹാര്‍ഡ് വയര് തല്ലിപ്പോളിക്കാ ന്ന് Inteded useല് പറേണ് ണ്ടാ?
എടേ അവസാനത്ത അനോനിക്കുട്ടാ, വീട്ടിപ്പോടേ.... നെന്നോടക്ക അല്ലേടേ ഞാമ്പറഞ്ഞത് നേരത്തേ. നെന്‍റ ഉദാഹരണങ്ങളില്ലീ, അയ്‍ല് ആദ്യത്തത് ഹാര്‍ഡ് വയറ് രണ്ടാമത്തത് സോഫ്റ്റ് വയറ്.....
തലമണ്ടേ ഒന്നുമില്ലങ്കിലും വന്ന് ചാടിക്കോളും വല്യ പുത്തിമാന്‍ ചമഞ്ഞോണ്ട്. എവനക്ക ആരടേ???
അതേയ്, അതിന്മലുള്ള സോഫ്റ്റ്വയര്‍ മുഴുവന്‍ ചൊരണ്ടി ചന്തിമ്മെ തേച്ചെന്ന് കൂട്ടിക്കോ. അല്ലാ തല്ലിപ്പോളിക്കാനെ പറ്റൂ അതിന്മേപ്പിടിച്ച മാറ്‌ണം ചൊരണ്ടി മാറ്റാമ്പറ്റൂലെ? സ്റ്റിക്കറൊക്കെ ചൊരണ്ടുന്ന മാതിരി??? കാശ് കൊടുത്ത് വാങ്ങിയതല്ലേ? അണ്ണന്റെ വല്യ പുത്തി തന്നാ. അണ്ണന്റെ തലമണ്ടേലാണാ ആപ്ല് വീണത്??
മറുപടി ഇവിടെ
അയ്ന് എന്‍റ മറുവടികള് ഇബ്ട.
അണ്ണാ ഇത് കണ്ടാരുന്നാ?
തിരുവനന്തപുരം: സംസ്ഥാന ഐ.ടി മിഷനിലെ സ്പെഷ്യല്‍ ഓഫീസര്‍ എം. അരുണിനോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. സി.പി.എം. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിതെന്ന് അറിയുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രസ്ഥാനത്തിന്‍റെ ദേശീയ സെക്രട്ടറിയും റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന അരുണ്‍ ഈയിടെ നടന്ന സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സെമിനാറിന്‍റെ മുഖ്യ ചുമതലക്കാരനായിരുന്നു.
ഈ സമ്മേളന നടത്തിപ്പിനെച്ചൊല്ലി സി.പി.എമ്മിലെ ചിലരുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് അരുണിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നിലെന്നാണ് സൂചന.
Post a Comment