Tuesday, February 19, 2008

(മങ്കല) കാട്ടു കള്ളന്‍ പവിത്രന്‍

(ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റ് വായിച്ചേച്ചും വരണം)

കോവാലണ്ണാ സുകങ്ങള് തന്നേണ്ണാ??
നമക്ക് എന്തേര് സുകങ്ങളടേ.. നീ പറഞ്ഞിട്ടല്ലീ നമ്മള് പോയി ആ കുയീ ചാട്യത്?
ഏത് കുയി അണ്ണാ?
എടേ.. ഈ മങ്ങലാട്ടച്ചന് ഒന്നും അറിഞ്ഞൂടേടേ? എന്ന പോസ്റ്റുകള് വായിച്ച് സായൂജ്യമടഞ്ഞ ചില സ്വമകന്മാര്‍ എന്നെ ഫീഷണിപ്പെടുത്തിയെടേ..
അണ്ണനെ എന്ത് പറഞ്ഞണ്ണാ. അണ്ണന് കുറ്റമില്ലന്ന് ഞാമ്പറയാണ്ണാ.
എടേ നീ എന്നെ ചിരിപ്പിക്കല്ലേടേ. ചിലേമ്മാര് പറഞ്ഞ് അവമ്മാര്‍ക്ക് എന്നെ മനസ്സിലായേക്കണന്ന്.
അതു ചുമ്മാതല്യണ്ണാ. അണ്ണനെ എനിക്ക് വരെ പുടി കിട്ടീട്ടില്ലല്ലണ്ണാ.
എന്നാ പുല്ല് എന്തരാ വരട്ട്.
അണ്ണന്‍ ന്നാള് പറഞ്ഞല്ലണ്ണാ ഏതാ ഒരു കാട്ട് കള്ളനപ്പറ്റി. എനിക്ക് ഇപ്പം ആളപ്പുടി കിട്ടി അണ്ണാ.
ആരടേ അത്? ഈ കൊവാലനറിയാത്ത കാട്ട് കള്ളനാ..
അണ്ണന്‍ കോളറക്കാലത്ത പ്രണയം, സ്വാറി, ഇന്‍റര്‍നെറ്റ്കാലത്തെ മലയാളഭാഷാപ്രശനം ഒന്നൂട വായിച്ചേച്ചും വാണ്ണാ.
ഇനീം എനിക്ക് വായിക്കാ വയ്യടേ.. ഞാ മടുത്ത് ഇരിക്കണ്.
അണ്ണാ അങ്ങേര് അതില് എഴുതി വച്ചേക്കണ പുളൂസ് വായിച്ചാ അമ്മച്ച്യാണ സകിക്കൂല.
എടേ നീ വെവരം വച്ചല്ലടേ. എന്തര് പുളുകള് നീ കണ്ട് പിടിച്ചടേ?
കൊറേ ഉണ്ടണ്ണാ. അണ്ണന് വെടി സാമ്പിളുകള് വേണോങ്കി പിടിച്ചോ.
എടേ. വെറുതേ ആശിപ്പിക്കല്ലടേ. എവിടേടേ വെടികള്?
അതല്ലണ്ണാ.
ആ എന്നാ പറ. ആരങ്കിലും പറേണോല്ല്.

കമ്പ്യൂട്ടറില് മലയാളം ഉപയോഹിച്ചില്ലെങ്കി അത് അലങ്കാര വസ്തു ആവ്വോണ്ണാ? ഉദ്യോഗസ്ഥമേധാവികളും മന്ത്രിമാരും മലയാളം ഉപയോഗിക്കണില്ല പോലും. അത് ഇയാള് എങ്ങെനെ അറിഞ്ഞണ്ണാ?
അത് ടെലിവിശം വാര്‍ത്ത കണ്ടപ്പം സാറിന് മനസ്സിലായതാടേ.
അതോണ്ട് കമ്പ്യൂട്ടര് അവര് അലങ്കാരവസ്തു ആക്ക്യാണ്ണാ? എന്തര് ലാജിക്കണ്ണാ.
അത് പറഞ്ഞപ്പഴല്ലീ.. എടേ, എനിക്കും വീട്ടി ഒരു അലങ്കാരവസ്തു വേണമല്ല്.
അണ്ണാ, ലോജിക്ക് അപ്ലേ ചെയ്യണ്ണാ. അണ്ണമ്പോയി റേഡിയോ തൊറന്ന് ഇംഗ്ലീഷ് വാര്‍ത്ത കേക്കണ്ണാ. അപ്പഴ് അത് അലങ്കാരവസ്തു ആവൊല്ല്യേണ്ണാ?
നിന്‍റെ പുത്തി അപാരം തന്നടേ........

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇപ്പോഴും ആംഗലത്തിലാണ്. ഭരണഭാഷ മലയാളമാക്കുന്നതില്‍ നാം പുലര്‍ത്തുന്ന നിഷ്കര്‍ഷയുടെ മികച്ച ഉദാഹരണമാണിത്.
ഇത് എന്തരണ്ണാ ഈ എഴ്ത്യേക്കണത്?
അത് സാറ് തമാശ എഴുതാന്‍ നൊക്കിയതല്ലീ, പോട്ടടേ.
അത് പറ. സര്‍ക്കാസം. സീരിയലിലെ പ്രേതങ്ങള് തമാശിക്കണ പോല ഒണ്ട്. സാറ് ഒന്നീ തമാശിക്കണം. അല്ലങ്കി കാര്യം പറയണം.
ഇത് രണ്ടും അറിഞ്ഞൂടാത്ത സാറിനും ജീവിക്കേണ്ടേടേ?

എന്തരണ്ണാ ഈ ഇന്‍ഡി മെയിലിംഗ ലിസ്റ്റ്കള്?
അത് സാറ് ഇന്‍ഡിക് എന്നെഴുതിയപ്പം ഇന്‍ഡി എന്നായിപ്പോയതല്ലേടേ..
അപ്പം സിഡാക് എന്നൊള്ളാതിന് പകരം സിഡാ മതിയാണ്ണാ? ലൈലാക് എന്നൊള്ളത് ലൈലാ എന്ന് വിളിച്ചാ മതിയാണ്ണാ?
എടേ നീ ഓവറാക്കല്ലേ ലൈലാക്ക് അല്ല, ലൈലായ്ക്ക്.
അണ്ണാ, ഇത് അണ്ണന്‍റെ ലൈന്‍ ലൈല അല്ല. ഒരു കളറുകളാ. ലൈലാക് കളറ്. (Hex: #CAA2C8) (RGB: 200, 162, 200) ഈ അണ്ണന് കമ്പ്യൂട്ടറുകള് ഒരു അലങ്കാര വസ്തുക്കള് തന്നല്ല്.
നീ പറഞ്ഞ് വരണത് പുടി കിട്ടിയെടേ. മാതൃഫൂമികളില് ഇതൊക്ക മനസ്സിലാവണ ആരൂല്ല. അപ്പം എഴുതിക്കൊടുക്കുന്നോന്‍ തന്ന കേമന്‍. ഇന്‍ഡി എങ്കി ഇന്‍ഡി. ആര് നോക്കണ്.

ലോകത്തിലെ എല്ലാ ഭാഷകളും അനായാസം ഫലപ്രദമായി കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനും ഇന്റര്‍നെറ്റ് വഴി ഈ ഭാഷകളില്‍ വിവരവിനിമയം അനായാസമാക്കാനും സഹായകമായ സാങ്കേതികവിദ്യ രൂപപ്പെടുത്തുക എന്നതാണ് ഈ കണ്‍സോര്‍ഷ്യത്തിന്റെ ഉദ്ദേശ്യലക്ഷ്യം.
എന്തരണ്ണാ ഈ ഉദ്ദേശ്യലക്ഷ്യങ്ങള്? ഏതെങ്കിലും ഒന്ന് പോരേണ്ണാ?
ഒരു വെയിറ്റ് വേണോങ്കി രണ്ടും വേണോടേ. തൂറി വെളിക്കെറങ്ങീന്നൊക്കെ നമ്മള് പറയൂല്ലീ. അത്പോല തന്ന.
എന്നാലും അണ്ണാ, “This Corporation’s purpose shall be to extend, maintain and promote the Unicode Standard and other standards related to internationalization technologies” എന്നു പറേണതിന്‍റെ മലയാളോണാണ്ണാ സാറ് മോളില് എഴുതി വിട്ടേക്കണത്.
സാറ് മലയാളം സാറല്ല്യേടേ? സാറ് ഇനി ഇംഗ്ലീശും കൂടി പഠിക്കണോന്ന് വച്ചാ പാടല്ല്യേടേ?

യൂനിക്കോഡില്‍ ചില്ല് അക്ഷരമില്ല എന്നും ചില്ലക്ഷരം മലയാളത്തിന് ആവശ്യമില്ല എന്ന് ചിലര്‍ വാദിക്കുന്നു എന്നെല്ലാം പ്രചരിപ്പിക്കുന്നത് എന്ന് സാറ് പുളു എഴുതിപ്പിടിപ്പിച്ചിട്ടൊണ്ടണ്ണാ.
സാറ് നല്ല ഫാവന ഒള്ള ആളാണടേ. യൂനിക്കോഡില്‍ ചില്ല് അക്ഷരമില്ല എന്ന് വാദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പുളുവാണന്ന് കോവാലണ്ണന്‍ പറഞ്ഞതില്‍ കുഴമ്പില്ലന്ന് സ്വമകന്‍ പറഞ്ഞാന്‍ കണ്ടിയ്ക്കുമോ എന്ന ചോദ്യം കൊള്ളാമല്ല് എന്ന് ആര്‍ക്കെങ്കിലും ത്വാന്നിയാല്‍ അവരെ എതിര്‍ക്കാന്‍ പറ്റ്വോ എന്ന് ചിന്തിക്കാതിരിക്കണോങ്കി കാശ്കള് തരാന്‍ റെഡിയാണന്ന് ഞാമ്പറഞ്ഞാ നീ കേക്ക്വോ?
ഇല്ലണ്ണാ, ഞാന്‍ ആക കണ്‍ഫ്യൂഷ്യസ് ആവും.
അത്രേ ഒള്ളടേ അവരുടേം ഉദ്ദേശ്യലക്ഷ്യങ്ങള്.
ഏതെങ്കിലും ഒന്ന് പോരേണ്ണാ?
ഒര് വെയിറ്റ് ഇരിക്കട്ടടേ..

മലയാളിസമൂഹത്തിന്റെ ഭാഷയെ സംബന്ധിക്കുന്ന ജീവല്‍പ്രധാനമായ ഒരു കാര്യം കാലിഫാര്‍ണിയായി നടക്കണെന്ന് പറേണത് പുളുവാണണണ്ണാ. അവിടേ ഒരു തമിഴ് മുടീം നടക്കണില്ല. മലയാളങ്ങള് മര്യാദയ്ക്ക് കമ്പ്യൂട്ടറി കാണിക്കണോന്ന് തീരുമാനിക്കാന്‍ പിന്നെ അവര് അണ്ണനെ വിളിക്കണോണ്ണാ?
എന്നെ വിളിക്കണ്ടടേ. നമ്മട എം‍പ്ടി സാറിന വിളിച്ചൂടേ.
ഈ പറേണ സാറമ്മാര് എടപെടാന്‍ തക്ക മൊടയൊന്നും അവിട നടക്കണില്ലണ്ണാ. അവര് ഫാഷയ തിരുത്തണില്ല. മറിക്കണില്ല. ഒരു മുടീം (തമിഴ്) ചെയ്യണില്ല.
എടേ എന്നാലും നമ്മട എം‍പ്ടി സാറിന വിളിച്ചൂടേ.
അണ്ണന്‍റെ തല എം‍പ്ടി ആണാണ്ണാ? അണ്ണന്‍ സ്വമകന്മാരപ്പോല പൊലമ്പല്ലണ്ണാ.

ഇനി എന്തരടേ അടുത്ത പുളൂസ്?
മെയിലിംഗ് ലിസ്റ്റില്‍ കേരളത്തിലെ ഭാഷാപണ്ഢിതന്മാരില്‍ ഒരാളും ഇക്കാലത്തിനിടയില്‍ അഭിപ്രായം പറയാന്‍ എത്തിയിട്ടില്ല എന്ന് പറഞ്ഞത് പുളുവാണണ്ണാ.
അപ്പം എം‍പ്ടി വന്നാടേ?
ഇല്ലണ്ണാ. ഈ സാറ് കൂടക്കൂട വന്ന് അഫിപ്രായം പറയുമല്ല്.
എടേ ആക്കല്ലേടേ. ജീവിച്ച് പ്വോട്ടടേ.

അണ്ണാ, പിന്നത്ത ഒരു വലിയ പുളു കേക്കണാ?
അപ്പം ഇപ്പം പറഞ്ഞതൊക്കെ ചെറിയ പുളുകള് ആരുന്നോടേ?
അണ്ണാ, കേക്കണ്ണാ. ഒരുവാട് സംസാരിച്ചാ ഞാന്‍ മറന്നുപോവും.
ആ എന്നാ നീ പറ.
ചില്ലുകള് എങ്കോട് ചെയ്താ മലയാളത്തി സ്പൂഫിങ്ങ് നടക്കുമെന്നണ്ണാ.
അത് എന്തരടേ? കേരളസര്‍ക്കാര്‍ എന്ന പേരിലുള്ള വെബ് സൈറ്റ് നാലു രീതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും എന്ന് സാറ് പറഞ്ഞത് തന്നേ?
അത് തന്നണ്ണാ. അണ്ണന്‍ ഉമേശണ്ണന്‍റെ കോണ്ടസ്സാ കണ്ടിട്ടൊണ്ടാണ്ണാ?
അയ്യേ, ഞാന്‍ ആ ടൈപ്പ് അല്ലടേ.. നീ കണ്ടിട്ടൊണ്ടാ? സ്വയമ്പന്‍ കോണ്ടസ്സ ആണ?
അതല്ലണ്ണാ കോണ്ടസ്സപ്പോസ്റ്റ്.
ആ അതാ. അത് കണ്ടിട്ടൊണ്ടല്ല്. നീ കാര്യങ്ങള് പറ.
അതില് ഉമേശണ്ണന്‍ പറഞ്ഞത് കേട്ടാ?
അയ്യോ ഉമേശന്‍ പാഡ്കാസ്റ്റുകള് തൊടങ്ങിയാടേ?
ഇല്ലണ്ണാ. എഴുതിയത് വായിച്ചാ?
നീ കാര്യം പറേടേ, കെടന്ന് വളച്ച് കെട്ടാത. നിന്ന കാളജി ചേര്‍ക്കണാ?
അതില് പറഞ്ഞിട്ടൊണ്ടണ്ണാ... മലയാളത്തിലും സ്പൂഫിംഗ് ഉണ്ടാക്കാന്‍ ചില്ലുകള്‍ എന്‍‌കോഡ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ വേണ്ട. ഥ എന്ന മലയാള അക്ഷരത്തിനു പകരം മ (ம) എന്ന തമിഴ് അക്ഷരം ഉപയോഗിക്കാം. ട എന്ന മലയാള അക്ഷരത്തിനു പകരം എസ് (s) എന്ന ഇംഗ്ലീഷ് അക്ഷരം ഉപയോഗിക്കാം. മലയാളത്തില്‍ത്തന്നെ ന്‍ എന്ന ചില്ലിനു പകരം 9 (൯) എന്ന അക്കവും ര്‍ എന്ന ചില്ലിനു പകരം 4 (൪) എന്ന അക്കവും ഉപയോഗിക്കാം. അനുസ്വാരവും ഠ എന്ന അക്ഷരവും ഒ (o) എന്ന ഇംഗ്ലീഷ് അക്ഷരവും 0 എന്ന അക്കവും ൦ എന്ന മലയാള അക്കവും ഉപയോഗിച്ചും സ്പൂഫിംഗ് നടത്താം.
അപ്പം അത് വേ ഇത് റേ ആണോടേ? ബാങ്കിപ്പോവുമ്പം ഞാന്‍ ZWJ കൂട കൊണ്ട് പോണ്ടി വരുവോടേ?
അണ്ണാ, പുത്തി ഉപയോഗിക്കണ്ണാ.
ശരിയെടേ.. നീ ആള് കൊള്ളാമല്ല്. അപ്പഴടേ ഇന്‍ഡി മെയിലിംഗ് ലിസ്റ്റിലും ബ്ലോഗിലും നടന്ന ചര്‍ച്ചകള്‍ അവസാനം വരെ കാത്തിരുന്നു വായിച്ച ഒരാള്‍ എന്ന നിലയില്‍ ചില്ലക്ഷരത്തിന്റെ എന്‍കോഡിംഗ് എന്തിനെന്ന് എനിക്ക് മനസ്സിലാക്കാനായിട്ടില്ല എന്ന് സാറ് പറേണതാ?
അണ്ണാ അണ്ണന്‍ മൊയലിനെ പിടിച്ചിട്ടൊണ്ടാ?
മൊയലാ? എന്തരടേ നീ പറേണത്? പണ്ട് ഞാങ്കൊറേ മാനിനേം മൊയലിനേം പിടിച്ചിട്ടൊണ്ടടേ.
അണ്ണന്‍ പിടിച്ച മൊയലിന് എത്ര കൊമ്പ് ഒണ്ടാര്ന്ന്?
മൊയലിന് കൊമ്പ്കളാ?
അത് തന്നണ്ണാ. സാറ് പിടിച്ച മൊയലിന് രണ്ടുമൂന്നാല് കൊമ്പൊണ്ട്.
അത് ശരി. അപ്പം അതാണ് കാര്യങ്ങള്. എടേ താങ്ക്യൂകള് ഒണ്ട് കേട്ട.
കോവാലണ്ണന്‍ വെഷമിക്കാതിരി. എല്ലാം ഞാ ശരിയാക്കിത്തരാന്ന്.

അതക്ക പോട്ട്. നെനക്ക് അപാര വെവരം തന്നല്ല്. നീ ആരടേ?
അണ്ണാ. ജ്വാലികള് നോക്കീട്ടാണാണ്ണാ വെവരം അളക്കണത്. ഞാന്‍ പാച്ചു. യേത്?
പാച്ചൂം കോവാലനും. നല്ല പഷ്ട് ടീമുകള്.
അണ്ണാ ആക്കല്ലേണ്ണാ.

4 comments:

കോവാല കൃഷ്ണന്‍ said...

ഞാന്‍ പാച്ചു. യേത്?
പാച്ചൂം കോവാലനും. നല്ല പഷ്ട് ടീമുകള്.
അണ്ണാ ആക്കല്ലേണ്ണാ.

manojpattat said...

താങ്കളുടെ കുറിക്ക് കൊള്ളുന്ന നര്‍മബോധത്തിന് നമോവാകം. ആ തമിഴ്മുടി പ്രയോഗം ഇഷ്ടായി

Umesh::ഉമേഷ് said...

കോവാലകൃഷ്ണാ,

ഒളിഞ്ഞിരുന്നു തെറി വിളിക്കാന്‍ ഏതു ഭീരുവിനും കഴിയും. ഡോ. മഹേഷ് പറഞ്ഞതിനോടു വിയോജിപ്പുണ്ടെങ്കില്‍ മാതൃഭൂമിയ്ക്കു് അയച്ചു കൊടുക്കു്, മാതൃഭൂമി എന്നു് തെറ്റില്ലാതെ എഴുതാന്‍ അറിയുമെങ്കില്‍. അല്ലാതെ ഇത്തരം വൃത്തികേടു ചെയ്യുകയല്ല വേണ്ടതു്.

ദയവായി മറ്റുള്ളവരെ ചീത്ത വിളിക്കാന്‍ എന്റെ വാക്കുകളെ കൂട്ടുപിടിക്കാതിരിക്കുക. എന്നെ വിമര്‍ശിക്കാന്‍ എന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊള്ളൂ. പക്ഷേ, മറ്റു വിമര്‍ശനങ്ങള്‍ സ്വന്തമായി നടത്തിയാല്‍ മതി, അതിനു വല്ല കോപ്പും കയ്യിലുണ്ടെങ്കില്‍.

അനിവറിനെയും സുറുമയെയും ഡോ. മഹേഷിനെയും തെറി വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കാത്തതു കൊണ്ടാവും ബ്ലോഗുവായനക്കാര്‍ക്കു കൂടുതല്‍ പരിചയമുള്ള പെരിങ്ങോടനെയും തറവാടിയെയും സന്തോഷിനെയും എന്നെയുമൊക്കെ തെറി വിളിക്കാന്‍ തുടങ്ങിയതു്, അല്ലേ?

ബാക്കിയുള്ളവന്റെ വാലില്‍ തൂങ്ങാതെ എന്തെങ്കിലും എഴുതാനറിയാമെങ്കില്‍ എഴുതു കോവാലാ. ഇങ്ങനെ നാറിയും നാറ്റിച്ചും വേണോ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍?

ഷണ്ഡന്‍ എന്നു വിളിച്ചതു കണ്ടു. ഒരു അവയവത്തിനു ശേഷി നഷ്ടപ്പെടുമ്പോഴാണല്ലോ അങ്ങനെ വിളിക്കുന്നതു്. നട്ടെല്ലുള്‍പ്പെടെ എല്ലാ അവയവങ്ങള്‍ക്കും ശേഷി നഷ്ടപ്പെട്ടവനെ ഒന്നും വിളിക്കാന്‍ നിവൃത്തിയില്ലല്ലോ. എന്തായാലും ഇവിടൊക്കെത്തന്നെയുള്ള ഏതോ മാന്യനാണെന്നു് ഉറപ്പു്. കലിപ്പുകള്‍ തീര്‍ക്കാന്‍ വേറെ എന്തൊക്കെ വഴികള്‍ ഉണ്ടു്!

പിന്നെ, രാജമാണിക്യം സിനിമയും അനോണി ആന്റണിയുടെ ബ്ലോഗും മാത്രം കണ്ടു തിരുവന്തോരം ഭാഷ എഴുതാന്‍ നോക്കല്ലേ കോവാലാ. മ്വോന്‍ പോയി രണ്ടു മാസം ഊളമ്പാറയിലോ പൂജപ്പുരയിലോ കെട. തന്നേ പഠിച്ചോളും.

Umesh::ഉമേഷ് said...

അല്ലാ, കമന്റ് മോഡറേഷനൊക്കെ എടുത്തു കളഞ്ഞോ? അങ്ങനെയെങ്കിലും ആളുകളു നാലു തെറി വിളിക്കട്ടേ എന്നാണോ? :)